രാക്ഷസൻ 12 climax [FÜHRER] 423

എട്ടു പേരും എട്ടു ഭാഗത്തേക്കാണു മൊഴിയേ അന്വേഷിച്ചു പോയത്. നഗരത്തിന്റെ അകത്തും പുറത്തും അവര്‍ അന്വേഷിച്ചു .
അലോക് അലക്ഷ്യമായി തന്റെ ജീപ്പ് ഓടിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവളെ കണ്ടനാള്‍ മുതലുള്ള ഓര്‍മ്മകള്‍ അവനെ തേടിയെത്തി.. അവളെക്കുറിച്ചു ഓര്‍ക്കാന്‍ കഴിയാതിരുന്ന നിമിഷങ്ങളെയോര്‍ത്ത് അവന്‍ സ്വയം പഴിച്ചു.
പെട്ടന്നാണ് ഇന്ദ്രന്‍ പറഞ്ഞതു പോലെ അവളെ അവസാനമായി കണ്ട നിമിഷങ്ങള്‍ അവന്റെ മനസില്‍ തെളിഞ്ഞത്.. അന്ന് അവളോടൊപ്പം വന്ന പെണ്‍കുട്ടികള്‍. അവര്‍ക്ക് അവളെക്കുറിച്ചെന്തെങ്കിലും അറിയാന്‍ കഴിയുമെന്ന തോന്നലില്‍ അവന്‍ വാഹനത്തിന്റെ ആക്‌സിലേറ്റര്‍ ചവിട്ടു വിട്ടു.
ഫ്‌ളാറ്റില്‍ അലക്‌സിനൊപ്പം ചായകുടിച്ചുകൊണ്ടിരിക്കുകയായിരുന്നു ആലീസ്.. ശക്തമായി ഡോറിലുള്ള തട്ടുകേട്ടു അലക്‌സാണു വാതില്‍ തുറന്നത്.
മുന്നില്‍ അലോകിനെ കണ്ടതും അലക്‌സ് നിന്നു വിറച്ചു. അലക്‌സിനെ തട്ടമാറ്റി അലോക് ഉള്ളിലേക്കു കടന്നു ആലീസന്റെ മുന്നിലെത്തി. രക്തം പുരണ്ട അവന്റെ വേഷവും മുഖത്തെ ഭാവവും കണ്ടു പേടിച്ചരണ്ടു നില്‍ക്കുകയാണു അവള്‍.. അതു കണ്ട് അലക്‌സ് ദൈര്യം സംഭരിച്ച് അവളോടൊപ്പം ചേര്‍ന്നു നിന്നു.
ഡോക്ടര്‍ എന്താ ഇവിടെ അലക്‌സ് അലോകിനെ നോക്കി വിറയാര്‍ന്ന ശബ്ദത്തില്‍ ചോദിച്ചു.
എനിക്ക് ഇവളോടൊന്നു സംസാരിക്കണം.. അവനെ ശ്രദ്ധിക്കാതെ അലോക് പറഞ്ഞു.. തിരിച്ചെന്തോ പറയാന്‍ വന്ന അലക്‌സിനെ അവന്‍ തടഞ്ഞു. ആലീസിനെ നോക്കി..
മോളെ നീ മൊഴിയെ അവസാനമായി കണ്ടത് എവിടെ വെച്ചാണ്. അവള്‍ എവിടേക്കാണു പോയതെന്നു നിനക്ക് അറിയാമോ.. വിറയാര്‍ന്ന സ്വരത്തിലുളള അവന്റെ ചോദ്യം കേട്ട് അവളുടെ പേടി പോയി ആശങ്കയുണര്‍ന്നു.
മൊഴിക്ക് എന്താ പറ്റിയത്.. അവള്‍ വിക്കിവിക്കി ചോദിച്ചു. അറിയില്ല മോളെ അവളെ കാണാനില്ല.. അവള്‍ നിന്നോട് എന്തെങ്കിലും പറഞ്ഞിരുന്നോ.. ഇല്ല ചേട്ടാ അവള്‍ ഇന്നു കോളജില്‍ വന്നില്ല… അലോകിനാ പ്രതീക്ഷയും നഷ്ടപെട്ടുവെന്നു തോന്നി.
എന്നാല്‍ ഞാന്‍ പോട്ടെ മോളെ. എന്തെങ്കിലും വിവരം ലഭിക്കുവാണേല്‍ ഇവന്റെ കൈയ്യില്‍ എന്റെ നമ്പര്‍ ഉണ്ട് വിളിച്ചു പറയണം.. അവള്‍ തലകുലുക്കി സമ്മിച്ചു.. അവരോട് യാത്ര പറഞ്ഞു അലോക് പുറത്തേക്കു പോയി.

29 Comments

  1. ആദ്യഭാഗം ലഭിക്കുന്നില്ലല്ലോ എനിക്ക്

  2. കിടിലൻ

    ♥️♥️♥️♥️♥️♥️

Comments are closed.