അലോക് ആകാശത്തു നോക്കി ഉറക്കെ പറഞ്ഞു. അവന്‍ ചുറ്റും നോക്കി.
എവിടെ നിന്റെയൊക്കെ ഭഗ്‌വാന്‍.. നീന്നെയൊന്നും രക്ഷിക്കാന്‍ ഒരു ഭഗവാനും വരില്ല.. കാരണം എന്താണെന്നറിയുമോ ഞാനാണു നിന്റെയൊക്കെ ഭഗ്‌വാന്‍.
നിങ്ങള്‍ ഓരോരുത്തരെയും കാലപുരിക്കയക്കാന്‍ പോകുന്ന.. മൃത്യുദേവ്… അലറുന്ന ശബ്ദത്തില്‍ പറഞ്ഞുകൊണ്ട് അലോക് തന്റെ കൈയ്യിലിരുന്ന മുട്ടിക ചുഴറ്റി മുന്നോട്ടു നടന്നു.
അലോനെ ആക്രമിക്കാന്‍ മുന്നോട്ടുവന്ന ഒരു യുവാവിന്റെ നെഞ്ചും കൂടു നോക്കി അലോക് മുട്ടിക ചുഴറ്റി ആഞ്ഞടിച്ചു.. അവന്റെ നെഞ്ചില്‍ തറഞ്ഞിരുന്ന മുട്ടികയുടെ അഗ്രം അലോക് ചവിട്ടിയൂരി…
വേട്ടക്കാരന്‍ തന്റെ ഇരയെ നോക്കുന്ന ഭാവത്തോടെ ചുറ്റും നോക്കി.. അതു കണ്ട ഗ്രാമവാസികള്‍ അലോകിനു ചുറ്റുകൂടി തന്റെ മുന്നില്‍ നിന്നവനെ അലോക് ചവിട്ടി വീഴ്ത്തി. അവന്റെ തലയ്ക്കടിച്ചു..
അപ്പോഴേക്കും പിന്നില്‍ നിന്നൊരുവന്‍ അലോകിന്റെ പുറത്തിനു വലിയൊരു മരകഷ്ണം കൊണ്ടു അടിച്ചു.. അടിയേറ്റു കാലിടറിയ അലോക് അതു വകവെക്കാതെ അവനെ തന്റെ തലകൊണ്ടിടിച്ചു താഴെയിട്ടു മുഖം നോക്കി ചവിട്ടി.. ചവിട്ടേറ്റ് അയാളുടെ തല തകര്‍ന്നു പോയിരുന്നു..
ബാക്കിയുണ്ടായിരുന്നരെ നൊടിയിടകൊണ്ട് അലോക് കൊന്നൊടുക്കി.. അതു കണ്ടു ഭയന്ന പുരുഷന്‍മാര്‍ തിരിഞ്ഞ് ഓടാന്‍ ആരംഭിച്ചു.. ഓടിയവരെ പിന്നിലെ ഓടിച്ചിട്ട് അലോക് തല്ലി ചതച്ചു കൊന്നുകൊണ്ടിരുന്നു. ആ ഗ്രാമം മുഴുവന്‍ രക്തം പരന്നൊഴുകി.
അവിടെയുണ്ടായിരുന്ന പുരുഷന്‍മാരെ ഒന്നിനെയും വിടാതെ അലോക് തിരഞ്ഞു പിടിച്ചു കൊന്നു തള്ളി.
ഓരോ കൊല നടത്തുമ്പോഴും അലോക് പൂര്‍ണമായും രാക്ഷസനായി മാറിയിരുന്നു. അതു കണ്ടവര്‍ ഭയന്നു ജീവനുവേണ്ടി കരഞ്ഞു.. എന്നാല്‍ ആ കണ്ണീര് അലോകിന് ആനന്ദമാണു നല്‍കിയത്. ഓരോരുത്തരെയും കൊന്നു തള്ളിയ അലോക് അടുത്താള്‍ക്കായി ചുറ്റും പരതി.
അവന്റെ കണ്ണുകള്‍ ക്രോധത്താല്‍ ചുവന്നിരുന്നു.. ദൂരെ മാറി തങ്ങളുടെ പ്രീയപ്പെട്ടവരുടെ വിയോഗം കണ്‍മുന്നില്‍ കണ്ടതിന്റെ നടുക്കം മാറാതെ സ്ത്രീകള്‍ നെഞ്ചിലടിച്ചു കരിഞ്ഞുകൊണ്ടിരുന്നു… അതു കണ്ട അലോക് അവിടേക്കു പാഞ്ഞടുത്തു. അലോകിനെ കണ്ടതും അവര്‍ ഭയന്നു ചിതറി ഓടന്‍ തുടങ്ങി… പിന്നിലെയെത്തിയ അലോക് ഒരുവളുടെ മുടിക്കുത്തിനു പിടിച്ചു നിര്‍ത്തി.
?
ആദ്യഭാഗം ലഭിക്കുന്നില്ലല്ലോ എനിക്ക്
കിടിലൻ
♥️♥️♥️♥️♥️♥️