Oh My Kadavule – part 05 [Ann_azaad] 175

“ഔ.. എവിടെ കിട്ടും ഇതേ പോലെ ഒരു അൽമന്ദബുദ്ധിയെ.
ഏതായാലും ഒന്നും മനസ്സിലാവാതിരുന്നേ നന്നായി. ഇല്ലെങ്കിൽ ഇവിടെ തന്നെ എന്നെ അവളിപ്പോ കൊന്നു കുഴിച്ചു മൂടിയേനെ. ”

അവനും ചിരിച്ചുകൊണ്ട് താഴേക്ക് വിട്ടു.

 

???????????????

“ഗൗതമീ….. നിന്നോടാ  ഞാൻ ഈ ചോദിക്കുന്നേ ഇതെന്താന്ന്…. “???

ദേഷ്യം കൊണ്ട് അടിമുടി വിറക്കുന്ന അവനെ കണ്ടപ്പോ അവളാകെ പേടിച്ചു പോയി. ഇതിനു മുൻപ് അന്ന് ആ ദിവസം മാത്രമായിരുന്നു ഇത്രക്കും ദേഷ്യം പിടിച്ചിരിക്കുന്ന അക്കിയെ അവൾ കണ്ടത്. എന്താ അവനോട് പറയേണ്ടത് എന്ന് പോലും അറിയാത്ത അവസ്ഥയിലായിപോയിരുന്നു അവൾ.

[സംഭവം മനസ്സിലായില്ലല്ലേ സൂർത്തുക്കളേ ….
ഞാൻ പറഞ്ഞു തരാം ബാ ….
എന്താന്ന് വെച്ചാൽ ചെക്കൻ അവളുടെ ഫോട്ടോ പിടുത്തം കൊളവാക്കിയതിന്റെ ദേഷ്യത്തിൽ അവനെന്തെങ്കിലും പണി കൊടുക്കാൻ നോക്കി നടന്ന ഗോപൂന്റെ കൈയ്യിൽ കിട്ടിയത് അവന്റെ apple കുട്ടനെ .അതും ചെക്കൻ കുളിക്കാൻ കേറിയ തക്കത്തിന് . കുട്ടിക്ക് നേരത്തേ ഫോണിന്റെ ലോക്ക് ഒക്കെ അറിയാമായിരുന്നു .
കുട്ടി whats app  എടുത്ത് അതീന്നു കൊറച്ചു പെൺപിള്ളേരെ തപ്പിയെടുത്ത് അതുങ്ങൾക്കൊക്കെ അൽഒലിപ്പീര് msg അയച്ചു . ഏകദേശം 15  പെൺപിള്ളേർക്ക് . എന്നിട്ട് ചാറ്റ് ഒക്കെ ക്ലിയർ ചെയ്തു വച്ചു .
ചെക്കൻ കുളിച്ചു വന്നപ്പോ 5,6 എണ്ണത്തിന്റെ വക  തെറി വിളിയും 4,5 flirting msg ഉം .
പിന്നെ ബാക്കി ഉള്ള അവനെ നന്നായി അറിയുന്ന കൊറച്ച് girls ചെക്കനെ വിളിച്ച് സംഭവം ചോദിച്ചു , സ്ക്രീൻ ഷോർട്സും അയച്ചു കൊടുത്തു .അവൻ ഫോൺ മിസ്സ്‌ ആയതായിരുന്നെന്നും പറഞ്ഞ് സംഭവം ഒതുക്കി . നമ്മ കൊച്ചാണെന്ന് മനസ്സിലായിട്ടും വല്ല്യ മൈൻഡ് ആക്കിയില്ല . പക്ഷെ അൾട്ടിമേറ്റ് പ്രശ്നം ഓൺ the way ആയിരുന്നു .
ചെക്കന്റെ  കമ്പനിക്ക് ഈ അടുത്ത് കിട്ടിയ ഒരടിപൊളി ഡീൽ പോയികിട്ടി .
ആ കമ്പനിയുടെ MD ക്കും കൊച്ച് msg അയച്ചിരുന്നു . ചെക്കന്റെ കൊറേ കാലം ആയുള്ള hardwork  ഒക്കെ വെറുതെ ആയി .
ശുഭം ?]

“മിണ്ടാതിരിക്കാതെ വാ തുറന്ന് പറയെടീ …ഇതെന്താന്ന് .”???

“അക്ഷിത് I’m sorry ,ഞാൻ അപ്പോഴത്തെ ഒരു ദേഷ്യത്തിന് അറിയാതെ ചെയ്തു പോയതാ …..”?

“നിനക്ക് ദേഷ്യം ,തേങ്ങാ  ,മാങ്ങാന്നും പറഞ്ഞ് ഓരോന്നങ് ചെയ്തു കൂട്ടിയാൽ മതിയല്ലോ …
ഒക്കെ അനുഭവിക്കാൻ ഞാനൊരുത്തൻ ഉണ്ടല്ലോ അല്ലേ   ……
കൊറേ ആയി ഞാൻ ക്ഷമിക്കുന്നു .വേണ്ടാ വേണ്ടാന്നു വിചാരിച്ചിട്ടാ ……അല്ലാതെ നിന്നെ പേടിച്ചിട്ടൊന്നും അല്ല .  ഇപ്പൊ നീ ഒറ്റൊരാൾ കാരണം എത്ര വല്ല്യ നഷ്ടവാ കമ്പനിക്ക് ഉണ്ടായേ എന്ന് നിനക്കറിയാവോ .
കുടുംബസ്വത്തും , മോഷ്ടിച്ച പണം കൊണ്ടും അല്ല , കഷ്ടപ്പെട്ട് ഉറുമ്പ് കൂട്ടി വെക്കുമ്പോലെ കൂട്ടിവച്ചാ ഇത്രേം ഒക്കെ ഉണ്ടാക്കിയേ ….”

“അക്ഷിത് എനിക്ക് …അറിയില്ലായിരുന്നു . I’m സോറി . അറിയാതെ പറ്റിപോയതാ ….”

“നിനക്ക് അറിയാവുന്ന എന്തെങ്കിലും ഉണ്ടോ ഗൗതമീ ….എനിക്ക് അറിയാത്തോണ്ടാ ചോദിക്കുന്നേ …….
ആ ഡീൽ പോയിക്കിട്ടിയപ്പൊ സമാധാനം ആയല്ലോ അല്ലേ ….”

“ഞാൻ ……
പ്ലീസ് for give me അക്ഷിത് .I’m sorry .really sorry .”

പെട്ടന്ന് അക്കിയുടെ apple കുട്ടൻ റിങ് ചെയ്തു . മൃണാൾ is calling

“ഗൗതമീ നീ ഒന്നെന്റെ മുന്നീന്ന് പോയി തരാവോ പ്ലീസ് ….”

അവനവളെ നോക്കി പല്ലു കടിച്ചുകൊണ്ട് പറയുന്നത് കേട്ടപ്പോ തല്ലൊന്നും കൊള്ളാനുള്ള ആക്കം ഇല്ലാത്തോണ്ട് ഗോപു വേഗം അവിടുന്ന് പോയി . എന്തോ ഒരു കുറ്റബോധം അവളിൽ നിറഞ്ഞിരുന്നു .  അവള് നേരെ പോയത് ടെറസിന്റെ മണ്ടേലേക്കായിരുന്നു .
അല്ലേലും രാത്രി സ്വന്തം റൂമീന്ന് ചീത്ത പറഞ്ഞിറക്കി വിട്ടാൽ ശോകം അടിച്ചിരിക്കാൻ ഏറ്റവും best ടെറസാ …..

ഫോണിലൂടെ മൃണാൾ പറഞ്ഞ കാര്യം കേട്ടപ്പോ അക്കിക്ക് വിശ്വസിക്കാനായില്ല . സന്തോഷം കൊണ്ടവന് തുള്ളിച്ചാടാൻ തോന്നി .
വേറൊന്നും അല്ല നേരത്തെ ഒരു ഡീൽ കൈ വിട്ടു പോയില്ലേ ……
ആ കമ്പനിയുടെ  ശത്രു ടീംസ് ഈ പ്രശ്നം അറിഞ്ഞ് നേരത്തേ ഉള്ളതിനേക്കാൾ ഒരു തട്ടുപൊളിപ്പൻ ഡീലിനെ കുറിച്ച് സംസാരിക്കാൻ നാളെ ഈവനിങ് ഓഫീസിലേക്ക് വരുന്നുണ്ടെന്ന് ഇൻഫോം ചെയ്തിട്ടുണ്ടെന്ന് പറയാനായിരുന്നു വിളിച്ചേ ….

അത്‌ കേട്ട് ചെക്കൻ സന്തോഷിക്കലൊക്കെ കഴിഞ്ഞാണ് റൂമീന്നു ഒരു സാധനത്തിനെ get out അടിച്ച കാര്യം ഓർമ്മ വന്നേ …..

‘ശ്ശെ ….അവളോട്‌ അത്രക്കൊന്നും പറയേണ്ടിയിരുന്നില്ല , പാവം അറിയാതെ ചെയ്തു പോയതാവും . എന്തെങ്കിലും ആവട്ടെ അതുകൊണ്ടല്ലേ ഇപ്പൊ ഇങ്ങനൊരു ഓഫർ വന്നേ ..ഏതായാലും ഒരു സോറി പറഞ്ഞേക്കാം ….’

അവനവളേം തിരഞ്ഞ് പ്രയാണം തുടങ്ങി.

3 Comments

  1. ?????

  2. Mm..Apo karyangal nadanu avar friends vare ethi apo pathuke baki karyngal koodi nadakkatte ethu?.. adutha part vekam varo waiting for next part ❤️

  3. ജിന്ന് ?

    പതുക്കെ പതുക്കെ അവർ ഒന്നാകട്ടെ??

Comments are closed.