ഒരുമയിലെ സമ്മർദി! [PK] 516

ഉള്ള കാര്യമാ…അധികാരം കിട്ടിയാ പിന്നെ

ചെലപ്പം നമ്മുടെ കിടപ്പാടം പോലും കാണത്തില്ല”” മുത്തശ്ശൻ ശർക്കരവരട്ടി

കൊണ്ടുവന്ന് പിള്ളാർക്ക് കൊടുക്കുന്ന

മുത്തശ്ശിയെ നോക്കി തുടർന്നു…….,

““പിന്നെ ….ചെലരെ കല്യാണം കഴിക്കുമ്പോഴും മാവേലിയുടെ അവസ്ഥയാ… നമ്മളെ നേരെ ചവിട്ടി

പാതാളത്തിലെത്തിക്കും….ഹി ഹി..””

മുത്തശ്ശൻ പുകയൂതി പൊട്ടിച്ചിരിച്ചു.

 

““ഹത് ശരിയാ.. ചെലര് വാമനനെപ്പോലെ

കല്യാണത്തിന് സ്ത്രീധനമായി ആകെ

ഒരു താലിമാല മതീന്നൊക്കെ പറയും….

പിന്നെ നമ്മുടെ വീടും കുടിയും വരെ

എഴുതി മേടിക്കും”” മുത്തശ്ശി ചിരിച്ചു കൊണ്ട് ശർക്കരവരട്ടിയുടെ പാത്രം

മുത്തശ്ശന്റെടുത്തേക്ക് നീക്കിവെച്ച്

ചേർന്നിരുന്നു.

 

““ശ്ശെ….ന്നാലും”” അവരുടെ ചെളി കേട്ട്

മനസിലാകാത്തത് കൊണ്ടും തൃപ്തി

വരാത്തതിനാലും ഉണ്ണിക്കുട്ടൻ രണ്ട്

ശർക്കരവരട്ടി കടിക്കാതെ അലിയിപ്പിച്ച്

കൊണ്ട് ആലോചിച്ചു കൊണ്ടിരുന്നു….

““മോനേ… നീ വല്യ ചില കോർപറേറ്റ്

കമ്പനികളെ കണ്ടിട്ടില്ലേ… അതു പോലുളള

ഒരു വളർച്ചയാ വാമനൻ നടത്തിയത്.!!””

കയ്യിലുള്ളത് നഷ്ടം വരാതെ മറ്റുള്ളവരുടെ

കൂടെ വാങ്ങിയെടുക്കുന്ന നാഗരികനവീന തന്ത്രങ്ങൾ അറിഞ്ഞ് വരുന്ന ഉണ്ണിക്കുട്ടന് അത് ഏകദേശം മനസിലായതായി നടിച്ചു.

 

““എരുമയും….. സമ്മർദിയും……. അല്ല..

….ഒരുമയും സമൃദ്ധിയും”’

ഗുളു ഗുളുവുംഅനിക്കുട്ടനും കളിയാക്കി പൊട്ടിച്ചിരിക്കുന്നതിനനുസരിച്ച്

നോക്കി വീണ്ടും വീണ്ടും ഉണ്ണിക്കുട്ടൻ

ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു…….

 

അത് നോക്കി ചിരിക്കുന്ന മുത്തശ്ശിയുടെ

വായിലേക്ക് ഒരു ശർക്കരവരട്ടി കൂടി

മുത്തശ്ശൻ സ്നേഹത്തോടെ തള്ളി.

13 Comments

  1. പങ്കേട്ടാ, എഴുത്ത് നന്നായിട്ടുണ്ട്…

    //““വൗ….. അമേസിങ്ങ് സ്റ്റോറി”” കഥകളും

    എള്ളോളവും പൊളിവചനവുമൊക്കെ

    മനസിലായ സന്തോക്ഷത്തിൽ അവൻ

    ആത്മഗതം ചെയ്തു.//
    ഞാനും ആത്മഗതം ചെയ്തേക്കാം…!

    1. വൗ…..

      വാമ്പു ഭായി ഇങ്ങെനെ പറഞ്ഞാത്തനെ
      ഒരു അംഗീകാരം അല്ലെ…?

      എന്താ വാമ്പു തിരക്കിലാണോ?
      ഇവിടുന്ന് മാറി നിൽക്കുന്നത്
      പോലെ ഒരു തോന്നൽ…..

      വളരെ നന്ദി….

      1. ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചത് പോലത്തെ അവസ്ഥയിലായിരുന്നു പങ്കേട്ടാ കുറച്ച് ദിവസങ്ങളായി, ഇപ്പൊ എല്ലാം ഓക്കേ ആയി…
        ഇനി ഇവിടൊക്കെ തന്നെ കാണും…!

        1. ശരിയാ ഓണത്തിരക്കിലാ
          അല്ലേ…
          അതോ വല്ല ഗോ കൊർണയും!?????

  2. എഴുത്തും മറ്റു തിരക്കുകൾ ഉണ്ടെങ്കിൽ കൂടിയും എല്ലാ കമന്റുകൾക്കും മറുപടി കൊടുക്കാൻ ശ്രമിക്കാറുണ്ട്
    ഒരു കമന്റു പോലും ഞാൻ വായിക്കാതെ വിടാറില്ല , അതുകൊണ്ടു റിപ്ലെ തരാത്തത് കൊണ്ട് കമന്റ് ഇടില്ല എന്നൊരു

    പരിവ്രാജക പങ്കെട്ടാ

    പൊളിച്ചു തിമിർത്തു സമ്മർദി

    1. സോറി

      കോപ്പി പേസ്റ് മാറി പോയത,,,,,,,,,,,,,,,,,,,,,,,,,,,

      ആദ്യത്തെ വരികൾ അവഗണിച്ചിയ്ക്കൂ

      പരിവ്രാജക പങ്കെട്ടാ

      പൊളിച്ചു തിമിർത്തു സമ്മർദി

    2. ???
      ഹി….ഹി….
      ഹർഷാപ്പി ക്കലക്കലക്കക….!!

      വല്ല തെറിയെങ്ങാനും പേസ്റ്റിയാ
      വിവരമറിഞേനേ..???

      കഥ ബായ്ച്ചതിന് നന്ദി…!?

  3. സുജീഷ് ശിവരാമൻ

    മുത്തശ്ശന്റെ കഥ പറച്ചിൽ വളരെ അധികം ഇഷ്ടപ്പെട്ടു… ഇനിയും എഴുതുക…

    1. ഇപ്പോ അന്യം നിന്നു പോയ ഒരു
      കലാരൂപം അല്ലേ..?

      നന്ദി.. സുജീ…?

  4. ഒറ്റപ്പാലം കാരൻ

    ഒരുമയും

    സമൃദ്ധിയുമാണല്ലോ സന്തോഷത്തിന്റെ

    സൂചിക…!!!””

    , Pk കുട്ടാ നന്നായിട്ടുണ്ട്?????????????

    1. അങ്ങനെ ഒരുമയും സമൃദ്ധിയും
      ഒരുമിച്ച് വരുന്നത് കാത്തിരിക്കാം….
      തത്കാലം?

      നന്ദി ഒരുപാട്?

  5. മുത്തശ്ശൻ കുട്ടിയുടെ സംശയങ്ങൾ അവന്റേതായ രീതിയിൽ പറഞ്ഞു കൊടുക്കുന്നത് എഴുതിയത് രസാവഹമായിരുന്നു, എങ്കിലും ഇതിന്റെ മർമ്മം “മികച്ച പൗരബോധവും സഹാനുഭൂതിയും

    പരസ്പര ബഹുമാനവുമുള്ളിടത്ത്

    എന്നും മാവേലിക്കാലം ആയിരിക്കും!!!ഇത് തന്നെയാണ്… ആശംസകൾ…

    1. അതെ മർമ്മം!!

      പക്ഷെ നടപ്പാക്കാൻ ബുദ്ധിമുട്ടുള്ളതും?

      വളരെ നന്ദി കെട്ടോ?

Comments are closed.