Old ക്ലാസ്സ്‌മേറ്റ് 2??? [John flash] 105

ഞങ്ങൾ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഇവൾ അസാധ്യമായി പാട്ട് പാടുമായിരുന്നു…. ഇവൾ ആദ്യമായി പ്ലസ്ടു ക്ലാസ്സിൽ പാടാൻ കാരണം ഞാൻ ആയിരുന്നു?….എന്റെകൂടെ
ട്യൂഷൻ ക്ലാസ്സിൽ പഠിക്കുന്ന അതുൽ ആയിരുന്നു എന്നോട് പറഞ്ഞത് ഇവൾ പാട്ട് പാടും എന്ന് (അതിലും ഇവളും 10 വരെ ഒരുമിച്ച് ആണ് പഠിച്ചേ).
ഇത്‌ അറിഞ്ഞ ഞാൻ പിറ്റേ ദിവസം അവളോട് ചോദിച്ചു
ഞാൻ: എടി നീ പാട്ട് പാടും എന്നൊക്കെ ഞാൻ അറിഞ്ഞല്ലോ…
ഞാൻ ഒരു ചിരിയോടെ ചോദിച്ചു

അവൾ: ഇല്ലടാ ആരേലും ചുമ്മാ പറഞ്ഞു പറ്റിച്ചതായിരിക്കും  നിന്നെ
അവൾ എന്നോട് കള്ളം പറഞ്ഞു
ഞാൻ: എന്നോട് നിന്റെ കൂടെ പഠിച്ച അതുൽ ആണലോ എന്നോട് ഇ കാര്യം പറഞ്ഞെ
സത്യം  പുറത്ത് ആയി എന്ന് മനസിലാക്കിയ അവൾ എന്നോട് പറഞ്ഞു
അവൾ: എടാ പാടും പക്ഷേ എന്റെ സൗണ്ട് കേൾക്കാൻ മടുപ്പാ മാത്രമല്ല ഞാൻ പാട്ടൊന്നും പാടാൻ പഠിച്ചിട്ടില്ല…

മ്മ്മ് ഞാൻ വിശ്വസിച്ചു ? എന്നും പറഞ്ഞു ഞങ്ങൾ ആ കാര്യം വിട്ടു…. അന്ന് എനിക്ക് ഒരു ചാൻസ് കിട്ടി..ലാസ്റ്റ് പീരിയഡ് ഫ്രീ ആയിരുന്നു… ഫ്രീ പീരിയഡ് ഞങ്ങളെ പഠിപ്പിക്കാത്ത ഒരു ടീച്ചർ ആയിരുന്നു വന്നേ നല്ല കമ്പനി ആയിരുന്നു ആ ടീച്ചർ…. കൊറേ കഴിഞ്ഞപ്പോൾ ടീച്ചർ ഞങ്ങളോട് ചോദിച്ചു ഇവിടെ ആർക്കേലും പാട്ടുപാടുമോ എന്ന് അപ്പോൾ ഞാൻ ഇവളുടെ കാര്യം പറഞ്ഞു…. ടീച്ചർ ഇവളെ വിളിച്ചു പാടാൻ ഇവൾ ആകെ പെട്ടപോലെ ആയി ? എന്നെ ഒരു കലിപ്പ് നോട്ടം നോക്കി ടീച്ചർ വിളിച്ചപ്പോൾ ഇവൾ പറഞ്ഞു “ടീച്ചർ ഞാൻ പടത്തില്ല ഇവൻ ചുമ്മാ പറയുന്നത് ആണ് എന്ന് ” പക്ഷേ ടീച്ചർ അവളെ നിബന്തിച്ചു പിന്നെ ഞാനും പറഞ്ഞു ‘എടി ഒന്ന് പാട് ‘ അവൾ പാടാൻ തയാറായി

3 Comments

  1. കഥ കൊള്ളാം വാക്കി പോരട്ടെ ❤️

  2. നന്നായിട്ടുണ്ട്, സസ്പെൻസ് നിലനിർത്താൻ അവസാന പേജുകൾ വലിച്ച് നീട്ടിയത് നന്നായി അറിയാം ? അഭിനന്ദനങ്ങൾ ? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

    1. ജോൺ ഫ്ലാഷ്

      Thankz man?

Comments are closed.