ഒരു കുഞ്ഞിനു വേണ്ടി [പ്രണയരാജ] 139

Views : 6070

ഒരു കുഞ്ഞിനു വേണ്ടി

Oru Kunjinu Vendi | Author : PranayaRaja

 

എടാ ഹരി ഞാൻ അവളെ കണ്ടെടാഎപ്പോ, എവിടെ വച്ച്.

ഞാൻ  തൃശ്ശൂർ പോയില്ലെ അവിടെ വെച്ച് , ഒരനാഥയെ പോലെ അവളെ ഞാൻ കണ്ടു.

അവക്കങ്ങനെ തന്നെ വേണം

കൂടെ വിളിക്കാൻ മനസ്സായിരം വട്ടം പറഞ്ഞു, എന്തോ മിന്നുൻ്റെ മുഖം അതു തടഞ്ഞു.

പൊന്നു മോനെ നീയെങ്ങാനും അവളെയും കൂട്ടി വന്നിരുന്നേ പിന്നെ ഞാൻ പോലും നിന്നെ തിരിഞ്ഞു നോക്കൂല

അറിയാടാ എനിക്ക്, ആർക്കും ആർക്കുമത് ഇഷ്ടമാവില്ലെന്ന്

നീ എന്തിനാടാ  കഴിഞ്ഞ കാര്യം

കഴിഞ്ഞ കാര്യമോ ആ ഓർമ്മയിലല്ലേ ഞാൻ ജീവിക്കുന്നത് തന്നെ.

നിന്നോട് പറഞ്ഞിട്ടു കാര്യമില്ല. പിന്നെ എനിക്ക് വേഗം പോണം ഒരാളെ കാണാനുണ്ട്

എന്നാ ശരിയെടാ

നീ മനസ് വിഷമിക്കാതെ ഇരിക്കെടാ

ഇല്ല ഇപ്പോ എൻ്റെ മിന്നു അവളില്ലെ കൂട്ടിന് .

അവൻ പോയതും  റൂമിൽ കയറി ബെഡിൽ കിടന്നു. ചിന്തകൾ ശലഭമായി പാറിപ്പറന്നു.

ഞാൻ കൃഷ്ണൻ ഇപ്പോ കാനറാ ബാങ്കിൽ ജോലി ചെയ്യുന്നു. എനിക്കൊരു മോൾ ഉണ്ട് മൂന്നിൽ പഠിക്കുന്നു. എൻ്റെ ജീവിതത്തിലെ ആകെ സന്തോഷം അവളാണ്. ആ സന്തോഷം വന്ന അന്നു മുതൽ ഞാൻ അനാഥനായി. ഇവിടെ ഈ കോഴിക്കോട്ടിലേക്ക്  മോൾക്കു വേണ്ടി ഞാൻ എന്നെ തന്നെ പറിച്ചു  നട്ടു.

വീട്ടുകാർക്കും  നാട്ടുക്കാർക്കും ഞാൻ ഒരു കോമാളി. മിന്നു, ആര്യകൃഷ്ണ അവൾ എൻ്റെ രക്തത്തിൽ പിറന്നവൾ അല്ല എന്ന ഒരേ ഒരു സത്യം ഒഴിച്ചാൽ അവളെൻ്റെ മകളാണ്  എൻ്റെ മാത്രം.

ദുഖ സാഗരത്തിൽ പതിച്ചു  ഏകനായി അലഞ്ഞപ്പോ മദ്യം മാത്രം കൂട്ടുള്ള നാളുകൾ. വീട്ടുക്കാർക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും എന്നെ നേർവഴിക്ക് തിരിക്കാൻ കഴിഞ്ഞില്ല. ആ ചോരക്കുഞ്ഞിന് അതു കഴിഞ്ഞു. എന്നെ ഇന്നു നിങ്ങൾ കാണുന്ന ഞാനാക്കി മാറ്റിയത് അവളാണ്. എൻ്റെ മിന്നുമോൾ.

മദ്യലഹരിയിൽ ആടിയുലഞ്ഞ് വരുമ്പോ . ഒരു കുഞ്ഞു കരച്ചിൽ  എന്നെ തേടിയെത്തി. ലഹരിയുടെ മയക്കം കണ്ണിനെ മറയ്ക്കുന്നു. സത്യത്തിൽ ഞാനൊരു ഭീരുവാണ്. മരിക്കാൻ അതിയായ ആഗ്രഹമുണ്ട് എന്നാൽ സ്വയം ഇല്ലാതാവാൻ ചങ്കുറപ്പില്ലാതെ പോയി. മദ്യപിച്ച് ഉന്മാദനായി റോഡിലൂടെ നാഗത്തെ പോലെ ഇഴഞ്ഞു നീങ്ങുമ്പോ വിദൂരതയിൽ നിന്നും എന്നെ മരണത്തിൻ്റെ വാതിലിലെത്തിക്കാൻ ഒരു ലോറി വരുമെന്ന് ആഗ്രഹം. ഒരു

Recent Stories

22 Comments

  1. എന്തുവാടെ എനിക്കൊന്നും മനസ്സിലായില്ല. തീമുകൾ മാറ്റുമ്പോൾ പറഞ്ഞുകൂടേ . എന്തായാലും നടക്കട്ടെ .

    1. Theme mattiyittillallo bro… Athu onnude vayichu nokku manasiavum alle thazhe aalugal itta comments onnu vayichu manasilakku

  2. ഖുറേഷി അബ്രഹാം

    മൂന്ന് വ്യത്യസ്തമായ തീമുകൾ, മൂന്നിലും പറയുന്നത് ഒരു പുതു ജീവനെ കുറിച്ച് അത് വളരെ റിയലിസ്റ്റിക്കായി എഴുതി. മൂന്ന് കഥയും ഒന്നിന് ഒന്ന് മെച്ചം. ഓരോ കഥയിലും ഓരോ ജീവിതങ്ങൾ. കൃഷ്ണന്റെ ഉള്ളറിഞ്ഞു സ്നേഹിച്ചവൾ വിട്ടു പോയപ്പോൾ ദെയ്‌വം പുതിയ ജീവിതത്തിനായി അവന് കൊടുത്തത് ഒരു മകളെ. അവളെ അവൻ സ്വന്തം മകളായി വളർത്തി തന്റെ സങ്കടങ്ങളും വിഷമവും അവളിലൂടെ അവൻ മറന്നു. അവൾക് വേണ്ടി അവൻ ജീവിച്ചു. തനിക് നഷ്ട പെട്ട സ്നേഹവും കിട്ടാതെ പോയ സ്നേഹവും താൻ കൊടുക്കാൻ തീരുമാനിച്ച സ്നേഹവും അവൻ തന്റെ മകൾക് കൊടുത്തു. അവളിലൂടെ അവൻ ജീവിച്ചു.

    രണ്ടാമത്തെ കഥയിൽ തന്റെ ശരീരവും മനസും കൊടുത്തവൻ തനിക് ഒരു കുഞ്ഞിനെ തന്നെ ഉപേക്ഷിച്ചു പോയപ്പോൾ മരിക്കാൻ തയ്യാറായ അവളെ ദെയ്‌വം അവനിൽ നിന്നതന്നെ ഒരു കുഞ്ഞിനെ കൊടുത്തു മരണത്തിൽ നിന്നും മനസിനെ പിന്തള്ളിപ്പിച്ചു. അവൾക് പുതിയ ജീവിതം നൽകി. ആ കുഞ്ഞിലൂടെ അവൾ പുതിയ ജീവിതം കണ്ടത്താൻ തുടങ്ങി. അവന് തന്നിലുള്ള സ്നേഹം മൊത്തം നൽകാൻ അവൾ ആഗ്രഹിച്ചു.

    മൂന്നാമത്തെ സ്റ്റോറിയിൽ അവളുടെ വില്ലനായി വന്നത് വിധി ആയിരുന്നു. തൻ സ്നേഹിച്ച ആളിൽ നിന്നും ഒരു കുഞ്ഞിന് വേണ്ടി കൊതിച്ചെങ്കിലും അവളുടെ ആ ആഗ്രഹം നിറവേറ്റാതെ അവനിലേക് തന്നെ ചേക്കേറിപ്പിച്ചു.

    മൂന്ന് കഥകളും ഇഷ്ട്ടമായി.

    ഖുറേഷി അബ്രഹാം [ QA ]

    1. Thanks bro othiri sandhosham…… Ithupole kochu kathagal idakku varunnathane

  3. മൂന്നു വ്യത്യസ്ഥ കഥകൾ, ഓരോരോ പച്ചയായ ജീവിതങ്ങൾ നടക്കാക്കുന്നതും, നടന്നേക്കാവുന്ന കഥകളും, പ്രണയരാജ അതി മനോഹരമായ എഴുത്ത്… ആശംസകൾ…

    1. പ്രണയരാജ

      ഒത്തിരി സന്തോഷം ജ്വാല

  4. Aadyathe 2 ennam kollaam..avasaanatheth enikkentho angu dahichillaa..
    Enthayalum adipoli ezhuthaanu ketto..

    1. പ്രണയരാജ

      Ok bro , njan posiblity mathramane kanichathe , inganeyum nadakkam

  5. ഒരുപാട് ഇഷ്ടമായി…

    1. പ്രണയരാജ

      Thanks hurshan bro..othiri sandosham

  6. ജോനാസ്

    നന്നായിട്ടുണ്ട് മൂന്നു പേരുടെ കഥ നന്നായിട്ട് ഇഷ്ടമായി😍😍

    1. പ്രണയരാജ

      Thank you bro

  7. ഒന്നും പറയാനില്ല ഏട്ടാ നല്ല സന്ദേശം പകരുന്ന കഥകൾ ഒരുപാട് ഇഷ്ടമായി അപ്പുറത്ത് നിന്ന് വായിച്ചിരുന്നു എങ്കിലും അതേ പുതുമയോടെ ഇവിടെ നിന്ന് വായിക്കാൻ സാധിച്ചു ❤️

    1. പ്രണയരാജ

      Thanks muthee…

  8. പ്രണയരാജ ബ്രോ

    ഒരുപാട് ഇഷ്ടപ്പെട്ടു

    മൂന്നു പേരുടെ ജീവിതം അതും മൂന്നും മൂന്നു രീതിയിൽ വെത്യാസ്തം ആയിരുന്നു അതുപോലെ എല്ലാത്തിലും കോമൺ കുഞ്ഞു ആയിരുന്നു

    കൃഷ്ണൻ ഒരു പ്രണയത്തിൽ മനസ്സ് മടുത്തു നടന്ന അയാൾക്ക്‌ ജീവിതം വീണ്ടെടുത്തതും വീണ്ടും സ്നേഹിക്കാനും സന്ദോഷിക്കാനും ഒക്കെ കാരണം ആ കുഞ്ഞു ആണ് മിന്നു
    ആരതിയുടെ സ്നേഹം സന്തോഷം ഇല്ലാതാക്കിയപ്പോൾ മിന്നുവിന്റെ സ്നേഹം സന്തോഷം നൽകുന്നു

    റോസി
    പ്രണയം നൽകിയ മറ്റൊരു വേദന ജീവന്റെ പാതി ആയി കണ്ടവന്റെ ഭാഗത്തു നിന്നുണ്ടായ ചതി അതിൽ മനസ്സും ശരീരവും കൈമോശം വന്ന് ഇനി മറ്റൊരാളെ സ്നേഹിക്കാനോ ജീവിതത്തിൽ കടന്ന് ചെല്ലാനോ ആഗ്രഹിക്കാതെ ജീവിതം ഒടുക്കൻ തയ്യാറാവുമ്പോൾ മറ്റൊരു ജീവിതം സന്തോഷം ഒക്കെ നൽകികൊണ്ട് അവള് ഒരു അമ്മയാകുന്ന സന്തോഷം നേടുന്നു സംഭവിച്ചുപോയ തെറ്റായിരുന്നാലും ആ കുഞ്ഞിനോട് സ്നേഹം മാത്രം കണ്ടു അവൾ സന്തോഷം കണ്ടെത്തുന്നു ആദ്യ പ്രണയത്തിന്റെ ഓർമ്മ കുഞ്ഞിന് ആൽബി എന്ന് പേരിടാൻ പ്രേരിപ്പിച്ചെങ്കിലും ആയാൾ ഒരു തെറ്റായിരുന്നു എന്ന് മനസ്സിലാക്കി ആ നിമിഷത്തെ പഴിച്ചു ആ കുഞ്ഞിന് സ്നേഹം പ്രണയം സ്ത്രീ ഇതൊക്കെ എന്താണ് സ്ത്രീക്ക് നൽകേണ്ട ബഹുമാനം എന്താണ് എന്നൊക്ക പറഞ്ഞു പഠിപ്പിച്ചു നല്ലൊരു പുരുഷൻ ആക്കണം എന്ന് അവൾ എന്ന അമ്മ ചിന്തിക്കുന്നു അവളുടെ സന്തോഷം

    ആതിര
    സ്നേഹിച്ചു സ്വന്തം ആയവർ വിധിയുടെ കയ്യിൽ പരസ്പരം ഒരു മരണത്തിലൂടെ വേർപിരിഞ്ഞു മനസ്സും കൊണ്ടും ശരീരം കൊണ്ടും ഒരാളുടെ മാത്രം ആകാൻ തനിക് കഴിയു ഇനിയും മറ്റൊരാൾ തനിക് ഇല്ല തന്റെ പാതിയിൽ നിന്ന് മതാപിതാക്കളുടെ നിർബന്ധത്തിൽ ഓർമ്മകൾ പോലും ഉപേക്ഷിച്ചു മറ്റൊരാളുടേത് ആകാൻ ഉള്ള പ്രേരണയെ തടുക്കാൻ ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നതും അത് ഇല്ലാതിൽ സങ്കടം പൂണ്ടു മരണത്തിലൂടെ ഒന്നിക്കുന്നു

    എല്ലാം കുഞ്ഞുനിന് വേണ്ടി ജീവിച്ചവരും ഇല്ലാത്തത് കൊണ്ട് മരണത്തിന് പിടികൊടുത്തവളും ആണ്

    ഒരുകഥയിൽ മൂന്നു ജീവിതം പറഞ്ഞ രീതി എനിക്ക് ഇഷ്ടപ്പെട്ടു

    വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ്

    By
    അജയ്

    1. പ്രണയരാജ

      Thanks bro…. Ithupole oru katha koodi unde vaigathe varunnathane

      1. വെയ്റ്റിംഗ് ബ്രോ 💓💓

        1. പ്രണയരാജ

          Theerchayayum vegam submit chaiyunnathane

  9. ജീനാ_പ്പു

    അപ്പുറത്തും വായിച്ചതാണ് സഹോ ❣️

    1. പ്രണയരാജ

      Ividulla readersinu vendi ittennu mathram

    1. പ്രണയരാജ

      😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com