ഒരു വേശ്യയുടെ കഥ – 35 3988

പിറകിലെ സീറ്റിൽ ഇരുന്നോളാമെന്നു ഞാൻ പറഞ്ഞതും…..
കുറെ ഉപദേശമൊക്കെ തന്നുകൊണ്ടു അതിനല്ലേ എന്നെ മുന്നിലിരുത്തിയത് അല്ലെ…..”

കൊഞ്ഞനം കുത്തിക്കൊണ്ടു കരയുന്നതുപോലെ പറഞ്ഞതും കഴുത്തുവെട്ടിച്ചുകൊണ്ടു സാരിയും മുടിയുമൊക്കെ ഒതുക്കിപ്പിടിച്ചു കാറിന്റെ വാതിലിന്റെ ഭാഗത്തേക്ക് നീങ്ങിയൊതുങ്ങിയിരുന്നതും ഒരുമിച്ചായിരുന്നു.

“മായമ്മേ…….”

പിണങ്ങിയതാണെന്നു തോന്നിയപ്പോൾ ചിരിയോടെയാണ് അയാൾ വിളിച്ചത്.

പക്ഷേ…..
വശങ്ങളിലെ ചില്ലിലൂടെ പുറത്തേക്ക് നോക്കുന്നതല്ലാതെ പ്രതികരിക്കുന്നില്ലെന്നു കണ്ടപ്പോൾ അയാൾക്കും വല്ലായ്മയായി.

“ഞാനൊരു തമാശ പറഞ്ഞതല്ലേ മായമ്മേ…..”

ഇടതുകൈകൊണ്ടു അവളുടെ ചുമലിൽ പിടിച്ചുവലിച്ചുകൊണ്ടാണ് വീണ്ടും വിളിച്ചത്.

“വേണ്ട……
നിങ്ങളെന്നെ വിളിക്കേണ്ട…..
ഞാൻ അങ്ങനെയുള്ളവളായതുകൊണ്ടല്ലേ…..
അനിലേട്ടൻ ഇപ്പോഴങ്ങനെ പറഞ്ഞത്….
നിങ്ങളെ വിഷമിക്കേണ്ടെന്നു കരുതിയാണ് ഞാൻ…….
അല്ലാതെ……..”

തന്റെ കൈതട്ടിമാറ്റിക്കൊണ്ടുള്ള അവളുടെ പ്രതികരണം കേട്ടപ്പോൾ പുറത്തേക്കു നോക്കി അവൾ കരയുകയായിന്നെന്നും……
തമാശയായി പറഞ്ഞകാര്യം വേറൊരു അർത്ഥത്തിൽ അവൾ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും മനസിലായതും അയാളുടെ ഹൃദയം പിടഞ്ഞുപോകുകയും
നടുറോഡാണെന്നു പോലും ഓർക്കാതെ ബ്രേക്കിൽ കാലമരുകയും ചെയ്തു.
തുടരും……

(പ്രീയപ്പെട്ട കൂട്ടുകാരെ……
കഥ ഒട്ടും മുന്നോട്ടുപോയില്ലെന്ന പരാതി നിങ്ങളിൽ പലർക്കുമെന്നപോലെ ഈ പാർട്ടിൽ എനിക്കുമുണ്ട് ……
പക്ഷെ ഒരു പാർട്ടിനുവേണ്ടി ഞാൻ എഴുതിപൂർത്തിയാക്കിയ ഭാഗം ടൈപ്പുചെയ്തു തീരണമെങ്കിൽ ഇനിയും ഇനിയും രണ്ടോമൂന്നോ ദിവസങ്ങളിൽ കൂടുതൽ വേണ്ടിവരുമെന്ന് തോന്നിയതുകൊണ്ടാണ് അപൂർണ്ണമെന്നു തോന്നുന്ന രീതിയിൽ എഴുതിപൂർത്തിയായ ഭാഗം ഇന്നിവിടെ പോസ്റ്റുന്നത്…..
അതുപോലെ തന്നെ കഴിഞ്ഞ പാർട്ടിനെ തുടർന്നുണ്ടായ ചില മാനസിക പിരിമുറുക്കങ്ങൾ കാരണം കഴിഞ്ഞ രണ്ടുപാർട്ടുകളോളം ഈ പാർട്ട് നാന്നായിട്ടില്ലെന്നും സ്വയം വിമർശനപരമായി ആദ്യംതന്നെ പറയട്ടെ…..
ഇനിയുള്ള പാർട്ടിൽ ആ പോരായ്മകൾ പരിഹരിക്കുവാൻ കഴിയുമെന്ന വിശ്വാസത്തോടെ……
മായമ്മയ്ക്കും അവളുടെ അനിലേട്ടനും ഇപ്പോൾ കൊടുക്കുന്നതുപോലെ സ്നേഹവും പിന്തുണയും പ്രോത്സാഹനവും ഇനിയുള്ള ഭാഗത്തിനും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ നിർത്തട്ടെ…..
സ്നേഹാദരപൂർവ്വം…..
Pradeep Vengara)

4 Comments

  1. ??????????

  2. Hi Pradeep താങ്കളുടെ എഴുത്ത് അപാരം ഞാൻ ഈ ഒരു കഥ വായിക്കുവാൻ വേണ്ടി ദിവസവും ഒരു 100 തവണയെങ്കിലും നോക്കും. പെട്ടെന്ന് തന്നെ അടുത്ത ഭാഗം ഇടാൻ നോക്കണം.

  3. As you said, I also felt that some thing is missing in this part… because I expected some incidents same as your previous parts…

Comments are closed.