എന്നെ ഒന്നും ചെയ്യരുത്..അവള്‍ ഭയര്‍ന്നു ഉറക്കെ നിലവിളിച്ചു കൊണ്ടു പറഞ്ഞു.. അലോകിനെ അവളെ മാപ്പപേക്ഷ കൂടുതല്‍ ക്രുദ്ധനാക്കി. അവന്റെ കണ്ണില്‍ അപമാനിതയായി നിന്ന മൊഴി മാത്രമായിരുന്നു.
അവന്‍ അവളെ വലിച്ചിഴച്ചു മൊഴിയെ ദ്രോഹിക്കാന്‍ കാരണമായ ക്ഷേത്ര നടയില്‍ എത്തിച്ചു.
വിളിക്കു നിന്റെ ദൈവത്തിനെ… എന്നിട്ടു നിന്നെ രക്ഷിക്കാന്‍ പറ.. അലോക് അവള്‍ക്കു നേരെ അലറിക്കൊണ്ടു പറഞ്ഞു.
ഭഗവാനെ എന്നെ ഈ രാക്ഷസന്റെ കൈയ്യില്‍ നിന്നു രക്ഷിക്കണേ.. ഭയന്നു പോയ അവള്‍ മുട്ടുകുത്തിനിന്നു തന്റെ രണ്ടും കൂപ്പി ദൈവത്തോടകേണപേക്ഷിച്ചുകൊണ്ടിരുന്നു.
എവിടെടീ നിന്റെ ദൈവം… ഈ ദൈവത്തിനു മുന്നില്‍ പ്രാര്‍ഥിച്ചെന്നു പറഞ്ഞല്ലേ ഒരു പാവം പെണ്‍കുട്ടിയോട് നീയൊക്കെ ഈ ക്രൂരത കാട്ടിയത്.. എന്നിട്ടും നിന്റെ ദൈവം നിന്നെ രക്ഷിക്കാന്‍ വന്നില്ല.. നീയൊക്കെ ആ പെണ്‍കുട്ടിയോട്കാണിച്ചതിനുള്ള ശിക്ഷ മരണാണ്. ശ്രീകോവിലിന്റെ പടിക്കെട്ടിലേക്ക് അലോക് അവളുടെ തല ചേര്‍ത്തു ചവിട്ടിപ്പിടിച്ചു.
തന്റെ കൈയ്യിലുള്ള മുട്ടിക ഉപയോഗിച്ചു അവളുടെ തലയിലേക്ക് ആഞ്ഞടിച്ചു.. അവളുടെ രക്തം ദൈവത്തിന്റെ കാല്‍പാദങ്ങളില്‍ അഭിഷേക പുഷ്പങ്ങളെപ്പോലെ തെറിച്ചു വീണു. ദൈവത്തിന്റെ മുഖത്തേക്കു നോക്കിയ ശേഷം അവിടെ നിന്നും അലോക് തിരിഞ്ഞു നടന്നു.
മൊഴിയുടെ അവസ്ഥയ്ക്കു കാരണക്കാരായവരെ സ്ത്രീ പുരുഷ വെത്യാസമില്ലാതെ തേടിനടന്ന് അലോക് വധിച്ചുകൊണ്ടിരുന്നു. ആ ഗ്രാമം മുഴുവന്‍ അലോകിന്റെ ക്രോധാഗ്‌നിയില്‍ ചാമ്പലായികൊണ്ടിരുന്നു. ചെറുക്കാന്‍ ശ്രമിച്ചവരെ അലോക് മൃഗീയമായി അടിച്ചുകൊന്നു.
ഒടുവില്‍ അലോക് ചെന്നെത്തിയതു മുപ്പതു വയസോളം വരുന്ന യുവതിയുടെ മുന്നിലായിരുന്നു. രക്തത്താല്‍ അഭിഷേകം ചെയ്തു നില്‍ക്കുന്ന അലോകിനെ കണ്ടു പിന്നിലേക്കോടാന്‍ ശ്രമിക്കുന്നതിനിടെ കാലു തട്ടി അവള്‍ താഴെ വീണു. വീണു കിടക്കുന്ന അവള്‍ക്കു നേരെ അലോക് മുട്ടിക ഉയര്‍ത്തിയ നിമിഷം തന്നെ അവള്‍ക്കരികിലേക്കു നലുവയസുള്ളൊരു ആണ്‍കുട്ടി ഓടിയെത്തി. അവളോടു ചേര്‍ന്നു നിന്നു അവനെ നോക്കി കരഞ്ഞു. അമ്മയോടു ചേര്‍ന്നിരുന്നു കരയുന്ന ആകുട്ടിയുടെ മുഖത്തേക്കു നോക്കിയതും അലോകിന്റെ കോപം തണുത്തുറയാന്‍ തുടങ്ങിയിരുന്നു.
?
ആദ്യഭാഗം ലഭിക്കുന്നില്ലല്ലോ എനിക്ക്
കിടിലൻ
♥️♥️♥️♥️♥️♥️