രാക്ഷസൻ 12 climax [FÜHRER] 423

മഹാബലി പുരത്തേക്കു അലോകിന്റെ വാഹനം കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു.ആലീസ് പറഞ്ഞതു വെച്ചാണെങ്കില്‍ മഹാബലിപുരത്ത പിള്ളയാര്‍ കോവിലിനു സമീപത്തുള്ള ഗ്രാമത്തിലേക്കാണ് ഇന്ദ്രന്‍ അവളെ പറഞ്ഞു വിട്ടിട്ടുണ്ടാകുക. പുറംലോകവുമായി കാര്യമായി ബന്ധമില്ലത്ത ആള്‍ക്കാരാണ് അവിടെ താമസിക്കുന്നത്.. അന്യജാതിക്കാര അവിടേക്ക് അവര്‍ പ്രവേശിപ്പിക്കില്ല.. അത്തരമൊരിടത്തേക്ക് മൊഴിയെ ഇന്ദ്രന്‍ പറഞ്ഞു വിട്ടത് എന്തോ ലക്ഷ്യം വെച്ചു തന്നെയാണെന്നു അലോകനു മനസിലായിരുന്നു.
ഒരു മണിക്കൂര്‍ കൊണ്ട് അലോകിന്റെ വാഹനം ആ ഗ്രാമത്തിലെത്തി… ക്ഷേത്രത്തിന്റെ മുന്നില്‍ അവനെത്തി.. പക്ഷേ, അവിടെയെങ്ങും ആരെയും കാണാനില്ലായിരുന്നു. കാറില്‍ നിന്നിറങ്ങിയ അലോക് അവിടെയുള്ള ചെറിയ വഴികളിലൂടെ നടക്കാന്‍ ആരംഭിച്ചു.
അലോക് നടന്നെത്തിയത് ഒരു നാല്‍ക്കവലയിലായിരുന്നു. അവിടെ ഒരു ഭഗത്തു നിന്നു ജനങ്ങളുടെ ഇരമ്പല്‍ കേട്ട് അലോക് അങ്ങോട്ടേയ്ക്കു നോക്കി. ആ കാഴ്ച അവന്റെ ഹൃദയത്തെ കീറിമുറിക്കുന്നതായിരുന്നു..
തേന്‍മൊഴിയെ നഗ്‌നയായി തെരുവിലിട്ടു തല്ലിയോടിക്കുന്ന ജനക്കൂട്ടം. മര്‍ദനമേറ്റ് അവള്‍ക്കു നിലത്തുകിടന്നു ഇഴയുകയാണ്… അവളുടെ ശരീരത്തിലൂടെ രക്തം ഒലിച്ചിറങ്ങുന്നുണ്ട്. ശാപവാക്കുകള്‍ പറഞ്ഞുകെകൊണ്ടാണ് അവര്‍ അവളെ വീണ്ടും വീണ്ടും മര്‍ദിക്കുന്നത്.
ആണ്‍ പെണ്‍ വെത്യാസമില്ലാതെ അവര്‍ അവളെ തല്ലിചതയ്ക്കുകയാണ്… മര്‍ദനത്തിനിടയിലും അവളുടെ നേര്‍ക്കുയരുന്ന കാമക്കണ്ണുകളെ തടയാന്‍ സ്വയം കൈയ്കള്‍ കൊണ്ടു പോലും നഗ്‌നത മറയ്ക്കാന്‍ അവള്‍ക്കായില്ല..
അവളുടെ അവസ്ഥ ഒരു നൊടിയിടപോലും കണ്ടുനില്‍ക്കാന്‍ അലോകിനു കഴിഞ്ഞില്ല.. അവളുടെ അവസ്ഥ കണ്ട് അലോക് ഹൃദയംപൊട്ടുമാറ് അലറി വിളിച്ചു.. അവന്റെ ശബ്ദം ഇടിമുഴക്കം പോലെ അവിടമാകെ പ്രകമ്പനം കൊള്ളിച്ചു.. അലോകിന്റെ ശബ്ദം കേട്ടു മൃതപ്രാണായി കിടന്ന മൊഴി തന്റെ തലയുയര്‍ത്തി ശബ്ദം കേട്ട ഭാഗത്തേക്കു നോക്കി.. മുന്നില്‍ അലോകിനെ കണ്ട് അവള്‍ ഏങ്ങിയേങ്ങി കരഞ്ഞു. അവാള്‍ അലോകിന്റെ അരികിലേക്ക് ഓടി എത്താന്‍ ശ്രമിച്ചു. ആള്‍ക്കുട്ടം അവള്‍ക്കു നേരെ ശാപവാക്കുകള്‍ കൊണ്ട് പാഞ്ഞടുക്കുന്നുണ്ടായിരുന്നു.

29 Comments

  1. ആദ്യഭാഗം ലഭിക്കുന്നില്ലല്ലോ എനിക്ക്

  2. കിടിലൻ

    ♥️♥️♥️♥️♥️♥️

Comments are closed.