പ്രാണേശ്വരി 5-10 [പ്രൊഫസർ ബ്രോ] 336

ഞാൻ നടന്നത് മുഴുവൻ ആന്റിയോട് പറഞ്ഞു. എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ ആന്റിയുടെ മുഖത്തും ദേഷ്യം വന്നു. പിന്നെ പതിയെ നടന്നു അകത്തേക്ക് പോയി പിന്നാലെ തന്നെ ഞാനും പോയി..

ഞങ്ങൾ ചെല്ലുമ്പോൾ കട്ടിലിൽ കമിഴ്ന്നു കിടന്നു കരയുന്ന മാളുചേച്ചിയെ ആണ് കാണുന്നത്. ആന്റി പതിയെ അവളുടെ അടുത്തിരുന്ന് ആ തലയിൽ പതിയെ തലോടി

“മാളു… നീ എന്തിനാ കരയുന്നത് ”

ആന്റിയുടെ ശബ്ദം കേട്ടതും മാളുവിന്റെ കരച്ചിൽ കുറച്ചു കൂടി ഉച്ചത്തിൽ ആയി

“മോളെ… കരയല്ലേ കുറച്ചു സമയം എല്ലാവരും നിങ്ങളെ തെറ്റിദ്ധരിച്ചു എന്നല്ലേ ഉള്ളു ഇപ്പൊ എല്ലാവർക്കും എല്ലാം മനസ്സിലായില്ലേ പിന്നെ എന്താ ”

“അമ്മേ…. ഞാൻ ഇനി അങ്ങോട്ടേക്കില്ല. എല്ലാവരും എന്നെ ഒരു മോശപ്പെട്ട പെണ്ണായിട്ടേ കാണൂ… ”

“ഇനീം കിടന്നു മോങ്ങിയാൽ തല്ലു വാങ്ങും പെണ്ണെ നീ. എല്ലാ കാര്യത്തിനും ഇങ്ങനെ കരയാൻ തുടങ്ങിയാൽ നിനക്കതിനു മാത്രമേ സമയമുണ്ടാകൂ.. ”

“എന്നാലും അമ്മേ… ”

“ഒരെന്നാലും ഇല്ല… മോളെ ഇങ്ങോട്ട് നോക്ക് ”

അവൾ പതിയെ തിരിഞ്ഞു ആന്റിയെ നോക്കി

“ഞാൻ അച്ഛനില്ലാതെ ഒറ്റയ്ക്ക് നിന്നെ വളർത്താൻ തുടങ്ങിയിട്ട് വർഷം പത്തിരുപത് ആയി ഇതിനിടയിൽ നീ ഇന്ന് കേട്ടതിലും മോശമായ പല സംസാരങ്ങളും ഞാൻ കേട്ടിട്ടുണ്ട് അതിലൊക്കെ ഞാൻ തളർന്നു പോയിരുന്നെങ്കിൽ ഇന്ന് ഞാനും നീയും ഉണ്ടാകുമായിരുന്നില്ല. അത് കൊണ്ട് അമ്മ പറയുന്നത് മോൾ കേൾക്കു ”

എനിക്ക് ഓര്മവെച്ച കാലം മുതൽ ചേച്ചിക് അച്ഛൻ ഉണ്ടായിരുന്നില്ല. ചേച്ചിക്ക് കുട്ടി ആയിരുന്നപ്പോൾ ഇവരെ ഉപേക്ഷിച്ചു പോയതാണ്. പിന്നെ ആന്റി ഒരാളുടെ അദ്ധ്വാനമാണ് ഇവരെ ഈ നിലയിൽ എത്തിച്ചത്

ആന്റിയുടെ സംസാരം അവളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാക്കി. അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു കണ്ണുനീർ തുടച്ച് എന്നെ നോക്കി. ഞാൻ ഈ സമയമത്രയും സംസാരിക്കാതെ നിൽക്കുകയായിരുന്നു

“ആന്റി എന്നാൽ ഞാൻ പോട്ടെ… ക്ലാസ്സിൽ കയറണം ”

“നീ ഇന്ന് പോകണ്ട ”

പതിവിന് വിപരീതമായി ഇന്ന് മാളുവാണ് പറഞ്ഞത്

“എന്നും നീയല്ലേ ക്ലാസ്സിൽ കയറാൻ പറഞ്ഞു വഴക്ക് പറയുന്നത്. ഇന്നെന്തു പറ്റി ”

“നീ ഇപ്പൊ പോകുന്നതെന്തിനാ എന്നെനിക്കറിയാം. അതുവേണ്ട ”

അവൾക്കറിയാം ഞാൻ ഇന്ന് പോയാൽ വെറുതെ ഇരിക്കില്ല പോയി അടിയുണ്ടാക്കും എന്ന്.

“ഏയ്‌ ഞാൻ പോകും… ”

“നീ പോയാൽ അടി ഉണ്ടാക്കും എനിക്കറിയാം ”

ഞാൻ ഒന്നും മിണ്ടിയില്ല.

“ശരി നീ പൊയ്ക്കോ. എനിക്കൊരു വാക്ക് തന്നിട്ട് പൊക്കോ ”

ഞാൻ ചോദ്യ ഭാവത്തിൽ അവളുടെ മുഖത്തേക്ക് നോക്കി

“പോയി വഴക്കുണ്ടാക്കില്ലെങ്കിൽ പൊക്കോ.. പോയി വഴക്കുണ്ടാക്കിയാൽ പിന്നെ ഞാൻ മിണ്ടില്ല ”

33 Comments

  1. ” എനിക്കിതുവരെ മനസ്സിലാവാത്ത ഒരു കാര്യമാണത്, ഇതേ ഭക്ഷണം നമ്മൾ സ്വന്തമായി കഴിച്ചാൽ ഇത്ര രുചി ഉണ്ടാവില്ല പക്ഷെ അമ്മയോ ചേച്ചിയോ ആരെങ്കിലും വാരി തരുമ്പോൾ ഭയങ്കര രുചി ആയിരിക്കും, ഞാൻ ഇപ്പോളും അമ്മയുടെ കയ്യിൽ നിന്നും ചോറ് ഇങ്ങനെ കഴിക്കാറുണ്ട് ”

    മച്ചാനെ നീയും ഞാനും ഏകദേശം ഒരേ പോലെ ഉള്ള ചിന്തകർ എന്നല്ലേ ???
    പിന്നെ നിന്റെ ചക്കരുവും മാങ്ങയും ??

  2. ❤️❤️❤️

  3. Professor bro nannayitund??? maluvine pole oru chechi ellavarudeyum swapanamanu
    ..like malu more than lachu????

  4. ഖുറേഷി അബ്രഹാം

    ഈ കഥ ഞാൻ വായിച്ചിട്ടില്ല
    കുറച്ചു കൂടുതൽ ഉണ്ട് അത് കൊണ്ട് എല്ലാം ഒറ്റയിരുപ്പിൽ വായിക്കണം അതിനുള്ള സമയം കിട്ടുമ്പോൾ വായിക്കാം. വായിച്ചതിന് ശേഷം കമെന്റ് നൽകാം. പക്ഷെ കുറച്ചു താമസിക്കും.

    ഖുറേഷി അബ്രഹാം,,,,,,

    1. കാത്തിരിക്കും ബ്രോ ♥️

  5. ❤❤❤❤❤❤❤
    Adipoli

  6. പ്രൊഫസർ ബ്രോ… എഡിറ്റിൽ ക്ലിക്ക് ചെയ്തിട്ട് tag മാറ്റിയാൽ മതി… നമ്മക്ക് തന്നെ ചെയ്യാം അതിനുള്ള option ഉണ്ടല്ലോ

    1. മറന്നു പോയി ഞാൻ മാറ്റി

  7. ജോനാസ്

    ???

  8. ബ്രോ… നേരത്തെ കുറച്ചു വായിച്ചിരുന്നു… ഇപ്പോൾ പെന്റിങ് ആണ്… തിരക്ക് കഴിഞ്ഞു വായിച്ചു അഭിപ്രായം പറയാം ??❤️

    1. മതി ബ്രോ തിരക്ക് കഴിഞ്ഞു വായിച്ചാൽ മതി. ഞാൻ പോയി അനാമിക വായിക്കട്ടെ ഇന്നലെ വായിക്കാൻ പറ്റിയില്ല.

  9. ❤❤❤❤

  10. ബ്രോ അടുത്ത പാർട്ട് എപ്പോഴാണ്?

    1. നാളെ വരും മിക്കവാറും

      1. ഇനി അങ്ങോട്ടാണ് വായിക്കാനുള്ളത്

  11. pro bro
    ee ketha stories category yil aanallo
    romance section il alle idande?

    1. ഞാൻ കൊടുത്തത് അങ്ങനെ ആണ് ബ്രോ പക്ഷെ കുട്ടേട്ടൻ ഇട്ടത് ഇങ്ങനെ ആണ്. ഞാൻ പറഞ്ഞിട്ടുണ്ട്

  12. ༻™തമ്പുരാൻ™༺

    ???

Comments are closed.