‘ഏയ്, ഒന്നൂല്ല്യ. ഇന്ന് മുതൽ ഒരു മാറ്റം ഉണ്ടാവുകയല്ലേ അതിന്റെയൊരു വിഷമം. വാക്കുകൾ കൊണ്ട് പറയുന്നത് പോലെ എളുപ്പമല്ല കാര്യങ്ങൾ പ്രവർത്തിക്കാൻ. ബാങ്കിലെ പാസ്ബുക്ക്, എ.ടി.എം കാർഡ് കയ്യിലുണ്ടായിരുന്ന സ്വർണ്ണം അങ്ങനെ എല്ലാം വീട്ടിൽ വച്ചു. കുറച്ച് തുണിയും അത്യാവശ്യത്തിനുള്ള പൈസയും മാത്രം കയ്യിലെടുത്തു. പിന്നെ പേരിന് മുന്നിലെ ഡോക്‌ടർ പദവിയും, അത് എന്റെ അധ്വാനമാണ്. ഇനിയുള്ള ജീവിതത്തിനുള്ള മൂലധനം.
ഇനിമുതൽ ഞാൻ അപർണ്ണ ഡോട്ടർ ഓഫ് മോഹൻദാസ് അല്ല അപർണ്ണ കെയർ ഓഫ് അപർണ്ണയാണ്’
‘അത് മാറ്റി അപർണ്ണ വൈഫ് ഓഫ് വിവേക് ആക്കിയാലോ?’
‘ങേ?’
‘ഈ ചോദ്യം ചോദിക്കാതെ എനിക്ക് പറ്റില്ല. നിന്റെ മറുപടി എന്തായാലും കുഴപ്പമില്ല, എന്റെ മനസാക്ഷിക്ക് വേണ്ടിയാണ് ഈ ചോദ്യം. ഒരു വാക്കിന്റെ പുറത്ത് രണ്ട് ജീവിതം നശിപ്പിക്കണ്ടല്ലോ. പോരുന്നോ എന്റെ കൂടെ???’
‘വിവേക്, എന്നെയൊന്ന് ഹെൽപ് ചെയ്യ്, ഇന്ന് ഓപ്പറേഷൻ കൂടുതലുള്ളതാ’
‘എനിക്ക് സമയമില്ല’
‘ഇത് കഷ്ടമാണ് ട്ടോ’
‘അതേയ്, മാസാവസാനമാണ് എനിക്ക് ടാർഗെറ്റ് തികയ്ക്കണം. ഇല്ലെങ്കിൽ പണിപോകും. ഞാൻ ഇറങ്ങാ ട്ടോ.
പിന്നെ ഡോക്ടറേ, പോകുന്നതിന് മുൻപ് തൊഴുത്തിലെ ചാണകമൊന്ന് വാരിക്കളഞ്ഞേക്കണേ!!!!!
Very nice!!
❤️