Oh My Kadavule – part 05 [Ann_azaad] 175

ചെക്കൻ പൂജാമുറി മുതൽ പട്ടിക്കൂട് വരെ തപ്പി . ഗോപൂനെ ഒഴികെ ബാക്കി എല്ലാവരേം കണ്ടു. കാരണം എന്ത്?

കാരണം അവൻ ടെറസ് മാത്രം തപ്പില്ലായിരുന്നു. അവസാനം ഗൗരീനോട് ചോദിച്ചപ്പോ പറഞ്ഞു ടെറസിന്റെ മോളിലേക്ക് പോവുന്നേ കണ്ടൂന്ന്.

പിന്നെ ചെക്കൻ അവിടെ നിന്നു സമയം കളഞ്ഞില്ല നേരെ ടെറസിലോട്ട് വിട്ടു.

അവിടെ പോയി നോക്കുമ്പോ അവളുണ്ട് ഒരു സൈഡിൽ പോയി നിന്ന്  കണ്ണൊക്കെ തുടച്ച് എന്തൊക്കെയോ ചെല്ലിപ്പറയുന്നു.

അവനാകെ പാവം തോന്നി . അത്രക്കും ഒന്നും പറയേണ്ടിയിരുന്നില്ലെന്ന് അവന് തോന്നി. ?

പക്ഷെ അവളെ ഒന്നും കൂടി ശ്രദ്ധിച്ചപ്പോ ചെക്കൻ അന്തം വിട്ടു പോയി .  കുട്ടീടെ കൈയ്യിലൊരു ഫോൺ, ഫോണിൽ റീൽസ് എടുക്കുവാണവൾ .  അതും കഷ്ടപ്പെട്ട് ലൈറ്റ് ഒക്കെ സെറ്റ് ചെയ്തു വെച്ചിട്ട്  .  എയർപോട്സ് വച്ചോണ്ട് ഏതാ സൗണ്ട് എന്ന് വ്യക്തമല്ല.

“പ്രാക്കാത് എന്നെ പ്രാക്കാത്……

ശ്ശെ…  തെറ്റിപ്പോയി തെറ്റിപ്പോയി.
സാരല്ല…. next ടേക്ക് പോവാം….

പാക്കാത്…. എന്നെ പാകാത്……

ശ്ശെ…. ശെരിയാവുന്നില്ലല്ലോ….
ആ കരച്ചിലങ്ങു സെറ്റാവുന്നില്ലല്ലോ…..
വിക്സ് കൊറച്ചൂടെ വേണം…. എന്തിയേഡാ വിക്സ്….. ”

“ഓ…. അപ്പൊ അതാണ് കരയുന്നേ…..
ഞാനെന്നാലും ഒരു നിമിഷത്തേക്ക് അവളെയങ്  തെറ്റിദ്ധരിച്ചു പോയി..
എന്നാലും അതവളാണെന്ന് ഒന്ന് ഓർക്കാമായിരുന്നു…. “?

“ഏഹ്…. അതെന്താ ആ പാറുന്ന വെള്ള സാധനം… ഈശ്വരാ ഇനി പ്രേതം വല്ലതും ആണോ…. ”

അയലിൽ ചിക്കിയിട്ട വെള്ളമുണ്ട് കണ്ടാണ് കുട്ടി പ്രേതം ആണെന്ന് കരുതിയത്.

“ആരെടാ…. അവിടെ…..
ഓ എനിക്ക് തോന്നീതാവും…..
അല്ലെങ്കിലും നീ എന്തിനാ ഗോപൂ പേടിക്കുന്നേ…. പ്രേതം എന്ന ഒരു സാധനം ഇല്ലല്ലോ….. പക്ഷേ അതെന്തുവാ ഇങ്ങനെ പാറുന്നേ……. ഇനി പ്രേതത്തിന്റെ സാരി വല്ലോം ആണോ സിവനേ………കാപ്പാത്തുങ്കോ……. ”

“ഏ……ഇതെന്തുവാ ഇവളീ ചെല്ലി പറയുന്നേ…… ഇവളുടെ കിളികളൊക്കെ പോയോ…… ”

അക്കി മെല്ലെ അവളുടെ അടുത്തേക്ക് നടന്നു.

 

“എന്റെ ഫാഗവാനേ… അതെന്തുവാ ഒരൊച്ച..
ഇനി ഫ്രേതം എന്റടുത്തോട്ട് വരുവാണോ…. ?…. അയ്യോ…. ഇതതു തന്നെ .  ന്റെ ദേവിയേ…… ഏത് നേരത്താണാവോ ഇങ്ങോട്ട്
വരാൻ തോന്നിയെ……
ഏത് തെണ്ടിയാടീ പറഞ്ഞേ രാത്രി ശോകം അടിച്ചിരിക്കാൻ ബെസ്റ്റ് പൊരപ്പൊറം ആണെന്ന്.. ”

“ലെ എഴുത്തുകാരി *ഒരു കൈയബദ്ധം. നാറ്റിക്കരുത്.

“അയ്യോ അതെടുത്തെത്തീന്നാ തോന്നുന്നേ….
എസ്‌കേപ്പ് ഗോപൂ എസ്‌കേപ്പ്.”

എന്നും പറഞ്ഞ് ഫോണും എടുത്ത് തിരിഞ്ഞ ഗോപു അക്കീടെ ദേഹത്തുമുട്ടി അവിടെ തന്നെ സ്റ്റക്ക് ആയിപ്പോയി.

“അയ്യോ….. ഫ്രേതം മാമാ ഫ്രേതം മാമാ….. ഞാനൊരു പാവാണേ…. എന്നെ ഒന്നും സെയ്യല്ലേ…..
അല്ലെങ്കിലും എന്നെ തിന്നാൽ നിങ്ങൾടെ വിശപ്പൊന്നും മാറൂല ….
ഞാൻ നിങ്ങൾക് മസ്സിലൊക്കെ തോനെ ഉള്ള എന്റെ ഫർത്തൂനേം അങ്ങേരുടെ പിന്നാലെ നടക്കുന്ന ആ നീണ്ടു ജിറാഫ് പോലെ ഉള്ള അഞ്ജലീനേം തേരാ…. ”

അവള് കണ്ണ് മുറുക്കി അടച്ചുകൊണ്ട് പറഞ്ഞത് കേട്ട് അക്കിയാകെ പകച്ചുപോയി.

“എന്തുവാ നീ പറഞ്ഞേ….. ”

3 Comments

  1. ?????

  2. Mm..Apo karyangal nadanu avar friends vare ethi apo pathuke baki karyngal koodi nadakkatte ethu?.. adutha part vekam varo waiting for next part ❤️

  3. ജിന്ന് ?

    പതുക്കെ പതുക്കെ അവർ ഒന്നാകട്ടെ??

Comments are closed.