Oh My Kadavule – part 05 [Ann_azaad] 175

 

 

“ഗൗരി അളിയോ……യ്‌ കൂയ് ”

ടെറസിലേക്കുള്ള വാതിലും തള്ളി തുറന്നോണ്ട് ഗൗരിയെ ഉറക്കെ വിളിച്ചുകൊണ്ട് അക്കി അങ്ങോട്ട്‌ വന്നു.

“ആഹ്    അളിയനിതെപ്പോ വന്നു…
ഞങ്ങളിപ്പോ അളിയന്റെ കാര്യം പറഞ്ഞിട്ടേ ഉള്ളൂ….. ”

‘ഓ… അത്‌ കെട്ടൊണ്ടല്ലേ ഞാനിപ്പോ ഇങ്ങോട്ട് വന്നേ….. ‘

“എന്താ ഏട്ടാ…. ”

“എന്താ എന്നെ പറ്റി പറഞ്ഞേ…. എന്ന് ചോദിച്ചതാ….”

“ഏട്ടൻ ഭയങ്കര പൊളിയാ എന്നൊക്കെ പറഞ്ഞതാ….. ”

“ആണോ…… ശ്ശ്യോ  നിക്ക് വയ്യ.
അല്ല ഗൗരിഅളിയാ….. ഇവിടെ എന്താ പരുവാടി. ”

അക്കി ഗൗരിയുടെ തോളിൽ കൈ കുത്തി  ഗോപൂനെ ഒരു പ്രത്യേക ഭാവത്തിൽ  അടിമുടി ഒന്ന് ചൂഴ്ന്നു നോക്കി..

“അയ്യേ….ഈ വൃത്തികെട്ടവനെന്തുവാ ഇങ്ങനെ നോക്കുന്നേ……
എന്റെ ഈശോയേ…. ഇനി ഞാൻ തുണിയൊന്നും ഉടുത്തിട്ടില്ലേ …..? ഓ …ഉണ്ട് ഉണ്ട് .. ”
*ലെ ഗോപുവിന്റെ ആത്മ

 

“അത്‌ അക്കിയേട്ടാ ഞാൻ ഇവിടെ ഗോപു ചേച്ചിക്ക് കൊറച്ച് പിക് എടുത്ത് കൊടുക്കുവായിരുന്നു. ”

“ഓ…… അങ്ങനെ. എവിടെ എടുത്ത പിക് ഒന്ന് കാണട്ടെ. ”

“ദാ……. ”

“കൊള്ളാം. But ഫേസ് അത്ര expressive അല്ല. ആ ഹാപ്പി മൂഡ് അങ്ങോട്ട് സെറ്റ് ആവുന്നില്ല. ”

“ആ…. അക്കിയേട്ട എനിക്കും തോന്നി. ”

“എനിക്ക് അത്രയൊക്കെ expression ഇടാനേ ഒക്കൂ……. ഗൗരീ  നീ ആ ലൂസ് talk ഒന്ന് നിർത്തി പിക് എടുക്കുവോ പ്ലീസ്.” ??

“ആ ചേച്ചീ ചേച്ചി പോസിക്കോ….. ”

ഗോപു പോസി ക്യാമറയിലോട്ടു നോക്കുമ്പോ അതാ തൊട്ടപ്പുറത്ത് അക്കി അവളെ അൽ നോട്ടവും  നോക്കി നിൽക്കുന്നു. സ്കാനിങ് വരെ തോറ്റുപോകും ആ നോട്ടത്തിൽ.അത്  കണ്ടപ്പോ ഗോപു കഷ്ടപ്പെട്ട് മുഖത്ത് വരുത്തിയ ആറ്റിട്യൂട് expression ഒക്കെ പെട്ടിയും കിടക്കേം എടുത്തു സ്ഥലം കാലിയാക്കി. അവൻ ചുമ്മാ ഒന്ന് അവൾടെ കാലിലേക്ക്  ഒന്ന് നോക്കി .അവളപ്പഴാണ് അവളുടെ പാന്റിലേക്ക് നോക്കുന്നേ…..

“അയ്യേ…. ഇനി ഇവൻ ഈ തുളയിലോട്ടും നോക്കി നില്കുവാണോ….. ”

അവള് പെട്ടന്ന് രണ്ട് കൈകൊണ്ടും patches പൊത്തി. അത് കണ്ടപ്പൊ അക്കി ഒന്ന് പിന്നിലേക്ക് തിരിഞ്ഞു ചിരിക്കാനുള്ളതൊക്കെ ചിരിച്ചു തീർത്ത് എഗൈൻ flirting sight തുടങ്ങി.

“ചേച്ചീ…. ചേച്ചി എന്തുവാ ഈ ചെയ്യുന്നേ ആ കൈ എടുത്ത് മാറ്റ്…. പിക് എടുക്കണ്ടേ….. ”

“ഏഹ്…… ആ…വേണം. ”
അവള് കണ്ണുരുട്ടി അക്കിയെ ഒന്ന് പേടിപ്പിക്കാൻ നോക്കിയപ്പോ, അവനവിടുന്ന് കണ്ണ്കൊണ്ട് പീഡിപ്പിക്കുന്നു. ?

“ഗൗരീ…… മോളേ ഒന്നിങ്ങു വന്നേ… ”

പെട്ടന്ന് താഴേന്ന് രാധികമ്മയുടെ വിളി കേട്ടു

“ആ…. ദാ.. അമ്മാ വരുന്നു. ”

“ചേച്ചീ ഇതാ ഫോൺ പിടിച്ചോ ഞാൻ ഇപ്പൊ വരാവേ…. ”

അവള് ഗോപൂന്റെ കൈയ്യിൽ ഫോൺ കൊടുക്കാൻ നോക്കിക്കൊണ്ട് പറഞ്ഞു.

“ഏയ്‌ ഗൗരീ നീ വരണം എന്നില്ല ഗോപൂന് ഞാൻ പിക് എടുത്തു കൊടുത്തോളാം…
നീ ആന്റീനെ പോയി ഹെല്പ് ചെയ്തോ… ”

അത്‌ കേട്ടപ്പോ ഗോപു അവനെ ഒന്ന് നോക്കി. ചെക്കൻ അവളെ നോക്കി ഒന്ന് സൈറ്റ് അടിച്ച് കാണിച്ചു.

3 Comments

  1. ?????

  2. Mm..Apo karyangal nadanu avar friends vare ethi apo pathuke baki karyngal koodi nadakkatte ethu?.. adutha part vekam varo waiting for next part ❤️

  3. ജിന്ന് ?

    പതുക്കെ പതുക്കെ അവർ ഒന്നാകട്ടെ??

Comments are closed.