പ്രായശ്ചിത്തം [മനൂസ്] 3006

ആദ്യമായി ഞാൻ ഒരാളുടെ കണ്ണീരൊപ്പി.. ആ അമ്മയുടെ പുഞ്ചിരി ഹൃദയത്തിൽ വല്ലാത്തൊരു നിർവൃതി ഉണർത്തി..നാം മൂലം മറ്റൊരാൾ പുഞ്ചിരിക്കുന്നു,, ശരിക്കും ഇതല്ലേ യഥാർഥ ലഹരി.. ഞാൻ തിരിച്ചറിഞ്ഞു…

 

അല്പനേരത്തിന് ശേഷം വീണ്ടും കാണാമെന്ന് പറഞ്ഞു അദ്ദേഹവും മറ്റ് രണ്ട് ചെറുപ്പക്കാരും മടങ്ങി..

 

ആ അമ്മയോടൊപ്പം ഞാൻ അവിടെ കൂട്ടിരുന്നു… പിറ്റേന്നാണ്‌ ആ യുവാവിനെ വാർഡിലേക്ക് മാറ്റിയത്…

 

തലേന്ന് ആ അമ്മക്കൊപ്പം എന്തിന് കൂട്ടിരുന്നെന്നോ ഇപ്പോൾ അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി എന്തിന് ഓടി നടക്കുന്നെന്നോ അറിയില്ല എങ്കിലും വല്ലാത്തൊരു നിറവ് തോന്നുന്നു ഉള്ളിൽ…

 

അമ്മയ്ക്ക് കഴിക്കാനുള്ള ദോശയുമായി മുറിയിലേക്ക് കയറുമ്പോൾ മകന്റെ കിടക്കയ്ക്ക് സമീപം തലവച്ചു ഉറങ്ങുകയായിരുന്നു ആ പാവം സ്ത്രീ.. മകനെയോർത്തു ഇന്നലെ ഉറക്കം നഷ്ടപ്പെട്ടിരുന്നല്ലോ..

 

ഭക്ഷണപ്പൊതി മേശക്ക് സമീപം വച്ച് തിരിഞ്ഞതും എന്റെ കൈ തട്ടി ആ അമ്മയുടെ കൈയിൽ എപ്പോഴും സൂക്ഷിച്ചിരുന്ന സഞ്ചി നിലത്തേക്ക് പതിച്ചു..

 

അലസമായി ആ സഞ്ചി എടുക്കുന്നതിനു ഇടയിൽ അതിൽ നിന്നും എന്തോ ഒന്ന് നിലത്തേക്ക് വീണു…അതൊരു പഴയകാല ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണെന്ന് ആദ്യകാഴ്ചയിലെ തോന്നി..

 

ഞാൻ കൈകൊണ്ട് അത് എടുത്തു എന്നിട്ട് ആ ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കി.. അത് അവരുടെ കുടുംബ ചിത്രമായിരുന്നു..

 

പൊടുന്നനെ അതിലെ ഒരു വ്യക്തിയെ കണ്ട് എന്റെ കണ്ണുകൾ വിടർന്നു… അധരങ്ങൾ വിറകൊണ്ടു…

 

അച്ഛനും അമ്മയ്ക്കും സഹോദരനും ഒപ്പം നിൽക്കുന്ന ആ കൗമാരക്കാരിയുടെ ചിത്രം ,എന്റെ മിനിയുടെ ചിത്രം… കണ്ണുകൾ നിറഞ്ഞു തുളുമ്പി ചിത്രം പലപ്പോഴും അവ്യക്തമായി…

 

എന്റെ മിനിയുടെ അമ്മയും നന്ദുവും ആയിരുന്നോ ഇത്…പറഞ്ഞറിയിക്കാൻ കഴിയാതൊരുതരം വികാരം മനസ്സിനെ പിടികൂടി…

 

എല്ലാമൊരു നിയോഗം പോലെ തോന്നിയത് അപ്പോഴാണ്… ദൈവം കൈവിട്ടിട്ടില്ല എന്നൊരു തോന്നൽ ഉള്ളിൽ മുളപൊട്ടി… സന്തോഷത്തിന്റെ നിർവൃതിയിൽ നിറഞ്ഞ മനസ്സുമായി ഞാൻ ആ വാർഡിൽ നിൽക്കുമ്പോഴും അമ്മയും മകനും ഉറക്കത്തിന്റെ വെള്ളിത്തേരിലേറി പാറിപറക്കുകയായിരുന്നു..

27 Comments

  1. മനൂ…
    വളരെയധികം ഇഷ്ടപ്പെട്ടു.. നല്ലൊരു തീം, നന്നായി പറഞ്ഞു..
    ഏറ്റവും ഇഷ്ടപ്പെട്ടത് എൻഡിങ് ആണ്.. ഇനിയെന്തെന്ന് ആലോചിക്കാൻ വിട്ടുകൊണ്ടുള്ള എൻഡിങ് !!
    ഒരുപക്ഷേ, എല്ലാം പറഞ്ഞു സെറ്റാക്കിയാൽ ആ ഒരു ഫീൽ കിട്ടിയെന്ന് വരില്ല… കറക്ടായി നിർത്തി…
    ഇനിയും എഴുതുക !!

    1. എന്റെ കഥയെ ആഴത്തിൽ വായിച്ചതിനും ഞാൻ ഉദ്ദേശിച്ച ആശയം അതേപടി നിങ്ങളിലേക്ക് എത്തി എന്നറിഞ്ഞതിലും ഒരുപാട് സന്തോഷം തോന്നുന്നു.. ഏറെയിഷ്ടം ആദി??

  2. ????????

    ♥️♥️♥️♥️

    1. ??????

  3. ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല അവതരണം ആണ് എടുത്തു പറയേണ്ടത്. ഭാര്യയെ കാര്യം പറഞ്ഞു കരഞ്ഞു വിളിച്ചു സെറ്റ് ആക്കിയാൽ മതി.?.
    പലപ്പോഴും കുറ്റവാളികളെ മറ്റുള്ളവർ അകറ്റി നിർത്തുന്നത് ആണ് അവർ നന്നാവാൻ സമതിക്കാത്തത്.ചെങ്കോൽ സിനിമ ആണ് ഏറ്റവും വലിയ ഉദാഹരണം. എന്തായാലും സംഗതി പൊളിച്ചു??

    1. ഭാര്യയെ അങ്ങനെ എളുപ്പം കാര്യം പറഞ്ഞു ഒതുക്കാൻ പറ്റുമോന്ന് സംശയമാണ് അതാണ് ഒരു പ്രതീക്ഷ മാത്രം വച്ചുകൊണ്ട് അവസാനിപ്പിച്ചത്.. ബാക്കി വായിക്കുന്നവർ അവരുടെ ഭാവനയിൽ ചിന്തിച്ചോട്ടെ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കാർത്തി??

  4. മനൂസ്,
    നല്ലൊരു കഥ, വേറിട്ടു നിന്നാശയം, മുൻകാലങ്ങളിൽ ചെയ്ത തെറ്റിന് അത് തിരിച്ചറിയുമ്പോൾ പശ്ചാത്താപിക്കുക. പലർക്കും കിട്ടാത്തതും, അതിന് തുനിയാത്തതും ആണ്…
    നല്ലെഴുത്തിന് ആശംസകൾ…

    1. ശരിയാണ്,എല്ലാ തെറ്റുകളും ചിലപ്പോൾ തിരുത്താൻ അവസരം ലഭിച്ചെന്ന് വരില്ല.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല??

  5. ഹീറോ ഷമ്മി

    നന്നായിരുന്നു ബ്രോ…. ഒത്തിരി ഇഷ്ടപ്പെട്ടു…. അടുത്ത കഥയുമായി വരിക…❤❤

    1. പെരുത്തിഷ്ടം ഷമ്മി??

  6. നന്നായിരിക്കുന്നു കൂട്ടുകാരാ

    ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    സ്വന്തം ഡ്രാഗൺ

    1. വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും പെരുത്തിഷ്ടം കൂട്ടേ??..കൂട്ടുകാരനും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

  7. കറുപ്പിനെ പ്രണയിച്ചവൻ.: [ǐʋan]

    ❤️❤️❤️❤️❤️❤️

    1. ?????

  8. മനൂസ് നല്ലൊഴുത് ???

    1. പെരുത്തിഷ്ടം നൗഫു?

  9. ചെയ്ത തെറ്റുകൾ തിരിച്ചറിയുക പിന്നെ പശ്ചാത്തപിക്കുക…. പലപ്പോഴും നമുക്കൊരു അവസരം കിട്ടില്ലെന്നുള്ളതാണ് സത്യം…ഒരൊഴുക്കോടെ വായിച്ചു… മനസ്സിൽ തട്ടുന്നോരെഴുത്ത്… നന്നായിട്ടുണ്ട്….ഇഷ്ടം ❤️❤️

    1. വളരെ ശരിയാണ് ഷാന..പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവർത്തികളും നമ്മെ തിരിച്ചു നോവിക്കുന്ന കാലം വരും.. അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം മുത്തേ??

  10. സുദർശനൻ

    നല്ല കഥ! ഇനിയും എഴുതണം!

    1. പെരുത്തിഷ്ടം മുത്തേ?

  11. ❤️

    1. ???

  12. രാഹുൽ പിവി

    ❤️

    1. ???

    1. ????

Comments are closed.