ഒരു യാത്ര [ജസ്‌ഫീർ] 144

പൊട്ടിച്ചിരിയും പാരവെക്കലും തകൃതിയായി നടക്കുന്നതിനിടക്ക് അവൻ മുന്നിലൂടേ പോയ ഒരു ചേച്ചിയേ ചൂളമടിച്ചു വിളിച്ചു.. ചേച്ചി തിരിഞ്ഞപ്പോഴേക്ക് ആശാൻ എന്റടുത്തേക്ക് തിരിഞ്ഞ്.

‘വീട്ടിലെല്ലാർക്കും സുഖമല്ലെ.. ഞാൻ അന്വേഷിച്ചൂന്ന് പറഞ്ഞേക്കണേ..’

എന്നും പറഞ്ഞ് ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ ഇരിക്കുന്നു..

ചേച്ചി നോക്കുമ്പോ  കൂട്ടുകരൻ ചേച്ചീടേ മുഖത്ത് നോക്കി നിൽക്കുന്നു..

അവനെന്തെങ്കിലും പറയുന്നതിന് മുന്നേ തന്നേ ചേച്ചി കൊടുങ്ങല്ലൂർ ഭരണിയുടേ ചെറിയൊരു തിരോന്തരം വെർഷൻ അങ്ങ് പാസ്സാക്കി . കൂടേ ‘നാണമില്ലല്ലോടാ%€€%£%%’ എന്നൊരു ഡയലോഗും പാസ്സാക്കി അവര് പോയി..

തിരോന്തരം ഭരണി കേട്ട കൂട്ടുകാരന്റേ മുഖം കണ്ട എനിക്ക് ചിരിപൊട്ടി..

 

ചിരിച്ച് ചിരിച്ച് വയറ് വേദനിച്ച് കണ്ണിൽ വെളളം നിറഞ്ഞു.

ഈ അടുത്തൊന്നും ഞാനിങ്ങനേ ചിരിച്ചിട്ടുണ്ടാവില്ല.

പെട്ടൊന്ന് പരിസരബോധം വന്ന ഞാൻ ചിരിയൊക്കേ കണ്ട്രോള് ചെയ്ത് നോക്കുമ്പോ എന്റേ മുഖത്തേക്ക് പന്തം കണ്ട പെരുച്ചാഴിയെ പോലെ നോക്കി നിൽക്കുന്നു അവൻ..

 

ഞാൻ ജാള്യം മറച്ച് വെച്ച് മുഖത്തൊരു പുഞ്ചിരി വരുത്തി..

അവൻ ചിരിച്ച് കൊണ്ട് ചോദിച്ചു.

‘എന്താ മാഷേ.. എന്തൊരു ചിരിയാടാ ഇത്..?ചോര തുപ്പി ചാവുമെന്ന് തോന്നിപ്പോയി… ‘

 

‘അല്ലാ… കൂട്ടുകാരന്റേ മുഖംകണ്ടപ്പോ ചിരി കയ്യീന്ന് പോയി.’

 

‘ ഓഹ്…അങ്ങനേ.. അതേയ് ഇതിന്റേ ഡബ്ൾ പണികളാ അവൻ എനിക്ക് ഡൈലി തരുന്നത്. ഇടക്കൊക്കേ ഓരോന്ന് തിരിച്ച് കൊടുത്തില്ലേൽ അവന് അഹങ്കാരം കൂടൂലേ…’

 

പബ്ലിക്കായി ഭരണി കേട്ട് ഔട്ട്ഓഫ് കവറേജായ കൂട്ടുകാരൻ  പെട്ടൊന്ന്എണീറ്റു.

‘ഡാ പന്നീ എന്റേ ബസ്സ് വന്നു. നിനക്കുളളത് ഞാൻ അടുത്ത തവണ തരാമെടാ പട്ടീ…’

എന്നും പറഞ്ഞ് ബാഗെടുത്ത് നടന്നു..

പിന്നെ തിരിഞ്ഞ് എന്നേം അവനേം ഒന്ന് നോക്കി  ശേഷം തിരിച്ച് വന്ന് അവന്റേ ചെവിയിൽ എന്തോ പറഞ്ഞു പൊട്ടിച്ചിരിച്ച് കൊണ്ട് ഓടി ബസ്സിൽ കയറി…

അവനും ബസിനടുത്ത് പോയി കൂട്ടുകാരനോട് എന്തോ പറഞ്ഞ് തിരിച്ച് വന്ന് എന്റേ അടുത്ത് തന്നേ ഇരുന്നു.

31 Comments

  1. it is not only the story but also the orator who tell this story must also be a man of good heart and nature. Otherwise, cannot have such a theme would never arouse in mind.
    “Anoruthan”
    Hats off.

    1. ജസ്‌ഫീർ

      ❤️

    1. ജസ്‌ഫീർ

      ❤️

  2. Oru part 2 koode Allam ketto ithe feelil….

  3. ജസ്‌ഫീർ

    Bro❤️

  4. കറുപ്പിനെ പ്രണയിച്ചവൻ.: [ǐʋan]

    ??????????????????ഇഷ്ട്ടായി ബ്രോ ❤️?

    1. ജസ്‌ഫീർ

      ❤️

  5. ഒരു തരി ലാഗുമില്ലാതെ മനോഹരമായ ഫീൽ ഗുഡ് സ്റ്റോറി.ഒരു പെൺകുട്ടിയുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും യാഥാർഥ്യമാക്കിയുള്ള ഈ യാത്ര ഗംഭീരമായിരിക്കന്. Oh my kadavule ലെ kadhaipoma എന്ന സോങ്നെ ഓർമിപ്പിച്ചു.
    Simply awesome ????

    1. ജസ്‌ഫീർ

      ???

  6. ബ്രോ വായിക്കാം കേട്ടോ

    അപരാജിതൻ വായിച്ചു അഭിപ്രായം പറയാൻ പറ്റാത്തതിന്റെ സങ്കടത്തിൽ ആണ് ഞാൻ അത് ചെയ്യാത്തോണ്ട് വേറൊരു കഥയും വായിച്ചിട്ടില്ല ?

    1. ജസ്‌ഫീർ

      അപരാജിതൻ വായിച്ചു കഴിഞ്ഞില്ലേ അജയ് ബ്രോ.. രോമാഞ്ച കഞ്ചുകിതനായി ഇരിക്കാർന്ന് ❤️

      1. വായിച്ചു ബ്രോ ബട്ട്‌ അഭിപ്രായം പറയാൻ ആണ് പറ്റാത്തെ ?അത് ഒന്നുടെ വായിക്കണം അഭിപ്രായം പറയാൻ

    2. ജസ്‌ഫീർ

      അപരാജിതൻ വായിച്ചു കഴിഞ്ഞില്ലേ അജയ് ബ്രോ.. രോമാഞ്ച കഞ്ചുകിതനായി ഇരിക്കാർന്ന്.. ഹർഷാപ്പി ഇഷ്ടം

  7. ജസ്‌ഫീർ ബ്രോ..

    ഈ കഥയും നന്നായിട്ടുണ്ട്..

    ഞാൻ ഈ കഥ 2മത്തെ തവണ ആണ് വായിക്കുന്നത്. നിങ്ങൾ ഇത് sc യിൽ പോസ്റ്റ്‌ ചെയ്തിരുന്നില്ലേ..
    നിങ്ങൾ ഒരുപക്ഷെ വിശ്വസിച്ചെന്നു വരില്ല, ഞാൻ ഈ അടുത്ത് sc വീണ്ടും ഇൻസ്റ്റാൾ ചെയ്തപ്പോൾ ആദ്യം തിരഞ്ഞ കഥകളില് ഒന്നാണിത്, പേര് അറിയാത്ത കാരണം കിട്ടിയില്ല..

    നായകന്റെയും കൂട്ടുകാരന്റെയും എൻട്രി വരെ എനിക്ക് ഒരു ഡൌട്ട് ഉണ്ടായിരുന്നു, bt ചേച്ചിയെ വിസിലടിക്കുന്ന സീൻ കണ്ടപ്പോൾ ഉറപ്പിച്ചു.

    ഒരിക്കലും ഇനി വായിക്കാൻ കഴിയില്ല എന്ന് കരുതിയ ഒരു സ്റ്റോറി ആയിരുന്നു ഇത്, വീണ്ടും വായിക്കാൻ കഴിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം എനിക്ക് എത്രയെന്ന് പറഞ്ഞറിയിക്കാൻ വയ്യ. ❤️❤️

    അടുത്ത കഥക്കായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. ജസ്‌ഫീർ

      Sc യിൽ ഷെയർ ചെയ്തിരുന്നത് എന്റെ അനിയൻ ആയിരുന്നു.. ആള് ഒക്ടോബർ 14 നു മരിച്ചുപോയി ?

      1. ഇന്നാലില്ലാഹി വഇന്നാഇലയ്ഹി റാജിഊൻ.

        എന്റെ ഫേവറേറ്റ് കഥകളില് 1st 10 ലെ ഒന്നാണ് ഇത്.

    1. ജസ്‌ഫീർ

      Thank you very much❤️

  8. പഴയ സന്യാസി

    ❤❤

    1. ജസ്‌ഫീർ

      ?സന്യാസി ഇഷ്ടം

  9. ജസ്‌ഫീർ,
    കഴിഞ്ഞ യാത്ര പോലെ ഇതും ഒന്നൊന്നര യാത്ര തന്നെ, യാതൊരു ലാഗുമില്ലാതെ മനോഹരമായി വായിക്കാൻ കഴിയുന്ന കഥ പോലത്തെ റൈഡ്.
    ഒരു പെൺകുട്ടിക്കും റൈഡുകൾ പോകാൻ കഴിയുക ആ കൺസപ്റ്റ് വച്ചോരു കഥ സൂപ്പർ.
    അഭിനന്ദനങ്ങൾ…

    1. ജസ്‌ഫീർ

      താങ്ക്യൂ താങ്ക്യൂ ❤️❤️

    1. ജസ്‌ഫീർ

      ❤️മച്ചാൻ

  10. രാഹുൽ പിവി

    ❤️

    1. എന്തോന്നെടെ…നീയിവിടെ പെറ്റുകിടക്കുവാണോ…?

      1. രാഹുൽ പിവി

        മെഷീൻ ജോലിക്ക് പോയത് കൊണ്ട് കിട്ടിയതാണ്

          1. പൊളി ❤❤❤

    2. ജസ്‌ഫീർ

      ❤️ ഖൽബോളെ…

Comments are closed.