പ്രാണേശ്വരി (climax) [പ്രൊഫസർ ബ്രോ] 737

“ടാ.,., ഇതാണ് പിള്ളേച്ചൻ ശരിക്കും പേര് അർജുനൻ പിള്ള സദ്യ ഒക്കെ ഇങ്ങേരുടെ വകയാണ്,.,.,”

“ആ നമസ്കാരം ചേട്ടാ സദ്യ സൂപ്പർ ആയിരുന്നുട്ടോ”

“ഏയ് അതിൻറെ ക്രെഡിറ്റ് ഇങ്ങേർക്ക് ഒന്നുമല്ല..,., ഇങ്ങേരുടെ ഭാര്യയ്ക്കാണ്.,.,”

എനിക്കൊന്നും മനസ്സിലായില്ല, ഞാൻ ഉണ്ണിയേട്ടനെ നോക്കി

“ആള് ഒരു മിശ്ര വിവാഹിതനാണ്.,.,. നമ്മളെപ്പോലെ പ്രണയിച്ച് ആയിരുന്നു കല്യാണം .,.,., പേര് അർജുനൻ പിള്ള എന്നാണെങ്കിലും.,., കയ്യിലിരിപ്പ് മൊത്തം ഭഗീരഥൻ പിള്ളയുടെതാണ്.,.,”

“ആഹാ.,.,,.”

“പ്രേമിച്ച് കല്യാണം കഴിച്ചത് കൊണ്ട് ഇങ്ങേരുടെ സകല കയ്യിലിരിപ്പും ഇയാളുടെ ഭാര്യക്ക് അറിയാം,., അതുകൊണ്ട് ഇയാളെ അടുക്കളയിൽ പൂട്ടിയിട്ടു.,.,.”

“അടിപൊളി.,.,. ചേച്ചി ആള് കൊള്ളാലോ.,.,.”

“അടുക്കളയിലെ പണി മൊത്തം ചെയ്യിപ്പിച്ച ഇയാളെ നല്ല ഒരു കുക്ക് ആക്കി മാറ്റിയത് ചേച്ചിയാണ്..,,.”

പുള്ളിയെ ഉണ്ണിയേട്ടൻ നന്നായൊന്നു വാരി

“പോടാ അവിടുന്ന്… ഇവൻ  വെറുതെ പറയുന്നതാണ് മോനെ ഇതൊന്നും വിശ്വസിക്കേണ്ട.,.,.”

പുള്ളിയോട് സംസാരിക്കാൻ നല്ല രസമായിരുന്നു, ഞാൻ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ലച്ചു സാരി മാറാൻ പോയി

അധികം വൈകാതെ ഞങ്ങൾക്ക് പോകാനുള്ള സമയമായി, ലച്ചുവിനെ പിരിയുന്ന സങ്കടത്തിൽ അമ്മയും ദുർഗയും കരയാൻ തുടങ്ങി കൂടെ ലച്ചുവും… അവരുടെ വിഷമം എനിക്ക് നന്നായി മനസ്സിലാകും. ഇതേ വിഷമം ഞാൻ രണ്ട് വട്ടം അനുഭവിച്ചതാണ്

തിരിച്ചു വീട്ടിലേക്കുള്ള യാത്രയിലും ലച്ചു എന്റെ തോളിൽ ചാരിയിരുന്ന് കരയുകയായിരുന്നു…, കൂടെ ഉണ്ണിയേട്ടനും മാളുവും ഉണ്ടായിരുന്നത് കൊണ്ട് വീട്ടിൽ എത്തുന്നതിനു മുൻപ് തന്നെ അവർ അവളെ പഴയ പോലെ ആക്കിയെടുത്തിരുന്നു

കല്യാണം കഴിഞ്ഞ് വീട്ടിലും റിസപ്ഷൻ തീരുമാനിച്ചിരുന്നതാണ് ഞാനാണ് വേണ്ട എന്ന് പറഞ്ഞത്… ഇനി അവിടെ കൂടെ നിന്ന് അഭിനയിക്കാൻ പറ്റില്ല

വീട്ടിൽ എത്തിയിട്ടും ചടങ്ങുകൾ ബാക്കിയായിരുന്നത് എനിക്ക് ചെറിയ ദേഷ്യം ഉണ്ടാക്കി,

ലച്ചുവിനെ അമ്മ നിലവിളക്ക് നൽകിയാണ് സ്വീകരിച്ചത്, അതിന് പിന്നാലെ മധുരം നൽകലും അങ്ങനെ ഓരോ ചടങ്ങുകൾ… ഇതൊക്കെ എങ്ങനെയെങ്കിലും തീരണം എന്നുള്ള ആഗ്രഹം മാത്രമേ അപ്പോ ഉണ്ടായിരുന്നുള്ള അത്രക്കും മടുത്തിരുന്നു ഞങ്ങൾ രണ്ട് പേരും

കുറച്ചു സമയം കിടന്നു മയങ്ങണം എന്നുണ്ട് എപ്പോഴും പുതിയ പെണ്ണിനേയും ചെക്കനേയും കാണണം എന്നും പറഞ്ഞ് കല്യാണത്തിന് വരാൻ പറ്റാത്ത ആരെങ്കിലുമൊക്കെ വന്നുകൊണ്ടേ ഇരിക്കും… പറ്റില്ല എന്ന് പറയാൻ പറ്റില്ലല്ലോ

ഒന്ന് രാത്രി ആകാൻ കൊതിക്കുകയായിയുന്നു, വേറൊന്നുമല്ല കിടന്നുറങ്ങാല്ലോ

രാതി ആയി ഒന്ന് റൂമിൽ പോയി കിടന്നു മയങ്ങാം എന്ന് കരുതുമ്പോഴേക്കും ഓരോ തെണ്ടികളുടെ ചോദ്യം വരും “ഇത്രക്ക് ദൃതിയായോ” അത് കേൾക്കുമ്പോഴേ ഒരു ചവിട്ട് കൊടുക്കാൻ തോന്നും

“എടാ… നീ പൊയ്ക്കോ ”

അവസാനം ഉണ്ണിയേട്ടൻ വേണ്ടിവന്നു എന്നെ മനസിലാക്കാൻ, പുള്ളിയും ഇതനുഭവിച്ചതാണല്ലോ അതാവും

245 Comments

  1. ?✨N! gHTL?vER✨?

    Othiri ishtappettu bro… Othiri sneham thonniya ezhuth… ❤❤❤❤❤❤❤❤

  2. പ്രൊഫസർ ബ്രോ
    ee kadhyude randam bagham kanan illallo

  3. Super കഥ bro….!????
    Write to usil വന്ന ഒരു listil നിന്നാണ് ഞാൻ ഈ കഥയെ പറ്റി അറിയുന്നത്. അപ്പോ തന്നെ ഇരുന്നു വായിച്ചു. ഒത്തിരി ഇഷ്ടപ്പെട്ടു. കഥ മുഴുവനും നല്ല ഒരു ഫീൽ തന്നു.???

    ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️

  4. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤?❤❤❤❤?❤❤❤??❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. കമ്പിക്കുട്ടനിൽ കമ്പി കഥകൾ വായിക്കാൻ ആണ് കയറിയിരുന്നത്. ആരോ മയിൽപ്പീലിയെ കുറിച്ച് എഴുതിയത് കണ്ടു ആ കഥ വായിച്ചു വല്ലാതെ ഇഷ്ടപ്പെട്ടു. പിന്നീട് ഇവിടെ അതേ പോലെ ഫീൽ ഉള്ള കഥ ഏതൊക്കെയാണെന്ന് ചോദിച്ചപ്പോൾ demon king ആണ് ഈ കഥ പറഞ്ഞത്. വളരെ സിംപിൾ ആയി എന്നാൽ മനസ്സിൽ തട്ടുന്ന കഥ പറച്ചിൽ.നന്നായിട്ടുണ്ട് വളരെ അധികം. ഇനിയും ഇതേ പോലെ മനോഹരമായ കഥകൾ എഴുതണം

  6. Late aayipoi bro…. otta rathri kondu vaayichu theerthu…. alpam karayichu …chirippichu….chinthippichu….. Awesome story machaneyyy….

  7. ഇത്രയും നല്ല ഒരു കഥ വായിക്കാൻ വായികിയതിൽ ഒരു വിഷമം ? പിന്നെ എല്ലാത്തിനും ഓരോ സമയം ഉണ്ടല്ലോ
    നല്ല അടിപൊളി ഫീൽ ഗുഡ് കഥ . വായിച്ചു തുടങ്ങിയത് മുതൽ ഒരു മടുപ്പും തോന്നിയില്ല

    ♥️♥️♥️

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️♥️

      1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

        ബ്രോ.
        ഞാൻ ഇന്നലെ ആണ് ഈ കഥ എന്റെ ശ്രെദ്ധയിൽ പെട്ടത് ഇപ്പോൾ കഥ പൂർണമായും വായിച്ചു തീർന്നു. ചെറിയൊരു കുറ്റബോധം എല്ലാ കഥയും കാത്തിരുന്നു വായിക്കുന്ന എന്റെ കണ്ണിൽനിന്നും ഈ കഥ മാത്രം മിസ് ആയല്ലോ എന്ന്.
        സൂപ്പർ സ്റ്റോറി ബ്രോ.

        സ്നേഹത്തോടെ സ്വന്തം
        ANU

  8. വേറോന്നും കൂടുതൽ പറഞ്ഞു ബോറടിപ്പിക്കുന്നില്ല ബ്രോ…
    പച്ചയായ ദൈനംദിന ജീവിതത്തിന്
    ഇത്രമേൽ സൗന്ദര്യമുണ്ടെന്ന്
    കാട്ടിതന്ന താങ്കളോടെനിക്ക്
    തീർത്താൽ തീരാത്ത നന്ദിയുണ്ട്.

    1. പ്രൊഫസർ ബ്രോ

      കുറച്ചായി കാണാത്തതിൽ ചെറിയ വിഷമം ഉണ്ടായിരുന്നു, എന്തായാലും അതിപ്പോ മാറി

      1. ❤️❤️❤️

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ഇതിന്റെ pdf ഇടുമോ??

    1. ഞാൻ കൊടുത്തിട്ടുണ്ട് ബ്രോ… ഇട്ടേക്കും…

      1. ഇരിഞ്ഞാലക്കുടക്കാരൻ

        വളരെ നന്ദി. കഥ അത്രെയും ആഴത്തിൽ ഹൃദയത്തിൽ പതിഞ്ഞത് കൊണ്ടാണ്…

  10. ഈ അടുത്തിടെ വായിച്ചതിൽവെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഫീൽഗൂഡ് സ്റ്റോറി❤️.രണ്ടു ദിവസം കൊണ്ടാണ് മുഴുവനും വായിച്ചു തീർത്തത് കഥയിലുടനീളം ആ ഫ്ലോ നിലനിർത്തിപോകുന്നുണ്ട്❤️. Cliche സാഹിത്യവും , ട്രജഡിയും ഒന്നും കുത്തി നിറക്കാതെ തുടക്കം മുതൽ ഒടുക്കം വരെ simple മലയാളത്തിൽ ഒട്ടും ബോറടിപ്പിക്കാതെ എഴുതാൻ കഴിഞ്ഞതാണ് ഈ കഥയുടെ വിജയം .ഇങ്ങനെ ഒരു കഥ സമ്മാനിച്ച എഴുത്തുകാരന് ഹൃദയംനിറഞ്ഞ നന്ദി??❤️

  11. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ???. കിടുക്കച്ചി.
    പറയാൻ വാക്കുകൾ ഇല്ല ബ്രോ.

      1. എന്റെ bro ഈ കഥ ഇപ്പൊ എത്രാമത്തെ തവണ ആണ് ഞാൻ വായിക്കുന്നത് എന്ന് എനിക്ക് പോലും അറിയില്ല എത്ര വായിച്ചാലും എനിക്ക് മടുക്കുന്നില്ല എന്ന് വായിച്ചാലും പുതിയ കഥ വായിക്കുന്ന ഒരു fell ആണ്
        ഇതിന്റെ ബാക്കി കാണും എന്ന് പ്രേതിക്ഷിക്കുന്നു
        മച്ചാനെ മച്ചാൻ പൊളി ആണ് കേട്ട ?????????????????????

  12. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഇപ്പോഴാണ് വായിച്ചു തീർന്നത്. ഒരുപാട് വഴുകിപ്പോയി. പക്ഷെ ഈ.കഥ മിസ്സ് ചെയ്തില്ലല്ലോ…
    I feel very happy…

    1. വളരെ സന്തോഷം ഉണ്ണിയേട്ടാ. ♥️♥️♥️

Comments are closed.