Oh My Kadavule 5
Author :Ann_azaad
[ Previous Part ]
 
“എടാ….. മൃണാൾ എനിക്കൊന്നും മനസ്സിലാവാത്ത ഒരവസ്ഥയാടാ ഇപ്പൊ.
അവള് പറഞ്ഞ രീതി ഒക്കെ വച്ച് അവള് സത്യവാ പറഞ്ഞതെന്നാടാ തോന്നുന്നേ….
പക്ഷേ അവള് അന്ന് കാണിച്ചു കൂട്ടിയതൊക്കെ ആലോചിക്കുമ്പൊ എന്തോ അതൊക്കെ കള്ളമാണെന്ന് ഒരു തോന്നലും പിന്നെ അവളുടെ ഞാൻ അറിയുന്ന charecter വെച്ച് അവൾക് അങ്ങനൊന്നും ഒരിക്കലും ചെയ്യാൻ കഴിയൂല എന്നും തോന്നുന്നു . എന്താന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല ”
പിറ്റേന്ന് രാവിലെ തന്നെ അക്കി അവന്റെ ഓഫീസിൽ തന്നെ വർക്ക് ചെയ്യുന്ന അവന്റെ ഫ്രണ്ട് മൃണാൾ നെ കണ്ട് ഒന്ന് സംസാരിച്ച് മൈൻഡ് relax ആക്കാൻ അവനെ കാണാൻ പോയതായിരുന്നു . മൃണാൾ അക്കിയെ പരിജയപ്പെടുന്നതിനു മുന്നേ ഗോപൂന്റെ best friend ആയിരുന്നു .
“അക്കീ നീ കേട്ടതും അവള് പറഞ്ഞതും ആയിട്ടുള്ള കാര്യങ്ങളൊക്കെ സത്യം തന്നാ.
ഞാൻ എത്ര തവണ ഇതൊക്കെ നിന്നോട് പറയാൻ നോക്കീന്നു നിനക്കറിയുവൊ..
എപ്പോ ഞാൻ പറയാൻ നോക്കിയോ അപ്പഴൊക്കെ നീ അവളുടെ കാര്യവും പറഞ്ഞു
നിന്റടുത്തേക്ക് വരണ്ടാന്നല്ലേ പറയാറ്. ഒരിക്കലും അങ്ങനൊരു നാടകം കളിക്കണ്ട ആവശ്യം ഒന്നും അവൾക്കില്ല . അവളൊരിക്കലും ഒരു റീസൺ ഇല്ലാതെ അങ്ങനൊന്നും ചെയ്യൂലെന്നും ആലോചിച്ചു നോക്കാനും ഞാൻ എത്ര തവണ നിന്നോട് പറഞ്ഞു അപ്പഴൊക്കെ നിനക്ക് ഞാൻ പറയുന്നതൊക്കെ നെവർ മൈൻഡ്.
നിനക്ക് അവളെ അറിയുന്നതിനെക്കാൾ നന്നായി എനിക്ക് അവളെ അറിയാം.. നിന്നെക്കാൾ എന്നെ കെയർ ചെയ്തിട്ടുള്ളതും എനിക്കെന്തെങ്കിലും വിഷമങ്ങളൊക്കെ വരുമ്പോ എന്റെ കൂടെ നിന്നതും അവളും രതുലും ആൻസിയും ഒക്കെയാ……
അവരെ കിട്ടിയേൽ പിന്നേ ഇന്നിതു വരെ ഞാൻ തനിച്ചാണെന്നൊന്നും എനിക്ക് തോന്നീട്ടില്ല. ഇന്നീ നിമിഷം വരെ എന്റെ പേരെന്റ്സ് ഒക്കെ വിട്ടു പോയിട്ടും… ആകെ ഉള്ള ബന്ധുക്കൾ വരെ തിരിഞ്ഞു നോക്കാതിരുന്നപ്പഴും ഞാനും ആയിട്ട് ഒരു തരത്തിലുള്ള ബ്ലഡ് റിലേഷനും ഇല്ലാത്ത അവര് മൂന്നും ഉള്ളതോണ്ടാ ഞാൻ ഇത്രേം ഹാപ്പി ആയിരിക്കുന്നെ.
പക്ഷെ അന്നാ സംഭവം നടന്നേൽ പിന്നേ ഗോപു മാത്രം ഞങ്ങടെ ടീമിൽ അത്ര ആക്റ്റീവ് അല്ല. അവളിങ്ങനെ എല്ലാരുടേം മുന്നിൽ കോമഡി പീസ് ആയി തകർത്താടുന്നെന്നെ ഉള്ളൂ….
ഉള്ളു നിറയെ എന്തൊക്കെയോ വിഷമങ്ങളും ആയി നടക്കുവാ ആ പാവം.
പിന്നെ നിനക്കൊരു കാര്യം അറിയാവോ അവക്ക് ആ ചെറ്റ നിപുണെന്നു വച്ചാൽ ജീവനായിരുന്നു. ഞങ്ങളാ ഒക്കത്തിനും കാരണം. അവൻ അവളെ കാണുമ്പോഴേക്കും വല്ലാത്ത സംസാരവും കാര്യങ്ങളും ഒക്കെ ആയിരുന്നു. അന്നൊക്കെ അവന്റെ പെങ്ങടെ മോൾ ആ ആരുഷി അവൾടെ അടുത്ത് ട്യൂഷന് വരാറുണ്ടായിരുന്നു. അന്നൊക്കെ ഇവനായിരുന്നു ആ കൊച്ചിനെ കൊണ്ടാക്കാറും കൂട്ടികൊണ്ട് പോവാറുമൊക്കെ.
ഒരുമാതിരി അവളെ കാണാനായിട്ടു വരുമ്പോലെ ആയിരുന്നു കണ്ടാൽ തോന്ന. തുടക്കത്തിൽ അവക്ക് അവനോട് എന്തോ ഒരു crush ഒക്കെ ഉണ്ടായിരുന്നു . പിന്നെ
ഞങ്ങള് വെറുതേ തമാശക്ക് അവളെ ഇങ്ങനെ അതും പറഞ്ഞ് ഇളക്കി ഇളക്കി അവസാനം അവക്ക് അവനെന്നു വച്ചാൽ എന്തോ പ്രാന്തായിരുന്നു.
അന്ന് ആ പ്രശ്നം ഒക്കെ ഉണ്ടായില്ലേ.. അതൊക്കെ കഴിഞ്ഞ് അവനും അനൂം കൂടി സംസാരിക്കുന്നത് കേട്ടപ്പഴാ മനസ്സിലായേ അവനെന്നോ അനൂം ആയിട്ട് സെറ്റ് ആയിരുന്നൂന്നും അനൂനെ കാണാൻ വരുന്ന വരവായിരുന്നു അതൊക്കെ എന്നും .
അന്നാ ഒരുമ്പെട്ടോളും ഞങ്ങടെ ടീമിലായിരുന്നല്ലോ .
പിന്നെ അന്നത്തെ ആ ഇഷ്യൂ ഇല്ലേ അതിലെ ഒന്നൊഴികെ ബാക്കി ഒക്കെ അവനും അവളും കൂടി പ്ലാൻ ചെയ്തതായിരുന്നു . അതും അവരുടെ രണ്ടു പേരുടെയും ലൈഫ് സെറ്റാവാൻ വേണ്ടി. പക്ഷേ ഞങ്ങള് അതൊന്നും ഇതുവരെ ഗോപൂനോട് പറഞ്ഞിട്ടില്ല.
പിന്നെ അന്ന് അവളെ കേറി പിടിച്ചൂന്ന് പറയുന്ന ആ സാധനം വിഷ്ണു ആണെന്ന് തന്നെയാ എനിക്ക് തോന്നുന്നേ…..
കാരണം പലപ്പോഴും ഞാൻ കണ്ടീണ്ട് അവൻ അവളെ ഒരുമാതിരി നോക്കുന്നതൊക്കെ. ഒരുതവണ ഞാനും രതുലും ആ ജന്തൂനോട് ഒടക്കീട്ടും ഉണ്ട്.
പിന്നെ അവളിപ്പോ വെറുതെ നിനക്കിങ്ങനെ പണി തന്നോണ്ടിരിക്കുന്നെ അന്നത്തെ ആ ദേഷ്യം കൊണ്ടൊന്നും അല്ല. അവക്ക് സത്യം പറഞ്ഞാൽ അങ്ങനുള്ള കാര്യങ്ങളൊന്നും എപ്പഴും മനസ്സിലിട്ടോണ്ട് നടക്കുന്ന സ്വഭാവം ഒന്നും ഇല്ല . പിന്നെ ആരെങ്കിലും പറഞ്ഞ് പിരികേറ്റി ഓർക്കുമ്പോ വല്ലാണ്ട് കലിപ്പടിച്ചു
നടക്കും. എന്നോടൊക്കെ എത്ര കലിപ്പിച്ചീണ്ടെന്നു അറിയാവോ…. ഇപ്പോഴത്തെ അവൾടെ ഉദ്ദേശം എന്താന്ന് വെച്ചാൽ നിന്നെ വെറുപിച്ച് എങ്ങനേലും ഡിവോഴ്സ് വാങ്ങിക്കാ എന്നുള്ളതാ. നിന്നോട് എനിക്കൊന്നേ പറയാനുള്ളൂ വെറുതെ നിന്റെ revenge തേങ്ങ മാങ്ങ എന്നൊക്കെ പറഞ്ഞ് നില്കാതെ ഡിവോഴ്സിന് സമ്മതിച്ചൂടെ. ”
“ഡിവോഴ്സിന് സമ്മതിച്ചു പോയേനെ.
ഇതൊക്കെ അറിയുന്നതിന് മുൻപേ ആയിരുന്നെങ്കിൽ.
But അറിയില്ല, എന്തോ എന്നെക്കൊണ്ട് അവളെ വിട്ടു കളയാൻ പറ്റില്ല.
എനിക്ക് സത്യം പറഞ്ഞാൽ അവളുടെ അടുത്ത് നില്കുമ്പോ എന്തോ ഹാർട്ട് ബീറ്റ് ഒക്കെ കൂടുമ്പോലെയാ.ഇന്നും ഇന്നലേം തുടങ്ങീതൊന്നും അല്ല . അന്ന് ഷാരോൺ ചേട്ടന്റെ മാരേജ്ന് അവളെ 1st ടൈം കണ്ടപ്പോ മുതലേ തുടങ്ങീതായിരുന്നു .
?????
Mm..Apo karyangal nadanu avar friends vare ethi apo pathuke baki karyngal koodi nadakkatte ethu?.. adutha part vekam varo waiting for next part ❤️
പതുക്കെ പതുക്കെ അവർ ഒന്നാകട്ടെ??