ആലിസിന്റെ ചിന്ത അപ്പോഴും മൊഴിക്കെന്താണു സംഭവിച്ചതെന്നും എവിടേക്കു പോയിട്ടുണ്ടാകുമെന്നായിരുന്നു.. പെട്ടന്ന് എന്തോ ഓര്‍മ്മവന്നപോലെ അവള്‍ പുറത്തേക്കോടി.. അലോക് അപ്പോഴേക്കും ലിഫ്റ്റില്‍ കയറി താഴേക്കു പോയിരുന്നു.. ലിഫ്റ്റിനു കാത്തു നില്‍ക്കാതെ അവള്‍ പടികള്‍ ഇറങ്ങി താഴേക്കോടി.
ചേട്ടാ…ജീപ്പിന്റെ ഡോര്‍ തുറക്കാന്‍ പോയ അലോകിനെ ആലീസിന്റെ ശബ്ദം പിടിച്ചു നിര്‍ത്തി.. അവന്‍ അവളുടെ അടുത്തേക്കു നടന്നുചെന്നു.
എന്താ മോളേ.. പ്രതീക്ഷയോടെ അവന്‍ ചോദിച്ചു.. എന്നാല്‍ പടികള്‍ ഓടിയിറങ്ങിയ അവള്‍ക്കു ശബ്ദം പുറത്തേക്കു വന്നില്ല.. പറ മോളെ .. അവന്‍ അവളെ നോക്കി വീണ്ടും പറഞ്ഞു..
ആലീസ് പതിയെ ശ്വാസം വലിച്ചു വിട്ടു.. ചേട്ടാ ഇന്നലെ ഞങ്ങള്‍ കോളജില്‍ നിന്നു വരുന്നവഴി ഒരു കാന്‍സര്‍ പേഷ്യന്റിനെ കണ്ടിരുന്നു. ചികിത്സിക്കാന്‍ വൈകിയെന്നും ഇനി അധിക നാള്‍ അയാള്‍ക്കില്ലെന്നും പഞ്ഞതു കേട്ട് അവള്‍ക്കു സങ്കടമായിരുന്നു. അയാള്‍ക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ പോലും ആരുമില്ലെന്നും പറഞ്ഞു അയാള്‍ ഒത്തിരി കരഞ്ഞു.
അതു കണ്ട് അവള്‍ അയാളെ ഒത്തിരി ആശ്വസിപ്പിച്ചു.. അയാള്‍ക്കു വേണ്ടി അയാളുടെ ഗ്രാമയത്തില്‍ പോയി പ്രാര്‍ഥിക്കാമെന്നും അവള്‍ അയാള്‍ക്കു വാക്കു കൊടുത്തിരുന്നു. ഇനി അവിടേക്കു വല്ലതും പോയതാകുമോ. ആലീസ് പറഞ്ഞു നിര്‍ത്തി.
അയാള്‍ സ്ഥലപ്പേരു വല്ലതും പറഞ്ഞതായി മോള്‍ ഓര്‍ക്കുന്നുണ്ടോ.. മഹാബലിപുരം എന്നു മറ്റോ ആണെന്നു തോന്നുന്നു പറഞ്ഞത്… അവടിടെ പിള്ള കൂട്ടി എന്തോ അമ്പലത്തിനടുത്തുള്ള അമ്പലമാമെന്നാണു അയാള്‍ പറഞ്ഞിരുത്. ആലീസ് ഓര്‍ത്തെടുത്തുകൊണ്ട് അത്രയും പറഞ്ഞു.
പള്ളയാര്‍ കോവിലെന്നാണോ മോളെ.അവന്‍ ആകാംഷയോടെ അവളെ നോക്കി.. അതെയെന്നു തോന്നുന്നു… ഏട്ടാ മൊഴി.. മോള്‍ പേടിക്കേണ്ട അവള്‍ക്കു ഒന്നും സംഭവിക്കില്ല… അവളടെ തോളില്‍ തട്ടി അലോക് പറഞ്ഞു..
?
ആദ്യഭാഗം ലഭിക്കുന്നില്ലല്ലോ എനിക്ക്
കിടിലൻ
♥️♥️♥️♥️♥️♥️