Pride of Pershyana 01 [Roshan] 84

Views : 3909

അലക്സ് പഴയ മാപ്പ് നോക്കി താൻ സ്വന്തമായി വരച്ച പുതിയ മാപ്പ് അവരെ കാണിച്ചു

സാശ: പിന്നെ എന്താ പ്രശനം..??

അലക്സ്: മാപ്പ് വരക്കാൻ ആരെ കൊണ്ടും പറ്റും.. ഇത് വെറും ഒരു പാത മാത്രം.. കടലിനെ അടുത്തറിയുന്നഏതൊരു നാവികനും വരക്കാൻ സാധിക്കുന്ന ഒരു സാധാരണ പാത

റബേക്ക: ഇത്ഇത് പേർശ്യാനയിലേക്ക് ഉള്ള മാപ്പ് അല്ലേ

അലക്സ്: അതെ.. പക്ഷേ അതുകൊണ്ട് മാത്രം കാര്യമില്ല

സാശ: പിന്നെ..??

അലക്സ്: നിങ്ങള് കരുതുന്ന പോലെ ഒരു സാധാരണ ദ്വീപ് അല്ല പേർശ്യാന.. നിധിയിൽ കണ്ണും വച്ച് അങ്ങോട്ട്ചെന്ന് ജീവനോടെ തിരികെ പോരുന്നത് അത്ര നിസ്സാര കാര്യം അല്ലഅതിനു ആദ്യം റോയൽ പ്രൈഡ്വാൾട്ടിനെ കുറിച്ചും പേർശ്യാനയെ കുറിച്ചും അറിയണം.. അത് വിശദമായി പറയാൻ കഴിയണമെങ്കിൽ അയാൾനിശ്ചയമായും അവിടെ പോയിരിക്കണം

റബേക്ക: ജീവനോടെ ഇരിക്കുന്ന അങ്ങനെ ഒരാളെ നമ്മൾ എവിടുന്നു കണ്ടെത്തും..??

സാശ: അതും നാട്ടിൽ..

അലക്സ്: കണ്ടെത്തണം.. അതാണ് യാത്രയിലെ നമ്മുടെ ആദ്യത്തെ കടമ്പ

അവർ മൂവരും ഒരുമിച്ച് മാപ്പിലേക്ക് തന്നെ‌ നോക്കിപേർശ്യാന എന്ന ദ്വീപ് അതിൽ ജ്വലിച്ച് തന്നെ നിന്നു

🔹🔹🔹🔹🔹🔹🔹🔹

നേരം ഇരുട്ടി കരയിൽ വിളക്കുകൾ അണഞ്ഞപ്പോൾ ജിമ്മിയും വോണും ബാഫ്കിനും കപ്പൽ പരമാവധികരക്കടുപ്പിച്ചു

അതിനു ശേഷം കപ്പലിൽ ഉണ്ടായിരുന്ന മുഴുവൻ വിളക്കുകളും അണച്ച് കളഞ്ഞു..

പൂർണമായും കറുപ്പ് നിറമായിരുന്നത് കൊണ്ട് ഇരുട്ടിൽ അത്ര പെട്ടന്ന് ആർക്കും കപ്പൽ കണ്ടുപിടിക്കാൻസാധിക്കില്ലായിരുന്നു

കപ്പൽ നങ്കൂരം ഇട്ട് വോണും ജിമ്മിയും കടലിലേക്ക് ചാടി നീന്താൻ ആരംഭിച്ചു..

ബാഫ്‌ക്കിൻ അവർക്ക് പുറകെ പറന്നു വരുന്നുണ്ടായിരുന്നു

🔹🔹🔹🔹🔹🔹🔹

ഇതേ സമയം അലക്സിൻ്റെ വീട്ടിൽ

തൻ്റെ ചെറിയ ഷെൽഫിൽ ഉണ്ടായിരുന്ന ഏതാനും ബുക്കുകൾ പരിശോധിക്കുകയായിരുന്നു അലക്സ്..

അലക്സിനെ പിൻതുടർന്നു സാശയും അങ്ങോട്ട് എത്തി

സാശ: പപ്പാ.. പേർശ്യാനയെ കുറിച്ച് കൂടുതൽ അറിയാൻ ഒരു വഴിയും ഇല്ലെ

അലക്സ്: തീർച്ചയായും ഉണ്ട്.. പക്ഷേ അതൊരിക്കലും എളുപ്പമാവില്ല.. പേർശ്യാന നേരിൽ കണ്ട ജീവിച്ചിരിക്കുന്നപുറം നാട്ടുകാർ വളരെ വിരളമാണ്.. ഒരു കണക്കിന് ഇല്ല എന്ന് തന്നെ പറയാം..

സാശ: ഇല്ലാത്ത ആളുകളെ നമ്മൾ എങ്ങനെ കണ്ടെത്തും പപ്പാ..??

അലക്സ്: അങ്ങനെ ഒരാള് ഉണ്ട്..

അപ്പോഴേക്കും എല്ലാം കേട്ട് കൊണ്ട് റബേക്ക അങ്ങോട്ട് വന്നിരുന്നു..

റബേക്ക: അതാരാ പപ്പാ..?? പേർഷ്യനയിൽ പോയി തിരികെ വന്ന ആൾ..??

അലക്സ് മുന്നോട്ട് നടന്നു കൊണ്ട് സംസാരിച്ച് തുടങ്ങി

അലക്സ്: മാർട്ടിൻ…. മാർട്ടിൻ വോൾഫ്

റബേക്ക: മാർട്ടിൻ വോൾഫ്..?? അങ്ങനെ ഒരു പേര് എവിടെയും മുന്നേ കേട്ടിട്ടില്ലല്ലോ..

സാശ: ആട്ടെ.. ഇയാള് ഇപ്പൊ എവിടെയാ ഉള്ളത്..??

അലക്സ്: ഇവിടെ.. നാട്ടിൽ

സാശ: ഇവിടെയോ…??

Recent Stories

The Author

Roshan

9 Comments

  1. ♥♥♥

  2. തുടക്കം ഗംഭീരം
    അടുത്ത ഭാഗങ്ങൾ പെട്ടന്നു വരട്ടേ

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    സംഭവം കലക്കി.ഇങ്ങനെ ഒരു തീം ആദ്യമായി ആണ് വായിക്കുന്നത്.Pirates of Caribien എൻ്റെ ഫേവറിറ്റ് ആണ്.
    കഥക്ക് നല്ല flow ഉണ്ട്.വരികളിൽ visual effect കറക്റ്റ് ആയി കിട്ടുന്നുണ്ട്.ഒത്തിരി ഇഷ്ടായി.
    Waiting for next part

    സ്നേഹം മാത്രം💞

  4. വൗ man…. വ്യത്യസ്തമായ സ്റ്റോറി….. ഇതുവരെ ഇങ്ങനെ ഒന്ന് വായിച്ചിട്ട് ഇല്ല…. വായിക്കുമ്പോൾ തന്നെ ഒരു ഫീൽ….

    ഇപ്പോൾ ശത്രുക്കളെ പോലെ ഇരിക്കുന്നവർ വൈകാതെ ഒന്നാവുമെന്ന് തോന്നുന്നു…. എന്തായാലും അടുത്ത ഭാഗത്തിനായി waiting…

    സ്നേഹത്തോടെ.. ❤

  5. Bro adipoli adhutha part petan ayake

  6. Poli man💥

  7. Interesting 👍👍
    Oru premam manakkunnundallo 🤔🤔🤔

  8. ❣️❣️❣️

  9. അശ്വിനി കുമാരൻ

    ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com