ഒരു കുഞ്ഞിനു വേണ്ടി [പ്രണയരാജ] 139

Views : 6086

അച്ഛൻ്റെ മാറിൽ പൊട്ടിക്കരഞ്ഞ നിമിഷങ്ങളിലും മിഴികൾ തേടിയത് ആ കുഞ്ഞു മുഖത്തെയാണ് . മാതൃത്വം എന്ന അനന്തസാഗരം പകർന്ന നോവായിരുന്നു.

എൻ്റെ കുഞ്ഞിൻ്റെ മുഖം പോലും കാണാൻ ഭാഗ്യമല്ലല്ലോ

ആരു പറഞ്ഞു

ഡോക്ടർ ആണ് മറുപടി പറഞ്ഞത്. ജനിച്ചപ്പോ കുഞ്ഞിന് ചെറിയ പ്രശ്നങ്ങൾ അതിനാൽ ഐ സി യു കുഞ്ഞുണ്ട് എന്നറിഞ്ഞ നിമിഷം ഞാനനുഭവിച്ച ആനന്ദം അത്  പറഞ്ഞറിയിക്കുവാൻ സാധിക്കില്ല.

അതെ താനൊരു ആൺ കുഞ്ഞിന് ജൻമം നൽകി. അവനെ ആൽബി എന്നു വിളിക്കണം മനസിൽ പഴയ പ്രണയത്തിൻ്റെ സ്മരണയിൽ ഉണർന്നതാണ് താൻ പോലും അറിയാതെ. വിവേകം ഉണർന്ന നിമിഷം താനത് തിരുത്തി.

ഇല്ല ഒരിക്കലും ആ നീചൻ്റെ പേരിൽ ഞാനെൻ്റെ ഓമനയെ വിളിക്കില്ല. ആ പേരു പോലും അവനറിയരുത്ത്. ആ കഴുകൻ കണ്ണുകൾ ഒരിക്കലും അവനിൽ പതിക്കരുത്. അവനെ ഞാൻ വളർത്തും , സ്നേഹമെന്തെന്നും പ്രണയമെന്തെന്നും ഞാൻ പഠിപ്പിക്കും. സ്ത്രീ എന്തെന്നും അവളോടെങ്ങനെ പെരുമാറ്റണമെന്നും ഞാൻ പഠിപ്പിക്കും, ആ നീചൻ്റെ രക്തം അവനിലുമുണ്ട് അതിലെ വിഷവിത്തിനെ അവനിൽ വളരാൻ അനുവദിക്കാതെ ഞാൻ വളർത്തും നല്ലൊരു പുരുഷനായി.

രണ്ടു ദിവസത്തെ കാത്തിരിപ്പിനൊടുവിൽ എൻ്റെ കുഞ്ഞ് എനിക്കരികിലെത്തി. അവൻ ആദ്യമായി മുലപ്പാൽ നുകർന്ന നിമിഷം എന്നിലെ മാതൃത്വം പൂർണ്ണത നേടി. ജീവിക്കാൻ ഒരുപാട്  ആഗ്രഹവും.

……………………………………………………………………….

മോളെ വാ പോവാം

ഇല്ല അച്ഛാ ഞാൻ വരില്ല

ഞാൻ പറയുന്നത് കേൾക്കു മോളേ

വേണുവേട്ടൻ ഉറങ്ങുന്ന മണ്ണ് വിട്ട് ഞാൻ വരില്ല

മോൾ  പൊയ്ക്കോ

അമ്മേ , അമ്മയ്ക്കു ഞാനൊരു ഭാരമായോ

എൻ്റെ പൊന്നു മോളേ

ആ വാക്കുകൾക്ക് പിറകേ അമ്മ വന്നെന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഞാനും കരയുകയായിരുന്നു. ആ നിമിഷം എൻ്റെ അച്ഛൻ്റെ മിഴികളും നനഞ്ഞിരുന്നു.

മരുമോളായിട്ടല്ല മകളായിട്ട അമ്മ നിന്നെ കണ്ടത്

അറിയാം അമ്മേ എനിക്കറിയാ

മോളുടെ ജീവിതമെങ്കിലും രക്ഷപ്പെടട്ടെ എന്നേ അമ്മ കരുതിയൊള്ളു.

ഞാൻ ആതിര, ഒന്നര കൊല്ലം മുന്നെ ആദിയേട്ടൻ ഈ കഴുത്തിൽ താലി ചാർത്തി എന്നെ ഇവിടേക്കു കൊണ്ടു വരുമ്പോൾ ഭൂമിയിലെ ഏറ്റവും സന്തോഷവതി ഞാനായിരുന്നു. എട്ടു വർഷത്തെ പ്രണയം,  വീട്ടുക്കാർ പോലും എതിരു നിൽക്കാതെ ഞങ്ങളുടെ ആഗ്രഹം സാധിച്ചു തന്നു.

ആദ്യ രാത്രിയിലെ ആ നിമിഷങ്ങൾ, എത്ര തന്നെ അടുത്തറിഞ്ഞ പുരുഷനാണെങ്കിലും സ്ത്രീ അവളിലെ നാണം എന്നെയും കീഴ്പ്പെടുത്തിയിരുന്നു. അവിടുന്ന് അങ്ങോട്ടുള്ള ഞങ്ങളുടെ ജീവിതം അതിലെ സന്തോഷം , ഇണക്കവും പിണക്കവും എല്ലാം ഇന്നൊരു ഓർമ്മ മാത്രം

നെറുകയിൽ മുത്തമേകി ബൈക്കെടുത്ത് രാത്രിയിൽ ആദിയേട്ടൻ ഇറങ്ങുമ്പോ മനസ്സ് അന്ന് ശാന്തമല്ലായിരുന്നു. ഇറക്കുമ്പോ അതിനു മുടക്കം പറയുന്നത് ഏട്ടനിഷ്ടമല്ല അതുകൊണ്ട് താനും ഒന്നും പറഞ്ഞില്ല. ആ രാത്രി തനിക്കു ഉറക്കം വന്നതേ ഇല്ല, മനസിൽ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വിങ്ങലായിരുന്നു.

Recent Stories

22 Comments

  1. എന്തുവാടെ എനിക്കൊന്നും മനസ്സിലായില്ല. തീമുകൾ മാറ്റുമ്പോൾ പറഞ്ഞുകൂടേ . എന്തായാലും നടക്കട്ടെ .

    1. Theme mattiyittillallo bro… Athu onnude vayichu nokku manasiavum alle thazhe aalugal itta comments onnu vayichu manasilakku

  2. ഖുറേഷി അബ്രഹാം

    മൂന്ന് വ്യത്യസ്തമായ തീമുകൾ, മൂന്നിലും പറയുന്നത് ഒരു പുതു ജീവനെ കുറിച്ച് അത് വളരെ റിയലിസ്റ്റിക്കായി എഴുതി. മൂന്ന് കഥയും ഒന്നിന് ഒന്ന് മെച്ചം. ഓരോ കഥയിലും ഓരോ ജീവിതങ്ങൾ. കൃഷ്ണന്റെ ഉള്ളറിഞ്ഞു സ്നേഹിച്ചവൾ വിട്ടു പോയപ്പോൾ ദെയ്‌വം പുതിയ ജീവിതത്തിനായി അവന് കൊടുത്തത് ഒരു മകളെ. അവളെ അവൻ സ്വന്തം മകളായി വളർത്തി തന്റെ സങ്കടങ്ങളും വിഷമവും അവളിലൂടെ അവൻ മറന്നു. അവൾക് വേണ്ടി അവൻ ജീവിച്ചു. തനിക് നഷ്ട പെട്ട സ്നേഹവും കിട്ടാതെ പോയ സ്നേഹവും താൻ കൊടുക്കാൻ തീരുമാനിച്ച സ്നേഹവും അവൻ തന്റെ മകൾക് കൊടുത്തു. അവളിലൂടെ അവൻ ജീവിച്ചു.

    രണ്ടാമത്തെ കഥയിൽ തന്റെ ശരീരവും മനസും കൊടുത്തവൻ തനിക് ഒരു കുഞ്ഞിനെ തന്നെ ഉപേക്ഷിച്ചു പോയപ്പോൾ മരിക്കാൻ തയ്യാറായ അവളെ ദെയ്‌വം അവനിൽ നിന്നതന്നെ ഒരു കുഞ്ഞിനെ കൊടുത്തു മരണത്തിൽ നിന്നും മനസിനെ പിന്തള്ളിപ്പിച്ചു. അവൾക് പുതിയ ജീവിതം നൽകി. ആ കുഞ്ഞിലൂടെ അവൾ പുതിയ ജീവിതം കണ്ടത്താൻ തുടങ്ങി. അവന് തന്നിലുള്ള സ്നേഹം മൊത്തം നൽകാൻ അവൾ ആഗ്രഹിച്ചു.

    മൂന്നാമത്തെ സ്റ്റോറിയിൽ അവളുടെ വില്ലനായി വന്നത് വിധി ആയിരുന്നു. തൻ സ്നേഹിച്ച ആളിൽ നിന്നും ഒരു കുഞ്ഞിന് വേണ്ടി കൊതിച്ചെങ്കിലും അവളുടെ ആ ആഗ്രഹം നിറവേറ്റാതെ അവനിലേക് തന്നെ ചേക്കേറിപ്പിച്ചു.

    മൂന്ന് കഥകളും ഇഷ്ട്ടമായി.

    ഖുറേഷി അബ്രഹാം [ QA ]

    1. Thanks bro othiri sandhosham…… Ithupole kochu kathagal idakku varunnathane

  3. മൂന്നു വ്യത്യസ്ഥ കഥകൾ, ഓരോരോ പച്ചയായ ജീവിതങ്ങൾ നടക്കാക്കുന്നതും, നടന്നേക്കാവുന്ന കഥകളും, പ്രണയരാജ അതി മനോഹരമായ എഴുത്ത്… ആശംസകൾ…

    1. പ്രണയരാജ

      ഒത്തിരി സന്തോഷം ജ്വാല

  4. Aadyathe 2 ennam kollaam..avasaanatheth enikkentho angu dahichillaa..
    Enthayalum adipoli ezhuthaanu ketto..

    1. പ്രണയരാജ

      Ok bro , njan posiblity mathramane kanichathe , inganeyum nadakkam

  5. ഒരുപാട് ഇഷ്ടമായി…

    1. പ്രണയരാജ

      Thanks hurshan bro..othiri sandosham

  6. ജോനാസ്

    നന്നായിട്ടുണ്ട് മൂന്നു പേരുടെ കഥ നന്നായിട്ട് ഇഷ്ടമായി😍😍

    1. പ്രണയരാജ

      Thank you bro

  7. ഒന്നും പറയാനില്ല ഏട്ടാ നല്ല സന്ദേശം പകരുന്ന കഥകൾ ഒരുപാട് ഇഷ്ടമായി അപ്പുറത്ത് നിന്ന് വായിച്ചിരുന്നു എങ്കിലും അതേ പുതുമയോടെ ഇവിടെ നിന്ന് വായിക്കാൻ സാധിച്ചു ❤️

    1. പ്രണയരാജ

      Thanks muthee…

  8. പ്രണയരാജ ബ്രോ

    ഒരുപാട് ഇഷ്ടപ്പെട്ടു

    മൂന്നു പേരുടെ ജീവിതം അതും മൂന്നും മൂന്നു രീതിയിൽ വെത്യാസ്തം ആയിരുന്നു അതുപോലെ എല്ലാത്തിലും കോമൺ കുഞ്ഞു ആയിരുന്നു

    കൃഷ്ണൻ ഒരു പ്രണയത്തിൽ മനസ്സ് മടുത്തു നടന്ന അയാൾക്ക്‌ ജീവിതം വീണ്ടെടുത്തതും വീണ്ടും സ്നേഹിക്കാനും സന്ദോഷിക്കാനും ഒക്കെ കാരണം ആ കുഞ്ഞു ആണ് മിന്നു
    ആരതിയുടെ സ്നേഹം സന്തോഷം ഇല്ലാതാക്കിയപ്പോൾ മിന്നുവിന്റെ സ്നേഹം സന്തോഷം നൽകുന്നു

    റോസി
    പ്രണയം നൽകിയ മറ്റൊരു വേദന ജീവന്റെ പാതി ആയി കണ്ടവന്റെ ഭാഗത്തു നിന്നുണ്ടായ ചതി അതിൽ മനസ്സും ശരീരവും കൈമോശം വന്ന് ഇനി മറ്റൊരാളെ സ്നേഹിക്കാനോ ജീവിതത്തിൽ കടന്ന് ചെല്ലാനോ ആഗ്രഹിക്കാതെ ജീവിതം ഒടുക്കൻ തയ്യാറാവുമ്പോൾ മറ്റൊരു ജീവിതം സന്തോഷം ഒക്കെ നൽകികൊണ്ട് അവള് ഒരു അമ്മയാകുന്ന സന്തോഷം നേടുന്നു സംഭവിച്ചുപോയ തെറ്റായിരുന്നാലും ആ കുഞ്ഞിനോട് സ്നേഹം മാത്രം കണ്ടു അവൾ സന്തോഷം കണ്ടെത്തുന്നു ആദ്യ പ്രണയത്തിന്റെ ഓർമ്മ കുഞ്ഞിന് ആൽബി എന്ന് പേരിടാൻ പ്രേരിപ്പിച്ചെങ്കിലും ആയാൾ ഒരു തെറ്റായിരുന്നു എന്ന് മനസ്സിലാക്കി ആ നിമിഷത്തെ പഴിച്ചു ആ കുഞ്ഞിന് സ്നേഹം പ്രണയം സ്ത്രീ ഇതൊക്കെ എന്താണ് സ്ത്രീക്ക് നൽകേണ്ട ബഹുമാനം എന്താണ് എന്നൊക്ക പറഞ്ഞു പഠിപ്പിച്ചു നല്ലൊരു പുരുഷൻ ആക്കണം എന്ന് അവൾ എന്ന അമ്മ ചിന്തിക്കുന്നു അവളുടെ സന്തോഷം

    ആതിര
    സ്നേഹിച്ചു സ്വന്തം ആയവർ വിധിയുടെ കയ്യിൽ പരസ്പരം ഒരു മരണത്തിലൂടെ വേർപിരിഞ്ഞു മനസ്സും കൊണ്ടും ശരീരം കൊണ്ടും ഒരാളുടെ മാത്രം ആകാൻ തനിക് കഴിയു ഇനിയും മറ്റൊരാൾ തനിക് ഇല്ല തന്റെ പാതിയിൽ നിന്ന് മതാപിതാക്കളുടെ നിർബന്ധത്തിൽ ഓർമ്മകൾ പോലും ഉപേക്ഷിച്ചു മറ്റൊരാളുടേത് ആകാൻ ഉള്ള പ്രേരണയെ തടുക്കാൻ ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നതും അത് ഇല്ലാതിൽ സങ്കടം പൂണ്ടു മരണത്തിലൂടെ ഒന്നിക്കുന്നു

    എല്ലാം കുഞ്ഞുനിന് വേണ്ടി ജീവിച്ചവരും ഇല്ലാത്തത് കൊണ്ട് മരണത്തിന് പിടികൊടുത്തവളും ആണ്

    ഒരുകഥയിൽ മൂന്നു ജീവിതം പറഞ്ഞ രീതി എനിക്ക് ഇഷ്ടപ്പെട്ടു

    വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ്

    By
    അജയ്

    1. പ്രണയരാജ

      Thanks bro…. Ithupole oru katha koodi unde vaigathe varunnathane

      1. വെയ്റ്റിംഗ് ബ്രോ 💓💓

        1. പ്രണയരാജ

          Theerchayayum vegam submit chaiyunnathane

  9. ജീനാ_പ്പു

    അപ്പുറത്തും വായിച്ചതാണ് സഹോ ❣️

    1. പ്രണയരാജ

      Ividulla readersinu vendi ittennu mathram

    1. പ്രണയരാജ

      😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com