Pride of Pershyana 01 [Roshan] 84

Views : 3909

അയാൾ വോണിന്റെ പക്കൽ ഉണ്ടായിരുന്ന ചാക്കിലേക്ക് സൂക്ഷിച്ചു നോക്കി.. ഇത് കണ്ട വോൺ പതിയെ ചാക്ക്താഴേക്ക് വച്ച്

അയാളുടെ കൈ തന്റെ അരയിലുള്ള വാളിലേക്ക് ആണ് പോകുന്നത് എന്ന് കണ്ട ജിമ്മി ഉടൻ തന്നെ തന്റെകയ്യിലുള്ള റിവാൾവർ എടുത്ത് അയാൾക്ക് നേരെ ചൂണ്ടി

അടുത്ത നിമിഷം സംഭവിച്ചത് ജിമ്മി ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു.. തന്റെ നെഞ്ചിലേക്ക് ചൂണ്ടിനിൽക്കുന്ന തോക്കു കണ്ടിട്ടും യാതൊരു ഭയ വികാരങ്ങളും പുറത്തു കാണിക്കാതെ കാവൽക്കാരൻ അവർക്കുനേരെ നടന്നടുത്തു.. അയാളുടെ ഓരോ ചുവടുവെപ്പിനും ജിമ്മിയും സംഘവും തോക്കു ചൂണ്ടി കൊണ്ട് തന്നെപുറകോട്ടു നടന്നു

വോൺ: ജിമ്മി ഫയർ ചെയ്യ്

ബ്ബാഫ്ക്കിൻ: ജിമ്മി അരുത്

അടുത്ത നിമിഷം മറ്റൊന്നും ആലോചിക്കാതെ ജിമ്മി തന്റെ കയ്യിൽ ഇരുന്ന തുരുമ്പെടുത്ത പഴയ തോക്കിന്റെകാഞ്ചി വലിച്ചുവലിയ ഒരു ശബ്ദത്തോടെ തോക്ക് പൊട്ടി..

പക്ഷെ കാവൽക്കാരൻ അടക്കം മുറിയിലെ നാലുപേരും കരുതിയതല്ല നിമിഷം സംഭവിച്ചത്ജിമ്മിയുടെകയ്യിൽ നിന്നും പൊട്ടിയ തോക്കിൽ നിന്ന് പുറത്തേക്ക് വന്നത് വലിയ ഒരു ശബ്ദവും ഏതാനും പുക ചുരുളുകളുംമാത്രമാണ്.. വെടിയുണ്ട മാത്രം പുറത്തേക്ക് വന്നില്ല.. ഭയന്നുപോയ ജിമ്മി ഒരു തവണകൂടി കാഞ്ചി വലിച്ചു.. പക്ഷെ ഇത്തവണ ശബ്ദവും പുകയും പോലും പുറത്തു വന്നില്ല

അടുത്ത നിമിഷം തന്റെ അരയിൽ നിന്ന് വാൾ കയ്യിലെടുത്ത കാവൽക്കാരൻ ജിമ്മിയുടെ കയ്യിലെ തോക്ക് തട്ടിതെറിപ്പിച്ചു.. മുറിയുടെ അന്ധകാരത്തിൽ എവിടേക്കോ തോക്ക് ചെന്ന് വീണു.. അപ്പോഴേക്ക് കാവൽക്കാരന്റെമുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു.. അയാൾ വാൾ എടുത്ത് ജിമ്മിക്ക് നേരെ വീശിയതും പെടുന്നനെ ഒരുശബ്ദത്തോടെ അയാൾ ബോധം കെട്ടു വീണതും ഒരുമിച്ചായിരുന്നു..

എന്താണ് നടക്കുന്നത് എന്ന് മനസിലാവാതെ ചുറ്റും നോക്കിയ ജിമ്മിയും കൂട്ടരും കണ്ടത് കാവൽക്കാരൻനിന്നതിനു പുറകിൽ നിന്ന് വെളിച്ചത്തിലേക്ക് കയറി നിന്ന ഒരു പെൺകുട്ടിയെ ആയിരുന്നു.. അവളുടെകണ്ണുകളിലെ തീഷ്ണത ഏതൊരുവനേയും ഭയപ്പെടുത്തുന്നത് ആയിരുന്നുഅവരെ കണ്ടതും ബാഫ്ക്കിൻതന്റെ കയ്യിലെ പുസ്തകം പതുക്കെ പുറകിലേക്ക് പിടിച്ചു

റബേക്കക്കു പുറകെ അലക്‌സും സാഷയും അകത്തേക്ക് കയറി വന്നു..

സാഷ: ഇതാ നാട് കടത്തപ്പെട്ട ഇംഗ്ലീഷുകാർ അല്ലെ

അലക്സ്: അതെ അവർ തന്നെ

റബേക്ക: നമ്മൾ അന്വേഷിച്ചു വന്നതും ഇവരുടെ കയ്യിൽ തന്നെയാണ് ഉള്ളത്

റബേക്ക നേരെ ബാഫ്ക്കിന്റെ അടുത്തേക്ക് നടന്നടുത്തു.. ബ്ബാഫ്ക്കിൻ തന്റെ കയ്യിലെ പുസ്തകം വളരെപണിപ്പെട്ടു ഒളിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു

അലക്സ്: കുട്ടിക്കുരങ്ങനെ കൊന്നിട്ട് ആണേലും വേണ്ടില്ല പുസ്തകം കൈക്കലാക്കണം മോളെ

റബേക്ക തന്റെ അരയിലെ ചെറിയ കത്തി വലിച്ചൂരി ബാഫ്ക്കിനെ നോക്കി

റബേക്ക: പുസ്തകം എന്റെ കയ്യിൽ ഇപ്പോൾ ഏൽപ്പിച്ചാൽ മൂന്നാൾക്കും ഇവിടുന്നു ജീവനോടെഎങ്ങോട്ടെങ്കിലും ഓടിപ്പോയി രക്ഷപ്പെടാം

ബ്ബാഫ്ക്കിൻ ഒരു തരത്തിലും പുസ്തകം തരില്ല എന്ന വാശിയിൽ അറയിലെ ഒരു ചാക്കുകെട്ടിനു മുകളിലേക്ക്പറന്നിരുന്നു

ഇതോടെ ദേഷ്യം സഹിക്കാൻ ആവാതെ അലക്സ് തന്റെ അരയിലെ കത്തി എടുത്ത് ബാഫ്ക്കിനു നേരെഎറിയാൻ തുനിഞ്ഞതും ജിമ്മി അയാളുടെ കയ്യിൽ കടന്നു പിടിച്ചതും ഒരുമിച്ചായിരുന്നു

ജിമ്മി: ആയുധങ്ങൾ ഉപയോഗിച്ചാണ് സംസാരിക്കുന്നത് എങ്കിൽ ഞങ്ങൾക്കും വഴി തന്നെ നോക്കേണ്ടിവരും

റബേക്ക: ആയുധങ്ങൾ ഉപയോഗിക്കാതെ സംസാരിക്കണം എങ്കിൽ ഞങ്ങൾക്ക് അവകാശപ്പെട്ടത് ഞങ്ങളുടെകയ്യിൽ കിട്ടണം

ബ്ബാഫ്ക്കിൻ: ഇക്കൂബിയൻ രാജകുടുംബത്തിന്റെ പുസ്തകം എങ്ങനെ നിങ്ങളുടെ സ്വന്തമാവും..??

സാഷ: അത് നിങ്ങൾ അറിയേണ്ട ആവശ്യമില്ല.. പുസ്തകം ഇപ്പോൾ ഞങ്ങൾക്ക് അവകാശപ്പെട്ടതാണ്

ജിമ്മി: നിങ്ങൾക്ക് പുസ്തകം അല്ലെ വേണ്ടത് കൊണ്ട് പൊയ്ക്കൊള്ളൂ

ബ്ബാഫ്ക്കിൻ  ഒരു നിമിഷം നിശബ്ദനായി ജിമ്മിയെ നോക്കി

ജിമ്മി: ബാഫ്ക്കിൻ പുസ്തകം അവർക്ക് കൊടുത്തേക്ക്

ബ്ബാഫ്ക്കിൻ : പക്ഷെ ജിമ്മി….

Recent Stories

The Author

Roshan

9 Comments

  1. ♥♥♥

  2. തുടക്കം ഗംഭീരം
    അടുത്ത ഭാഗങ്ങൾ പെട്ടന്നു വരട്ടേ

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    സംഭവം കലക്കി.ഇങ്ങനെ ഒരു തീം ആദ്യമായി ആണ് വായിക്കുന്നത്.Pirates of Caribien എൻ്റെ ഫേവറിറ്റ് ആണ്.
    കഥക്ക് നല്ല flow ഉണ്ട്.വരികളിൽ visual effect കറക്റ്റ് ആയി കിട്ടുന്നുണ്ട്.ഒത്തിരി ഇഷ്ടായി.
    Waiting for next part

    സ്നേഹം മാത്രം💞

  4. വൗ man…. വ്യത്യസ്തമായ സ്റ്റോറി….. ഇതുവരെ ഇങ്ങനെ ഒന്ന് വായിച്ചിട്ട് ഇല്ല…. വായിക്കുമ്പോൾ തന്നെ ഒരു ഫീൽ….

    ഇപ്പോൾ ശത്രുക്കളെ പോലെ ഇരിക്കുന്നവർ വൈകാതെ ഒന്നാവുമെന്ന് തോന്നുന്നു…. എന്തായാലും അടുത്ത ഭാഗത്തിനായി waiting…

    സ്നേഹത്തോടെ.. ❤

  5. Bro adipoli adhutha part petan ayake

  6. Poli man💥

  7. Interesting 👍👍
    Oru premam manakkunnundallo 🤔🤔🤔

  8. ❣️❣️❣️

  9. അശ്വിനി കുമാരൻ

    ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com