“ഇല്ല ചേട്ടാ കുഴപ്പം ഒന്നും ഇല്ല, ചേട്ടൻ പൊക്കോ… ”
ഞാൻ പറഞ്ഞിട്ടും കുറച്ചു സമയം അയാൾ ബസ് എടുക്കാതെ അവിടെ തന്നെ നിന്നു… പുറകിൽ ചില വണ്ടികൾ വന്നു ഹോൺ അടിക്കാൻ തുടങ്ങിയപ്പോൾ പുള്ളി വണ്ടി എടുത്തു, പിറകെ വന്ന വണ്ടിക്കാരൊക്കെ ഞങ്ങളെ നോക്കുന്നുണ്ട്, അപ്പോഴേക്കും ആഷിക്കും അവിടെ എത്തി
“ഡാ എന്താ പറ്റിയെ? ”
ലച്ചു കരയുന്നത് കണ്ട ആഷിക് എന്നോട് ചോദിച്ചു
“ഒന്നൂല്ലടാ, വണ്ടി പെട്ടന്ന് വന്നു ബ്രേക്ക് പിടിച്ചപ്പോൾ പേടിച്ചതാ… ഡാ നീ ഒരു കാര്യം ചെയ്യ് വണ്ടി ഇങ്ങു താ ഞാൻ ഇവളെ കൊണ്ടേ ആക്കീട്ട് വരാം ”
ആഷിക് വണ്ടി സ്റ്റാൻഡിൽ നിർത്തി ഇറങ്ങി അവനും അവളെ വിളിച്ചു
“ലക്ഷ്മീ ”
അവൾ തലയുയർത്തി അവനെ നോക്കി മുഖത്തൊരു ചിരി വരുത്താൻ ശ്രമിച്ചു. എന്നാലും അവളുടെ ഭയം മുഖത്തു കാണാമായിരുന്നു
” ലച്ചൂ, നീ കേറൂ നിന്നെ ഞാൻ കൊണ്ടേ വിടാം ”
“വേണ്ടടാ ഞാൻ നടന്നു പൊയ്ക്കോളാം ”
അവൾ ആദ്യമായി സംസാരിച്ചു
“ലച്ചു പറഞ്ഞാൽ കേൾക്കു,… ”
എന്റെ ശബ്ദം ചെറുതായി ഉയർന്നതും അവൾ വീണ്ടും നിന്ന് ചിണുങ്ങാൻ തുടങ്ങി
“ലച്ചു…. വാ വന്നു കേറൂ ”
ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു, അവൾ ആഷിക്കിനെ ഒന്ന് നോക്കി, അവൾക്കു ആഷിക് നിൽക്കുന്നതാണ് പ്രശ്നം അവനും അത് മനസ്സിലായി എന്ന് തോന്നുന്നു
“ലക്ഷ്മി താൻ കേറി പോകാൻ നോക്ക്, കുട്ടികൾ ഒക്കെ വന്നു തുടങ്ങുന്നു ”
കുറച്ചു പുറകിലായി ഞങ്ങളുടെ കോളേജിലെ കുട്ടികളെ നോക്കിക്കൊണ്ട് ആഷിക് പറഞ്ഞു, അവൾ പിന്നെ ഒന്നും മിണ്ടാത്തെ വണ്ടിയിൽ കേറി
“ഡാ എന്നാ നീ പൊയ്ക്കോ ഞാൻ വന്നേക്കാം ”
ഞാൻ ആഷിക്കിനോട് യാത്രയും പറഞ്ഞു വണ്ടി എടുത്തു, നേരെ ബസ്റ്റോപ് വഴി പോകാതെ ഇടവഴി കയറിയാണ് പോയത് ബസ്റ്റോപ്പിൽ അറിയുന്ന ആളുകൾ ഒക്കെ കണ്ടേക്കും എന്നെനിക്കറിയാമായിരുന്നു
കുറച്ചു സമയം കഴിഞ്ഞിട്ടും ലച്ചുവിന്റെ അനക്കം ഒന്നും കേൾക്കാതെ ഞാൻ അവളെ വിളിച്ചു
“ലച്ചൂ… ”
“മ്മ്… ”
ഒരു മൂളൽ മാത്രമായിരുന്നു മറുപടി
“ലച്ചു… ഒന്നും പറ്റിയില്ലല്ലോ പിന്നെ എന്തിനാ ഇങ്ങനെ പേടിക്കുന്നത് ”
“നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല, ഞാൻ ശരിക്കും പേടിച്ചു. മരിച്ചു എന്നുറപ്പിച്ചതാ…”
“ദേ എന്റെ വായിൽ നിന്നും ഒന്നും കേൾക്കരുത്… ”
“നീ പറയാനുള്ളതൊക്കെ ഇന്ദൂനോട് പറഞ്ഞാ മതി ”
പെണ്ണ് വീണ്ടും പഴയ ഫോമിലെത്തി, ഇപ്പോഴും അവൾക്കു ഇന്ദുനോട് കുശുമ്പുണ്ട്
“ഇന്ദൂനോട് പറയാനുള്ളതൊക്കെ ഞാൻ രാത്രി വിളിക്കുമ്പോ പറഞ്ഞോളാം ”
“ഏഹ്, അപ്പൊ നിങ്ങൾ ഇപ്പൊ വിളി ഒക്കെ ഉണ്ടോ ”
” എനിക്കിതുവരെ മനസ്സിലാവാത്ത ഒരു കാര്യമാണത്, ഇതേ ഭക്ഷണം നമ്മൾ സ്വന്തമായി കഴിച്ചാൽ ഇത്ര രുചി ഉണ്ടാവില്ല പക്ഷെ അമ്മയോ ചേച്ചിയോ ആരെങ്കിലും വാരി തരുമ്പോൾ ഭയങ്കര രുചി ആയിരിക്കും, ഞാൻ ഇപ്പോളും അമ്മയുടെ കയ്യിൽ നിന്നും ചോറ് ഇങ്ങനെ കഴിക്കാറുണ്ട് ”
മച്ചാനെ നീയും ഞാനും ഏകദേശം ഒരേ പോലെ ഉള്ള ചിന്തകർ എന്നല്ലേ ???
പിന്നെ നിന്റെ ചക്കരുവും മാങ്ങയും ??
❤️❤️❤️
Professor bro nannayitund??? maluvine pole oru chechi ellavarudeyum swapanamanu
..like malu more than lachu????
ഈ കഥ ഞാൻ വായിച്ചിട്ടില്ല
കുറച്ചു കൂടുതൽ ഉണ്ട് അത് കൊണ്ട് എല്ലാം ഒറ്റയിരുപ്പിൽ വായിക്കണം അതിനുള്ള സമയം കിട്ടുമ്പോൾ വായിക്കാം. വായിച്ചതിന് ശേഷം കമെന്റ് നൽകാം. പക്ഷെ കുറച്ചു താമസിക്കും.
ഖുറേഷി അബ്രഹാം,,,,,,
കാത്തിരിക്കും ബ്രോ ♥️
❤❤❤❤❤❤❤
Adipoli
♥️♥️♥️
പ്രൊഫസർ ബ്രോ… എഡിറ്റിൽ ക്ലിക്ക് ചെയ്തിട്ട് tag മാറ്റിയാൽ മതി… നമ്മക്ക് തന്നെ ചെയ്യാം അതിനുള്ള option ഉണ്ടല്ലോ
മറന്നു പോയി ഞാൻ മാറ്റി
ഹ്മ്മ് kk????
???
♥️♥️♥️
????
♥️♥️♥️
❤️❤️❤️
♥️♥️♥️
?????
???
❤❤❤
♥️♥️
ബ്രോ… നേരത്തെ കുറച്ചു വായിച്ചിരുന്നു… ഇപ്പോൾ പെന്റിങ് ആണ്… തിരക്ക് കഴിഞ്ഞു വായിച്ചു അഭിപ്രായം പറയാം ??❤️
മതി ബ്രോ തിരക്ക് കഴിഞ്ഞു വായിച്ചാൽ മതി. ഞാൻ പോയി അനാമിക വായിക്കട്ടെ ഇന്നലെ വായിക്കാൻ പറ്റിയില്ല.
❤❤❤❤
♥️♥️♥️
ബ്രോ അടുത്ത പാർട്ട് എപ്പോഴാണ്?
നാളെ വരും മിക്കവാറും
ഇനി അങ്ങോട്ടാണ് വായിക്കാനുള്ളത്
pro bro
ee ketha stories category yil aanallo
romance section il alle idande?
ഞാൻ കൊടുത്തത് അങ്ങനെ ആണ് ബ്രോ പക്ഷെ കുട്ടേട്ടൻ ഇട്ടത് ഇങ്ങനെ ആണ്. ഞാൻ പറഞ്ഞിട്ടുണ്ട്
???
?????
❤️
♥️♥️♥️♥️