പ്രാണേശ്വരി 5-10 [പ്രൊഫസർ ബ്രോ] 336

മാളുവിന്റെ ഉണ്ണിച്ചേട്ടന്റെ കാര്യം ഞാൻ ഒരു കള്ളത്തരത്തിൽ കൂടെ അവതരിപ്പിച്ചു. പിന്നെ വല്യ എതിർപ്പ് ഉണ്ടാകാൻ സാധ്യത ഇല്ല പുള്ളിക്കാരിക്ക് സിനിമ വല്യ ഇഷ്ടമാണ്. പിന്നെ ആരായാലും കുഴപ്പമില്ല ചേച്ചിയുടെ കല്യാണം കഴിഞ്ഞാൽ മതി എന്നൊരു അവസ്ഥ ആണ് കക്ഷിക്ക്‌ ഇപ്പൊ

“ഹ്മ്മ് വീട്ടിൽ ആരൊക്കെ ഉണ്ട് ”

ആ ഒരു ചോദ്യം എന്നെ ഞെട്ടിച്ചു, എനിക്കും ഇതിൽ കൂടുതൽ ഒന്നും അറിയില്ലല്ലോ ഞാൻ പയ്യെ ഇടം കണ്ണിട്ട് മാളു ചേച്ചിയെ ഒന്ന് നോക്കി. അവൾ ഇരുന്ന് വിയർക്കുകയാണ് ശ്വാസം വിടുന്ന ഒച്ച എനിക്ക് കേൾക്കാം. മുഖത്തു രക്തത്തിന്റെ അംശം ഇല്ല

കുറച്ചു സമയം എന്റെ മറുപടി ഒന്നും കേൾക്കാത്തത് കൊണ്ട് ആന്റി വീണ്ടും ചോദിച്ചു

“ഡാ ഞാൻ ചോദിച്ചത് കേട്ടില്ലേ ”

“കേട്ട്.”

“എന്നാൽ പറ വീട്ടിൽ ആരൊക്കെ ഉണ്ട് ”

“അത് ആന്റി എനിക്ക് കൃത്യമായി അറിയില്ല ”

“നിന്റെ ഫ്രണ്ട്ന്റെ ചേട്ടൻ ആണെന്നല്ലേ പറഞ്ഞത് ”

“ചേട്ടൻ എന്ന് പറഞ്ഞാൽ സ്വന്തം ചേട്ടൻ അല്ല കസിൻ ആണ് ”

ഞാൻ തപ്പി തടഞ്ഞു പറയുന്നത് കേട്ടതേ ഞാൻ പറയുന്നത് നുണ ആണെന്ന് ആൾക്ക് കത്തി

“ഓഹ്‌… നീ ഇനി നുണ പറഞ്ഞു ബുദ്ധി മുട്ടണ്ട. നീ പറഞ്ഞ ഈ ചേട്ടന്റ പേര് ശരത് എന്നാണോ ഉണ്ണി എന്ന് വിളിക്കും?”

“അതെ എന്റിക്കെങ്ങനെ അറിയാം ”

“എന്റെ മോളുടെ ഒരു ഫ്രണ്ട് ന്റെ പേരും അങ്ങനെയാണ്. അവനും സിനിമ സംവിധാനം ചെയ്യാൻ പോകുകയാ എന്നാണ് പറഞ്ഞത്”

അത് കേട്ടപ്പോൾ കാര്യങ്ങൾ എല്ലാം എന്റെ കയ്യിൽ നിന്നും പോയി എനിക്കും ഉറപ്പായി. ഞാൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ മാളുവിനെ സഹായിക്കാൻ ആയിരുന്നു എങ്കിൽ എല്ലാം ഇപ്പൊ അവൾക്കൊരു ദ്രോഹമായാണ് വന്നിരിക്കുന്നത്. എനിക്ക് തന്നെ ആ നിമിഷത്തിൽ എന്നോട് ദേഷ്യം തോന്നി. ഞാൻ മുഖമുയർത്തി മാളുചേച്ചിയെ നോക്കിയപ്പോൾ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നുണ്ട്. ആ നിമിഷത്തിൽ എനിക്കവളെ ഒന്നാശ്വസിപ്പിക്കാൻ പോലും ആകുമായിരുന്നില്ല. നമ്മൾ കാരണം മറ്റൊരാൾ വിഷമിക്കുന്നത് വല്ലാത്ത ഒരു വേദന ആണ് അത് നമ്മൾ ഏറ്റവും അധികം സ്നേഹിക്കുന്ന ആളുകൾ കൂടെ ആകുമ്പോൾ നമ്മുടെ ചങ്കു പൊടിയും

പിന്നെ വീട്ടിൽ എത്തുന്നത് വരെ ആരും ഒന്നും മിണ്ടിയില്ല, വീട്ടിൽ എത്തിയ ഉടനെ ചേച്ചി വണ്ടി ഓഫ്‌ ആക്കി ഒന്നും മിണ്ടാതെ ഉള്ളിലേക്ക് പോയി. ഞാനും ആന്റിയും കൂടെ വണ്ടിയിൽ ഉണ്ടായിരുന്നതെല്ലാം വീട്ടിലേക്ക് കയറ്റി. അന്ന് ഭക്ഷണം അവിടെ നിന്നും കഴിച്ചിട്ടാണ് ഞാൻ റൂമിലേക്ക് പോയത്. അന്ന് കഴിക്കാൻ പോലും ചേച്ചി റൂമിൽ നിന്ന് പുറത്തിറങ്ങിയില്ല അതെന്നെ ഒരുപാട് വിഷമിപ്പിച്ചു. അവൾ എന്നെ ഒന്ന് വഴക്ക് പറഞ്ഞിരുന്നു എങ്കിൽ എന്ന്

33 Comments

  1. ” എനിക്കിതുവരെ മനസ്സിലാവാത്ത ഒരു കാര്യമാണത്, ഇതേ ഭക്ഷണം നമ്മൾ സ്വന്തമായി കഴിച്ചാൽ ഇത്ര രുചി ഉണ്ടാവില്ല പക്ഷെ അമ്മയോ ചേച്ചിയോ ആരെങ്കിലും വാരി തരുമ്പോൾ ഭയങ്കര രുചി ആയിരിക്കും, ഞാൻ ഇപ്പോളും അമ്മയുടെ കയ്യിൽ നിന്നും ചോറ് ഇങ്ങനെ കഴിക്കാറുണ്ട് ”

    മച്ചാനെ നീയും ഞാനും ഏകദേശം ഒരേ പോലെ ഉള്ള ചിന്തകർ എന്നല്ലേ ???
    പിന്നെ നിന്റെ ചക്കരുവും മാങ്ങയും ??

  2. ❤️❤️❤️

  3. Professor bro nannayitund??? maluvine pole oru chechi ellavarudeyum swapanamanu
    ..like malu more than lachu????

  4. ഖുറേഷി അബ്രഹാം

    ഈ കഥ ഞാൻ വായിച്ചിട്ടില്ല
    കുറച്ചു കൂടുതൽ ഉണ്ട് അത് കൊണ്ട് എല്ലാം ഒറ്റയിരുപ്പിൽ വായിക്കണം അതിനുള്ള സമയം കിട്ടുമ്പോൾ വായിക്കാം. വായിച്ചതിന് ശേഷം കമെന്റ് നൽകാം. പക്ഷെ കുറച്ചു താമസിക്കും.

    ഖുറേഷി അബ്രഹാം,,,,,,

    1. കാത്തിരിക്കും ബ്രോ ♥️

  5. ❤❤❤❤❤❤❤
    Adipoli

  6. പ്രൊഫസർ ബ്രോ… എഡിറ്റിൽ ക്ലിക്ക് ചെയ്തിട്ട് tag മാറ്റിയാൽ മതി… നമ്മക്ക് തന്നെ ചെയ്യാം അതിനുള്ള option ഉണ്ടല്ലോ

    1. മറന്നു പോയി ഞാൻ മാറ്റി

  7. ജോനാസ്

    ???

  8. ബ്രോ… നേരത്തെ കുറച്ചു വായിച്ചിരുന്നു… ഇപ്പോൾ പെന്റിങ് ആണ്… തിരക്ക് കഴിഞ്ഞു വായിച്ചു അഭിപ്രായം പറയാം ??❤️

    1. മതി ബ്രോ തിരക്ക് കഴിഞ്ഞു വായിച്ചാൽ മതി. ഞാൻ പോയി അനാമിക വായിക്കട്ടെ ഇന്നലെ വായിക്കാൻ പറ്റിയില്ല.

  9. ❤❤❤❤

  10. ബ്രോ അടുത്ത പാർട്ട് എപ്പോഴാണ്?

    1. നാളെ വരും മിക്കവാറും

      1. ഇനി അങ്ങോട്ടാണ് വായിക്കാനുള്ളത്

  11. pro bro
    ee ketha stories category yil aanallo
    romance section il alle idande?

    1. ഞാൻ കൊടുത്തത് അങ്ങനെ ആണ് ബ്രോ പക്ഷെ കുട്ടേട്ടൻ ഇട്ടത് ഇങ്ങനെ ആണ്. ഞാൻ പറഞ്ഞിട്ടുണ്ട്

  12. ༻™തമ്പുരാൻ™༺

    ???

Comments are closed.