രാക്ഷസൻ 12 climax [FÜHRER] 423

അലോകിന്റെ വാക്കുകളെ വിശ്വാസമായിരുന്നെങ്കിലും എന്തോ അരുതാത്തതു സംഭവിക്കാന്‍ പോകുന്നുവെന്ന ഭയം ഭദ്രയുടെ ഉള്ളില്‍ കടന്നു കൂടിയിരുന്നു. മുത്തിന്റെയും അവസ്ഥ മറ്റൊന്നായിരുന്നില്ല.. ഇരുവരുടെയും അവസ്ഥകണ്ട് അമര്‍ അവര്‍ക്കരികില്‍ വന്നു.
രണ്ടാളും ഇങ്ങനെ വിഷമിച്ചിരിക്കേണ്ട കാര്യമൊന്നുമില്ല.. അവന്‍ അങ്ങനെയാണ്.  ചെയ്തു തീര്‍ക്കേണ്ടത് അവന്‍ തന്നെ ചെയ്തു തീര്‍ക്കണം.. മറ്റാരും അതു ചെയ്യുന്നത് അവനിഷ്ടമല്ല… അവനിങ്ങുവരും നിങ്ങള്‍ പേടിക്കേണ്ട. ഭദ്ര അവനെ നോക്കി പുഞ്ചിരിച്ചു.
അപ്പോഴേയ്ക്കും അമറിന്റെ ഫോണ്‍ ശബ്ദിച്ചു. ഡിസ്‌പ്ലേയില്‍ അലോകിന്റെ മുഖം കണ്ട് അവന്‍ ചിരിച്ചുകൊണ്ടു ഭദ്രയെ നോക്കി.
നിന്റെ സങ്കടം മാറ്റാനുള്ള ആളാണു ഫോണില്‍. അമര്‍ കോള്‍ അറ്റന്‍ഡ് ചെയ്തു കാതോടു ചേര്‍ത്തു.
പറയെടാ നീ എവിടാ, നിന്നെ കാണാതെ രണ്ടെണ്ണം മുഖവും വീര്‍പ്പിച്ചിരിപ്പുണ്ട്.
മറു തലയ്ക്കല്‍ ശബ്ദം ഒന്നും കേള്‍ക്കാതെ വന്നതോടെ അമര്‍ അവിടെ നിന്നു മാറി നിന്ന് അലോകിനോടു സംസാരിച്ചു. അലോക് മൗനം തുടര്‍ന്നപ്പോള്‍ അമര്‍ അവനോടു ദേഷ്യപ്പെട്ടു..
പറഞ്ഞു തുലയ്‌ക്കെടാ എന്താ ഉണ്ടായോ.. പിന്നീട് അലോക് കാര്യങ്ങള്‍ അവനോടു പറഞ്ഞു. നീ വിഷമിക്കേണ്ട നമുക്കു കണ്ടെത്താം.. അമര്‍ ഫോണ്‍ കട്ടു ചെയ്തു..
അയ്യപ്പാ നീ ഇവിടെ ഇവര്‍ക്കൊപ്പം ഉണ്ടാകണം ഞങ്ങള്‍ പുറത്തേക്കു പോകുവാ. അത്രമാത്രം പറഞ്ഞു അമര്‍ ബാക്കിയുള്ളരെയും കൂട്ടി പുറത്തേക്കു നടന്നു. അയ്യപ്പന്റെ ചോദ്യങ്ങള്‍ക്കൊന്നും അമര്‍ മറുപടി പറഞ്ഞില്ല. ഒന്നും കേട്ടില്ലെന്നു നടിച്ചു അവന്‍ പുറത്തേക്കു പോയി. ഭദ്രയ്ക്കും മുത്തിനും എന്തോ സംഭവിച്ചിട്ടുണ്ടെന്നു മാത്രം മനസിലായി. അപ്പോഴേക്കും ഭദ്രയുടെ ഫോണിലേക്കു രണ്ടു മെസേജുകള്‍ വന്നു..
അയ്യപ്പനെ അമര്‍ മനപ്പൂര്‍വം മാറ്റി നിര്‍ത്തിയതായിരുന്നു.. തേന്‍മൊഴിക്ക് അവനോടുള്ള അടുപ്പം അതു പ്രണയമാണെന്നു അമറിനറിയാമായിരുന്നു. അയ്യപ്പനും അവളെ ഇഷ്ടമാണ് അവളോടു പറഞ്ഞിട്ടില്ലെന്നു മാത്രം.
ഇതറിഞ്ഞാലുള്ള അവന്റെ അവസ്ഥ മനസിലാക്കിയാണ് അയ്യപ്പനെ അവിടെ തന്നെ നിര്‍ത്തിയത്. പിന്നെ അവര്‍ക്കു സുരക്ഷയും.

29 Comments

  1. ആദ്യഭാഗം ലഭിക്കുന്നില്ലല്ലോ എനിക്ക്

  2. കിടിലൻ

    ♥️♥️♥️♥️♥️♥️

Comments are closed.