അവുടെ അടുത്തേക്കു പാഞ്ഞെത്തിയ അലോക് അവളുടെ നെറുകയില്‍ തലോടി.. അവനെ നോക്കാന്‍ പോലുമാകാതെ അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. അതു കണ്ട അലോക് തന്റെ വസ്ത്രം ഊരി അവളെ ധരിപ്പിച്ചു. ഒരു അടിവസ്ത്രം മാത്രമായി അലോകിന്റെ വേഷം. അവന്‍ പതിയെ മൊഴിയെ പടിച്ചുയര്‍ത്തി.
അമ്മക്കിളിയുടെ ചിറകിനുള്ളില്‍ പറ്റിച്ചേര്‍ന്നിരിക്കുന്ന പക്ഷിക്കുഞ്ഞിനെപ്പോലെ അവള്‍ അവനോടൊട്ടി നിന്നു..
നാസമാ പൊറന്തവളെ ഉനക്ക് സാവ് ഏങ്കയ്യാലെ താണ്ടീ. അവളെ താങ്ങിപ്പിച്ചു തിരികെ നടക്കാന്‍ തുടങ്ങിയ അവരുടെ നേരെ വീണ്ടും ശാപവാക്കുകളുമായി ഒരു വയോധിക പാഞ്ഞടുത്തു. അലോകിന്റെ സര്‍വ നിയന്ത്രണങ്ങളും ആനിമിഷം തകര്‍ന്നടിഞ്ഞു.. മൊഴിയെ കൈയ് വീശി അവര്‍ അടിക്കാന്‍ ഒരുങ്ങിയതും അലോക് അവളെയും കൊണ്ട് ഒഴിഞ്ഞു മാറി. ആസമയം സമീപത്തു കല്ലുപൊട്ടിക്കാന്‍ വെച്ചിരുന്ന മുട്ടിക അവന്റെ കണ്ണില്‍പ്പെട്ടിരുന്നു.. മൊഴിയേയും കൊണ്ടു തിരിഞ്ഞ ആ നിമിഷം തന്നെ അലോക് അതു കൈയ്യിലെടുത്തു വയോധികയുടെ തലയ്ക്കു നേരെ വീശി.
മൊഴിയെ ശപിക്കാന്‍ തുറന്ന അവരുടെ വായ മുട്ടിക കൊണ്ടുള്ള പ്രഹരത്തില്‍ തകര്‍ന്നു പോയി..അവര്‍ നിലത്തേക്കു വീണു പിടഞ്ഞു മരിച്ചു.
അലോകിന്റെ പ്രവര്‍ത്തി കണ്ട് അവിടെ കൂടിയവര്‍ അമ്പരന്നു പോയി.. അവര്‍ അലോകിനു നേരെ കൊലവിളി മുഴക്കി.
കൊല്ലടാ ആ പട്ടീനെ .. അവര്‍ കൈയ്യില്‍ കരുതിയ ആയുധങ്ങളുമായി അലോകിനു നേരെ പാഞ്ഞു.. അലോക് അടുത്തു കണ്ട വീടിന്റെ വാതില്‍ ചവിട്ടി തുറന്നു മൊഴിയെ അകത്തു കിടത്തി. എന്തോ പറയാന്‍ വന്ന അവളെ അലോക് തടഞ്ഞു. അവളുടെ നെറുകയില്‍ ഒരു ഉമ്മകൊടുത്തു പുറത്തേക്കു വന്നു അവന്‍ മുന്നില്‍ കൂടി നിന്ന പുരുഷാരത്തെ നോക്കി നിന്നു. അലോകിന്റെ കണ്ണുകളില്‍ പക ആളിക്കത്തി.. തനിക്കു നേരെ വന്നരെ നോക്കി അലോക് മുട്ടിക താഴോട്ടു പിടിച്ചു.. നിലത്തു മരിച്ചു കിടന്ന വയോധികയുടെ തലയിലേക്കു മുട്ടിക ഒന്നു ഇടിച്ചുറപ്പിച്ചു.
ഞങ്ങളുടെ ആചാരം തെറ്റിച്ചു മറ്റേതോ ജാതിയിലുള്ള ഇവള്‍ ക്ഷേത്രത്തില്‍ കേറി പ്രാര്‍ഥന നടത്തി.. ഇവളെ രക്ഷിക്കാന്‍ വന്ന നീയും ചാകും ഇവളും ചാകും… കൂട്ടത്തില്‍ നേതാവെന്നു നോക്കിക്കുന്ന ഒരുവന്‍ പറഞ്ഞു…
അതു കേട്ട് അലോക് പകയോടെ അവനെ നോക്കി…
യേ ഭഗ്‌വാന്‍… തുംഹാരെ ഇസ് ബച്ചോം കോ ആകെ ബചാവോ…
?
ആദ്യഭാഗം ലഭിക്കുന്നില്ലല്ലോ എനിക്ക്
കിടിലൻ
♥️♥️♥️♥️♥️♥️