ഓർമ്മകളിൽ എന്നും ഏപ്രിൽ [Abdul Fathah Malabari] 52

Views : 942

ഓർമ്മകളിൽ എന്നും ഏപ്രിൽ

Oramakalil Ennum April | Author : Abdul Fathah Malabari

 

സമയം…

April മാസത്തിൽ lockdown തുടങ്ങി ഞങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ട് പൂട്ടിയദിന്റെ പിറ്റേദിവസം രാവിലെ മൂന്ന് മണിക്ക് .

അവളെ ഒന്ന് അവസാനമായി കാണാൻ കഴിഞ്ഞത് ഇല്ല .,..
നശിച്ച corona കാരണം ഒക്കെ തൊലഞ്ഞ് …,..
ചെ … അവള് എന്നെ ഒന്ന് നോക്കി വന്നതായിരുന്നു ..,.
ഇൻസറ്റിറ്റ്യൂട്ട് ഇന്നലെ അടച്ചു പൂട്ടും എന്ന് അറിഞ്ഞിരുന്നെങ്കിൽ എന്ത് വില കൊടുത്തും ക്ലാസിന് പോകുമായിരുന്നു …
ഇപ്പൊ അവള് മനസ്സിൽ അങ്ങ് നിറഞ്ഞു നിൽക്കുന്നു …
3month കോഴ്സ് ആയ കാരണം അവളെ ഇനി കാണാൻ ചാൻസ് ഇല്ല …

നമ്പർ സംഘടിപ്പിക്കാം എന്ന് വെച്ചാൽ അവള് എന്റെ ക്ളാസിലെ കുട്ടിയും അല്ല.

എന്തായാലും അവൾടെ ആ ചംഗത്തി ഇല്ലെ നിവേദിത അവൾക്ക് ഒരു മെസേജ് അയക്കാം എന്നിട്ട് അവൾക്ക് അയച്ചു കൊടുക്കാൻ പറയാം …
ചെ അവൾടെ നമ്പർ പോലും വാങ്ങിച്ചില്ല പൊട്ടൻ …
എന്ന് സ്വയം ക്ഷപിച്ച് കൊണ്ട് അവൾക്ക് അതായത് എന്റെ പറയാൻ മറന്ന പ്രണയത്തിലെ നായികക്ക് അയക്കാൻ മെസേജ് ടൈപ് ചെയ്ത് തുടങ്ങി….,..

” ഒന്നും വേണ്ടിയിരുന്നില്ല എന്ന് ഇപ്പോൾ മനസ്സ് പറയുന്നു
എന്റെ ചില സ്വഭാവ സവിശേഷതകൾ ആദ്യമായി ഒരു പെൺകുട്ടിയിൽ കണ്ടപ്പോൾ അത് ഒരു കവുതുകം ആയി
പിന്നെ അത് പ്രണയം ആയോ ?

അറിയില്ല പക്ഷേ നീ എന്റെ നെഞ്ചിലെ ഒരു തീരാ നോവായി മാറിയിരിക്കുന്നു …
അങ്ങനെ പറയാതെ പോയ ഒരു പ്രണയം കൂടി …

എന്ന് മുതലാണ് ഞാൻ നിന്നെ ശ്രദ്ധിച്ചു തുടങ്ങിയത് ?
കൃത്യമായി അറിയില്ല
പക്ഷേ നിന്നെ ശ്രദ്ധിക്കാൻ എന്നെ പ്രേരിപ്പിച്ചത് മറ്റൊന്നും ആയിരുന്നില്ല
നമ്മൾ തമ്മിലുള്ള ചില സാമ്യങ്ങൾ ആണ് .
Dressing സ്റ്റൈലിൽ ആയാലും അത് നിന്നെ മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തം ആക്കിയിരുന്നു .
ഞാൻ നിന്നെ ശ്രദ്ധിച്ചു തുടങ്ങാനുള്ള ഒന്നാമത്തെ കാരണം അത്
ഞാനും ഇതുപോലെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിരുന്നു

ഇനി രണ്ടാമത്തെ സാമ്യത പറയാം
ഒരു ദിവസം ഞാനും എന്റെ സുഹൃത്തും കൂടി നിങ്ങളുടെ ലാബിലോട്ട്‌ വന്നു
എല്ലാവരും ടൈപ്പിംഗ് മസ്റ്റ്ററിൽ ടൈപ്പ് ചെയ്യുമ്പോൾ നീ മാത്രം ഓൺലൈനിൽ ആയിരുന്നു ടൈപ് ചെയ്തിരുന്നത് ഞാനും അങ്ങനെ ആണ് ടൈപ് ചെയ്തിരുന്നത്
അങ്ങനെ നിന്നെ ഞാൻ സ്ഥിരമായി നിരീക്ഷിക്കാൻ തുടങ്ങിയിരുന്നു .

Recent Stories

The Author

Abdul fathah malabari

5 Comments

  1. Abdul fathah malabari

    അവൾ ഇത് വായിച്ചിരുന്നെങ്കിൽ എന്ന് വെറുതെ മോഹിക്കാൻ മോഹം

  2. നിധീഷ്

  3. നല്ല എഴുതു.. മിസ്റ്റർ മലബാറി കാണാൻ ഇല്ലല്ലോ 😍😍

    1. Abdul fathah malabari

      കൊറച്ച് തിരക്കിൽ ആയി ബ്രോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com