പ്രണയ നൊമ്പരം [മനൂസ്] 3008

പിന്നീടുള്ള ദിവസങ്ങൾ അവളെ എഴുനേല്പിക്കാനുള്ള ശ്രമങ്ങൾ ആയിരുന്നു….

ഒരു സുഹൃത്ത് വഴിയാണ് വയനാട്ടിൽ ഉള്ള ഒരു നാഡീ ചികിത്സ ചെയ്യുന്ന വൈദ്യശാലയെ കുറിച്ച് അറിയുന്നത്…. അവിടെ പോയിട്ടുള്ളവരുടെ അനുഭവങ്ങൾ കേട്ടപ്പോൾ എന്നിൽ വിശ്വാസം വർധിച്ചു..ഞാൻ ജീനയേയും അവിടെ കൊണ്ട് പോയി കാണിക്കാൻ ആഗ്രഹിച്ചു…

നാട്ടു വൈദ്യൻ ആണെന്ന കാരണത്താൽ അപ്പച്ചൻ ആദ്യം ശക്തമായി എതിർത്തെങ്കിലും എന്റെ ഉറച്ച തീരുമാനത്തിൽ ഒടുവിൽ സമ്മതം മൂളി..
അങ്ങനെ തയ്യാറെടുപ്പുകളോടെ ഞങ്ങൾ അവിടെ പോയി വൈദ്യനെ കണ്ടു…

നീണ്ട നേരത്തെ പരിശോധനകൾക് ഒടുവിൽ വൈദ്യൻ മൂന്ന് മാസത്തെ കൃത്യമായ ചികിത്സക്കും പദ്യത്തിനും ഒടുവിൽ ജീനയെ ആരോഗ്യത്തോടെ തിരിച് നൽകാമെന്ന് എനിക്ക് വാക്ക് തന്നു…..അപ്പച്ചനും അമ്മച്ചിയും നാട്ടിലേക്ക് മടങ്ങി….

പിന്നീടുള്ള നാളുകൾ കഠിനമായ
ചികിത്സകൾ ആയിരുന്നു….. എന്റെയും അവളുടെയും തീവ്രമായ ആഗ്രഹംകൊണ്ട് മരുന്നുകളും വ്യായാമ മുറകളും അവളുടെ ശരീരത്തിൽ പ്രതികരണം ഉണ്ടാക്കാൻ തുടങ്ങി…
മെജോ ഇടക്ക് അവിടെ വരാറുണ്ടായിരുന്നു…..പക്ഷെ അതൊന്നും എന്റെ മനസ്സിനെ തളർത്തിയിരുന്നില്ല…..അവളെ സ്വന്തം കാലിൽ നിർത്തുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം..

ആ സമയളിൽ മന്ദിരത്തിലെ കാര്യങ്ങളിൽ നിന്നും എനിക്കു പൂർണമായി വിട്ടു നിൽക്കേണ്ടി വന്നു….. അങ്ങനെ ഞങ്ങളുടെ പ്രാര്ഥനയുടെയും പരിശ്രമത്തിന്റെയും ഫലമായി അവൾ പതിയെ നടക്കാൻ തുടങ്ങി..

എന്റെ മനസ്സിന് ഇതിൽപ്പരം സന്തോഷം വേറെ ഇല്ലായിരുന്നു….. ഈ ഒരു ദിവസത്തിന് വേണ്ടിയാണ് കഴിഞ്ഞ കുറച്ചു നാളുകളായി ഞാൻ കാത്തിരുന്നത്…..അപ്പച്ചനും അമ്മച്ചിയെയും വിവരം അറിയിച്ചപ്പോൾ അവർക്കും സന്തോഷമായി…..

അങ്ങനെ നീണ്ട മൂന്നു മാസത്തെ ചികിത്സകൾക് ശേഷം പൂർണ ആരോഗ്യവതിയായി അവൾ എന്നോടൊപ്പം വീട്ടിലേക്ക് തിരിച്ചു……ആ വീട് വീണ്ടും സ്വര്ഗ്ഗത്തിന് സമാനം ആയി…

ഒരിക്കലും നടക്കില്ലെന്ന് പറഞ്ഞത് സാധ്യമാക്കി എടുത്ത സന്തോഷം..കർത്താവ് കൂടെ ഉണ്ടെന്ന് തോന്നിപ്പോയ നിമിഷങ്ങൾ..

ഞങ്ങൾ മധുവിധു ആഘോഷിക്കാൻ തുടങ്ങി….എല്ലാ അർത്ഥത്തിലും ഒന്നായി ഞങ്ങൾ ജീവിതം ആസ്വദിച്ചു…. ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ ഞാൻ ആണെന്ന് തോന്നിപ്പോയി…..അവൾ നിർത്തിവച്ച അവളുടെ ഡോക്ടർ എന്ന ലക്ഷ്യം പൂർത്തിയാക്കാനുള്ള പഠനം ആരംഭിച്ചു…..

മാസങ്ങൾ വളരെ വേഗം കടന്നു പോയി..

ആ വീട്ടിലേക്ക് ഇരട്ടി മധുരവുമായി ഒരു വാർത്ത എത്തി….. ജീന എന്റെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്നു….ഡോക്ടറുടെ ആ പ്രഖ്യാപനം എന്റെ മനസ്സിനെ  സന്തോഷത്തിൽ ആറാടിച്ചു….

അങ്ങനെ എന്റെ സ്വന്തം എന്നു പറയാൻ മറ്റൊരാൾ കൂടി ഈ ഭൂമിയിലേക്ക് വരാൻ പോകുന്നു…..
ഈ ലോകം കീഴടക്കിയ പോലെ ഞാൻ സന്തോഷിച്ചു…..

വീട്ടിൽ തിരിച്ചെത്തിയ ഞാൻ ജീനയെ മുകളിലേക്ക് പറഞ്ഞു വിട്ട്  അപ്പച്ചനെയും അമ്മച്ചിയെയും വിവരം അറിയിച്ചു…. അത്രയും നേരവും പുഞ്ചിരി തൂകി നിന്ന അപ്പച്ചന്റെ മുഖത്ത് ഗൗരവം നിറഞ്ഞു…..

“ഈ കുഞ്ഞിനെ നമുക്ക് ഇപ്പൊ വേണ്ട……”
പൊടുന്നനെയുള്ള അയാളുടെ മറുപടി എന്നെ ഉലച്ചു…..

“എന്താ അപ്പച്ചൻ പറയണേ…. കുഞ്ഞിനെ വേണ്ടെന്നോ…..”

37 Comments

  1. കൊള്ളാം ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു പക്ഷെ അവസാനം ആയപ്പോൾ കുറച്ചു സ്പീഡ് കൂടിയ പോലെ തോന്നി പ്രതേകിച്ചു മജോയും ആയിട്ടുള്ള ഇന്ററാക്ഷൻസ് ഒക്കെ

    1. ആ അത്തരം തെറ്റുകൾ ഇനി വരും കഥകളിൽ ഒഴിവാക്കാം..വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ??

    1. ??????

  2. മനൂസ്,
    പതിഞ്ഞ താളത്തിൽ തുടങ്ങിയെങ്കിലും ക്ളൈമാക്സ് പൊളിച്ചു.
    മനോഹരമായി തന്നെ എഴുതി, നല്ല ഒഴുക്കോടെ വായിക്കാനും കഴിഞ്ഞു. കഥ വായിച്ചു തുടങ്ങിയപ്പോൾ അവസാനം ദുഖകരമായി അവസാനിപ്പിക്കും എന്ന് തോന്നി, എന്തായാലും ശുഭപര്യയായി നിർത്തിയപ്പോൾ സന്തോഷം…

    1. തുടക്കം സെന്റി ആയത് ഒടുക്കം ഇത്തിരി ഗുമ്മു കിട്ടാനാണ്..ചുമ്മാ ഒന്ന് തട്ടിക്കൂട്ടിയതാണ്.. പെരുത്തിഷ്ടം ജ്വാല??

  3. Nice story manoos❤️… joji and jeena❤️… jacobinte chathikku kodutha pani poli… ishtayi… adyam senti mode anennu thonniyelum mojoyude varavode poli.. mojo villan akum ennu karuthi… but twist ittu… super❤️

    1. ആ സെന്റി ഫുൾ കൊണ്ടു പോയാൽ ഒരു ഗുമ്മു കിട്ടില്ലല്ലോ.. അതാ അവസാനം ഒന്ന് മാറ്റി പിടിച്ചത്.. ജീവാ നിന്നെ കാണുന്നില്ലല്ലോ ഇപ്പോൾ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ?

  4. മനൂസ്..
    അടിപൊളി കഥ. അവസാനം ജേക്കബിനെ പൂട്ടി അത് എനിക്ക് ഇഷ്ടായി… അവർ സുഖമായി ജീവിക്കട്ടെ. ഇനി അടുത്ത കഥക്കയി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️❤️

    1. ജ്ജ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. മ്മക്ക് അടുത്ത കഥ ഉഷാറാക്കാം.. ഏറെയിഷ്ടം ഇന്ദൂസ്?

  5. ശങ്കരഭക്തൻ

    മുത്തേ ഒത്തിരി ഒത്തിരി ഇഷ്ടമായി… എന്തോ കഥ ഓരോ സന്ദർഭങ്ങളിലൂടെ കടന്നു പോകുമ്പോളും മനസ്സിൽ ഒരു വിങ്ങൽ അവശേഷിച്ചു പോകുന്ന ഒരു ഫീൽ… പക്ഷെ പെട്ടെന്നുണ്ടായ ജീനയുടെ മാറ്റം എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു അവൾക്ക് കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞാൽ മതിയായിരുന്നില്ലേ എന്തിനു ഒരേ റൂമിൽ ഒരുമിച്ച് കഴിഞ്ഞിട്ടും അവനെ അകറ്റി നിർത്തി….സിസ്റ്ററ് ഡെയ്സിയുടെ ശെരിയായ മുഖവും ഞെട്ടിച്ചു കളഞ്ഞു… പ്കഷെ അവൾ മരിക്കേണ്ടവൾ തന്നെയാണ് അത് ചെയ്യേണ്ടത് ജിജോയും അതങ്ങനെ തന്നെ വേണമായിരുന്നു അതിൽ യാതൊരു തെറ്റുമില്ല… മെജോ ആണ് വില്ലൻ എന്ന് ആദ്യ ഇൻട്രോഡക്ഷൻ കണ്ടപ്പോ കരുതിയത്. എന്തായാലും ഒത്തിരി ഇഷ്ടായി മനുസ്…. സ്നേഹം ❤️

    1. അതേ ജീന തുറന്ന് പറഞ്ഞിരുന്നു എങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല..ചില മനുഷ്യർ ഡൈസിയെ പോലെയാണ് ചിരിച്ചു കൊണ്ട് ചതിക്കും.. ആ മുഖം മൂടി തിരിച്ചറിയുക പ്രയാസം.. ജിജോ പൊളിയല്ലേ ..വിലയേറിയ അഭിപ്രാങ്ങൾക്ക് പെരുത്തിഷ്ടം മുത്തേ??

  6. ജീനാ_പ്പു

    ??? ജീന ???

    1. ആ അന്റെ പേര് ബന്നല്ലോ?

  7. മനൂ… പൊളി കഥ…

    ഈ കഥ ഞാൻ ഒരു വട്ടം ഏതോ പ്ലറ്റ് ഫോമിൽ വായിച്ച പോലെ തോന്നി… പക്ഷെ എവിടെ ആണെന്ന് ഓർക്കുന്നില്ല…

    എന്തായാലും… ഒരു അടിപൊളി കഥയാണ്..

    ചതിക് തിരിച്ചടി ചതി തന്നെ ???

    1. പിന്നല്ല..കിട്ടാനുള്ളത് കിട്ടുക തന്നെ ചെയ്യും.. പെരുത്തിഷ്ടം നൗഫു?

  8. ♥️♥️♥️♥️♥️♥️

    1. ??????


  9. മനു വായിച്ചിട്ടില്ല വായിക്കാം

    1. ♥️♥️pwoli aaitond kadha.

      1. പെരുത്തിഷ്ടം രേഷ്മ??

    2. സമയം പോലെ വായിക്കേടാ??

      1. അതുൽ കൃഷ്ണ

        അങ്ങേരു വായിക്കൊന്നും ഇല്ല, ഫുൾ തട്ടിപ്പാണ്.

        പക്ഷെ ഞാൻ ഇന്ന് വൈകിട്ട് വായിക്കാട്ടോ

        1. പെരുത്തിഷ്ടം മുത്തേ?

  10. അതുൽ കൃഷ്ണ

    ❣️❣️

  11. പുള്ളെ…

    1. ഫസ്റ്റ് ഞമ്മള്‍…

      1. ജ്ജ് മുത്താണ് പുള്ളെ??

Comments are closed.