പച്ചയില🍃 പഴുക്കുമ്പോൾ 🍂 [രാവണാസുരൻ] 100

Views : 2362

പച്ചയില🍃 പഴുക്കുമ്പോൾ 🍂

Pachayila Pazhukkumbol | Author : Ravanasuran [Rahul]

 

ഒരു കുഞ്ഞ് കഥയാണ് നിങ്ങൾക്കൊക്കെ ഇഷ്ടപ്പെടുമോ എന്നറിയില്ല
ഇഷ്ടപ്പെട്ടാൽ ഒരു ഹൃദയം കുറച്ചു വാക്കുകൾ അല്ലെങ്കിൽ ഒരു emoji അത് തരുക അതാണ് എന്റെ പ്രതിഫലവും
ഇനിയും കഥകൾ എഴുതാനുള്ള പ്രോത്സാഹനവും.
ഹഹഹ നിങ്ങൾക്ക് വയസ്സായി ഇനിയിപ്പോ നിങ്ങളും ഇവിടുന്ന് പോകും.അതോടെ എന്റെ ചെവിക്ക് കുറച്ചു വിശ്രമം കിട്ടും.

ശരിയാടാ കൊച്ചനെ എനിക്ക് ഇപ്പൊ തീരെ വയ്യാണ്ടായി.ഇനിയിപ്പോ ഞാൻ ഇവിടുന്ന് പോകും അഗാധങ്ങളിലേക്ക് മരണത്തിന്റെ താഴ്‌വരയിലേക്ക്.ഇപ്പോൾ തന്നെ മേലാകെ ചുക്കിച്ചുളിഞ്ഞു ഇനി മണ്ണിലേക്ക് അവിടെ മണ്ണിനോട് അലിഞ്ഞു ചേർന്ന് മണ്ണിനു വളമായി മാറും.നിന്നെ ചെവിതല കേൾപ്പിക്കാതെ ഇങ്ങനെ സ്വൈര്യം കെടുത്താൻ പിന്നെ ഞാൻ ഉണ്ടാവില്ല.ഞാൻ ഇങ്ങനൊക്കെ പറയുന്നത് നിന്റെ ഈ സ്വഭാവം മാറ്റാൻ വേണ്ടിയാണ് പക്ഷെ നിന്റെ പ്രായത്തിലുള്ള ചെക്കന്മാർക്ക് ഈ ഉപദേശമൊന്നും പിടിക്കില്ലല്ലോ.എന്നെപ്പോലെ വയസ്സന്മാർക്ക് നിങ്ങടെയൊക്കെ പ്രവർത്തികളും രീതികളും കാണുമ്പോൾ ഉപദേശിക്കാതിരിക്കാനും പറ്റുന്നില്ല.പക്ഷെ നിന്റെ തരത്തിനുള്ള ചെക്കന്മാർ പറയുന്നത് “എന്നെ ഉപദേശിക്കാൻ ആരും വരണ്ട എന്നൊക്കെയല്ലേ”.
എനിക്ക് നിന്നെ ഉപദേശിച്ചിട്ട് ഒന്നും കിട്ടാനില്ലെടാ ചെക്കാ എന്നാൽ നീ ഞാൻ പോകും മുൻപ് ജീവിതം എന്താ എന്ന് പഠിച്ചാൽ എനിക്ക് സമാധാനത്തോടെ പോകാം.

ഓഹ് ഇനി സെന്റി അടിച്ചോണം നിങ്ങക്ക് വേറെ പണിയൊന്നും ഇല്ലേ മൂപ്പീന്നെ?

ഹഹഹ പണിയെടുക്കേണ്ട പ്രായമൊക്കെ എന്നോ കഴിഞ്ഞു പോയില്ലേടാ.ഇപ്പൊ അവസാനവും സ്വപ്നം കണ്ട് കഴിയുകയാ.

(നിങ്ങൾക്ക് ഒന്നും മനസ്സിലായിക്കാണില്ല അല്ലേ ഇത് തൊടിയിലെ ഒരു മരത്തിൽ ഉള്ള പച്ചിലയും🍃 പഴുത്തഇലയും🍂 തമ്മിലുള്ള സംഭാഷണമായിരുന്നു.നിങ്ങൾക്ക് അവരെ പരിചയപ്പെടുത്താൻ വേണ്ടി മാത്രം ഞാൻ അവരുടെ സംഭാഷണങ്ങൾക്ക് ഇടയിൽ കേറിയതാണ് കേട്ടോ. )

ടാ കൊച്ചനെ ദാ അങ്ങോട്ട് നോക്കിയേ ദാ ആ നിൽക്കുന്ന മൂവാണ്ടൻ മാവ് കണ്ടോ നീ .ആ മൂവാണ്ടൻ മാവ് എന്റെ മുത്തശ്ശന് ഒരു കഥ പറഞ്ഞു കൊടുത്തിട്ടുണ്ട് അത് മുത്തശ്ശൻ എനിക്ക് പറഞ്ഞു തന്നു ഞാൻ നിനക്ക് പറഞ്ഞു തരാം.

അതേയ് നിർത്ത് നിർത്ത് ഇങ്ങള് വല്ല ദുരന്ത കഥയുമാണ് പറയാൻ പോകുന്നതെങ്കിൽ വേണ്ട happy ending ആണെങ്കിൽ മാത്രം പറഞ്ഞാൽ മതി.

ഹഹഹ ഇതാടാ നിന്നെ പോലെ ഉള്ള ചെക്കന്മാരുടെ പ്രശ്നം.ടാ എല്ലാ കഥകളും സാങ്കൽപ്പികം അല്ല ചില കഥകൾ ജീവിതങ്ങളാണ് പച്ചയായ ജീവിതങ്ങൾ അത് happy ending ആണോ sad ending ആണോ എന്ന് നോക്കി തിരഞ്ഞെടുക്കാൻ

Recent Stories

The Author

കർണൻ(rahul)

40 Comments

  1. റാവു

    ചുരുങ്ങിയ വാക്കുകൾ കൊണ്ട് ഒരുപാട് പറഞ്ഞു,. ഒരുപാട് വായിച്ചിട്ടുള്ള ഒരു തീം ആണ് പക്ഷേ ഇവിടെ പച്ചിലയും പഴുത്ത ഇലയും ആയിട്ടുള്ള അവതരണം കഥയെ വേറിട്ടത്താക്കി.

    //ഈ കഥകൊണ്ട് എല്ലാത്തിനും മാറ്റം വരും എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല.// സത്യം ആണ് എത്രയൊക്കെ കണ്ടാലും ഇങ്ങനെ ഉള്ളവർ നന്നാകില്ല.. അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും എന്നാ ചൊല്ല്, സ്വന്തം ജീവിതത്തിൽ വരുമ്പോൾ ചെയ്തു പോയ തെറ്റിന്റെ ആഴം മനസ്സിലാക്കു.

    സ്നേഹത്തോടെ
    ZAYED ❤️

    1. രാവണാസുരൻ(rahul)

      💖💖💖

  2. നല്ല എഴുത്ത്. ഇഷ്ട്ടം സുഹൃത്തേ ❤️

    1. രാവണാസുരൻ(rahul)

      ❤️❤️❤️❤️

  3. Nalla message nalla avatharam bro😍.. cliche theme anu.. but you have done a fair job.. nice❤️

    1. രാവണാസുരൻ(rahul)

      Thanks bro
      ❤️❤️❤️

  4. ഇന്നലകളിൽ അവർ നമുക്കായി ജീവിതം മാറ്റിവെച്ചത് കാണാൻ ശ്രമിക്കാതെ ഇന്നിന്റെ ആര്ഭാടത്തിൽ ലയിക്കുമ്പോൾ നാളെ നമുക്കും കാലം കാത്തുവെച്ചത് ഇതാണെന്ന് മറന്നുപോകുന്നു…. എത്രയൊക്കെ കണ്ടും കെട്ടും പഠിച്ചാലും പലരും മാറാൻ തയ്യാറല്ല എന്നുള്ളതാണ് സത്യം… നല്ലെഴുത്ത്… നല്ലൊരു മെസ്സേജ് പകർന്നോരെഴുത്ത്…

    1. രാവണാസുരൻ(rahul)

      Thanks shana

      എന്റെ frnd ന്റെ lyf ൽ മനസ്സിനെ സ്പർശിക്കുന്ന ഒരു സംഭവം ഉണ്ടായി. അത് base ചെയ്ത് എഴുതിയതാ.
      അവന്റെ കഥയും എഴുതണം.

      ❤️❤️❤️❤️

  5. തീമിന്റെ പഴമയെ അവതരണത്തിലെ പുതുമ കൊണ്ട് നേരിട്ട് മനോഹരം ആക്കി.അടുത്ത കഥ വേഗം കൊണ്ടു വരണം

    1. രാവണാസുരൻ(rahul)

      കാർത്തി
      അടുത്ത കഥ on progress ഇന്ന് submit ചെയ്യാൻ ശ്രമിക്കുവാ നോക്കട്ടെ

    1. രാവണാസുരൻ(rahul)

      ❤️❤️❤️

  6. “മാതാപിതാക്കൾ ഒരു നിമിഷം വേണ്ട എന്ന് ചിന്തിച്ചിരുന്നെങ്കിൽ തീരാവുന്നതായിരുന്നു നമ്മൾ എല്ലാവരുടെയും ജീവിതം.നമുക്ക് വേണ്ടി അവരുടെ ആഗ്രഹങ്ങൾ മാറ്റി വയ്ക്കേണ്ടിവരുമെന്ന് അറിയാമായിരുന്നിട്ടും അവർ അതിന് ഒരു മടിയും കാണിച്ചില്ല.”

    നമുക്കും വയസ്സാകുമെന്നും ഇതെ അവസ്ഥ വരുമെന്നും മക്കൾ ചിന്തിക്കാത്തതിനാലാണ് ഇന്ന് വ്യദ്ധസധനങ്ങളുടെ എണ്ണം കൂടി വരുന്നത്. ഈ കഥ വായിച്ചിട്ട് ഒരാൾക്കെങ്കിലും മാറി ചിന്തിക്കാൻ സാധിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

    1. രാവണാസുരൻ(rahul)

      ആഗ്നേയ
      എന്റെയും ആഗ്രഹം അതുതന്നെയാണ്
      നമ്മുടെ നാട്ടിൽ വൃദ്ധസദനങ്ങളും അനാഥാലയങ്ങളും ഇല്ലാത്ത ഒരു അവസ്ഥ വരണം അതാണ് എന്റെ ആഗ്രഹം

      1. ആഗ്രഹങ്ങളെക്കെ നടക്കട്ടെ

  7. നല്ല എഴുത്ത്..

    ഒരു നാൾ ഒരു ഗുരു തന്റെ ശിഷ്യൻ ആയ മകനോട് പറഞ്ഞു നിനക്ക് സ്വാർഗത്തിലെ മണ്ണ് കൊണ്ട് വരാൻ പറ്റുമോ…

    അവൻ കുറച്ചു നേരം ആലോചിച്ചു എന്നിട്ട് അവിടെ നിന്നും ഓടി പോയി…

    തന്റെ ഉമ്മയുടെ കൽപദം ഉയർത്തി അതിൽ നിന്നും മണ്ണ് തട്ടി എടുത്തു…

    അതുമായി തന്റെ ഗുരുവിന്റെ അടുത്തേക് ചെന്ന്..

    ഇതാണ് ഉപ്പ സ്വർഗത്തിലെ മണ്ണ് എന്ന് പറഞ്ഞു കൊടുത്തു..

    ഉപ്പ ചോദിച്ചു ഇതെവിടുന്നു കിട്ടി എന്ന് അവൻ അതിനുള്ള ഉത്തരം നൽകി..

    ആ ഗുരു പറഞ്ഞു മാതാപിതാക്കളുടെ കാലിനടിയിൽ തന്നെ ആണ് ആ മക്കളുടെ സ്വാർഗം…

    ഉമ്മയുടെ കാലിന് ചുവട്ടിൽ സ്വർഗം ഇരിക്കുന്നു… മുഹമ്മദ്‌ നബി…

    മാതാപിതാക്കളോട് ബാധ്യത വീട്ടാത്തവൻ ഇരു ലോകവും നഷ്ട്ടപെട്ടവൻ… മുഹമ്മദ്‌ നബി

    നല്ല ഉഷാർ ആയി എഴുതി ട്ടോ ഇഷ്ട്ടപ്പെട്ടു

    💞💞💞

    1. രാവണാസുരൻ(rahul)

      Bro
      ഈ cmt ലെ കുറച്ചു വരികളാണ് കഥയേക്കാൾ എനിക്കിഷ്ടപ്പെട്ടത് ഇഷ്ടപ്പെട്ടത്.

      സത്യമാണ് അതാണ് സ്വർഗം.

      ഞാൻ ഇപ്പോൾ അനുഭവിക്കുന്ന സ്വർഗ്ഗം

      ❤️❤️❤️❤️

  8. രാവണാ,
    നമ്മൾ കാലാകാലങ്ങളിൽ കേട്ടു പഴകിയ കഥയുടെ തീം ആണ്, അവതരണത്തിലെ മികവ് കൊണ്ട് കഥ പറഞ്ഞപ്പോൾ ഗംഭീരം ആയി ,
    എത്രകേട്ടാലം, കണ്ടാലും ഇന്നും ആരും ഇതിൽ നിന്ന് വ്യതിചലിക്കുന്നും ഇല്ല. നല്ല എഴുത്തിന് അഭിനന്ദനങ്ങൾ…

    1. രാവണാസുരൻ(rahul)

      ജ്വാല
      വളരെ നന്ദി നിങ്ങളുടെയൊക്കെ അഭിപ്രായങ്ങൾ ആണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത്.
      ചില കാര്യങ്ങൾ അങ്ങനെയാണ് സമൂഹത്തിൽ ആളുകൾ തിരക്കുകളിൽ ജീവിക്കുമ്പോൾ അവർക്ക് ഇതൊന്നും മനസ്സിലാകില്ല അവരവർ അനുഭവിക്കുമ്പോൾ മാത്രമേ മനസ്സിലാക്കാൻ പറ്റു.

      എന്നാലും എന്റെ ഒരു സമാധാനത്തിനു എഴുതിയതാ

      ❤️❤️❤️❤️

  9. ♥️♥️♥️♥️♥️

    1. രാവണാസുരൻ(rahul)

      ❤️❤️❤️❤️

  10. രാഹുൽ പിവി

    നീ എടുത്ത തീമിന് ആദ്യം തന്നെ Hat’s Off

    നീ ഇട്ട പേര് കൊള്ളാം. പഴുത്തില വീഴുമ്പോൾ പച്ചില ചിരിക്കും അത് സത്യമാണ്. നമ്മുടെ പലരുടെയും സ്വഭാവം അതാണ്. ഒരാള് ഒരു ആപത്തിൽ പെട്ടാൽ അവരെ പരിഹസിക്കും.അവർക്ക് അസുഖം വന്നാലോ അവരെ ആളുകൾ തെരുവിൽ ഉപേക്ഷിച്ചു പോയാലും നമുക്ക് അവജ്ഞത ആണ്.പലരും പറയുന്നത് കേട്ടിട്ടുണ്ട്,ഇവരുടെ ഒക്കെ സ്വഭാവം കൊണ്ട് ഇവർ തെരുവിൽ ആയതും മക്കൾ വൃദ്ധ സദനത്തിൽ ആക്കുന്നത് എന്നൊക്കെ.പക്ഷേ അവർക്ക് അറിയില്ല അതിൻ്റെ സത്യാവസ്ഥ.അറിയാൻ നോക്കാറുമില്ല.

    മലയാളി പേസ്റ്റ് ഉപയോഗിക്കുന്നത് പോലെയാണ് ഇപ്പോഴത്തെ ചില @&₹# മക്കൾ മാതാപിതാക്കളെ കാണുന്നത്.വയറ്റിൽ നിന്ന് പിറന്നു വീണത് മുതൽ പൊന്നെ പൊടിയെ എന്ന് കരുതി വളർത്തിയ മക്കൾ ഒടുവിൽ എവിടെ നിന്നോ വന്നു കയറിയ പെണ്ണിൻ്റെ നിയന്ത്രണത്തിൽ പാവക്കൂത്ത് ആടുമ്പോൾ അവൻ സ്വയം മറക്കുന്നു. അമ്മയേക്കാൾ ഭാര്യയെ ആണ് ഇപ്പോ വേണ്ടത് എന്ന് അവനങ്ങ് കരുതുന്നു.എന്നിട്ട് അമ്മയ്ക്ക് സംസാരിക്കാൻ ഈ പ്രായത്തിൽ വൃദ്ധരായ ആളുകൾ മതി എന്ന മറ്റെടത്തെ തത്ത്വവും. അങ്ങനെ അല്ല നിൻ്റെ കഥയിൽ പറഞ്ഞത് പോലെ ആർക്കും ആരെയും കൂട്ടുകാർ ആകാം.സൗഹൃദത്തിനും സ്നേഹത്തിനും പ്രായത്തിൻ്റെ അതിർ വരമ്പുകൾ ഇല്ല.

    കുറച്ച് നാളുകൾ കൊണ്ട് ആ കുഞ്ഞിന് തൻ്റെ മുത്തശ്ശിയുടെ വില മനസിലായി.പക്ഷേ മകനും മരുമകൾക്കും ബോധോദയം വരാൻ മകൾ വേണ്ടിവന്നു.ആർക്കും സന്തോഷം തോന്നാൻ തങ്ങളുടെ പ്രിയപ്പെട്ടവരുടെ സാനിദ്ധ്യം മാത്രം മതി.ആദ്യമായാണ് നിൻ്റെ ഒരു കഥ വായിക്കുന്നത്.4 എണ്ണവും ചെറുകഥ ആണ് പക്ഷേ ഞാൻ ഓരോ അവസ്ഥയിൽ ആണെങ്കിൽ വായിക്കാൻ തോന്നില്ല.അതുകൊണ്ട് ഉടനെ വായിക്കുമെന്ന ഉറപ്പ് തരുന്നില്ല.എങ്കിലും വായിച്ചാൽ അഭിപ്രായം പറഞ്ഞിരിക്കും 💕💕💕💕

    1. രാവണാസുരൻ(rahul)

      Free ആകുമ്പോൾ വായിച്ചാൽ മതി pv

      വായിച്ചതിൽ സന്തോഷം അഭിപ്രായം തന്നതിൽ അതിലും കൂടുതൽ സന്തോഷം.നിങ്ങളൊക്കെ അല്ലേ man എന്റെ ശക്തി.
      ❤️❤️❤️❤️
      പിന്നെ മ്മടെ oscar ഞാൻ മറന്നിട്ടില്ല കേട്ടോ.

      1. രാഹുൽ പിവി

        ഓസ്കാർ വേണ്ട ഞാൻ അഭിനയം നിർത്തി

        1. രാവണാസുരൻ(rahul)

          അങ്ങനെ പറയരുത്.😖😖
          എന്റെ ഒരു കഥകൂടി അഭിനയിക്കണം എന്നിട്ട് നിർത്തിക്കോ

          1. രാഹുൽ പിവി

            വേണ്ട ബാംഗ്ലൂർ പോയ ആദിത്യൻ അവൻ്റെ കൂട്ടുകാരൻ ആയിട്ട് ഒരു വേഷം തന്നിട്ടുണ്ട് അത് മാത്രം മതി എനിക്ക് ഇനി

          2. രാവണാസുരൻ(rahul)

            അപ്പൊ ഞാൻ ഇനി വേറെ ഹീറോയെ നോക്കണം അല്ലേ ☹️

          3. രാഹുൽ പിവി

            ഡാ ഒരു കാര്യം വിട്ടുപോയി കഥയുടെ ഇടയിൽ സ്മൈലി ഇടാൻ നോക്കരുത് അത് വായിക്കുമ്പോൾ അരോചകം ആയി തോന്നും

          4. രാവണാസുരൻ(rahul)

            K
            ഇനിയുള്ളതിൽ ശ്രദ്ധിക്കാം.
            ❤️❤️❤️

  11. രാഹുൽ ബ്രോ…👌👌👌

    ഞാൻ ഒരു കഥ എഴുതണം എന്ന് ചിന്തിച്ചു തുടങ്ങിയപ്പോൾ മുതൽ മനസിൽ കയറിയ തീം ആയിരുന്നു ഇത്. നീ എഴുതിയത് എന്തായാലും നന്നായി, ഇല്ലെങ്കിൽ ഒരുപക്ഷെ ഞാൻ എഴുതി കുളമാക്കിയേനെ…😜😜😜

    കഥയുടെ പേരും കഥയുടെ അവതരണവും വളരെ നന്നായിട്ടുണ്ട്.വ്യത്യസ്തമായി പച്ചയിലയും പഴുത്ത ഇലയും തമ്മിൽ ഉള്ള സംഭാഷണം പറഞ്ഞുകൊണ്ട് കഥ അവതരിപ്പിച്ചു. ഇങ്ങിനെ പറഞ്ഞില്ലെങ്കിലും കഥ നന്നാവുമായിരുന്നു. ബട്ട് താങ്കൾ അതിൽ ഒരു വെറൈറ്റി കൊണ്ടുവന്നു. മനോഹരം… ഇനിയും വരിക!

    നന്ദിപൂർവം മേനോൻ കുട്ടി ♥️♥️♥️

    1. രാവണാസുരൻ(rahul)

      എടാ ഭയങ്കരാ
      എന്റെ ആഗ്രഹവും അത് തന്നെയാണ് ഇവിടെ ഉള്ള സ്ഥിരം വായനക്കാർ എല്ലാവരും കഥ എഴുതണം.especially പ്രശ്നങ്ങൾ ഉള്ളവർ
      എല്ലാം മറക്കാൻ എഴുതുന്നത് നല്ല ഒരു മരുന്നാണ് 😁

      Cmt ന് വളരെ നന്ദി
      ആരുടെയും cmt കാണാഞ്ഞപ്പോ ഞാൻ കരുതി കഥ ആർക്കും ഇഷ്ടപ്പെട്ടു കാണില്ലെന്ന്

  12. Ravana…
    Katha adipoli vyatyastha theme.. nalla rasamundayirunu vaaykan.. ithano ishtavila paranje..
    Adutha Katha waiting snehathode❤️

    1. രാവണാസുരൻ(rahul)

      ഇന്ദൂസ്

      എല്ലാവർക്കും ഇഷ്ടപ്പെടുമോ എന്നൊരു പേടി ഓരോ കഥ എഴുതിക്കഴിയുമ്പോഴും ഉള്ളതാണ്.
      ഇതും അതുപോലെ തന്നെ 😁.

      ഇഷ്ടപ്പെട്ടല്ലോ ഞാൻ കൃതാർഥനായി 😁

  13. ഖുറേഷി അബ്രഹാം

    എല്ലാം ഞാന്ത്യം എടുക്കുന്നു ഗോപാലൻ

    1. ഖുറേഷി അബ്രഹാം

      ഞാനാത്യം

      1. ഖുറേഷി അബ്രഹാം

        വായിച്ചു പക്ഷെ നീ എന്നോട് പറഞ്ഞ പോലെ നിന്റെ കഥ വായിച്ചു കഴിഞ്ഞ് ഞാൻ എന്റെ സ്വഭാവം മാറ്റാൻ ഒന്നും പോണില്ല. അത് ഇനി ഒരിക്കലും മാറാനും പോണില്ല.

        കഥ അടിപൊളി ആയിരുന്നു. ഈ തീമിൽ ഒരുപാട് സ്റ്റോറി വായിച്ചിട്ടുണ്ടെങ്കിലും അവതരണം കൊണ്ട് ഒന്ന് വെറൈറ്റി ആക്കി പിടിച്ചു. വയസ്സായാൽ പ്രായം കൊണ്ട് കൂടുതലാവുമെങ്കിലും മനസ് കൊണ്ട് അവർ വീണ്ടും കുട്ടികളാകും. അത് നമ്മൾ മനസിലാക്കേണ്ട ഒരു കാര്യം തന്നെയാണ്.

        നല്ല ഒരു സന്ദേശം. ആൻഡ് കഥ അടിപൊളി ആയിട്ടുണ്ട്.

        നെക്സ്റ്റ്‌ സ്റ്റോറിക്കുള്ള തീം ആലോചിച്ചോ.

        | QA |

        1. രാവണാസുരൻ(rahul)

          Man ഇങ്ങള് എന്നെ വല്ലാണ്ട് തെറ്റുദ്ധരിച്ചു.
          ഞാൻ ഇന്നലെ പറഞ്ഞത് ആ കൊതുക് കടിക്കട്ടെ എന്ന് പറഞ്ഞില്ലേ അത് പറയാൻ മടിക്കും എന്നാണ്.
          But അത് ഈ കഥയല്ല അത് പണിപ്പുരയിലാണ്.
          ഞാൻ ആദ്യം എഴുതി തുടങ്ങിയ കഥ പക്ഷെ അത് complete ചെയ്യാൻ ശ്രമിക്കുമ്പോൾ പുതിയ theme കിട്ടും പിന്നെ അതിന്റെ പിന്നാലെ പോകും.

          ഇപ്പോഴും ഒരെണ്ണം കിട്ടിയിട്ടുണ്ട്
          പക്ഷെ തുടർകഥയ്ക്കുള്ള theme ആണ്. അതുകൊണ്ട് ആലോചനയിൽ ആണ് എഴുതി തുടങ്ങണോ വേണ്ടയോ എന്ന്.

          എഴുതി തുടങ്ങി തുടർകഥ complete ചെയ്യാൻ പറ്റിയിട്ടില്ല

          1. ഖുറേഷി അബ്രഹാം

            എന്നാ അതാത്യം വ്യക്തമാക്കി പറയണ്ടേ. ഞാനും പലതും ചിന്തിച്ചു കൂട്ടി എവിടെയോ എത്തി. ഇനി പറയുമ്പോ ഫുൾ ഡീറ്റൈൽഡ് ആയി പറഞ്ഞോണം

          2. രാവണാസുരൻ(rahul)

            ശരി മൊയലാളി ഇനി ശ്രദ്ധിക്കാം 😁

    2. രാവണാസുരൻ(rahul)

      ഞഞ്ഞായി 😁

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com