“ഏ …..അത് ഫൗളാ …..ആദ്യം ഞാനാ ചോദിച്ചേ …..”
“എന്നാ നീ പറ ആദ്യം .”
“അയ്യോ അല്ലെങ്കിൽ വേണ്ടാ നിങ്ങള് തന്നെ പറഞ്ഞോ.”
“ഓക്കേ ..എടോ നമ്മള് നാളെ അച്ചമ്മേടെ i mean തന്റെ അമ്മമ്മ എന്റെ അച്ഛമ്മ
അങ്ങോട്ട് പോകുവല്ലേ .. .അപ്പൊ പ്ലീസ് നമ്മള് തമ്മിലുള്ള പ്രശ്നം ഒന്നും അച്ഛമ്മ അറിയരുത് . ഒന്നാമത് ഒരു അറ്റാക്ക് കഴിഞ്ഞതല്ലേ ….പ്ലീസ് .
അതോണ്ട് നമ്മക്ക് നല്ല ഫ്രണ്ട്‌സ് ആയിക്കൂടെ .?”
അവൻ യാചനാപൂർവ്വം പറഞ്ഞത് കേട്ടപ്പോ അവളാകെ അന്തം വിട്ട് പോയി
‘എന്റെ പൊന്നു ദൈവംതമ്പുരാനെ ഇത് തന്നല്ലേ ഞാനും ഇപ്പൊ പറയാൻ വന്നേ …
ആ …ഏതായാലും ഇങ്ങോട്ട് ബെഗ്ഗിയതല്ലേ
കൊറച്ച് ജാഡ ഇടാം .’
“എനിക്കൊന്ന് തിങ്കണം മിഷ്ടർ .”
“ആ …എന്നാൽ നീ ആലോചിച്ചു പറഞ്ഞാൽ മതി . അല്ല നിനക്കെന്തോ പറയാനുണ്ടെന്ന് പറഞ്ഞില്ലായിരുന്നോ അതെന്താ …”
“എനിക്ക് പറയാനുള്ളത് … ആ …കിട്ടിപ്പോയി .
ഇവിടുത്തെ ഫുഡ് കൊള്ളാവോ .?…”
“ന്ത് ?ഫുഡ്ഡോ . …..”?
“ആ ഫുഡ്ഡ് തന്നെ . ശാപ്പാട് .”
“ആ ….കൊള്ളാം ..എന്നാൽ ഗുഡ് നൈറ്റ് .താൻ ഉറങ്ങിക്കോ ….”
‘ഇന്റെ ഭഗവാനേ ഇങ്ങനൊരു വട്ടു കേസ് .’
അക്കി വേഗം തലയണയും പുതപ്പും എടുത്ത് അവിടുന്ന് ഇറങ്ങി .
‘അയ്യോ ഇങ്ങേരു പോയോ …..ഗൗതമേട്ടന്റെ റൂമിൽ കേറുന്നേനു മുന്നേ പോയി പറഞ്ഞേക്കാം …..’
അവള് വേഗം റൂമീന്നു പുറത്തിറങ്ങി നോക്കുമ്പോ അവൻ ഗൗതമിന്റെ റൂമിൽ കേറീട്ടില്ല .
“ആക്കിയേട്ടാ ………”
അവള്ടെ വിളി കേട്ടപ്പോ അവൻ തിരിഞ്ഞു ചോദ്യഭാവത്തിൽ ഒന്നവളെ നോക്കി .
“ഞാൻ ആലോചിച്ചു . നമ്മക്ക് ഫ്രണ്ട്‌സ് ആവാം ….
ഫ്രണ്ട്‌സ് ”
അവള് അവന് നേരെ വലതു കൈ നീട്ടിക്കൊണ്ട് ചോദിച്ചു .
“താൻ സീരിയസ് ആയി പറഞ്ഞതാണോ ….”
കണ്ണൊക്കെ വിടർത്തികൊണ്ടവൻ ചോദിച്ചു .
“ആ ….സീരിയസ് ആയി തന്നെ പറഞ്ഞതാ . ഒരു കൈ താഡേയ് ….”
അത് കേട്ടപ്പോ അവൻ പില്ലോയും പുതപ്പും അവിടെ ഇട്ട് ചിരിച്ചോണ്ട് അവളെ പോയി ഒന്ന് ഹഗ്ഗ് ചെയ്തു .
അവളാകെ പകച്ചു പോയി . പിന്നെ അവന്റെ ആ ഹഗ്ഗിൽ ഇത്തിരി പോലും lust ഇല്ലെന്ന് തോന്നിയപ്പോൾ അവളവനെ തിരിച്ചും ഹഗ്ഗ് ചെയ്തു .
ബാൽക്കണീന്ന് സൊള്ളലൊക്കെ കഴിഞ്ഞ് വരുന്ന ഗൗതം കാണുന്നത് ഹഗ്ഗ് ചെയ്തോണ്ട് നിൽക്കുന്ന രണ്ടെണ്ണത്തിനെയും .
‘സിവനേ ….ലൈവ് ഷോയോ ….ഇതുങ്ങൾക് ആ റൂമീന്നു പോരെ ഇജ്ജാതി പണിയൊക്കെ .
ഏഹ് …പൊതപ്പും തലയിണയും ഒക്കെ ഉണ്ടല്ലോ ഇന്നിനി ഇവിടെ തന്നെയാണോ രണ്ടിന്റെയും പള്ളിയുറക്കം .
ആണ്ടവാ ……ഇവിടെ ഇങ്ങനൊരു കന്യകൻ ഉള്ള കാര്യം ഇതുങ്ങൾ മറന്നു പോയോ ….’
???????????????
തുടരും ………
?????
Mm..Apo karyangal nadanu avar friends vare ethi apo pathuke baki karyngal koodi nadakkatte ethu?.. adutha part vekam varo waiting for next part ❤️
പതുക്കെ പതുക്കെ അവർ ഒന്നാകട്ടെ??