Pride of Pershyana 01 [Roshan] 84

Views : 3909

അലക്സ് പുറകിലേക്ക് തിരിഞ്ഞ് നടന്ന് ഷെൽഫിൽ നിന്നും ഒരു പുസ്തകം പുറത്തെടുത്തു

അലക്സ്: ഇതെന്താണെന്ന് അറിയാമോ..??

സാശയും റബേക്കയും പരസ്പരം നോക്കി..

അലക്സ്: എൻ്റെ പപ്പയുടെ ഡയറിയാണ്.. വർഷങ്ങൾക്ക് മുൻപ് പപ്പ അവസാനമായി പേർഷ്യാന തേടി പോയദിവസം എൻ്റെ കയ്യിലേക്ക് വച്ച് തന്നത്.. അന്ന് ഇത് കയ്യിലേക്ക് തരുമ്പോൾ പപ്പ പറഞ്ഞത് ഒന്ന് മാത്രം ആണ്.. അഥവാ പപ്പ തിരികെ വനില്ലെങ്കിൽ ഞാൻ എന്ന് സ്വയം പേർശ്യാനയിലേക്ക് പോകാൻ പ്രാപ്തനായി എന്ന്എനിക്ക് തോന്നുന്നോ അന്ന് മാത്രമേ ഞാൻ ഇത് വായിക്കാവൂ എന്ന്

സാശ: എന്നിട്ട് പപ്പ ഇത് വായിച്ചോ??

അലക്സ്: വായിച്ചുഇന്നലെഅങ്ങനെ ആണ് മാർട്ടിനെ കുറിച്ച് അറിഞ്ഞത്

റബേക്ക: അപ്പോ അയാൾ പേർശ്യാനയിൽ പോയി തിരികെ വന്നയാളാണോ..?

അലക്സ്: അല്ല.. അന്ന് പപ്പയുടെ കൂടെ പേർശ്യാനയിലേക്ക് പോകാൻ പദ്ധതി ഇട്ട പപ്പയുടെ സുഹൃത്ത് ആണ്മാർട്ടിൻ.. പക്ഷേ അവസാന നിമിഷം അദ്ദേഹം ഭയം കൊണ്ടാണ് പിന്മാറിയത് എന്നാണ് പപ്പ ഡയറിയിൽഎഴുതിയിരിക്കുന്നത്

റബേക്ക: അപ്പോ മാർട്ടിൻ അവിടെ പോയിട്ടില്ലെങ്കിൽ പിന്നെ അയാളെ കൊണ്ട് നമ്മൾക്ക് എന്ത്പ്രയോജനം…??

അലക്സ്: ബുക്ക് ഓഫ് ഇക്കൂബിയൻസ്….

സാശ: ബുക്ക് ഓഫ് ഇക്കൂബിയൻസ്..??

അലക്സ്: അതെ.. നൂറ്റാണ്ടുകൾക്ക് മുൻപ് പേർശ്യാനയും ആയി അടുത്ത ബന്ധം ഉണ്ടായിരുന്ന ഒരേയൊരു പുറംരാജവംശം.. പക്ഷേ അത് നൂറ്റാണ്ടുകൾക്ക് മുന്നേ ആണ്.. കച്ചവടത്തിൽ ഇക്കൂബിയന്മാർ ചതി പ്രയോഗിച്ച്തുടങ്ങിയതോടെ പേർശ്യാനയിൽ ഉളളവർ അവരുമായുള്ള വ്യാപാര ബന്ധവും മറ്റ് ബന്ധങ്ങളും ഉപേക്ഷിച്ച്കളഞ്ഞു

റബേക്ക: ബുക്കിൽ സത്യത്തിൽ എന്താണ് ഉള്ളത്..?? അല്ല.. ബുക്ക് എവിടെയാണ് ഉള്ളത്..??

അലക്സ്: ഇക്കൂബിയൻ രാജ പരമ്പര അവരുടെ എക്കാലത്തെയും വലിയ രാജകീയ രഹസ്യം ആയിസൂക്ഷിച്ചിരുന്ന പുസ്തകമാണ് ബുക്ക് ഓഫ് ഇക്കൂബിയൻസ്.. പക്ഷേ വർഷങ്ങൾക്ക് മുൻപ് അതവിടെ നിന്നുംമോഷ്ടിക്കപ്പെട്ടു പുസ്തകം നോക്കിയാണ് എൻ്റെ പപ്പയും മാർട്ടിനും പേർശ്യാനയിൽ പോകാൻ പദ്ധതിഇട്ടത്.. അതിനർത്ഥം പുസ്തകമാണ് പേർശ്യാനയിലേക്കുള്ള ആദ്യ പടി.. പക്ഷേ അത് ഇപ്പോ എവിടെഉണ്ടാകും എന്ന് അറിയാൻ സാധ്യതയുള്ള ഒരേ ഒരു വ്യക്തി മാർട്ടിൻ മാത്രം ആകും

റബേക്ക: അപ്പോ നമ്മുടെ ആദ്യ ടാർഗറ്റ് മാർട്ടിൻ.. അല്ലേ..??

അലക്സ്: അതെ

സാശ: ഓകെ.. ലെറ്റ്സ് ഡു ഇറ്റ്

🔹🔹🔹🔹🔹🔹

ഇതേ സമയം കരയിൽ എത്തിയ ജിമ്മിയും വോണും ബാഫ്‌ക്കിനും ഏതെങ്കിലും നല്ല ഒരു വീട് കണ്ട് പിടിച്ച്മോഷണം നടത്താൻ ഉള്ള ശ്രമത്തിൽ ആയിരുന്നു

ഒരുപാട് അന്വേഷിച്ച് അലഞ്ഞ് അവർ അധികം ആൾതാമസില്ലാത്ത ഒരു ഭാഗത്ത് ഒറ്റപ്പെട്ട ഒരു വീട് കണ്ടെത്തി..

ജിമ്മി: ഇവിടെ കയറാം.. ഇനി തിരഞ്ഞൊണ്ട് നടന്നാൽ അവസാനം എവിടേം കേറെണ്ടി വരില്ല

വോൺ: വീട് കണ്ടിട്ട് അത്രയ്ക്കൊന്നും മെച്ചമുണ്ടാകും എന്ന് തോന്നുന്നില്ല

ബാഫ്ക്കിൻ: പക്ഷേ എൻ്റെ മനസ്സ് പറയുന്നു വീട്ടിൽ നമുക്ക് വേണ്ടി എന്തൊക്കെയോ കാത്തിരിക്കുന്നുണ്ട്എന്ന്

ജിമ്മി: അതെ.. വാ കേറാം

അവർ മൂവരും വളരെ പാട് പെട്ട ശേഷം ഒരു വിധം പഴയ വീടിൻ്റെ അകത്തേക്ക് കയറുന്നു

പക്ഷേ ഉള്ളിൽ എത്തിയ മൂന്ന് പേരും ഒരുപോലെ ഞെട്ടി പോയി

Recent Stories

The Author

Roshan

9 Comments

  1. ♥♥♥

  2. തുടക്കം ഗംഭീരം
    അടുത്ത ഭാഗങ്ങൾ പെട്ടന്നു വരട്ടേ

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    സംഭവം കലക്കി.ഇങ്ങനെ ഒരു തീം ആദ്യമായി ആണ് വായിക്കുന്നത്.Pirates of Caribien എൻ്റെ ഫേവറിറ്റ് ആണ്.
    കഥക്ക് നല്ല flow ഉണ്ട്.വരികളിൽ visual effect കറക്റ്റ് ആയി കിട്ടുന്നുണ്ട്.ഒത്തിരി ഇഷ്ടായി.
    Waiting for next part

    സ്നേഹം മാത്രം💞

  4. വൗ man…. വ്യത്യസ്തമായ സ്റ്റോറി….. ഇതുവരെ ഇങ്ങനെ ഒന്ന് വായിച്ചിട്ട് ഇല്ല…. വായിക്കുമ്പോൾ തന്നെ ഒരു ഫീൽ….

    ഇപ്പോൾ ശത്രുക്കളെ പോലെ ഇരിക്കുന്നവർ വൈകാതെ ഒന്നാവുമെന്ന് തോന്നുന്നു…. എന്തായാലും അടുത്ത ഭാഗത്തിനായി waiting…

    സ്നേഹത്തോടെ.. ❤

  5. Bro adipoli adhutha part petan ayake

  6. Poli man💥

  7. Interesting 👍👍
    Oru premam manakkunnundallo 🤔🤔🤔

  8. ❣️❣️❣️

  9. അശ്വിനി കുമാരൻ

    ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com