ഇത്രയും നാൾ നീ കലങ്ങി മറിഞ്ഞ മനസ്സുമായിട്ടാണ് ജീവിച്ചത് ഇപ്പോൾ എല്ലാം തെളിഞു ശുദ്ധി വന്നിരിക്കുന്നു ….ഇനി നീറുന്ന ഓർമ്മകൾ ഒരിക്കലും നിന്നെ വേട്ടയാടില്ല ……പോ …എന്നിട്ടു ഒരിക്കൽ വരണം നിന്റെ ആതിരയും കുഞ്ഞുമായി ഇവിടേക്ക് …”
നിറഞ്ഞ പുഞ്ചിരിയോടെ മുരളിയേട്ടൻ പറഞ്ഞു നിർത്തി ….
ഞാൻ ഏട്ടനെ ചേർത്ത് പിടിച്ചു കരഞ്ഞു …..
ഒടുവിൽ എല്ലാരോടും യാത്ര പറഞ്ഞു അമ്മയെയും സുധിയേയും കൂട്ടി എന്റെ വീട്ടിലേക്കു …ന്റെ ആതിരയുടെ അടുത്തേക്ക് …..
യാത്രയിൽ ദൂരം കൂടുതൽ ഉള്ളത് പോലെ തോന്നി …അതോ എത്താനുള്ള എന്റെ അമിതമായ ആഗ്രഹം കൊണ്ട് തോന്നുന്നതാണോ ….
ഒടുവിൽ നീണ്ട യാത്രക്ക് ശേഷം ഞങ്ങൾ വീട്ടിൽ എത്തി ….
“ആതിര ഒരിക്കലും മുറി വിട്ടു പുറത്തു വരാത്തതിനാൽ ഡോക്ടർ അവളെ ഇവിടെ വന്നാണ് കണ്ടിരുന്നത് ”
വണ്ടിയിൽ ഇരുന്നുകൊണ്ട് സുധി പറഞ്ഞു …
ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി ….ഒരു വർഷത്തിന് ശേഷം ഞാൻ ന്റെ വീട്ടിൽ എത്തിയിരിക്കുന്നു …..അവിടെ നിന്നെ കണ്ടു മുറ്റത് എന്നെയും നോക്കി നിൽക്കുന്ന അവളുടെ അച്ഛനെ …,,
ഞാൻ അരികിലേക്ക് ചെന്നതും നിറകണ്ണുകളും ആയി ആ മനുഷ്യൻ എനിക്ക് നേരെ യാചനയുടെ സ്വരത്തിൽ കൈ കൂപ്പി ….ഞാനാ കരങ്ങളെ കൂട്ടിപ്പിടിച്ചു അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞു ….ഇനി മകളെ കൈ വിടില്ലന്നു മനസുകൊണ്ട് വാക്ക് കൊടുത്തു …..
ഞാൻ നേരെ പോയത് ന്റെ മുറിയിലേക്കാണ് ന്റെ ആതിര മരിച്ചു ജീവിക്കണ മുറിയിലേക്ക് …
കണ്ടു ഞാൻ അവളെ,, ന്റെ ഫോട്ടോയും ചേർത്ത് പിടിച്ചു ദൂരേക്ക് നോക്കിയിരിക്കുന്ന ആ രൂപത്തെ …ചേട്ടായിനു വിളിച്ചു വായാടിത്തരവും പൊട്ടത്തരവും മാത്രം പറയുന്ന ..,,എപ്പോഴും മിണ്ടി ആളുകളെ ചിരിപ്പിക്കുന്ന അവളെ ആ രൂപത്തിൽ കണ്ടപ്പോൾ ന്റെ ചങ്കു പിടഞ്ഞു ….
Super!!! Super!!! Super!!!
Thanks!!
എന്റെയീ കുഞ്ഞു കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ പെരുത്തു സന്തോഷം.. ഇനിയും സപ്പോർട്ട് തുടരുക മുത്തേ??
Aval ee lokam vitti poyi ennu paranjappo njan onnu pedichu alla ne pedipichu… Adipoli story mwuthe… Vaayikan ettiri vayiki
Sathyam
@jango ഇഷ്ടം പുള്ളെ??
ചെറിയൊരു കൈയ്യബദ്ധം ജ്ജ് ക്ഷമിക് പുള്ളെ.. ഇനി ആവർത്തിക്കില്ല??..ഇഷ്ടം?
നി ട്വിസ്റ്റ് കൊട്ടേഷൻ വല്ലോം മെടിച്ചേണ്ട്!! ❤️❤️❤️ ഓരോരോ കഥകൾ ഇങ്ങനെ ponnotte ട്ടോ
ഒരു കൈയബദ്ധം പറ്റിയതാണ് പുള്ളെ..??..ജ്ജ് പറഞ്ഞ സ്ഥിതിക്ക് മ്മക്ക് ഇനിയും പൊളിക്കാം.. സ്നേഹം?
Kollam machane simple and loveable story ishtta pettu poli
പെരുത്തിഷ്ടം മച്ചാനെ??
നിറച്ചും ട്വിസ്റ്റ്… ഈ ഭാഗം അല്പം സീരിയസ് ayapole.. but നന്നായി അവസാനിച്ചു… ❤️?
കഥയുടെ ഒഴുക്കിന് അൽപ്പം സീരിയസ്സായ അവതരണമാണ് നല്ലതെന്ന് തോന്നി..തുറന്ന അഭിപ്രായത്തിനു പെരുത്തിഷ്ടം ജീവ?
കഴിഞ്ഞ പാർട്ടിൽ ട്വിസ്റ്റിൽ ഇട്ട് പോയപ്പോ അതിനെ കുറിച്ച് പലതും ആലോചിച്ചു. പക്ഷെ അവൻ തന്നെ ആകുമെന്ന് അറിഞ്ഞില്ല. കഴിഞ്ഞതിൽ കോമഡിയും കളിയും ആയിട്ടാണ് പോയതെങ്കി ഈ പാർട്ടിൽ സീരിയസ് ആയിട്ടുള്ള സീനുകളാണ് ഉണ്ടായത്. കഥയുടെ പര്യവസാനവും നന്നായിരുന്നു. അപ്പൊ അടുത്തത് ജെസ്സിയും പിള്ളേരും അതിനായി കാത്തിരിക്കുന്നു
| QA |
എല്ലാം ഓൻ തന്നെ വരുത്തി വച്ചതാണ്..തെറ്റുകൾക്കുള്ള ചെറിയ ശിക്ഷ കിട്ടി എന്ന് മാത്രം..
ജാഷിയും പിള്ളേരും ഈ ആഴ്ച്ച വരും ഖുറേഷി.. ജ്ജ് വെയിറ്റ്.. പെരുത്തിഷ്ടം??
അടുത്ത കഥയുമായി ഇങ്ങു പോര് bro
അത് മ്മള് ഏറ്റു ഭാസി ??
ട്വിസ്റ്റ്കളോടെ ട്വിസ്റ്റ് കഥ ശുഭമായി അവസാനിപ്പിച്ചു. നല്ല ഒഴുക്കിൽ വായിച്ചു പോകാവുന്ന രീതിയിൽ എഴുതി. വായനാസുഖം ഉണ്ടായിരുന്നു.
അടുത്ത കഥയുമായി വേഗം വരിക. ആശംസകൾ…
തുടക്കം മുതൽ നൽകുന്ന ഈ പ്രോത്സാഹനം തുടരുക.അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ജ്വാല??
❤️❤️❤️p
??????
നന്നായിട്ടുണ്ട്… നല്ല ഒഴുക്കോടെയുള്ള എഴുത്ത് …. ഇനിയും ഇതുപോലുള്ള നല്ല കഥകൾക്കായി കാത്തിരിക്കുന്നു സ്നേഹത്തോടെ??….
ഒടുവിൽ ജ്ജ് വായിച്ചല്ലേ.. അന്റെ നല്ല വാർത്തമാനങ്ങൾക്ക് പെരുത്തിഷ്ടം പുള്ളെ??
ഭാഗ്യം.നന്നായിട്ട് അവസാനിപ്പിച്ചു. ഇപ്പ്പ്ഴാണ് വായിച്ചു തീർന്നത്.മറ്റേ ഓതേഴ്സു ലിസ്റ്റിന്റെ കേസ് മറക്കല്ലേ
വെറുതെ എന്തിനാ വായിക്കുന്ന പുള്ളകളെ കൊണ്ട് തെറി വിളിപ്പിക്കുന്നത്?..അതുകൊണ്ട് നല്ല കുട്ടി ആയി.. പെരുത്തിഷ്ടം??
ടാ നീ ഇവിടെ യൂസ് ചെയ്യുന്ന മെയിൽ ഐഡി യുംയൂസർ നെയിമും നിനക്കു ഇഷ്ടമുള്ള ഒരു പാസ്സ് വെഡും കുട്ടേട്ടന് മെയിൽ ചെയ്യ്.എന്നിട്ട് പറ ഓതേഴ്സു ലിസ്റ്റിൽ കയറണം എന്നു പുള്ളി സെറ്റ് ആക്കും
അയച്ചു കൊടുക്കാം കാർത്തി.. പാസ്സ്‌വേർഡ് വേണമല്ലേ.. ഡീൽ ആക്കാം??..thnks 4 d infrmtn?
❤❤❤❤❤❤❤❤❤
???????
♥️♥️♥️♥️
??????
എല്ലാം അടിപൊളി ആയി ഒരു നല്ല അവസാനം തന്നതിന് നന്ദി ഞാൻ ആദ്യം കരുതിയത് ഇത് sad ending ആവും എന്നാണ്….
ആതിരയുടെ തിരിച്ചു വരവ് കുറച്ചു കൂടെ ഏഴുതിയിരുന്നേൽ കിടു ഫീൽ ആയേനെ…..
എന്നാലും കണ്ണ് നിറഞ്ഞു സങ്കടം കൊണ്ടും സന്തോഷം കൊണ്ടും….
കൂടുതൽ കഥകൾകായി കാത്തിരിക്കുന്നു….
♥️♥️♥️♥️
ഈ കഥയിൽ പറ്റിയ പോരായ്മകൾ മ്മക്ക് വരും കഥകളിൽ തിരുത്തി സെറ്റ് ആക്കാം.. ഇങ്ങള് കൂടെ ഉണ്ടായിരുന്നാൽ മതി.. പെരുത്തിഷ്ടം??
വായിക്കാനും ടിപാനും സാധിക്കുന്ന കാലത്തോളം ഞമ്മൾ ഉണ്ടാവും എൻ്റെ കൂടെ….
???
?????
ടാ നീ അയച്ചു കൊടുത്തപ്പോൾ ടൈറ്റിൽ ഇത് അല്ലായിരുന്നല്ലോ. ഞാൻ പെൻഡിങ് ലിസ്റ്റിൽ നോക്കിയിരുന്നു. നീ ഓതേഴ്സ്സ് ലിസ്റ്റിൽ ഉണ്ടെങ്കിൽ പേര് സ്വയം എഡിറ്റ് ചെയ്യ്.ഇല്ലെങ്കിൽ കുട്ടേട്ടനോട് പറ
ആ വെറുതെ തെറ്റിദ്ധരിച്ചു.. കുട്ടേട്ടനോട് പറഞ്ഞിട്ടുണ്ട് കാർത്തി.. വെയിറ്റിങ് ആണ്.. ഓര് ബിസി ആയിരിക്കുമല്ലേ
Kollam. Poli sanam
പെരുത്തിഷ്ടം അഭി??
ഇത് ഞങ്ങളുടെ ഏരിയാ 3 എവിടെ
@karna..ജാഷിയും പിള്ളേരും ഈ ആഴ്ച്ച ഇവിടെ എത്തും.. ജ്ജ് വെയിറ്റ് ചെയ്യ് പുള്ളെ?
ടൈറ്റിൽ ശരിയാക്ക് ബ്രോ…
ഞാൻ ഇങ്ങനെ അല്ല ഇട്ടതെന്നു ആണ് ഓർമ്മ??.. നമുക്ക് എഡിറ്റിങ് ഓപ്ഷൻ ഉണ്ടോ.. അതോ കുട്ടേട്ടനോട് പറയണോ..??