ഒരു വേശ്യയുടെ കഥ – 27 3984

“ഇവിടെയെന്താ ലോട്ടറി വിൽപ്പനക്ക് വന്നതാണോ……”

വാനിറ്റി ബാഗും കക്ഷത്തിൽ ഒതുക്കിപിടിച്ചുകൊണ്ടു അയാളുടെ പിറകെ ആ സ്ത്രീയുടെ കാബിന്റെ വലതുവശത്തുള്ള മറ്റൊരു കാബിനുനേരെ നടക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി പതുക്കെയുള്ള അയാളുടെ ചോദ്യംകേട്ടപ്പോൾ ഒന്നും മനസിലാകാതെ അമ്പരപ്പോടെ അവൾ തലയുയർത്തി…..!

“മനുഷ്യനെ നാണം കെടുത്താതെ ആ ബാഗ് ചുമലിലിട്ട് എക്സിക്യൂട്ടീവ് ലുക്കിൽ നടക്കൂ…..”

ജീവനക്കാർ ആരുംതന്നെ ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പുവരുത്തിയശേഷം ബാഗ് പിടിച്ചിരുന്ന കൈത്തണ്ടയിൽ പരമാവധി ശക്തിയോടെ നുള്ളിവലിച്ചുകൊണ്ടാണ് മന്ദ്രിക്കുന്നതുപോലെയാണ് അയാൾ പറഞ്ഞത്.

അതുകേട്ടതും വേദനിപ്പിച്ചതിന്റെ പേരിൽ അയാളെയൊന്നു ദേഷ്യത്തോടെ രൂക്ഷമായി നോക്കിയശേഷം അബദ്ധം പിണഞ്ഞമട്ടിൽ വേഗം ബാഗ് ചുമലിൽതന്നെ തൂക്കിയിട്ടുകൊണ്ടു അതേ സ്പീഡിൽ സാരിയുടെ തുമ്പു വലിച്ചെടുത്തു പിരിക്കുവാനും അഴിക്കുവാനും തുടങ്ങുന്നതുകണ്ടപ്പോൾ അയാൾക്കും ചിരിവരുന്നുണ്ടായിരുന്നു…..!

“ഇവിടെയായതുകൊണ്ടു ഭാഗ്യം ഇല്ലെങ്കിൽ മിനിമം മൂന്നെണ്ണമെങ്കിലും തിരികെ കിട്ടുമായിരുന്നു……”

അവളുടെ മാർദ്ദവമുള്ള കൈത്തണ്ടയിൽ പിടിച്ചുവലിച്ച സ്വന്തം കയ്യിലേക്ക് നോക്കി മനസിലോർത്തുകൊണ്ടു അയാൾ ഊറിച്ചിരിച്ചു.

അയാളുടെ പിറകെ കാബിനിന്റെ ഉള്ളിലേക്ക്‌ കടക്കുന്നതിനിടയിലാണ് തുറന്നുവച്ചിരിക്കുന്ന വാതിലിൽ പതിച്ച കറുത്ത സൺഗ്ലാസ്സിനുമുകളിൽ സ്വർണ്ണ ലീപികളിൽ എഴുതിയിരിക്കുന്നത് അവൾ വായിച്ചു നോക്കിയത്
“മാനേജിംഗ് ഡയറക്ടർ : അനിൽകുമാർ ശങ്കർ…”
അതുവായിച്ചപ്പോൾ മനസ്സിനുള്ളിൽ എന്തിനാണെന്നറിയാത്ത വല്ലാത്തൊരു തുടിപ്പുകൾ ഉയരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു….!

നക്ഷത്രങ്ങൾ മിഴിചിമ്മുന്നതുപോലെ കണ്ണുകളടച്ചു തുറന്നശേഷം ഒന്നുകൂടി വായിച്ചുനോക്കി പേരെഴുതിയ അക്ഷരങ്ങളിൽ അരുമയോടെ വിരലോടിച്ചു കൊണ്ടാണ് അത്മഹർഷത്തോടെ ഉള്ളിലേക്ക്‌ കാലെടുത്തുവച്ചത്.

ഒരു അഥിതിയെപ്പോലെ അവളെ തന്റെ എതിർവശത്തുള്ള കസേരയിൽ ഇരുത്തിയശേഷം സ്വന്തം സീറ്റിലിരുന്നു ഇടവും വലവും കറങ്ങി തിരിഞ്ഞുകൊണ്ടയാൾ അടുത്തുള്ള ഷെൽഫിൽ നിന്നും കബോർഡിൽ നിന്നും മേശവലിപ്പിനുള്ളിൽ നിന്നും ഓരോ പേപ്പറുകളും രജിസ്റ്ററുകളും ഫയലുകളും തപ്പിയെടുത്തു നോക്കുന്നതും ഒപ്പുവയ്ക്കുന്നതും ഗൗരവത്തോടെ ലാപ്‌ടോപ്പിൽ എന്തൊക്കെയോ പരിശോധിക്കുന്നതും ജീവനക്കാരിയായ പെണ്കുട്ടിയെ വിളിച്ചു സംശയം ചോദിക്കുന്നതുമൊക്കെ കണ്ടപ്പോൾ നിമിഷങ്ങൾക്കുള്ളിൽതന്നെ അയാൾ തനിക്കു കയ്യെത്താത്ത ദൂരത്തിലുള്ള മു്തലാളിയായി മാറിയിരിക്കുന്നതായി അവൾക്കു തോന്നി…..!

4 Comments

  1. ???????????

  2. Next part pettenu edamo? Part kal thammil nalla gap feel cheiyunundu. Asarikum enthakum ennariyanulla curiosity aa

Comments are closed.