മേജർ സർജറി ഒന്നുമില്ലെങ്കിലും ഇരുപത്തി അയ്യായിരം രൂപയോളം ഓപ്പറേഷനായി അടക്കേണ്ട സ്ഥിതിവിശേഷം സംജാതമായപ്പോൾ ആദ്യം വല്ലാതെ പകച്ചു..
മരവിച്ച മനസ്സുമായി ഓപ്പറേഷൻ തീയേറ്ററിന് മുന്നിലിരിക്കുന്ന ആ വൃദ്ധയെ ഞാൻ ഒന്ന് നോക്കി..
ആ പാവത്തിനോട് ഒന്നും പറയാൻ പറ്റിയ സന്ദർഭം അല്ലെന്ന തോന്നാലുണ്ടായി, പറഞ്ഞാലും അവരാൽ അത് സാധ്യമാകുകയില്ല അത്രമാത്രം ദയനീയമായിരുന്നു അവരുടെ അവസ്ഥ…
അയാൾ വിറച്ചു കൊണ്ടു തന്റെ ഷർട്ടിന്റെ പോക്കറ്റിലേക്ക് കൈയിട്ട് ആ പൊതിയെടുത്തു…
അത് തുറന്ന് ആ പാദസരങ്ങളിലേക്ക് അയാൾ അല്പനേരം നോക്കി… രണ്ട് കണ്ണുനീർത്തുള്ളികൾ അപ്പോഴേക്കും ആ മിഴിയിൽ നിന്നും പൊതിയിലേക്ക് ഇറ്റു വീണിരുന്നു…
“ഇന്നാ ഇത് കൊണ്ടു പൊയ്ക്കോ..ഇത് വിറ്റ് കിട്ടുന്ന കാശ് കൊണ്ട് എങ്ങോട്ടെങ്കിലും പൊയ്ക്കോ.. എന്റെ കണ്മുന്നിലേക്ക് ഇനി വരരുത്.. എനിക്ക് കാണണ്ട നിങ്ങളെ..”
പാദസരങ്ങൾ മുഖത്തേക്ക് വലിച്ചെറിഞ്ഞുകൊണ്ട് കണ്ണീരോടെ മിനി പറഞ്ഞ വാക്കുകൾ കാതുകളിൽ വീണ്ടും അലയടിച്ചു..
ആശുപത്രിയിലേക്ക് ഞങ്ങളെ എത്തിച്ച ആ നല്ല മനുഷ്യന്റെ അരികിലേക്ക് ഞാൻ നടന്നടുത്തു..
“സാർ… ഇത് രണ്ട് പവനുണ്ട്…ഭാര്യയുടേതാണ്.. ഇതൊന്ന് വിറ്റ് രൂപ വാങ്ങിത്തരണം,ഓപ്പറേഷന് വേണ്ടിയാണ്… എന്റെ കൈയിൽ ഇപ്പൊ ഇതേ ഉള്ളു..”
ഇടറിയ സ്വരത്തിൽ കണ്ണുനീരിന്റെ നനവോടെ ഞാൻ പറഞ്ഞൊപ്പിച്ചു..
അല്പനേരം എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി നിന്ന ശേഷം അയാൾ അതുമായി നടന്നു നീങ്ങി..
ശ്വാസം നിലച്ച മനുഷ്യനെ പോലെ ഞാൻ അല്പനേരത്തേക്ക് അവിടെയാകെ ഉഴറി നടന്നു.
ഒരിക്കലും നഷ്ടപ്പെടുത്താതെ അവൾ നിധിപോലെ സൂക്ഷിച്ച ഒരുപാട് ഓർമകളുടെ അവസാന അവശേഷിപ്പായ ആ പാദസരങ്ങളും നഷ്ടപ്പെടുത്തിയല്ലോ എന്നോർത്തപ്പോൾ ഹൃദയം വല്ലാതെ പിടഞ്ഞു.
good
മനൂ…
വളരെയധികം ഇഷ്ടപ്പെട്ടു.. നല്ലൊരു തീം, നന്നായി പറഞ്ഞു..
ഏറ്റവും ഇഷ്ടപ്പെട്ടത് എൻഡിങ് ആണ്.. ഇനിയെന്തെന്ന് ആലോചിക്കാൻ വിട്ടുകൊണ്ടുള്ള എൻഡിങ് !!
ഒരുപക്ഷേ, എല്ലാം പറഞ്ഞു സെറ്റാക്കിയാൽ ആ ഒരു ഫീൽ കിട്ടിയെന്ന് വരില്ല… കറക്ടായി നിർത്തി…
ഇനിയും എഴുതുക !!
എന്റെ കഥയെ ആഴത്തിൽ വായിച്ചതിനും ഞാൻ ഉദ്ദേശിച്ച ആശയം അതേപടി നിങ്ങളിലേക്ക് എത്തി എന്നറിഞ്ഞതിലും ഒരുപാട് സന്തോഷം തോന്നുന്നു.. ഏറെയിഷ്ടം ആദി??
????????
♥️♥️♥️♥️
??????
ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല അവതരണം ആണ് എടുത്തു പറയേണ്ടത്. ഭാര്യയെ കാര്യം പറഞ്ഞു കരഞ്ഞു വിളിച്ചു സെറ്റ് ആക്കിയാൽ മതി.?.
പലപ്പോഴും കുറ്റവാളികളെ മറ്റുള്ളവർ അകറ്റി നിർത്തുന്നത് ആണ് അവർ നന്നാവാൻ സമതിക്കാത്തത്.ചെങ്കോൽ സിനിമ ആണ് ഏറ്റവും വലിയ ഉദാഹരണം. എന്തായാലും സംഗതി പൊളിച്ചു??
ഭാര്യയെ അങ്ങനെ എളുപ്പം കാര്യം പറഞ്ഞു ഒതുക്കാൻ പറ്റുമോന്ന് സംശയമാണ് അതാണ് ഒരു പ്രതീക്ഷ മാത്രം വച്ചുകൊണ്ട് അവസാനിപ്പിച്ചത്.. ബാക്കി വായിക്കുന്നവർ അവരുടെ ഭാവനയിൽ ചിന്തിച്ചോട്ടെ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കാർത്തി??
മനൂസ്,
നല്ലൊരു കഥ, വേറിട്ടു നിന്നാശയം, മുൻകാലങ്ങളിൽ ചെയ്ത തെറ്റിന് അത് തിരിച്ചറിയുമ്പോൾ പശ്ചാത്താപിക്കുക. പലർക്കും കിട്ടാത്തതും, അതിന് തുനിയാത്തതും ആണ്…
നല്ലെഴുത്തിന് ആശംസകൾ…
ശരിയാണ്,എല്ലാ തെറ്റുകളും ചിലപ്പോൾ തിരുത്താൻ അവസരം ലഭിച്ചെന്ന് വരില്ല.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല??
നന്നായിരുന്നു ബ്രോ…. ഒത്തിരി ഇഷ്ടപ്പെട്ടു…. അടുത്ത കഥയുമായി വരിക…❤❤
പെരുത്തിഷ്ടം ഷമ്മി??
നന്നായിരിക്കുന്നു കൂട്ടുകാരാ
ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സ്വന്തം ഡ്രാഗൺ
വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും പെരുത്തിഷ്ടം കൂട്ടേ??..കൂട്ടുകാരനും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
❤️❤️❤️❤️❤️❤️
?????
മനൂസ് നല്ലൊഴുത് ???
പെരുത്തിഷ്ടം നൗഫു?
ചെയ്ത തെറ്റുകൾ തിരിച്ചറിയുക പിന്നെ പശ്ചാത്തപിക്കുക…. പലപ്പോഴും നമുക്കൊരു അവസരം കിട്ടില്ലെന്നുള്ളതാണ് സത്യം…ഒരൊഴുക്കോടെ വായിച്ചു… മനസ്സിൽ തട്ടുന്നോരെഴുത്ത്… നന്നായിട്ടുണ്ട്….ഇഷ്ടം ❤️❤️
വളരെ ശരിയാണ് ഷാന..പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവർത്തികളും നമ്മെ തിരിച്ചു നോവിക്കുന്ന കാലം വരും.. അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം മുത്തേ??
നല്ല കഥ! ഇനിയും എഴുതണം!
പെരുത്തിഷ്ടം മുത്തേ?
❤️
???
❤️
???
????
????