ദൂരെ നിന്നേകാണാമായിരുന്നു മുറ്റത്തെ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന മണിയനെ…
അവന്റെ അവസാന ആഗ്രഹം തീര്‍ക്കാന്‍ ജനങ്ങള്‍ മത്സരിച്ചു.നിമിഷനേരം കൊണ്ട് അവന്റെ ദേഹം വെട്ടി നുറുക്കി കഷണങ്ങള്‍ ആക്കി മാറ്റി അവന്റെ ആത്മാവിനു നിത്യശാന്തി നേര്‍ന്നു.
ആ ആത്മസംത്രിപ്തിയോടെ ഗ്രാമം ഉറങ്ങാന്‍ കിടന്നു.
പിറ്റേന്നു നേരം പതിവുപോലെ പുലര്‍ന്നത് വീടുതേടിയുള്ള പോലീസിന്റെ തിരച്ചില്‍ ആയിരുന്നു.നാട്ടിലെ മിക്ക പുരുഷന്മാരെയും അറസ്റ്റു ചെയ്തിരിക്കുന്നു.
എന്താകാരണമെന്നറിയാതെ മിഴിച്ചു നിന്നവരോട് പോലീസ് പറഞ്ഞത് ഇപ്രകാരം ആയിരുന്നു.
തന്റെ മക്കളും, നാട്ടുകാരും കൂടി മണിയനെ വെട്ടി നുറുക്കി കൊല്ലും എന്ന് മണിയന്‍ കഴിഞ്ഞ ദിവസം സ്വന്തം കൈപ്പടയിൽ എഴുതിയ പരാതി കൊടുത്തിരുന്നു,
അതിൽ സ്വന്തം മക്കൾ തന്നെ പ്രതി പട്ടികയിൽ ഒന്നാമത് അതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടത് നുറുങ്ങിയ മണിയന്റെ ദേഹമാണ്.
അതുകൊണ്ട് എല്ലാവരെയും അറസ്റ്റു ചെയ്തിരിക്കുന്നു.നിങ്ങളെ കൊണ്ട് പോകാതെ നിര്‍വാഹമില്ല.
ആള്‍ക്കാരെ കയറ്റിയ വാഹനം കണ്മുന്നില്‍ നിന്നു മറയുന്നതുപോലെ തോന്നിച്ചു വൃദ്ധയുടെ വാക്കുകളില്‍…
പാണ്ടി മണിയന്‍ ചത്താലും വിന… ജീവിച്ചാലും വിന.
അങ്ങനെയാണീ പഴഞ്ചൊൽ തന്നെ ഉണ്ടായത് …
അവര്‍ കഥ പറഞ്ഞു നിര്‍ത്തി…
നാട്ടുകാരെ ഇങ്ങനെ ഒരു ചതിയിലൂടെ മധുരപ്രതികാരം ചെയ്ത മണിയന്റെ ഓര്‍മയ്ക്കായി പണികഴിപ്പിച്ചതാണീ പ്രതിമ.
രാവിലെ ബസ് അവിടെ നിന്നു യാത്രയാകുമ്പോഴും ചീരാറ്റുകോണത്തിന്റെ ഇതിഹാസം പാണ്ടി മണിയന്‍ ആയിരുന്നു എന്റെ ചിന്തകളില്‍ മുഴുവന്‍…
ജ്വാല
ഒരു പഴഞ്ചൊല്ലിൽ നിന്നൊക്കെ ഇതുപോലെ കഥ എഴുതാൻ പറ്റുമോ
എന്തായാലും ഇത്തവണയും പതിവ് ടച്ച് വിട്ട് പോയിട്ടില്ല.മനോഹരമായ വാക്കുകൾ കൊണ്ട് പിടിച്ചിരുത്തി
ജീവിച്ച് ഇരുന്നപ്പോ നാട്ടുകാർക്കും വീട്ടുകാർക്കും ഒരുപോലെ ശല്യം ആയ ഒരുത്തൻ ചത്തിട്ടും ശല്യം തുടർന്ന് പോന്നു.ചിലത് ഉണ്ട് ഇങ്ങനെ. മറ്റുള്ളവരെ ദ്രോഹിക്കാൻ മാത്രം അറിയുന്ന ജന്മങ്ങൾ
ചേച്ചിയുടെ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു. ??
രാഹുൽ ബ്രോ,
താങ്ക്യു എപ്പോഴും ഉള്ള പിന്തുണയ്ക്ക്…
കൊള്ളാം നല്ല കഥ
താങ്ക്യു Dd…
Ammavan jeevichirunnappozhum paara, marichappozhum paara ennnoru chollundallo
Nannaayittundu ??
ഓരോ നാട്ടിലും ഓരോ രീതിയിൽ അല്ലേ ബ്രോ ചൊല്ല്, വായിച്ചതിനും, കമന്റിനും സന്തോഷം ???
ജ്വാലാ കഥ കൊള്ളാം
ഓപ്പോൾ,
സന്തോഷം ?
ഹ ഹ ഹ ???
മണിയൻ ആള് സൂപ്പർ…
മൂപ്പരെ തല്ലിയവരെ നൈസ് ആയിട്ട് പണി കൊണ്ടുതുതന്നെ….
?????
നല്ല രചന….
ജ്വാല ????
താങ്ക്യു നൗഫു ഭായ്… ???
ഒരു ചെറിയ പഴഞ്ചൊല്ലിൽ നിന്ന് ഒരു കുഞ്ഞു കഥ……..
അത് മനോഹരമായി അവതരിപ്പിച്ചു…..
പാണ്ടി മണിയൻ.., തൻ്റെ മരണത്തിലൂടെ പ്രതികാരം ചെയ്തു………
ഗ്രമന്തരീക്ഷവും ബസ് യാത്രയും നല്ല രീതിയിൽ വിവരിച്ചു……..
ഇനിയും ഇതുപോലെ മനോഹരമായ രചനകൾ പ്രതീക്ഷിക്കുന്നു…….
താങ്ക്യു സിദ്ദ്,
എപ്പോഴും നൽകുന്ന പിന്തുണയ്ക്ക് സ്നേഹം മാത്രം… ???
ജ്വാലാമുഖി.,.,.,
കഥ.,.,.ചെറുതാണ്.,.
പക്ഷെ.,.., പാണ്ടിമണിയൻ.,.,.,
അത് കൊള്ളാം.,.,.,.
പിന്നെ ഗ്രാമാന്തരീക്ഷം.,.,അത് വിവരിച്ചതും മനോഹരമായിരുന്നു..,..,
ഇത്തരം ചെറിയ ആശയങ്ങളിൽനിന്ന് വരെ വളരെ മനോഹരമായ കഥകൾ സൃഷ്ടിക്കാൻ സാധിക്കുന്ന രചനാപാടവത്തിന് ??
സ്‌നേഹപൂർവം.,.,
തമ്പുരാൻ.,.,.
തമ്പു അണ്ണാ,
ഒരു സൗഹൃദ സംഭാഷണത്തിൽ നിന്നു കിട്ടിയ ചെറിയ കഥ കുറച്ച് ഭാവനയൊക്കെ ഇട്ട് ഒരു കുഞ്ഞു കഥ ആക്കി മാറ്റി.
എപ്പോഴും നൽകുന്ന പിന്തുണയ്ക്ക് നിറഞ്ഞ സ്നേഹം… ???
ഇത്തവണയും പുതുമ നൽകാനുള്ള ശ്രമം വിജയിച്ചു.. സരസമായി അവതരിപ്പിച്ചു. കുറഞ്ഞ വരികളിൽ മികവേറിയ ഒരു രചന.. പാണ്ടിമണിയനെ കുറിച്ചു അറിയാൻ കഴിഞ്ഞു..പുതുമായ്ക്കുള്ള ഈ അന്വേഷണം തുടരുക.. ആശംസകൾ ജ്വാല കുട്ടി?
മനൂസ്,
എപ്പോഴും ഉള്ള പിന്തുണയ്ക്ക് നന്ദി…. ♥️♥️♥️
പാണ്ടി മണിയ൯ ഭൃഗുവല്ലേ
നാടാരെ മൊത്തം ഭൃഗു ആക്കി
ഹർഷാപ്പി,
നിറഞ്ഞ സ്നേഹം ???
ഹായ് ജ്വാല… ഒരു പഴഞ്ചോല്ലിൽ നിന്നും ഇത്രയും നന്നായി ഒരു കഥ എഴുതി നൽകിയ നിങ്ങളെ നമിക്കുന്നു… വളരെ അധികം നന്നായിട്ടുണ്ട്… ഈ ഗ്രാമവും ഈ കഥയും ശരിക്കും ഉള്ളത് പോലെ ഉള്ള അവസ്ഥ ആണ് വായിച്ചപ്പോൾ തോന്നിയത്… ???
കാത്തിരിക്കുന്നു അടുത്ത കഥകൾക്കായി… ??????
സുജീഷേട്ടാ,
എപ്പോഴും നൽകുന്ന സപ്പോർട്ടിന് നന്ദി, ഒരു ചെറിയ സംഭാഷണത്തിൽ നിന്ന് കിട്ടിയ കഥ ബാക്കി ഭാവനയും ചേർത്ത് എഴുതി…
ജ്വാല പതിവുപോലെ വ്യത്യസ്തമായൊരു കഥയുമായി വന്നു… ഒട്ടും മുഷിച്ചിൽ തോന്നാത്തവിധമുള്ള എഴുത്ത്… നഗരത്തിൽ നിന്നു ഗ്രാമത്തിലേക്കുള്ള യാത്രയും പോകുന്നവഴിൽ കിട്ടിയ സൗഹൃദവും ഗ്രാമത്തിലെ അന്തരീക്ഷവും എല്ലാം മനോഹരമായി അവതരിപ്പിച്ചു… ഒരു പഴഞ്ചൊല്ലിൽ നിന്നൊരു കഥ…. ശെരിക്കും ഇങ്ങനെ ഒരു കഥയും സ്ഥലവും പ്രതിമയുമൊക്കെ ഉണ്ടോ…
എന്തായാലും ഒത്തിരി ഇഷ്ടായി ???
ഷാനാ,
ഈ അടുത്ത ദിവസങ്ങളിൽ ഞങ്ങളുടെ കുടുംബത്തിൽ ഒരു ഫങ്ഷൻ ഉണ്ടായിരുന്നു, അന്ന് സുഹൃത്തുക്കൾ എല്ലാവരും ഒത്തു കൂടി ഓരോ കഥകൾ പറഞ്ഞിരിക്കുമ്പോൾ അവിചാരിതമായി ഒരാൾ പറഞ്ഞ ചെറിയൊരു കഥയിൽ നിന്ന് ഇങ്ങനെ ഒരു കഥ എഴുതാനുണ്ടായ പ്രചോദനം.
ചീരാറ്റു കോണവും പ്രതിമയും ഒക്കെ ഭാവന മാത്രം.
കഥ ഇഷ്ടമായതിൽ വളരെ സന്തോഷം… ???
ജ്വാല ചേച്ചി..
നിങ്ങളുടെ ഓരോ എഴുത്തും മനസ്സിനെ അത്ര യേറെ സ്വാധിനിക്കും,. നിങ്ങളുടെ കഥകൾ ക്ക് ഒരിക്കലും പേജ് കുറഞ്ഞു പോയി എന്നൊരു തോന്നൽ വരാറില്ല. 1പേജ് ആണെങ്കിൽ കൂടി അത് മനസ്സിൽ അത്രയും ആഴത്തിൽ പതിയും.
ഈ പറഞ്ഞ സ്ഥലവും, മണിയനും ഒക്കെ സത്യം ആണൊ?
മണിയൻ ആള് കൊള്ളാം, തന്നെ ഉപദ്രവിച്ച നാട്ടുകാർക്ക് ഒരു വേറെ ലെവൽ പണി തന്നെ കൊടുത്തു,.
കൊടുത്ത പണി എനിക്ക് നല്ല ഇഷ്ടപ്പെട്ടു.
അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു.
സ്നേഹത്തോടെ
ZAYED
സയ്യദ് ബ്രോ,
മണിയന്റെ പഴഞ്ചോല് ഉണ്ട് പക്ഷെ ഈ കഥയുടെ ഒരു ചെറിയ പാർട്ട് ഒരു സംസാരത്തിനിടയിൽ കിട്ടി അതിനെ ആസ്പദമാക്കി സ്ഥലവും കഥയും ഒക്കെ ഭാവനയ്ക്ക് അനുസരിച്ച് എഴുതി. ചെറുകഥ എഴുതി ശീലിച്ചത് കൊണ്ടാകാം എന്റെ കഥകൾക്ക് അധികം പേജുകൾ ഇല്ലാത്തത്, വായനയ്ക്കും, എപ്പോഴും നൽകുന്ന സപ്പോർട്ടിനും ഒത്തിരി സ്നേഹം… ♥️♥️♥️
ജ്വാല ചേച്ചി
കഥ ഇപ്പോൾ ആണ് വായിച്ചാത് ഒരുപാട് ഇഷ്ടപ്പെട്ടു
ഒരു ചെറിയ കാര്യത്തിൽ നിന്ന് അത് ഒട്ടും തന്നെ മുഷിപ്പിക്കാത്ത രീതിയിൽ പറഞ്ഞു പോയി ചീരറ്റു കൊണം സ്ഥലം പേരും അത് വർണിച്ചതും കൊള്ളാം
ഒരു പഴമ തോന്നുന്ന ഗ്രാമം,, ഗ്രാമങ്ങൾ എനിക്ക് ഇഷ്ടം ആണ് നാഗരികതയുടെ മുഷിപ്പിക്കുന്ന ബഹളം തിരക്കുകൾ ഇവയിൽ നിന്നൊക്കെ മാറി മനസ്സ് ശാന്തം ആക്കാൻ ഗ്രാമങ്ങൾ ആണ് നല്ലത് അവയ്ക് പറഞ്ഞു അറിയിക്കാൻ കഴിയാത്ത അനുഭൂതി നൽകാൻ സാധിക്കും
തുടക്കം മുതൽ ഒടുക്കം വരെ വളരെ നന്നായിരുന്നു ആ ബസിലെ യാത്രയും കണ്ടകടറോട് ഉള്ള സംസാരം ഒക്കെ ഇഷ്ടം ആയി
അതുപോലെ പാണ്ടിമണിയൻ ആ സ്റ്റോറി കൊള്ളാം ചത്താലും ജീവിച്ചാലും സ്വയര്യം കൊടുക്കില്ല എന്നൊരു ആറ്റിട്യൂട് ഉള്ള മനുഷ്യൻ അയാളോട് ഉള്ള ദേഷ്യത്തിന് ഇരുട്ടടി അടിക്കുന്ന നാട്ടുകാർ ?
അവസാനം ചാവുമ്പോൾ ഒരു മറുപണി കൊടുത്തിട്ട് പോയി കൊണ്ട എല്ലാ തല്ലിനും ചേർത്ത് ഒരെണ്ണം നല്ല ചിമിട്ടൻ പണി,,, ഇജ്ജാതി മനുഷ്യൻ
എന്തായാലും ഒരുപാട് ഇഷ്ടം ആയി ചേച്ചി
പിന്നെ നിങ്ങൾക് മാത്രം എവിടുന്നു കിട്ടുന്നു ഇത്രയും കോൺടെന്റ് നമുക്ക് ഒന്നും ഇല്ലല്ലോ ?
അപ്പോൾ എല്ലാം പറഞ്ഞത് പോലെ
വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ്
By
അജയ്
ജ്വാല ചേച്ചി..
നിങ്ങളുടെ ഓരോ എഴുത്തും മനസ്സിനെ അത്ര യേറെ സ്വാധിനിക്കും,. നിങ്ങളുടെ കഥകൾ ക്ക് ഒരിക്കലും പേജ് കുറഞ്ഞു പോയി എന്നൊരു തോന്നൽ വരാറില്ല. 1പേജ് ആണെങ്കിൽ കൂടി അത് മനസ്സിൽ അത്രയും ആഴത്തിൽ പതിയും.
ഈ പറഞ്ഞ സ്ഥലവും, മണിയനും ഒക്കെ സത്യം ആണൊ?
മണിയൻ ആള് കൊള്ളാം, തന്നെ ഉപദ്രവിച്ച നാട്ടുകാർക്ക് ഒരു വേറെ ലെവൽ പണി തന്നെ കൊടുത്തു,.
കൊടുത്ത പണി എനിക്ക് നല്ല ഇഷ്ടപ്പെട്ടു.
അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു.
സ്നേഹത്തോടെ
ZAYED
ഫ്ലാറ്റ് മാറി ?
???
അജയ് ബ്രോ,
ഈ അടുത്ത ദിവസങ്ങളിൽ ഞങ്ങളുടെ കുടുംബത്തിൽ ഒരു ഫങ്ഷൻ ഉണ്ടായിരുന്നു, അന്ന് സുഹൃത്തുക്കൾ എല്ലാവരും ഒത്തു കൂടി ഓരോ കഥകൾ പറഞ്ഞിരിക്കുമ്പോൾ അവിചാരിതമായി ഒരാൾ പറഞ്ഞ ചെറിയൊരു കഥയിൽ നിന്ന് ഇങ്ങനെ ഒരു കഥ എഴുതാനുണ്ടായ പ്രചോദനം.
ചീരാറ്റു കോണവും പ്രതിമയും ഒക്കെ ഭാവന മാത്രം.
കഥ ഇഷ്ടമായതിൽ വളരെ സന്തോഷം… ???
ആൽവേസ് സ്നേഹം ❤
ജ്വാലേച്ചി ??? വാമ്പു അണ്ണനെ അനുകരിക്കുന്ന രചനാപാടവം… കഥകൾ ഡോട്ട് കോം ന്റെ മുത്തുമണികൾ ആണ് നിങ്ങൾ രണ്ടുപേരും…കഥ വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് അങ്ങനെയാണ് തോന്നിയത്… ആശയ ദാരിദ്ര്യം പറയുന്ന എഴുത്തുകാരൊക്കെ ഇത് കാണട്ടെ…!
ടാ എഴുത്തുകാരൻ ആകാൻ ആഗ്രഹിക്കുന്നവരോ ?
കുട്ടി ബ്രോ,
വാമ്പു അണ്ണനും ആയൊന്നും താരതമ്യം ചെയ്യല്ലേ, ഞാനൊക്കെ എവിടെ വാമ്പു അണ്ണനൊക്കെ വേറെ ലവൽ,
സഹൃദങ്ങളും, വായനയും ഒക്കെയാണ് പുതിയ കഥയ്ക്കുള്ള ആശയം കിട്ടുന്നത്, വായനയ്ക്കും, എപ്പോഴും ഉള്ള പ്രോത്സാഹനത്തിനും നന്ദി… ♥️♥️♥️
Interesting! അങ്ങനെയും ചിലർ ഉണ്ട്..
എഴുത്ത് ഇഷ്ടപ്പെട്ടു. ഇതുപോലെ കൊച്ചു കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു.
സ്നേഹം
എം. കെ.,
താങ്കളിൽ നിന്നും നല്ല വാക്കുകൾ കേൾക്കുന്നത് തന്നെ മനസിന് സന്തോഷം… വളരെ നന്ദി… ♥️♥️♥️
ചീരാറ്റുകോണം.. ഇങ്ങനെ ഒരു സ്ഥലമുണ്ടോ.. ഗൂഗിളിൽ തിരഞ്ഞപ്പോ കണ്ടത് ചിരട്ടകൊണം എന്നൊരു സ്ഥലമാണ്.. സ്ഥലഭംഗി വർണിച്ചതും വിശദീകരിച്ചതും കുറച്ചു കുറഞ്ഞു പോയിന്നു തോന്നി.. അഞ്ചു പേജിൽ പറയുന്നതിന് പരിധിയുണ്ടല്ലോ അല്ലെ..
ചത്താലും ജീവിച്ചാലും സഹജീവികള്‍ക്ക് വിനയാകുന്ന പാണ്ടിമണിയൻമാര്‍ ഇപ്പൊഴും നമ്മുടെ ഇടയിലുണ്ട്.. ചില സാഹചര്യങ്ങളില്‍ അത് നമ്മളൊക്കെത്തന്നെയാണ്.. എല്ലാവരുടെ ഉള്ളിലുമുണ്ട് ഏറിയും കുറഞ്ഞും ഒരു പാണ്ടിമണിയൻ.. ഇല്ലെന്നാരെങ്കിലും പറഞ്ഞാൽ ചെർണോബിലിൽ അണുവികിരണമില്ല എന്ന് പറയുന്ന പോലെയാണ്..
ഗ്രാമങ്ങളിലേക്കുള്ള സഞ്ചാരം എനിക്ക് ഒരുപാടിഷ്ടമുള്ള കാര്യമാണ്.. അതും അതാതു നാട്ടിലെ സാധാരണക്കാരുടെ വാഹനമായ സർക്കാർ ട്രാൻസ്‌പോർട് ബസുകളിൽ.. വിൻഡോ സീറ്റിലിരുന്ന് വഴിയോര കാഴ്ചകളും ആസ്വദിച്ചുള്ള യാത്ര.. അതൊരു ഹരമാണ്..
ഓരോ ബസിനും ലക്ഷ്യ പ്രദേശത്തിന്റെ നിറവും മണവുമാണെന്ന് എനിക്ക് തോന്നാറുണ്ട്.. ഓരോ ബസിനും ഓരോ ഗന്ധമാണ്.. വഹിക്കുന്ന ജീവികളുടെ വിയർപ്പിന്റെയും കണ്ണീരിന്റെയും ഉമിനീരിന്റെയും സമ്മിശ്രഗന്ധം.. അത് കൃത്യമായി ജ്വാല വരച്ചു കാട്ടിയിരിക്കുന്നു..
.
.
പർവതശിഖരങ്ങളിൽ പെയ്യുന്ന മഞ്ഞു പോലെയാണ് ജ്വാലയുടെ ഗൃഹാതുരത്വം മുഖ മുദ്രയാക്കിയ മിക്ക കൃതികളും.. അവയെല്ലാം ആന്തരിക വായനയിൽ മനസിനെ വല്ലാതെ സ്പർശിക്കുന്ന മഞ്ഞു ശകലങ്ങളായ് പെയ്യുന്ന വാക്കുകൾ കൊണ്ട് നിറച്ചിരിക്കുന്നു.. വാമ്പയര്‍ കൃതികളുടെ നേരെ എതിര്‍ ധ്രുവത്തില്‍ നില്‍ക്കുന്നവ..
ആരാധന തലയ്ക്കു പിടിച്ച ഒരു ജിന്നിന്റെ പുകഴ്ത്തു വാക്കുകളല്ല.. ജ്വാലയുടെ ഓരോ കഥയ്ക്കും അഭിപ്രായം പറയാനുള്ള മടികൊണ്ട് എല്ലം കൂടി ഒരുമിച്ചു പറയുന്ന ഒരു മടിയന്റെ വിനീതമായ കാഴ്ചപ്പാടാണ്..
വീരപ്പൻ ബ്രൊ,
മനസ്സ് നിറയ്ക്കുന്ന നല്ല വാക്കുകൾക്ക് ആദ്യമേ നന്ദി അറിയിക്കട്ടെ.
ചീരാറ്റുകോണം എന്നൊരു സ്ഥലം എന്റെ അറിവിൽ ഇല്ല, ചിരട്ടക്കോണം പുനലൂരിൽ നിന്നും അഞ്ചൽ പോകുന്ന വഴിക്കുള്ള സ്ഥലം ആണ്.
ഞാൻ സാധാരണ ചെറുകഥകൾ എഴുതുന്നത് കൊണ്ടാകാം പല കഥകളിലും അധികം പേജ് കുറയുന്നത്, നമുക്ക് പറയാനുള്ളത് മാത്രം എഴുതുക,
ബ്രോ നമ്മുടെ എഴുത്തു അത്ര വലിയ സാഹിത്യം ഒന്നും അല്ല, എല്ലാവർക്കും മനസ്സിൽ ആകുക.
നല്ല വാക്കുകൾക്ക് നന്ദി…???
????????✌?
പപ്പൻ ബ്രോ,
താങ്ക്യു ???
യാത്രാവിവരണങ്ങളും ഇതു പോലുള്ള ചരിത്രാന്വേഷണ കഥകളും ഒരുപാട് ഇഷ്ടമാണ്. താങ്ക്സ് ഫോർ ദിസ് ഷോർട്ട് ആന്റ് സ്വീറ്റ് സ്റ്റോറി.
അദ്വൈത്,
വളരെ സന്തോഷം… ♥️♥️♥️
കൊള്ളം, ഇഷ്ടപ്പെട്ടു ഹൃദയം തരുന്നു❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Harley Quinn,
താങ്ക്യു ബ്രോ ???
?
❣️❣️❣️
ജ്വാലേച്ചി… പതിവ് പോലെ ഈ കഥയും ഇഷ്ടമായി ഒത്തിരി… ഇങ്ങളുടെ കഥക്ക് ഒത്തിരി പേജിന്റെ ആവശ്യമേ ഉണ്ടാകുന്നില്ല… ചുരുങ്ങിയ വാക്കുകളിൽ അത്ഭുതം സൃഷ്ടിക്കുന്ന എഴുത്തുക്കാരി… സ്നേഹം ❤️
ശങ്കരഭക്തൻ,
വളരെ സന്തോഷം, ചെറുകഥ എഴുതി ശീലിച്ചത് കൊണ്ടാകാം അധികം പേജ് എഴുതാൻ കഴിയാത്തത്, കഥ ഇഷ്ടമായതിലും, മനസ്സു നിറയ്ക്കുന്ന വാക്കുകൾക്കും നന്ദി ♥️♥️♥️
ഒരു പഴഞ്ചൊല്ല് എങ്ങനെ ഉണ്ടായി എന്ന ഈ കഥയിലൂടെ കാട്ടിത്തന്നു. പാണ്ടിമണിയൻ്റെ പ്രതികാരം കൊള്ളാം. കുഞ്ഞി കഥ ആണെങ്കിലും നല്ലത് പോലെ ആസ്വദിക്കാൻ പറ്റി.അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു.
സ്നേഹത്തോടെ❤️
ഇന്ദൂസ് എല്ലാ കഥകളിലും സാന്നിധ്യമാകുന്നതിനു വലിയ നന്ദി… ???
??
???
?
ഫസ്റ്റ് ലൈക് ഫസ്റ്റ് കമന്റ്
തേങ്ങ ഉടച്ച് തുടങ്ങിയതിനു സ്നേഹം ???