അലോകേ, നീ ഇവിടെ ചിലവഴിക്കുന്ന ഓരോ നിമിഷവും അവള്‍ അവിടെ നരകിച്ചുകൊണ്ടിരിക്കുകയായിരിക്കും.. നിന്നെയും പ്രതീക്ഷിച്ച് അവള്‍ കാത്തിരിക്കുന്നുണ്ടാകും.. എന്നെ കൊന്നിട്ടു നീ അവളെ തേടിപോ.. ഭ്രാന്തു പടിച്ചവനെ പോലെ തേട്.. നിന്റെ രാക്ഷസ സൈന്യത്തെ ഉപയോഗിച്ചു തേടു നീ.
നിന്റെ മുന്നില്‍ അവളെ കണ്ട നിമഷത്തെയോര്‍ത്തു നീ തേട്.. അവളെ മറന്നതിനുള്ള ശിക്ഷയായി സ്വയം ശപിച്ചുകൊണ്ടു തേടവളെ. ഇന്ദ്രന്‍ ഒരു ഭ്രാന്തനെ പോലെ പുലമ്പി.
അലോകിന്റെ ഉറവ വറ്റിയ കണ്ണീര്‍ചാലുകില്‍നിന്നു വീണ്ടും കണ്ണുനീര്‍ ഒഴുകിയിറങ്ങി. എന്തോ ആലോചിച്ച പോലെ അവന്‍ ഇന്ദ്രനെ ദൂരേക്കു വലിച്ചെറിഞ്ഞിട്ടു തന്റെ വണ്ടിക്കരികിലേക്കു പാഞ്ഞു.
നീ വീണ്ടും ഞാന്‍ പറഞ്ഞതു മറേന്നാടാ നായെ. ഇന്ദ്രന്‍ അലോകിനെ പിന്‍വിളി വിളിച്ചു.
എന്നെ കൊല്ലാതെ നിനക്ക് അവളെ കണ്ടെത്താനാവില്ല.. അലോകിനു തന്റെ ക്ഷമ പൂര്‍ണമായും നശിച്ചു തുടങ്ങിയിരുന്നു.
തന്റെ നേര്‍ക്കു നടന്നു വന്ന ഇന്ദ്രനെ അവന്‍ ചവിട്ടി താഴെയിട്ടു. വീണ്ടും ഇന്ദ്രന്റെ നെഞ്ചില്‍ ചവിട്ടി. എവിടെടാ അവള്‍.. അലോക് ഇന്ദ്രനു നേരെ ആക്രോശിച്ചു..
എനിക്കറിയാമെങ്കില്‍ ഞാന്‍ പറഞ്ഞു തരില്ലേ.
നീ അവളെ തേടി അലയ് നിനക്കുമുന്നില്‍ അവള്‍ വരും… കാരണം ഇന്ദ്രനു ജയിക്കണം…
അവന്റെ വാക്കുകള്‍ കേട്ടു കലിവന്ന അലോക് ഇന്ദ്രന്റെ കാലില്‍ പിടിച്ചു വലിച്ചു അടുത്തുണ്ടായിരുന്ന സിമന്റ് ബഞ്ചിലേക്ക് ഇന്ദ്രനെ ഉയര്‍ത്തി അടിച്ചു.. അലോകിന്റെ പ്രഹരശേരിയില്‍ ഇന്ദ്രന്റെ തല ബഞ്ചിലിടിച്ചു പൂക്കുല ചിറതും പോലെ ചിതറിപ്പോയി. എന്നിട്ടും കലി അടങ്ങാതെ വീണ്ടും വീണ്ടും ഇന്ദ്രന്റെ ശരീരം ബഞ്ചിലേക്കു അലോക് വലിച്ചടിച്ചു കൊണ്ടിരുന്നു. ഇന്ദ്രന്റെ ശരീരം അവിടമാകെ ചിതറിതെറിച്ചു.. സങ്കടവും ദേഷ്യവുംകൊണ്ട് അലോക് പൊട്ടിക്കരഞ്ഞു. മൊഴിയേ മറന്ന നിമിഷത്തെയോര്‍ത്ത് അവന്‍ സ്വയം ശപിച്ചു.
ഈ സമയം ഭദ്രയും മുത്തും അമറുമുള്‍പ്പടെ എല്ലാവരും ചിന്തയിലായിരുന്നു.. കീര്‍ത്തുമോളാകട്ടെ ഭദ്രയോടു പറ്റിചേര്‍ന്നിരുന്ന് ഉറങ്ങിയിരുന്നു. അവളുടെ മുടയിഴകളില്‍ തലോടിക്കൊണ്ടിരു ഭദ്രയുടെ മനസ് മറ്റെങ്ങോ ആയിരുന്നു.
?
ആദ്യഭാഗം ലഭിക്കുന്നില്ലല്ലോ എനിക്ക്
കിടിലൻ
♥️♥️♥️♥️♥️♥️