Oh My Kadavule – part 05 [Ann_azaad] 175

“ആ ന്നാൽ ഓക്കേ…. ദാ.. ഏട്ടാ ഫോൺ. ”

“ഏയ്‌ അതവളുടെ കൈയ്യിൽ കൊടുത്തേക്ക്. എന്റെ ഫോണിൽ എടുക്കാം, കൊറച്ചൂടെ ക്ലാരിറ്റിയിൽ കിട്ടും. ”

“ഗൗരീ…….. ”

Again രാധികഅമ്മേന്റെ വിളി വന്നു.
അത്‌ കേട്ടപ്പോ ഗൗരി ഫോൺ വേഗം ഗോപൂന്റെ കൈയ്യിൽ കൊടുത്ത് താഴത്തേക്ക് ഓടി.

ഗൗരി പോയപ്പോ പിന്നാലെ വാണം വിട്ട പോലെ ഗോപുവും പോവാൻ നോക്കിയപ്പോഴേക്കും അവൾടെ മുന്നിൽ കേറി അക്കി ടെറസിന്റെ വാതിൽ കുറ്റിയിട്ട് അത്‌ തുറക്കാൻ പറ്റാത്ത രീതിയിൽ വാതിലിൽ ചാരി ഗോപൂനേം നോക്കി ഇളിച്ചോണ്ട് നിന്നു.

“താനെന്തുവാടോ….. ഈ കാണിക്കുന്നേ….. മുന്നീന്ന് ഒന്ന് മാറിക്കേ. എനിക്ക് പോണം. “???

“അപ്പൊ പിക് എടുക്കണ്ടേ… ”

ഒരു കള്ളച്ചിരിയും  ചിരിച്ച് അക്കി അവളുടെ അടുത്തേക്ക് ചുവട് വെച്ചു കൊണ്ട് പറഞ്ഞു.
അവൾ ഒന്ന് സംശയത്തോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി, അവന്റെ നുണക്കുഴി കവിളിൽ വിരിഞ്ഞ പുഞ്ചിരി കാണെ അവളുടെ അധരങ്ങളിലും ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു.  അക്കി ഒന്ന് കണ്ണ് ചിമ്മി തുറന്നപ്പോഴേക്കും ഗോപു മുന്നിലില്ല.
പെട്ടന്ന് അവന്റെ കൈകൾ ആരോ പിന്നിലേക്ക് പിടിച്ച് വച്ചതു പോലെ തോന്നിയപ്പോൾ അവനൊന്നു പിന്നിലേക്ക് നോക്കി.
ദേണ്ടെ  കഷ്ടപ്പെട്ട് അവന്റെ രണ്ടു കൈയ്യും അവളുടെ കൈകൊണ്ട് കഷ്ടപ്പെട്ട് പിടിച്ചു നിൽക്കുന്നു ഗോപു.
സത്യം പറഞ്ഞാൽ അവൾ ചെയ്യുന്നത് കണ്ടപ്പോ അവന് ചിരി വന്നു.

“എടോ….. താനിപ്പൊ എന്തിനാടോ കിണിക്കുന്നേ…….
അതിനും മാത്രം ഇപ്പൊ എന്ത് കോമഡിയാ ഇവിടിപ്പോ ഉള്ളേ…… ”

“ഓ….. ഒന്നും ഇല്ലെന്റെ ഫാര്യേ……. ”

“എന്തോ എങ്ങനേ…… കേട്ടില്ല…
തന്റെ ഭാര്യയോ……
എനിക്കെല്ലാം മനസ്സിലാവുന്നുണ്ട്. തന്റെ ഇളക്കവും ഇളിയും ഒക്കെ. തന്റെ മനസ്സിലരിപ്പൊക്കെ എനിക്കേ കാണാപ്പാഠമാ കാണാപാഠം. ”

അവൾ ഹൈറ്റ് എത്താത്തതുകൊണ്ട് ഏന്തി വലിഞ്ഞുകൊണ്ട് കഷ്ടപ്പെട്ട് അവന്റെ ചെവിയിലാണാ ലാസ്റ്റ് ഡയലോഗ് പറഞ്ഞേ….

‘എന്റെ ഈശ്വരാ……  ഈ പെണ്ണിന് എല്ലാം മനസ്സിലായോ……
മനസ്സിലായെങ്കിൽ എഴുത്തുകാരീ….. രണ്ട് ഓലക്കീറാ  വെള്ളതുണി ഇങ്ങെടുത്തോളൂ എന്നെ മൂടാൻ . ‘*അക്കീസ് ആത്മ

“എന്ത് എല്ലാം നിനക്കറിയാം എന്നാ നീയീ പറയുന്നേ…..? “?

“താൻ അണിയറയിൽ ഏതോ 8ന്റെയോ 88ന്റെയോ പണി ഒരുക്കുവല്ലേടോ തെണ്ടീ എനിക്കിട്ട്. അതൊക്കെ എനിക്ക്  മനസിലാവുന്നുണ്ട്. ”

‘ഓ…… അങ്ങനെ. ഞാനങ് വല്ലാണ്ട് പേടിച്ചു പോയി. ഇവക്ക് ദൈവം ഫുദ്ധി കൊറച്ച് കൂടുതൽ കൊടുത്തോണ്ട് ഫാഗ്യം. ‘

“അതേല്ലോ…… നിനക്ക് പണി ഒരുങ്ങിക്കൊണ്ടിരിക്കുവാ. എന്തെ? ”

അക്കി കൂളായി പറഞ്ഞത് കേട്ടപ്പോ ഗോപൂന്റെ കണ്ണ് ഉരുണ്ട് വന്നു. അവള് സിന്തയിൽ ആണ്ടു.
‘എന്റെ ഭഗവാനേ…. ഇങ്ങേര് ഒരു തവണ തന്ന പണിയീന്ന് ഞാൻ ഇത് വരെ കരകേറിയിട്ടില്ല
അതിനെടക്കി ഇനീം പണിയോ….. oh no. I can’t. ‘

തന്റെ കൈകൾ ഗോപുവിന്റെ കൈകളിൽ നിന്നും ലൂസ് ആയപ്പോ, അവളുടെ കൈയ്യിൽ നിന്നും അക്കി മെല്ലെ അവന്റെ കൈകൾ വലിച്ചു. എന്നിട്ട് പെട്ടെന്ന് അവൾടെ കൈയ്യിൽ പിടിച്ച് ഒരൊറ്റ വലിക്ക് അവന്റെ മുന്നിലേക്ക് കൊണ്ട് വന്ന് അവളെ അവന് അഭിമുഖമായ്  നിർത്തി  .  അവളാണെങ്കിൽ ആകെ അന്തം വിട്ട് പണ്ടാരം അടങ്ങി അവനെ നോക്കി.

“നീയിപ്പോ ആലോചിക്കുന്നേ ഞാനെന്ത് പണിയാ നിനക്ക് തരാൻ പോവുന്നേ…. എന്നാണോ…..? ”

അവന്റെ ചോദ്യം കേട്ടപ്പോ അവള് ആണെന്നും അല്ലെന്നും തലയാട്ടി.

“ഏയ്‌ നീ അതും ചിന്തിച് നിന്റെ ഈ കുഞ്ഞിതല പുണ്ണാക്കണ്ട. എനിക്ക് ഇങ്ങനെ നിന്നെപ്പോലെ കൊറച്ച് സമയത്തേക്കുള്ള    ഷോർട് പണീസ്  ഒന്നും തരാനാവൂല. So ഞാൻ നിനക്കേ ഫിക്സഡ് ആയി  പത്തു മാസത്തേക്കുള്ള ഒരു  പണിയങ്  തന്നാലോ എന്നാ  വിചാരിക്കുന്നേ. എന്തു പറയുന്നു ഏറ്റുവാങ്ങാൻ തൈയ്യാറാണോ….. ”

“പത്തു മാസവോ…….. ?????
താനൊന്ന് പോയെടോ കോപ്പേ…….
തനിക്ക് പ്രാന്താടോ………
പോടോ പോയി ഊളമ്പാറയിലോ കുതിര വട്ടത്തോ പോയി കെട.
അല്ലപോലും അവന് പത്തുമാസം ഫുൾ എനിക്ക് പണി തരണം പോലും.
ഇതൊക്കെയേ കള്ളക്കളിയാ….. കള്ളകളി.
ഞാൻ തനിക്ക് വെറും second’s or minutes നീണ്ടുനിൽക്കുന്ന പണിയല്ലെടോ തരാറ് എന്നിട്ട്….
യൂ ചീറ്റ് . ബ്ലഡി പണ്ടാരക്കാലൻ. പട്ടി ചെറ്റ. ത്ഫൂ…. ത്ഫൂ….. ത്ഫൂ…. ”

കട്ടകലിപ്പും അടിച്ച് അതും പറഞ്ഞോണ്ട് അവളവന്റെ കൈയ്യും വിടുവിച്ച് എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് വാതിലും തള്ളി തുറന്നോണ്ട് അവിടുന്ന് പോയി.

3 Comments

  1. ?????

  2. Mm..Apo karyangal nadanu avar friends vare ethi apo pathuke baki karyngal koodi nadakkatte ethu?.. adutha part vekam varo waiting for next part ❤️

  3. ജിന്ന് ?

    പതുക്കെ പതുക്കെ അവർ ഒന്നാകട്ടെ??

Comments are closed.