Oh My Kadavule – part 05 [Ann_azaad] 175

“ഓ കാള വാല് പൊക്കുന്നതു കണ്ടാലേ അറിയാല്ലോ എന്തിനാന്ന്.. ആ..വേഗം ഫോൺ എടുക്ക് ഞാൻ എടുത്ത് തരാം.. but one കണ്ടീഷൻ എന്നെ ഇങ്ങോട്ട് കേറി പഠിപ്പിക്കാൻ വരരുത്. ”

“ഏയ്‌ ഞാൻ അങ്ങനൊന്നും ചെയ്യാറെ ഇല്ല. ”

“ഓ… ഇല്ലേ ഇല്ല. ഫോൺ അങ്ങനെ ചെരിക്ക്. ഇങ്ങനെ ചെരിക്ക്. അങ്ങനെ പിടിക്ക് അവിടുന്നെടുക്ക് ഇവിടുന്നെടുക്ക് അജ്ജാതി വർത്താനം വല്ലോം പറഞ്ഞാൽ ചേച്ചിയാണേ സത്യം ഞാൻ  ഇട്ടേച്ചു പോവും. ”

 

“ഏയ്‌ ഞാൻ ഒന്നും മിണ്ടത്തു കൂടിയില്ല. നീ വരുന്നു എടുത്തു തരുന്നു പോകുന്നു അത്ര മാത്രം. ഇന്നാ ഫോൺ. ”

“ആ ഇനി അവിടെവിടെങ്കിലും പോയി നിക്ക്. ”

“അയ്യോ അതിനിവിടുന്നല്ല എടുക്കണ്ടേ ടെറസ്സേൽ നീ കൊറേ turtle vein ഒക്കെ നട്ടു പിടിപ്പിച്ചില്ലായിരുന്നോ അവിടുന്ന് എടുക്കാം ബാ…… പേടിക്കണ്ട നിന്റെ സ്വന്തം സാധനം പോലെ കണ്ടാൽ മതി ആ turtle vein ഒക്കെ.”

“ന്ത്‌. ഇന്റെ സാധനം തന്നല്ലേ അതൊക്കെ. ”

“ഓ…. ഒന്ന് ലഹള ഉണ്ടാക്കാതെ വാ കൊച്ചേ…”

എന്നും പറഞ്ഞോണ്ട് ഗോപു ഗൗരീനേം കൂട്ടി
ടെറസ്സിലേക്ക് വിട്ടു.

➖️➖️

കൊറച്ച് കഴിഞ്ഞ് അക്കി വീട്ടിൽ എത്തി.

“ചേച്ചീ ആറ്റിട്യൂട് വരട്ടെ ആറ്റിട്യൂട് .”

“ആ ഇങ്ങനെ പോരെ ”

“അയ്യേ ……ഇത് ആറ്റിട്യൂട് അല്ല ആട്ടും കാട്ടം കണ്ട expression ആ ..ഇളിക്കല്ലേ ചേച്ചീ പ്ലീസ് . ഒന്ന് സൈഡിലേക്ക് നോക്കി നിന്നെ കൈ കൊറച്ചൂടെ പോക്ക് . ആ …ഇത് ഓക്കെ . അങ്ങനെ തന്നെ നിക്ക് .”

വണ്ടി പാർക്ക്‌ ചെയ്ത് sit out ലേക്ക് കേറാൻ നോക്കുമ്പോഴാണ് ടെറസിന്റെ മോളിൽ ഗോപൂന്റേം ഗൗരീന്റേം  സൗണ്ട് കേൾക്കുന്നേ .

മോളിലോട്ട് നോക്കുമ്പോ ദേ അൽ പോസലും പോസി  നിൽക്കുന്നു അവന്റെ ഫാര്യയും ഗൗരിയും . അത്യാവശ്യം  വെയിലടിക്കുന്നുണ്ടായിരുന്ന സമയത്ത് സൂര്യനേം നോക്കി മുഖത്ത് വെയിലടിക്കുന്നതൊക്കെ തടുക്കുന്ന രീതിയിൽ കൈയ്യും വച്ച് നിൽക്കുന്നു . നല്ല ചില്ലി red കളർ ലിപ്സ്റ്റിക്കും ഇട്ട് ഒരു patch  ജീനും ഷോർട് ടോപ്പും ഇട്ട് നിൽക്കുന്ന അവളെ കണ്ടപ്പോ അവന്റെ ചുണ്ടിലെന്തോ ഒരു പുഞ്ചിരി വിരിഞ്ഞു .

“ഓ അന്നങ്ങനൊരു കള്ളം പറഞ്ഞോണ്ട് , അടിച്ച ലോട്ടറി ആണ് ആ സാധനം എന്നറിയാൻ വൈകി പോയല്ലോ കണ്ണാ …
ഏതായാലും ഇഷ്ടാവാണെന്നൊന്നും പറഞ്ഞ് അവൾടെ അടുത്തോട്ടു പോവുകയേ വേണ്ടാ …
അയ്യേ അതിനെപ്പഴാ എനിക്കവളെ ഇഷ്ടമായേ ..ഒന്ന് പോ അക്കീ നിനക്ക് അവളോട് പ്രേമം ഒന്നും അല്ല വെറും crush അത്രമാത്രം . അത്രേം day ഒരുമിച്ച് അടീം വഴക്കും ഒക്കെയായി ഉണ്ടായോണ്ട് നിനക്ക് അങ്ങനൊക്കെ തോന്നുവാ …..
പിന്നേ ……നീ ഒന്ന് ചിന്തിച്ചു നോക്കിക്കേ അവള് നിനക്കിട്ട് എത്ര പണിഞ്ഞൂന്നൊക്കെ .
ഓഹ് ആലോചിച്ചിട്ട് തന്നെ നിനക്കവളെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നില്ലേ …..
ആഹ് ഇടക്കെടക്കി അതൊക്കെ ആലോചിക്കുന്നതാ നിന്റെ ആരോഗ്യത്തിനു നല്ലേ ….
(അക്കി അവനോടു തന്നെ പറഞ്ഞു )

ആ…അതൊക്കെ ന്തേലും ആവട്ടെ ഇപ്പൊ എന്റെ ഫാര്യ കഷ്ടപ്പെട്ട് പോസി ഫോട്ടോ എടുക്കുവല്ലേ …..അപ്പൊ ആരെങ്കിലും ആ ഫോട്ടോ എടുപ്പ് കൊളവാക്കികൊടുക്കണ്ടേ ….
ആര് കൊളവാക്കും ??ഞാൻ കൊളവാക്കണോ? ….ണോ …ണോ …ണോ .
ഏയ്‌ അല്ലെങ്കിൽ വേണ്ടാ പാവം ജീവിച്ചു പോവട്ടെ .?

“ചേച്ചീ ഒന്ന് വേഗം നോക്ക് ആ ഗൗതമേട്ടൻ വന്നാൽ പിന്നെ മരിയാദക്കി പിക് എടുക്കാൻ സമ്മതിക്കൂല . വെറുപ്പിച്ച് കൊളവാക്കി കയ്യിൽ തരുവേ …”

“ഓ…എന്റെ ഗൗളീ ഏട്ടൻ ഇപ്പൊ വരത്തൊന്നും ഇല്ല .പിന്നെ കൊളവാക്കാൻ ചാൻസ് ഉള്ളേ അക്കിയാ ….അങ്ങേരും ഇവിടില്ലല്ലോ …..so don’t worry .”

“Oh my വൈഫീ യൂ മെൻഷൻഡ് മീ …..?
ചേട്ടനിവിടുണ്ട് മുത്തേ .?…..കൊളവാക്കാൻ അല്ലാണ്ട്  പിന്നെന്തിനാ മുത്തേ ചേട്ടൻ ജീവിച്ചിരിക്കുന്നെ . ചേട്ടനിതാ വരുന്നു കൊളവാക്കാൻ .”

അതും പറഞ്ഞോണ്ട് അക്കി ഓടിച്ചാടി ടെറസിലേക്ക് വിട്ടു .

3 Comments

  1. ?????

  2. Mm..Apo karyangal nadanu avar friends vare ethi apo pathuke baki karyngal koodi nadakkatte ethu?.. adutha part vekam varo waiting for next part ❤️

  3. ജിന്ന് ?

    പതുക്കെ പതുക്കെ അവർ ഒന്നാകട്ടെ??

Comments are closed.