Oh My Kadavule – part 05 [Ann_azaad] 175

‘ഏഹ്  ഈ സൗണ്ട് എവിടെയോ കേട്ട് നല്ല പരിജയം ഉണ്ടല്ലോ….. അയ്യോ ഇതെന്റെ ഫർത്തൂന്റെ ഒച്ചയാണല്ലോ…… ‘

അവള് മെല്ലെ ഒന്ന് തല പൊക്കി നോക്കി .
നോക്കിയപ്പൊ ദേ സാക്ഷാൽ അക്കി .

“അയ്യോ ….അക്കിഏട്ടാ …..സോറീ …..
ഞാനിനി അങ്ങനൊന്നും ചെയ്യൂല .
ഇനീം എന്നെ സീത്ത പറയല്ലേ ……ഞാനൊരു പാവം ആണേ ……”

“നീ എന്തുവാ ഈ പറയുന്നേ ?”

“അല്ല അപ്പൊ ചീത്ത പറയാൻ വന്നതല്ലേ …..
ശ്ശോ …ഞാനങ്ങു പേടിച്ചു പോയി എന്നെ ചീത്ത പറയാൻ വന്നെയാണെന്നു വിജാരിച്ച് . ഞാൻ അറിയാണ്ട് ചെയ്തു പോയതാ …..എന്റെ ഫോട്ടോഷൂട് കോളാക്കീട്ടല്ലേ …..ഇനി എന്നെ വെറുപ്പിക്കാൻ വരല്ലേ പ്ലീസ്‌ , ഞാൻ ഇനീം ഇതേ പോലെ വല്ലതും ചെയ്തു പോവും . പിന്നെ കച്ചറയായി , തല്ലായി .ഔ എന്നെക്കൊണ്ടോർക്കാനേ വയ്യ .
So  പ്ലീസ് ഒന്ന് നിർത്തിക്കൂടെ എന്നെ ഇങ്ങനെ ഇട്ട് വട്ട് പിടിപ്പിക്കുന്നെ . ”

“ആ….അതവിടെ നിക്കട്ടെ. നീ നേരത്തേ എന്താ പറഞ്ഞേ…..? “?

“നേരത്തേ എന്നെ ചീത്ത പറയല്ലേന്നു പറഞ്ഞു.”

“അല്ല അതിനും മുന്നേ…. ”

“അതിനും മുന്നേ ഉമിനീരിറക്കിയതാ…. “?

“ഏയ്‌. അതിനൊക്കെ മുന്നേ നീ എന്തോ പറഞ്ഞു. ”

“അതിനും മുന്നേ ഞാൻ ഒന്നും പറഞ്ഞില്ല. ”

“ഏയ്‌ നീ പറഞ്ഞു. എന്തോ പ്രേതം വന്നാൽ എന്നേം ആഞ്ജലീനേം പ്രേതത്തിനു കൊടുത്തോളാന്നോ അങ്ങനെന്തോ… ”

“അയ്യോ അത് ഞാൻ പ്രേതത്തിനെ പറ്റിക്കാൻ ചുമ്മാ പറഞ്ഞതല്ലിയോ……
അല്ലങ്കിലും ഞാൻ അക്കിയേട്ടനേം അവളേം എന്തിനാ പ്രേതത്തിനൊക്കെ കൊടുക്കുന്നേ….. ഞാൻ അത്തരക്കാരീ നഹീന്ന് പറഞ്ഞാൽ നഹി.  ന്നാൽ ഞാൻ അങ്ങട്…. ഇനി രാത്രി യാത്ര ഇല്ല്യാ…..
ഗുഡ് നൈറ്റ്‌. ”

അതും പറഞ്ഞോണ്ട് അവള് മെല്ലെ അവിടുന്ന് സ്ഥലം കാലിയാക്കാൻ നോക്കി.
But not walking. ചെക്കൻ കൊച്ചിനെ അവിടെ ലോക്കാക്കി.

“അയ്യേ അക്കീ നിങ്ങളെന്തുവാ ഈ ചെയ്യുന്നേ…. ആരെങ്കിലും കണ്ടാൽ നമ്മള് തമ്മില് ഡിങ്കോൾഫി ആണെന്ന് കരുതും, ഒന്നു വിട്ടേ…… ”

“ഓ….. കരുതുന്നവരങ് കരുതട്ടെ .  എനിക്ക് പറയാനുള്ളത് കൂടി കേട്ടിട്ട് പൊയ്ക്കോ.
നിനക്ക് ശെരിക്കും hurt ആയോ ഞാനങ്ങനൊക്കെ പറഞ്ഞപ്പോ….i mean ഞാൻ നേരത്തേ നിന്നോട് ചൂടായപ്പോ….. ”

“ഏയ്‌ ഒട്ടും ഇല്ല. കാരണം ഇതല്ല ഇതിലും വലുതൊക്കെ കേട്ട് തഴമ്പിച്ച ചെവിയാണ് മിഷ്ടർ ഇത്.
അല്ല ഇപ്പൊ എന്താ നിങ്ങൾഇങ്ങനൊക്കെ ചോദിക്കാൻ. “?

“ഏതായാലും I’m സോറി…  അപ്പൊ ഉള്ള ഒരു ദേഷ്യത്തിന്റെ പുറത്തു പറഞ്ഞതാ….. ”

“ഏഹ്….. അയ്യേ…… ഇതെന്താ ഞാൻ വല്ല സ്വപ്നോ മറ്റൊ കാണണോ….. ഓ… സ്വപ്നത്തിലൊക്കെ എന്ത് നല്ല സ്വഭാവം. ശ്ശ്യോ.. ”

അവള് താടിക്ക് കൈ വച്ചോണ്ട് പറഞ്ഞു.

“എന്റെ ഗൗതമീ നിന്റെ ഏത് പിരിയാടീ ഇളകികിടക്കുന്നെ…… ഓ… ഇങ്ങനൊരുത്തി.
സ്വപ്നം ആണ് പോലും. ”

“ഏഹ് . അപ്പൊ സ്വപ്നം അല്ലേ……. എന്നെ ഒന്നു നുള്ളിക്കേ….. ”

“അയ്യേ….. നുള്ളാൻ പറഞ്ഞിട്ട് താനെന്തിനാടോ ഇപ്പൊ ഉമ്മിച്ചേ….. വൃത്തികെട്ടവനെ. ”

നുള്ളാൻ പറഞ്ഞപ്പോ ചെക്കൻ കേറി കൊച്ചിന്റെ കവിളിലൊന്ന് നൈസായി ഉമ്മിച്ചു.

“ഞാനോ…എപ്പോ…. നീ എന്തു തേങ്ങയാടീ ഈ പറയുന്നേ ആര് ആരെ ഉമ്മിച്ചൂന്ന്.
ആ തിരു മോന്ത കണ്ടാലും കിസ്സാനേ തോന്നു.
ഒഞ്ഞു പോയെടീ……
അന്റെ ഉദ്ദേശം എനിക്ക് മനസ്സിലാവുന്നുണ്ട്.
But sorry I’m not interested. I’m really sorry.”

3 Comments

  1. ?????

  2. Mm..Apo karyangal nadanu avar friends vare ethi apo pathuke baki karyngal koodi nadakkatte ethu?.. adutha part vekam varo waiting for next part ❤️

  3. ജിന്ന് ?

    പതുക്കെ പതുക്കെ അവർ ഒന്നാകട്ടെ??

Comments are closed.