Oh My Kadavule – part 05 [Ann_azaad] 175

പിന്നെ എന്റേം അനൂന്റേം മാരേജ് നേരത്തെ old peoples ഫിക്സ് ചെയ്‌തോണ്ടും അമ്മക്കി ആ അനൂനെ ഭയങ്കര ഇഷ്ടവും അല്ലായിരുന്നോ .

പിന്നെ  ഞാൻ റിയലൈസ് ചെയ്തു എന്റെ ഉള്ളിൽ ഗൗതമിയോട് പ്രേമം ഒന്നും ഇല്ല just ഒരു crush ആണെന്നും ഒക്കെ . അവളോട്‌ എനിക്കുള്ള ഫീലിങ്ങ്സ്‌ വല്ലോം പൊറത്തു വന്നാലോ എന്ന് വിചാരിച്ചായിരുന്നു  ഞാൻ എല്ലാരോടും നല്ല കമ്പനി ആയപ്പഴും ആ ഒരൊറ്റ ഒന്നിനോട് മിണ്ടാതെ നടന്നതും  പിന്നെ അവളെന്തെങ്കിലും ചോദിച്ചു വരുമ്പോഴേക്കും ചൂടാവുന്നതും ഒക്കെ .ഇപ്പഴും ആ ജന്തു അടുത്ത് നില്കുമ്പോ പൊന്നു മോനേ അവളെന്നോടും ഞാൻ അവളോടും കച്ചറ ഉണ്ടാക്കീല്ലേൽ എന്റെ ഉള്ളിലുള്ള ഫീലിങ്ങ്സ്‌ ഒക്കെ പുറത്തു വരും എന്നൊരു തോന്നലാ …..പിന്നെ അന്ന് അവളത്രേം ഒക്കെ ചെയ്ത് കൂട്ടിയപ്പോ അവളെ ടോർച്ചർ ചെയ്യണം എന്ന് വിചാരിച്ച് തന്നാ കെട്ടിയത് . മാരേജ് കഴിഞ്ഞേരെ ആ  ദേഷ്യം ഉണ്ടായിരുന്നു അവളോട്,പക്ഷെ അതിന്റെ കൂടെ തന്നെ എന്തോ അവളെന്റെയാ എന്നൊരു തോന്നലും .
ആ ദേഷ്യത്തിന്റെ ഇടയിലും  അവളെ ആർക്കും വിട്ടുകൊടുക്കാൻ തോന്നാത്ത ഒരു ഫീലിങ്  ആയിരുന്നു .  But  ഇപ്പൊ എനിക്ക് അവളോട് ദേഷ്യം ഒന്നും ഇല്ല . എനിക്ക് അവളെ ലൈഫ് ലോങ്ങ്‌ വേണം എന്നൊക്കെ തോന്നുവാ   .

എനിക്ക് ഗോപൂനോട് ഉള്ളേ.. പ്രേമം ഒന്നും അല്ല.  എന്തോ അവള് എന്റെ സ്വന്തം ആണെന്ന് തോന്നുന്നു. ”

“അക്കീ നീ വെറുതെ തള്ളല്ലേ…. എനിക്കറിയാം നിനക്ക് അവളോട്‌ ഉള്ള ദേഷ്യത്തിന്റെ പുറത്താ നീ ഡിവോഴ്സിന് സമ്മതിക്കാത്തതെന്നും , ഞാൻ നിന്നെ ഡിവോഴ്സിന് ഫോഴ്സ് ചെയ്യാണ്ടിരിക്കാനാ എന്നെ ഇപ്പൊ പറ്റിക്കാൻ നോക്കുന്നേ എന്നും .”

 

“ആ… ന്നാ നീ അങ്ങനെ തന്നെ കൂട്ടിക്കോ…
ഇപ്പൊ എനിക്ക് ഏതായാലും അവളെ ഡിവോഴ്സ് ചെയ്യാൻ മനസ്സില്ല നീയൊന്നു പോടാ കോപ്പേ…… ”

ദേഷ്യം പിടിച്ച് അക്കി കാറും എടുത്ത് അവിടുന്ന് പോയി.
അക്കി പോയതൊന്നും മൃണാൾ അറിഞ്ഞീല്ലാർന്നു  .  അവൻ അൽചിന്തയിൽ
ആയിരുന്നു.

???????????????

“ഗൗരീ…… ഗൗരികുട്ടീ…… എടീ മുത്തൂസേ…. ഒന്നിങ്ങോട്ട് നോക്കിയേ…… “??

പിറ്റേന്ന് ക്ലാസ്സ്‌ ഇല്ലാത്തോണ്ട്  ഗൗരി വീട്ടിലുണ്ടായിരുന്നു . അവളെ പതപ്പിച്ചു ചാക്കിലാക്കി ഗോപു തന്റെ പിക് അവളെക്കൊണ്ട് എടുപ്പിക്കാനുള്ള യത്നത്തിലാണ്.

“എന്റെ ചേച്ചീ…. ഇങ്ങനെ വെറുപ്പിക്കാതെ എന്താ പറയാൻ ഉള്ളതെന്ന് വച്ചാൽ പറ. “???

“അതുണ്ടല്ലോ ഗോപൂ ഞാൻ കൊറേ ആയില്ലേ ഇൻസ്റ്റയിൽ ഒരു പിക് ഒക്കെ അപ്‌ലോഡ് ചെയ്തിട്ട്. ”

“ആ അയിന്? “?

“ആ…. അതെന്താ ഞാൻ അപ്‌ലോഡ് ചെയ്യാത്തെ എന്ന് നിനക്ക് അറിയുവോ….? ”

“ഇല്ല ”

“ന്നാൽ ചോദിക്ക് എന്നോട് എന്താ റീസൺ എന്ന്. ”

“അറിയണം എന്നില്ല. ”

“അയ്യോ അങ്ങനെ പറഞ്ഞൂടാ…. നീ ചോദിക്കണം റീസൺ എന്താന്നൊക്കെ. ”

“ആ എന്നാ പറഞ്ഞു തൊലക്ക് എന്താന്ന് വെച്ചാൽ. ”

“ആഹ്… അതുണ്ടല്ലോ ഗോപൂ… ശ്ശെ അതെന്റെ പേരല്ലേ… നിന്റെ പേരെന്തായിരുന്നു…
ഓഹ് വേണ്ട കിട്ടിപ്പോയി.
അതെന്താന്ന് അറിയുവോ ഗൗരീ… എന്റെ കൈയ്യിൽ പുതിയ പിക് ഒന്നും ഇല്ല.
ആരും ഇല്ല ഗൗരീ എനിക്കവിടെ പിക് ഒന്നും എടുത്തു തരാൻ. “?

“നിർത്ത്.? പറഞ്ഞു വരുന്നേ ഞാൻ ഇപ്പൊ ചേച്ചിക്ക് പിക് എടുത്തു തരണം എന്നല്ലേ…. ”

“ആഹ് ?. എങ്ങനെ മനസ്സിലായി. ”

3 Comments

  1. ?????

  2. Mm..Apo karyangal nadanu avar friends vare ethi apo pathuke baki karyngal koodi nadakkatte ethu?.. adutha part vekam varo waiting for next part ❤️

  3. ജിന്ന് ?

    പതുക്കെ പതുക്കെ അവർ ഒന്നാകട്ടെ??

Comments are closed.