ഒരു കുഞ്ഞിനു വേണ്ടി [പ്രണയരാജ] 139

Views : 6086

ദേഷ്യത്തോടെ അച്ഛൻ  എൻ്റെ മുറിയിൽ വന്നുഏതാടാ ഈ കൊച്ച്

എനിക്ക് ഓടയിൽ നിന്നും കിട്ടിയതാ

പന്ന പൊലയാടി മോനെ, കള്ളം പറയുന്നോ ഒരു കൊല്ലായി  നീ നിനക്ക് തോന്നിയ പോലെ നടക്കാൻ തുടങ്ങിയിട്ട് എതവളിൽ ഉണ്ടാക്കിയതാടാ ഈ അസത്തിനെ

അച്ഛനാന്നു ഞാൻ നോക്കില്ല തോന്നിവാസം പറഞ്ഞാ

നീയെന്നെ  തല്ലു വോടാ

ദിവാകരേട്ടാ …. അമ്മയുടെ ശബ്ദം ഉയർന്നു

നിനക്കിതിനെ വഴിയിൽ നിന്നും കിട്ടി, ശരി ഇതിനെ വല്ല അനാഥാലയത്തിലും ആക്കാ

വേണ്ട അമ്മേ.. നിങ്ങളൊക്കെ എന്നെ കല്യാണം കഴിപ്പിക്കാൻ ശ്രമിച്ചില്ലെ ഒരു കുഞ്ഞിക്കാല് കാണാൻ ഇവൾ മതി എനിക്ക്  എൻ്റെ മകളായിട്ട്.

ടാ ഇതിനെ അനാഥാലയത്തിലാക്കണം, വല്ലവൻ്റെയും അഴുക്കുച്ചാൽ ഇവിടെ വളരണ്ട

ദേ അച്ചാ

എന്തേ എന്നും മദ്യപിച്ച് നടക്കുന്ന നി നോക്കോ ഇതിനെ, ഞാൻ ചിലവിനു കൊടുക്കില്ല ഈ അസത്തിന്

അതിനെ നോക്കാൻ എനിക്കറിയാ

എൻ്റെ വീട്ടിൽ അതു നടക്കില്ല

വേണ്ട ഞാനിപ്പോ ഇറങ്ങാം പോരെ

അന്ന് എനിക്കു വേണ്ട എല്ലാം എടുത്ത് കൂടെ ആ ചോരക്കുഞ്ഞിനെയും എടുത്തു ഞാൻ ആ വീടിൻ്റെ പടിയിറങ്ങി. അച്ഛൻ്റെ വാക്കുകളിലെ  മൂർച്ച മദ്യത്തെ എന്നിൽ നിന്നകറ്റി. കുഞ്ഞിനേയും കൊണ്ട് കോഴിക്കോട്ടേക്കു കേറി, ഇവിടെ വന്ന് ഒരു ജോലിയും താമസവും രണ്ടു ദിവസത്തെ അലച്ചിലിനൊടുവിൽ കണ്ടെത്തി. ഞാൻ പട്ടിണി കിടന്നെങ്കിലും  എൻ്റെ കുഞ്ഞിനെ ഞാൻ കിടത്തിയില്ല. പിന്നെ ഒരു വാശിയായിരുന്നു അവൾ ആരതി അവൾ കാരണം മുടങ്ങിയ പഠിപ്പും ഞാൻ തിരിച്ചു പിടിച്ചു.

മൂന്നു കൊല്ലം നീണ്ട പ്രണയം, ജീവൻ്റെ പാതിയായി ലയിച്ചതാണ്. ശരീരവും മനസും . ഡിഗ്രി കാലം പ്രണയിച്ച ആ നാളുകൾക്ക് ഒടുവിൽ നല്ല ഒരു ആലോചന പണത്തിൻ്റെ തിളക്കത്തിനു മുന്നിൽ എന്നെ വിട്ട് അവൾ അവൻ്റെയായി. അന്നു തകർന്ന ഞാൻ ,മദ്യം അവൻ്റെ ലോകത്തിലെ അടിമയും .

മിന്നു അവൾക്ക് വേണ്ടി, ആ ഒരു വാശിയിൽ നേടിപ്പിടിച്ചതാണ് ഇതെല്ലാം അനാഥരുടെ സമ്പാദ്യം. വീട്ടുക്കാരെ കാണാൻ കൊതിയുണ്ട് പക്ഷെ പോകാൻ പേടിയാണ് ഇവൾ എൻ്റെ ആരുമല്ല എന്ന സത്യം അവൾ അറിയരുത്. അതിനായി ഞാൻ സ്വയം ഇഷ്ടപ്പെടുന്നതും ഈ അനാഥത്വമാണ്.

ഒടുക്കം ആരതി അവളും ഒരനാഥയായി തെരുവിൽ കിടക്കുന്നു, പണത്തിനു പിന്നാലെ പാഞ്ഞ അവൾ സ്നേഹത്തിൻ്റെ വിലയറിഞ്ഞില്ല.

അച്ഛാ ……..

മിന്നുമോൾ ഓടി  വന്നു കവിളിൽ മുത്തിയ നേരം ആരതിയുടെ ദുഖിക്കുന്ന ഓർമ്മകളും എന്നിൽ നിന്നു മാഞ്ഞു പോയി

……………………………………………………………………….

റോസി അവൾ ലേബർ റൂമിൽ അലറുകയാണ് പ്രസവവേദനയിൽ . പുറത്ത് കുഞ്ഞിനെ കിട്ടുന്ന സന്തോഷത്തെക്കാൾ ഏറെ മകളുടെ ജീവിതം നശിച്ച ദുഖത്തിൽ മാതാപിതാക്കൾ കരയുകയാണ്.

Recent Stories

22 Comments

  1. എന്തുവാടെ എനിക്കൊന്നും മനസ്സിലായില്ല. തീമുകൾ മാറ്റുമ്പോൾ പറഞ്ഞുകൂടേ . എന്തായാലും നടക്കട്ടെ .

    1. Theme mattiyittillallo bro… Athu onnude vayichu nokku manasiavum alle thazhe aalugal itta comments onnu vayichu manasilakku

  2. ഖുറേഷി അബ്രഹാം

    മൂന്ന് വ്യത്യസ്തമായ തീമുകൾ, മൂന്നിലും പറയുന്നത് ഒരു പുതു ജീവനെ കുറിച്ച് അത് വളരെ റിയലിസ്റ്റിക്കായി എഴുതി. മൂന്ന് കഥയും ഒന്നിന് ഒന്ന് മെച്ചം. ഓരോ കഥയിലും ഓരോ ജീവിതങ്ങൾ. കൃഷ്ണന്റെ ഉള്ളറിഞ്ഞു സ്നേഹിച്ചവൾ വിട്ടു പോയപ്പോൾ ദെയ്‌വം പുതിയ ജീവിതത്തിനായി അവന് കൊടുത്തത് ഒരു മകളെ. അവളെ അവൻ സ്വന്തം മകളായി വളർത്തി തന്റെ സങ്കടങ്ങളും വിഷമവും അവളിലൂടെ അവൻ മറന്നു. അവൾക് വേണ്ടി അവൻ ജീവിച്ചു. തനിക് നഷ്ട പെട്ട സ്നേഹവും കിട്ടാതെ പോയ സ്നേഹവും താൻ കൊടുക്കാൻ തീരുമാനിച്ച സ്നേഹവും അവൻ തന്റെ മകൾക് കൊടുത്തു. അവളിലൂടെ അവൻ ജീവിച്ചു.

    രണ്ടാമത്തെ കഥയിൽ തന്റെ ശരീരവും മനസും കൊടുത്തവൻ തനിക് ഒരു കുഞ്ഞിനെ തന്നെ ഉപേക്ഷിച്ചു പോയപ്പോൾ മരിക്കാൻ തയ്യാറായ അവളെ ദെയ്‌വം അവനിൽ നിന്നതന്നെ ഒരു കുഞ്ഞിനെ കൊടുത്തു മരണത്തിൽ നിന്നും മനസിനെ പിന്തള്ളിപ്പിച്ചു. അവൾക് പുതിയ ജീവിതം നൽകി. ആ കുഞ്ഞിലൂടെ അവൾ പുതിയ ജീവിതം കണ്ടത്താൻ തുടങ്ങി. അവന് തന്നിലുള്ള സ്നേഹം മൊത്തം നൽകാൻ അവൾ ആഗ്രഹിച്ചു.

    മൂന്നാമത്തെ സ്റ്റോറിയിൽ അവളുടെ വില്ലനായി വന്നത് വിധി ആയിരുന്നു. തൻ സ്നേഹിച്ച ആളിൽ നിന്നും ഒരു കുഞ്ഞിന് വേണ്ടി കൊതിച്ചെങ്കിലും അവളുടെ ആ ആഗ്രഹം നിറവേറ്റാതെ അവനിലേക് തന്നെ ചേക്കേറിപ്പിച്ചു.

    മൂന്ന് കഥകളും ഇഷ്ട്ടമായി.

    ഖുറേഷി അബ്രഹാം [ QA ]

    1. Thanks bro othiri sandhosham…… Ithupole kochu kathagal idakku varunnathane

  3. മൂന്നു വ്യത്യസ്ഥ കഥകൾ, ഓരോരോ പച്ചയായ ജീവിതങ്ങൾ നടക്കാക്കുന്നതും, നടന്നേക്കാവുന്ന കഥകളും, പ്രണയരാജ അതി മനോഹരമായ എഴുത്ത്… ആശംസകൾ…

    1. പ്രണയരാജ

      ഒത്തിരി സന്തോഷം ജ്വാല

  4. Aadyathe 2 ennam kollaam..avasaanatheth enikkentho angu dahichillaa..
    Enthayalum adipoli ezhuthaanu ketto..

    1. പ്രണയരാജ

      Ok bro , njan posiblity mathramane kanichathe , inganeyum nadakkam

  5. ഒരുപാട് ഇഷ്ടമായി…

    1. പ്രണയരാജ

      Thanks hurshan bro..othiri sandosham

  6. ജോനാസ്

    നന്നായിട്ടുണ്ട് മൂന്നു പേരുടെ കഥ നന്നായിട്ട് ഇഷ്ടമായി😍😍

    1. പ്രണയരാജ

      Thank you bro

  7. ഒന്നും പറയാനില്ല ഏട്ടാ നല്ല സന്ദേശം പകരുന്ന കഥകൾ ഒരുപാട് ഇഷ്ടമായി അപ്പുറത്ത് നിന്ന് വായിച്ചിരുന്നു എങ്കിലും അതേ പുതുമയോടെ ഇവിടെ നിന്ന് വായിക്കാൻ സാധിച്ചു ❤️

    1. പ്രണയരാജ

      Thanks muthee…

  8. പ്രണയരാജ ബ്രോ

    ഒരുപാട് ഇഷ്ടപ്പെട്ടു

    മൂന്നു പേരുടെ ജീവിതം അതും മൂന്നും മൂന്നു രീതിയിൽ വെത്യാസ്തം ആയിരുന്നു അതുപോലെ എല്ലാത്തിലും കോമൺ കുഞ്ഞു ആയിരുന്നു

    കൃഷ്ണൻ ഒരു പ്രണയത്തിൽ മനസ്സ് മടുത്തു നടന്ന അയാൾക്ക്‌ ജീവിതം വീണ്ടെടുത്തതും വീണ്ടും സ്നേഹിക്കാനും സന്ദോഷിക്കാനും ഒക്കെ കാരണം ആ കുഞ്ഞു ആണ് മിന്നു
    ആരതിയുടെ സ്നേഹം സന്തോഷം ഇല്ലാതാക്കിയപ്പോൾ മിന്നുവിന്റെ സ്നേഹം സന്തോഷം നൽകുന്നു

    റോസി
    പ്രണയം നൽകിയ മറ്റൊരു വേദന ജീവന്റെ പാതി ആയി കണ്ടവന്റെ ഭാഗത്തു നിന്നുണ്ടായ ചതി അതിൽ മനസ്സും ശരീരവും കൈമോശം വന്ന് ഇനി മറ്റൊരാളെ സ്നേഹിക്കാനോ ജീവിതത്തിൽ കടന്ന് ചെല്ലാനോ ആഗ്രഹിക്കാതെ ജീവിതം ഒടുക്കൻ തയ്യാറാവുമ്പോൾ മറ്റൊരു ജീവിതം സന്തോഷം ഒക്കെ നൽകികൊണ്ട് അവള് ഒരു അമ്മയാകുന്ന സന്തോഷം നേടുന്നു സംഭവിച്ചുപോയ തെറ്റായിരുന്നാലും ആ കുഞ്ഞിനോട് സ്നേഹം മാത്രം കണ്ടു അവൾ സന്തോഷം കണ്ടെത്തുന്നു ആദ്യ പ്രണയത്തിന്റെ ഓർമ്മ കുഞ്ഞിന് ആൽബി എന്ന് പേരിടാൻ പ്രേരിപ്പിച്ചെങ്കിലും ആയാൾ ഒരു തെറ്റായിരുന്നു എന്ന് മനസ്സിലാക്കി ആ നിമിഷത്തെ പഴിച്ചു ആ കുഞ്ഞിന് സ്നേഹം പ്രണയം സ്ത്രീ ഇതൊക്കെ എന്താണ് സ്ത്രീക്ക് നൽകേണ്ട ബഹുമാനം എന്താണ് എന്നൊക്ക പറഞ്ഞു പഠിപ്പിച്ചു നല്ലൊരു പുരുഷൻ ആക്കണം എന്ന് അവൾ എന്ന അമ്മ ചിന്തിക്കുന്നു അവളുടെ സന്തോഷം

    ആതിര
    സ്നേഹിച്ചു സ്വന്തം ആയവർ വിധിയുടെ കയ്യിൽ പരസ്പരം ഒരു മരണത്തിലൂടെ വേർപിരിഞ്ഞു മനസ്സും കൊണ്ടും ശരീരം കൊണ്ടും ഒരാളുടെ മാത്രം ആകാൻ തനിക് കഴിയു ഇനിയും മറ്റൊരാൾ തനിക് ഇല്ല തന്റെ പാതിയിൽ നിന്ന് മതാപിതാക്കളുടെ നിർബന്ധത്തിൽ ഓർമ്മകൾ പോലും ഉപേക്ഷിച്ചു മറ്റൊരാളുടേത് ആകാൻ ഉള്ള പ്രേരണയെ തടുക്കാൻ ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നതും അത് ഇല്ലാതിൽ സങ്കടം പൂണ്ടു മരണത്തിലൂടെ ഒന്നിക്കുന്നു

    എല്ലാം കുഞ്ഞുനിന് വേണ്ടി ജീവിച്ചവരും ഇല്ലാത്തത് കൊണ്ട് മരണത്തിന് പിടികൊടുത്തവളും ആണ്

    ഒരുകഥയിൽ മൂന്നു ജീവിതം പറഞ്ഞ രീതി എനിക്ക് ഇഷ്ടപ്പെട്ടു

    വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ്

    By
    അജയ്

    1. പ്രണയരാജ

      Thanks bro…. Ithupole oru katha koodi unde vaigathe varunnathane

      1. വെയ്റ്റിംഗ് ബ്രോ 💓💓

        1. പ്രണയരാജ

          Theerchayayum vegam submit chaiyunnathane

  9. ജീനാ_പ്പു

    അപ്പുറത്തും വായിച്ചതാണ് സഹോ ❣️

    1. പ്രണയരാജ

      Ividulla readersinu vendi ittennu mathram

    1. പ്രണയരാജ

      😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com