“താഴെക്കിറങ്ങുമ്പോൾ ഞാൻ ഇതിലൊന്നും കയറില്ല……
പടിയിറങ്ങി വന്നോളാം…..”
ലിഫ്റ്റ് മൂന്നാമത്തെ നിലയിലെത്തി വാതിൽ തുറന്നശേഷം ജീവൻ കിട്ടിയതുപോലെ ചാടിയിറങ്ങുന്നതിനിടയിൽ അവൾ പറയുന്നത് കേട്ടപ്പോൾ അയാൾക്ക് വീണ്ടും ചിരിവന്നു.
“വേണ്ട……
തിരിച്ചുപോകുമ്പോൾ നമുക്ക് എസ്‌കലേറ്റർ വഴി താഴെയിറങ്ങാം പോരെ…..”
ചിരിച്ചുകൊണ്ടുതന്നെയാണ് അയാൾ സമാധാനിപ്പിച്ചത്.
“അയ്യടാ…..മോനെ…..
പേടികൊണ്ടു ഞാൻ റയിൽവേ സ്റ്റേഷനിൽ നിന്നുവരെ അതിൽ കയാറാറില്ല……”
തന്റെ പിന്നാലെ മുന്നോട്ടേക്കു നടക്കുന്നതിനിടയിൽ ചെറിയ കുട്ടികൾ പറയുന്നതുപോലെ അവളുടെ മറുപടി കേട്ടപ്പോൾ അയാൾ പുഞ്ചിരിയോടെ മുഖത്തേക്ക് നോക്കുകമാത്രം ചെയ്തു.
മുകളിലെത്തിയശേഷം അയാൾ പെട്ടെന്നു ഗൗരവാക്കാരനാകുന്നതും എതിരെ നടന്നുവരുന്നവരിൽ ചിലരും തൊട്ടടുത്ത സ്ഥാപനങ്ങളിലെ ജീവനക്കാരുമൊക്കെ അയാളെ ബഹുമാനത്തോടെ നോക്കുന്നതും അഭിവാദ്യം ചെയ്യുന്നതുമൊക്കെ അവൾ അതിശയത്തോടെ കാണുകയായിരുന്നു……!
കുറച്ചുകൂടി മുന്നോട്ടു ചെന്നപ്പോൾ ഇടത്തുവശത്തുള്ള വലിയ ചില്ലുവാതിലിൽ വലിയ സ്വർണ്ണ ലീപികളിൽ “ശിവശങ്കറാ ട്രേഡിങ് കമ്പനി “യെന്നു എഴുതിവച്ചിരിക്കുന്നത് കണ്ടതും വീണ്ടും തന്റെ കാലുകളിൽ ആകാരണമായൊരു വിറപടരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.
“മായ അനിൽകുമാറിനു ശിവശങ്കരാ ട്രേഡിങ് കമ്പനിയിലേക്ക് സ്വാഗതം…..”
ചില്ലുവാതിലിൽ സ്റ്റീലുകൊണ്ടു തീർത്തിരിക്കുന്ന തടിച്ച ഹൻഡിലിൽ പിടിച്ചുതള്ളിക്കൊണ്ടു നാടകീയമായ രീതിയിൽ അയാൾ പറയുന്നതുകേട്ടപ്പോൾ ചിരിവന്നുവെങ്കിലും കാലിൽനിന്നും വിറ ശരീരത്തിലാസകലവും മനസിലേക്കും പടർന്നതുകൊണ്ടു ചുണ്ടിലെത്തുമ്പോഴേക്കും അതു വികൃതമായിപ്പോയി.
ഭംഗിയായി ഫർണിഷ് ചെയ്തിരുന്ന സാമാന്യം വലുപ്പമുള്ള ഓഫീസിൽ നാലുപുരുഷന്മാരെയും ഒരു പെണ്കുട്ടിയെയും കൂടാതെ പ്രത്യേകമുള്ള കാബിനിൽ ഇരിക്കുന്ന മധ്യവയസ്‌ക്കയടക്കം ആറുപേരുണ്ടെന്നു ഒറ്റനോട്ടത്തിൽ തന്നെ അവൾക്കു മനസിലായി.
??
???????????
Very good
Next part pettenu edamo? Part kal thammil nalla gap feel cheiyunundu. Asarikum enthakum ennariyanulla curiosity aa