ജീവിത വ്യഥകളെ ഒറ്റക്ക് പടപൊരുതി കരുത്താർജിച്ച ഒരു സ്ത്രീയുടെ മൂർച്ചയുണ്ടായിരുന്നു അവളുടെ ശബ്ദത്തിനു.. ആത്മാഭിമാനവും ശരീരവും ഒരു കഴുകനും അടിയറവ് വെക്കാതെ അവൾ ജീവിതത്തെയും എന്നെയും ചെറുത്തു തോല്പിച്ചിരുന്നു.. അവളാണ് ശരി, ഞാൻ വലിയൊരു തെറ്റും..
ഇന്നവൾ സ്വന്തം കാലിൽ നിൽക്കാൻ പഠിച്ചിരിക്കുന്നു..
മകളെ കാണണം എന്ന് തോന്നിയെങ്കിലും ഇങ്ങനെയൊരു അച്ഛൻ അവൾക്ക് വേണ്ട എന്ന തോന്നലിൽ നിറഞ്ഞ മിഴികളുമായി തിരിഞ്ഞു നടന്നു..
തന്റെ പരിതാപകരമായ അവസ്‌ഥ കണ്ട് മനസ്സ് നൊന്തിട്ടായിരിക്കാം പട്ടിണിക്കാലത്തും കൈവിടാതെ നിധിപോലെ അച്ഛന്റെ ഓർമ്മക്കായി അവൾ സൂക്ഷിച്ചു വച്ച ആ പാദസരങ്ങൾ തന്റെ നേർക്ക് വലിച്ചെറിഞ്ഞു തന്നത്..ഉള്ളിൽ അവൾ തന്നെ സ്നേഹിക്കുന്നു എന്നറിഞ്ഞ നിമിഷം..
പണമടച്ച രസീതുമായി ആ സാർ വന്ന് തോളിൽ സ്പർശിച്ചപ്പോഴാണ് ഓർമകളുടെ കുത്തൊഴുക്കിൽ അകപ്പെട്ട മനസ്സ് തിരികെ കരക്കടിഞ്ഞത്..
കുറച്ചു പണം ആശുപത്രിയിലെ ബാക്കി ചിലവുകൾക്കായി അദ്ദേഹം എന്നെ ഏൽപ്പിച്ചു…കൂട്ടത്തിൽ ആ പാദസരങ്ങളും..
നിറഞ്ഞ കണ്ണുകളോടെ ഞാൻ ആ മനുഷ്യനെ നോക്കി..
“എന്തോ തന്റെ മുഖം കണ്ടിട്ട് അത് വിൽക്കാൻ തോന്നിയില്ല… കോടീശ്വരൻ ഒന്നുമല്ലടോ, എങ്കിലും ഇവിടുത്തേക്ക് ആവശ്യമായ കുറച്ചു പണം എന്റെ കൈയിൽ ഉണ്ടായിരുന്നു..പണം സമ്പാദിക്കാനുള്ള ഓട്ടത്തിനിടയിൽ രക്തബന്ധങ്ങളെ മറന്നവനാണ് ഞാൻ ഇപ്പൊ പണമുണ്ട് കൂട്ടിന് പക്ഷെ സ്നേഹിക്കാൻ ആളില്ല..
ആരുമല്ലാത്ത ഇവർക്ക് വേണ്ടി വിലപ്പെട്ടത് വിക്കാൻ കാണിച്ച തന്റെ മനസ്സ്, അത് കണ്ടിട്ടും ഞാൻ എങ്ങനെയാടോ..
പ്രിയപ്പെട്ടതൊന്നും വിട്ടു കളയരുത്.. നിധിപോലെ കാക്കണം കേട്ടോ..”
പുഞ്ചിരിയോടെ തോളിൽ തട്ടി അദ്ദേഹം അത് പറഞ്ഞപ്പോൾ തൊഴുകൈയോടെ നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു എനിക്ക്…
ഓപ്പറേഷൻ കഴിഞ്ഞു ആ ചെറുപ്പക്കാരന്റെ ജീവന് ആപത്തൊന്നും ഇല്ല എന്ന് കേട്ടതോടെ മനസ്സ് സന്തോഷിച്ചു.. ആ അമ്മയോട് അത് പറയുമ്പോൾ അവർ എന്റെ നേർക്ക് കൈകൂപ്പി നിന്നു..
good
മനൂ…
വളരെയധികം ഇഷ്ടപ്പെട്ടു.. നല്ലൊരു തീം, നന്നായി പറഞ്ഞു..
ഏറ്റവും ഇഷ്ടപ്പെട്ടത് എൻഡിങ് ആണ്.. ഇനിയെന്തെന്ന് ആലോചിക്കാൻ വിട്ടുകൊണ്ടുള്ള എൻഡിങ് !!
ഒരുപക്ഷേ, എല്ലാം പറഞ്ഞു സെറ്റാക്കിയാൽ ആ ഒരു ഫീൽ കിട്ടിയെന്ന് വരില്ല… കറക്ടായി നിർത്തി…
ഇനിയും എഴുതുക !!
എന്റെ കഥയെ ആഴത്തിൽ വായിച്ചതിനും ഞാൻ ഉദ്ദേശിച്ച ആശയം അതേപടി നിങ്ങളിലേക്ക് എത്തി എന്നറിഞ്ഞതിലും ഒരുപാട് സന്തോഷം തോന്നുന്നു.. ഏറെയിഷ്ടം ആദി??
????????
♥️♥️♥️♥️
??????
ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല അവതരണം ആണ് എടുത്തു പറയേണ്ടത്. ഭാര്യയെ കാര്യം പറഞ്ഞു കരഞ്ഞു വിളിച്ചു സെറ്റ് ആക്കിയാൽ മതി.?.
പലപ്പോഴും കുറ്റവാളികളെ മറ്റുള്ളവർ അകറ്റി നിർത്തുന്നത് ആണ് അവർ നന്നാവാൻ സമതിക്കാത്തത്.ചെങ്കോൽ സിനിമ ആണ് ഏറ്റവും വലിയ ഉദാഹരണം. എന്തായാലും സംഗതി പൊളിച്ചു??
ഭാര്യയെ അങ്ങനെ എളുപ്പം കാര്യം പറഞ്ഞു ഒതുക്കാൻ പറ്റുമോന്ന് സംശയമാണ് അതാണ് ഒരു പ്രതീക്ഷ മാത്രം വച്ചുകൊണ്ട് അവസാനിപ്പിച്ചത്.. ബാക്കി വായിക്കുന്നവർ അവരുടെ ഭാവനയിൽ ചിന്തിച്ചോട്ടെ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കാർത്തി??
മനൂസ്,
നല്ലൊരു കഥ, വേറിട്ടു നിന്നാശയം, മുൻകാലങ്ങളിൽ ചെയ്ത തെറ്റിന് അത് തിരിച്ചറിയുമ്പോൾ പശ്ചാത്താപിക്കുക. പലർക്കും കിട്ടാത്തതും, അതിന് തുനിയാത്തതും ആണ്…
നല്ലെഴുത്തിന് ആശംസകൾ…
ശരിയാണ്,എല്ലാ തെറ്റുകളും ചിലപ്പോൾ തിരുത്താൻ അവസരം ലഭിച്ചെന്ന് വരില്ല.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല??
നന്നായിരുന്നു ബ്രോ…. ഒത്തിരി ഇഷ്ടപ്പെട്ടു…. അടുത്ത കഥയുമായി വരിക…❤❤
പെരുത്തിഷ്ടം ഷമ്മി??
നന്നായിരിക്കുന്നു കൂട്ടുകാരാ
ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സ്വന്തം ഡ്രാഗൺ
വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും പെരുത്തിഷ്ടം കൂട്ടേ??..കൂട്ടുകാരനും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
❤️❤️❤️❤️❤️❤️
?????
മനൂസ് നല്ലൊഴുത് ???
പെരുത്തിഷ്ടം നൗഫു?
ചെയ്ത തെറ്റുകൾ തിരിച്ചറിയുക പിന്നെ പശ്ചാത്തപിക്കുക…. പലപ്പോഴും നമുക്കൊരു അവസരം കിട്ടില്ലെന്നുള്ളതാണ് സത്യം…ഒരൊഴുക്കോടെ വായിച്ചു… മനസ്സിൽ തട്ടുന്നോരെഴുത്ത്… നന്നായിട്ടുണ്ട്….ഇഷ്ടം ❤️❤️
വളരെ ശരിയാണ് ഷാന..പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവർത്തികളും നമ്മെ തിരിച്ചു നോവിക്കുന്ന കാലം വരും.. അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം മുത്തേ??
നല്ല കഥ! ഇനിയും എഴുതണം!
പെരുത്തിഷ്ടം മുത്തേ?
❤️
???
❤️
???
????
????