പോരുന്നോ എന്റെകൂടെ 83

‘അപർണ്ണാ, താൻ ഓക്കെയല്ലേ?’

‘എസ്. ഞാൻ എല്ലാം തീരുമാനിച്ചുറപ്പിച്ചു വിവേക്. ഇനി എന്റെ ജീവിതം, അത് എന്റെ അവകാശം’

‘എന്താ നിന്റെ പരിപാടി? വീട്ടുകാർ?’

‘ഇല്ല, ഇനിയും ഒരു കച്ചവടവസ്തുവായി നില്ക്കാൻ വയ്യ. എന്നും എല്ലാവരെയും അനുസരിച്ചിട്ടേയുള്ളു. എല്ലാം അച്ഛന്റെ ഇഷ്ടങ്ങൾ. ഇഷ്ടമുള്ള സ്‌കൂൾ, കോഴ്സ്, ജോലി, കല്യാണം. എന്റെ ഇഷ്ടം അവരുടെ സന്തോഷമായിരുന്നു. പക്ഷെ അവരാരും എന്റെ സന്തോഷം ആഗ്രഹിച്ചിരുന്നില്ല. ഇനിയെങ്കിലും എനിക്ക് എന്റെ വഴി തിരഞ്ഞെടുക്കണം. ഞാനൊരു ഡോക്ടറാണ്, ജീവിക്കുന്ന സമൂഹത്തോട് എനിക്കൊരു കടപ്പാടുണ്ട്, അതെങ്കിലും നിറവേറ്റണം. അതിന് ഇവിടെ നിന്നാൽ ശരിയാകില്ല’

‘നീ എങ്ങോട്ട് പോകുന്നു?’

‘ബാംഗ്ലൂരിലേക്ക് തിരിച്ച് പോകുന്നു. അവിടെ എന്റെ ഫ്രണ്ട് ഗ്രിൻഷ ഉണ്ട്. താമസവും അവൾ ജോലി ചെയ്യുന്ന ആശുപത്രിയിൽ ജോലിയും ശരിയാക്കിയിട്ടുണ്ട്, എപ്പോൾ വേണമെങ്കിലും ജോയിൻ ചെയ്യാം’

‘അപ്പൊ നീ എല്ലാം ഉറപ്പിച്ചോ?’

‘ഉവ്വ്. നാളെ അല്ലെങ്കിൽ മറ്റന്നാൾ ഞാൻ പോകും. എനിക്കിവിടെ യാത്രപറയാനായി നീ മാത്രേ ഉള്ളൂ, അതാ നിന്നോട് വരാൻ പറഞ്ഞത്. ഒരുപാട് വിഷമത്തിലായിരുന്ന എന്റെ മനസ്സിനെ തിരിച്ച് കൊണ്ടുവന്നത് നീയാണ്. നീ എന്റെ ആരായിരുന്നു എന്ന് ചോദിച്ചാൽ എനിക്കറിയില്ല, പക്ഷേ ഇന്ന് എന്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച ആള് നീയാണ്’

‘അപർണ്ണാ, എനിക്ക് നിന്നോട് എന്താ പറയേണ്ടത് എന്നറിയില്ല. നിന്റെ മുന്നിൽ തോറ്റ ആളാണ് ഞാൻ, അതിൽപിന്നെ നീ പറയുന്നതൊക്കെ അനുസരിച്ചിട്ടേയുള്ളു. ഇനിയും അത് അങ്ങനെത്തന്നെയായിരിക്കും. നിന്റേതാണ് അവസാനവാക്ക്’

‘തിരിച്ച് പോകുമ്പോൾ ഒരു സങ്കടമേ എനിക്കുള്ളൂ, ഇനി നിനക്ക് പൈസയ്ക്ക് ആവശ്യം വരുമ്പോൾ നീ ആരുടെ അടുത്തേക്കാ പോവാ’

ഫേസ്‌ബുക്കിലൂടെ അപർണ്ണയെ പരിചയപ്പെടുമ്പോൾ അവളെപ്പറ്റി ഒന്നുമറിയില്ലായിരുന്നു. ഭർത്താവ് വിദേശത്തുള്ള യുവതി, ആ കാഴ്ചപ്പാടിലാണ് അവളോട് സംസാരിച്ചത്. പ്രവാസിയുടെ ഭാര്യയോട് പൊതുവെ സമൂഹത്തിനുള്ള ഒരു ധാരണയുണ്ടല്ലോ, അതിൽപെട്ട ഒരാളായിരുന്നു ഞാനും. അടുത്ത് പരിചപ്പെട്ടപ്പോഴാണ് വലിയ പണക്കാരന്റെ മകളാണെന്നറിഞ്ഞത്. ദാരിദ്ര്യത്തിന്റെ മടിത്തട്ടിൽ വളർന്നത് കൊണ്ട് പണക്കാരോട് എന്നും പുച്ഛമായിരുന്നു. കൂലിപ്പണിക്കാരായ അച്ഛനും അമ്മയും വിവാഹപ്രായമായ സഹോദരിമാരും. ജീവിതത്തിൽ സുഖങ്ങൾ ഒരിക്കലുമറിഞ്ഞിട്ടില്ല, മക്കളെ പട്ടിണിക്കിടാതിരിക്കാനായിരുന്നു

2 Comments

  1. Very nice!!

  2. തൃശ്ശൂർക്കാരൻ ?കട്ടൻകാപ്പി

    ❤️

Comments are closed.