പോരുന്നോ എന്റെകൂടെ 83

ചെയ്ത തെറ്റിനെപ്പറ്റിയുള്ള തിരിച്ചറിവ് ഉണ്ടായത് മുതൽ ഒന്ന് മാറിചിന്തിക്കാൻ തുടങ്ങി. അതുവരെ അപർണ്ണയുടെ മുന്നിൽ സ്നേഹം അഭിനയിച്ച ഞാൻ അവളെ അറിയാൻ ശ്രമിച്ചു. മനസ്സിൽ നിന്നുള്ള സ്നേഹം അവൾക്ക് നൽകി.അപ്പോഴാണ് എനിക്ക് മനസിലായത് എന്ത് കൊണ്ടാണ് അവൾ എന്നോട് ഇത്രയും അടുപ്പം കാണിച്ചിരുന്നതെന്ന്. അവൾ എന്നെ സത്യസന്ധമായി സ്നേഹിച്ചിരുന്നു, അത്കൊണ്ടാണ് എന്നോട് കള്ളം പറയാനോ എന്റെ കള്ളം തിരിച്ചറിയാനോ പറ്റാത്തത്.
പറ്റിപ്പോയ തെറ്റിനെപ്പറ്റി അവളോട് പറഞ്ഞു, ചതിയാണെന്ന് പറഞ്ഞ് അവൾ വഴക്ക് പറയണേ എന്നാണ് പ്രാർത്ഥിച്ചതെങ്കിലും രണ്ട് ദിവസത്തെ പിണക്കമാണ് അവൾ എനിക്ക് തന്ന ശിക്ഷ. ഇത്രയും വലിയ ചതി ചെയ്തിട്ടും അവൾ എങ്ങനെ ക്ഷമിച്ചു എന്ന് ഇന്നും അറിയില്ല.

‘പോകണ്ട എന്ന് നിന്നോട് പറയാൻ എനിക്കാവില്ല. നിന്റെ ജീവിതം നീ ഇനിയെങ്കിലും നോക്കിയേ പറ്റൂ’

‘ വലിയ ആഗ്രഹങ്ങളൊന്നുമില്ല ഡാ. ഉള്ള ദിവസങ്ങൾ മനസ്സമാദാനത്തോടെ ജീവിക്കണം. നീ കൂടെ ഉള്ളപ്പോൾ ഒരു ധൈര്യമായിരുന്നു, ഒരു കൈത്താങ്ങ് ഉള്ളപോലെ’

‘ഞാൻ ഉണ്ടല്ലോ’

‘ഉം, ദൂരം മനസ്സുകൾക്ക് ഒരു പ്രശ്നമല്ലല്ലോ ലേ?’

‘എപ്പോഴും നീ സന്തോഷമായിരുന്നാൽ മതി. നിന്റെ സന്തോഷത്തിന് വേണ്ടി ഞാൻ എന്തും ചെയ്യും’

‘കഴിഞ്ഞ കുറച്ച് മാസങ്ങളായി മറക്കാൻ കഴിയാത്ത ഒരുപാട് നിമിഷങ്ങൾ നീ തന്നു. എനിക്ക് അത് മതി. നാല് ദിവസം സംസാരിച്ച് അഞ്ചാം ദിവസം കൂടെ കിടക്കാൻ ക്ഷണിച്ചില്ലല്ലോ. നീയെനിക്ക് ആരാണ് എന്ന് ഞാൻ ഒരുപാട് ആലോചിച്ചിട്ടുണ്ട്, നിനക്ക് എന്റെയുള്ളിലുള്ള സ്ഥാനത്തിന് ഒരു പേര് കൊടുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല’

‘അപർണ്ണാ, അന്നും ഇന്നും എനിക്ക് കഷ്ടപ്പാടുകൾ ഉണ്ട്. അന്ന് അതൊക്കെ ഒരു ബാധ്യതയായി തോന്നിയിരുന്നെങ്കിൽ ഇന്ന് അതെല്ലാം എന്റെ കടമയാണെന്നാണ് ഞാൻ കരുതുന്നത്. അതിന് കാരണം നീയാണ് , കൂടെ നീയുള്ളത് കൊണ്ടാണ്. അത്കൊണ്ട് തന്നെ നിന്നെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കണമെന്ന് ആഗ്രഹിച്ചതാണ് ഞാൻ. പക്ഷേ നമ്മൾ തമ്മിൽ ഒരുപാട് അന്തരമുണ്ട്. യാഥാർഥ്യങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ലല്ലോ’

‘നിന്റെ മനസ്സിൽ അങ്ങനെയൊരു ആഗ്രഹമുണ്ടോ?’

2 Comments

  1. Very nice!!

  2. തൃശ്ശൂർക്കാരൻ ?കട്ടൻകാപ്പി

    ❤️

Comments are closed.