ഒടിയൻ 2 [അപ്പു] 259

പ്രിയപ്പെട്ടവരെ ഈ കഥ എന്റെ ഭാവനയാണെങ്കിലും ഇതിൽ ഒടിയനെ പറ്റി പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം സത്യമാണ്. ഒടിവിദ്യ അഭ്യസിക്കുന്നവർക്ക് അമാനുഷികമായ ഒത്തിരി കഴിവുകൾ ഉണ്ടായിരുന്നു. അതൊന്നും കഥക്ക് വേണ്ടി ഉണ്ടാക്കിയതല്ല സാഹചര്യം അനുസരിച്ച് ഉപയോഗിച്ചു എന്ന് മാത്രം.

 

ഒടിയൻ 2

Odiyan Part 2 | Author : Appu

[ Previous Part ]

മനയിൽ നിന്നിറങ്ങി നടന്ന ഭാർഗവൻ നേരെ ചെന്നത് അയാളുടെ കുടിലിലേക്കാണ്. ഒടിയൻതുരുത്തിൽ നിന്ന് മാറി നാട്ടിൽ തന്നെ കേശവൻ നായർ അയാൾക്കൊരു കുടിലും കുറച്ച് സ്ഥലവും കൊടുത്തിരുന്നു. തുരുത്തിൽ കുടിയിരുത്തിയ മാടന്റെ പൂജകൾക്കല്ലാതെ ഭാർഗവൻ ഇപ്പൊ തുരുത്തിലേക്ക് പോവാറില്ല.

കുടിലിൽ ചൊങ്കൻ ഉണ്ടായിരുന്നു. അവനാണിപ്പോൾ ഭാർഗവന്റെ സഹായി. ഒടിവെക്കാൻ വേഷം മാറിയിറങ്ങുന്ന ഒടിയന്മാർ പുലരും മുന്നേ തിരിച്ചെത്തും. കുടിയിലെ പെണ്ണ് അതുവരെ ഉറങ്ങാതെ കാത്തിരിക്കണം.

ഒടി പൂർത്തിയാക്കിയിട്ടും കലിയടങ്ങാതെ പുരക്ക് ചുറ്റും ഓടുന്ന ഒടിയന്റെ മേലേക്ക് ചാണക വെള്ളം കലക്കി ഒഴിക്കുമ്പോഴാണ് ഒടിവേഷം മാറി മനുഷ്യരൂപം കൈവരുന്നത്. ഇതിന് താമസമുണ്ടായാൽ വീട്ടിലെ പെണ്ണിനേയും ഒടിയൻ കൊല്ലും.

അങ്ങനെ ഒരുവട്ടം ഒടിവെക്കാൻ പോയ ഭാർഗവനെ കാത്തിരുന്ന് ഭാര്യയായിരുന്ന കനകം ഉറങ്ങിപ്പോയി.. നിർഭാഗ്യവശാൽ അന്ന് വേഷം ഒരു പാമ്പായിരുന്നു. പുലരുന്നതിന് മുന്നേ വീട്ടിൽ എത്തിയ ഒടിയനായ പാമ്പിന്റെ വിഷമേറ്റ് കനകം മരിച്ചു.

ഇനിയും ഒരു സ്ത്രീസമ്പർഗം വേണ്ടെന്ന് വെച്ച ഭാർഗവൻ അന്ന് കൂടെ കൂട്ടിയതാണ് ചൊങ്കനെ. സ്‌ത്രീ സ്വഭാവം ഉള്ള അവനും ആ കർമത്തിന് യോജിച്ചവൻ തന്നെയായിരുന്നു.

ഭാർഗവൻ വീട്ടിലെത്തി ജലപാനം പോലും ഉപേക്ഷിച്ച് സന്ധ്യ വരെ തന്റെ ഉപാസനാ മൂർത്തികളായ മാടനും മറ്റ് ദുർദേവതകൾക്കും പൂജ നടത്തി.

അന്ന് മേടമാസത്തിലെ പൗർണ്ണമി. ചന്ദ്രനും പ്രകാശിക്കുന്ന അന്ന് ഇരുട്ടിന് ബലമുണ്ടാവില്ലെന്ന് ഭാർഗവന് അറിയാം. മാടന് ഒരു കരിംകോഴിയെയും കുരുതികൊടുത്ത് ഭ്രൂണം കൊണ്ട് ഉണ്ടാക്കിയ മരുന്ന് കയ്യിലെടുത്ത് അതും ഭാർഗവൻ പൂജിച്ചു.

ശേഷം ദേഹത്ത് പുരട്ടുന്ന പച്ചമരുന്നുകൾ കൊണ്ട് തയ്യാറാക്കിയ എണ്ണകൾ പുരട്ടി അയാൾ തയ്യാറായി.പരിപൂർണ്ണ നഗ്നനായി നാലുകാലിൽ നിന്ന് മന്ത്രം ചൊല്ലി ഭ്രൂണത്തിൽ നിന്നുണ്ടാക്കിയ മരുന്ന് ചെവിക്ക് പിന്നിൽ പുരട്ടിയതും കൊടുങ്കാറ്റിന്റെ വേഗത്തിൽ അയാൾ കുടിലിൽ നിന്ന് പുറത്തേക്ക് പാഞ്ഞു.

അതേ സമയം ഉമ്മറത്തെ പടിയിൽ ഇരുന്ന് നിലാവെളിച്ചം ആസ്വദിച്ചു ഭാര്യയുടെ നിറവയറും തടവി അതിൽ ചെവി ചേർത്ത്, പിറക്കാനിരിക്കുന്ന കുഞ്ഞിനോട് സംസാരിക്കുകയായിരുന്നു മഹാദേവനും പാർവതിയും.

“പാവം മുത്തശ്ശി… എന്റെ കുഞ്ഞിനെ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ടായിരുന്നു ഏട്ടാ…”

“ഹ്മ്മ്.. ഇനി രണ്ട് മാസം കൂടി.. അല്ലെ പാറു.. എന്റെ കുട്ടൻ ഇങ്ങ് വരാൻ.. ”

“കുട്ടൻ കുട്ടൻ എന്ന് പറഞ്ഞ് അധികം തുള്ളിച്ചാടണ്ട ചവിട്ടും കുത്തും ഒന്നുമില്ലാത്തത് കൊണ്ട് പെണ്ണാണോ എന്നൊരു സംശയമുണ്ട് !!”

81 Comments

  1. പട്ടാമ്പിക്കാരൻ

    Adipoli

    1. Thanks bro ❤❤❤

      1. Ee katha pettennu theerkkaruth
        Athupole sadhikkumenkil alpam koode detailing add cheyyaam..
        Katha munnootu pokatte..
        Odiyaaa..

        1. Munp parayaan vittu poyirunnu..

          1. 3 partil നിർത്തണം എന്നാ ആലോചിച്ചത്

  2. ആദ്യ ഭാഗത്തിലെ എല്ലാ പിഴവുകളും തിരുത്തി.മനോഹരമായ അവതരണം.ഇങ്ങനെ ഇതേ ഫ്ലോയിൽ പോയാൽ മതി.പൊളി ആയിട്ടുണ്ട്.സപ്പോര്ട് ഒക്കെ പതിയെ വരും.ആദ്യമേ കിട്ടും എന്ന് പ്രതീക്ഷിക്കരുത്??

    1. Thanks for the support bro❤❤
      ആദ്യഭാഗത്തിലെ റിവ്യൂ ഒരുപാട് ഉപകരിച്ചു.. Thanks alot ❤❤❤

  3. Gambheeram

    Athi manoharam
    Athinte appurathekk onnum parayaan illa
    Kuranja vakkukalil oru odi lokam indakki kaanikkunnu…

    Aa manorama karan harinarayanan engandalle odiyan sinimayude thirakkatha…appu mathi aayirinnu..

    Ithanu odiyante katha…

    1. മതി ഇത് മതി… ഒരു കിന്റൽ inspiration ആണ്.?????..
      സ്നേഹം മാത്രം ❤❤❤❤

  4. അദ്വൈത്

    മനം കവരുന്നതും വിശ്വസനീയമായ അവതരണം.

    1. Thank you bro ❤❤❤❤

  5. സൂപ്പർ ആയിട്ടുണ്ട് ബ്രോ …അടുത്ത പാർട്ട് എന്നാ

    1. Thank you bro.. അടുത്തത് ഉടൻ ഉണ്ടാവും ഇന്ന് എഴുത്ത് തുടങ്ങും

  6. അപ്പു,
    ഈ ഭാഗവും സൂപ്പർ കഴിഞ്ഞ ഭാഗത്തിനേക്കാൾ ഒരു പടി മുന്നിലായിരുന്നു ഇത്. വായിക്കുന്തോറും ഇഷ്ടം കൂടി വരുന്നു…

    1. Thank you ജ്വാല,
      കഴിഞ്ഞ പ്രാവശ്യം കുറച്ച് പേർ എഴുത്തിലെ പ്രശ്നങ്ങൾ കാട്ടിത്തന്നിരുന്നു അത് മാറ്റിയപ്പോൾ കുറച്ചൂടെ നന്നായതാവും
      Thanks for the support ❤❤❤

  7. സീതയുടെ രാവണൻ

    Aliya സൂപ്പർ????

    1. Thank youuu aliyaa ❤❤❤❤

  8. Super ayitundd brooo
    Poliii

    1. Thanks bro ❤❤❤

  9. ബ്രോ നന്നായിട്ടുണ്ട്…. കഴിഞ്ഞ പാർട്ടിലും മികച്ചത് aayittund… കുറ്റം പറയാൻ ഒന്നുമില്ല…. please continue ?❤️…

    1. Thanks bro ❤❤❤

  10. നന്നായിരിക്കുന്നു കൂട്ടുകാരാ

    ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    സ്വന്തം ഡ്രാഗൺ

    1. ഒരുപാട് സന്തോഷം കൂട്ടുകാരാ

      ❤❤❤❤

  11. Valare nallla avatharanam

    1. Thank you bro ❤❤❤

  12. ശ്രീദേവി

    ബ്രോ…. അടിപൊളി…. വേറൊരു കാലത്തിലേക്ക് കൊണ്ടുപോയി…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

    1. അടുത്ത ഭാഗവും ഉടൻ തന്നെ എഴുതാൻ ഞാൻ ശ്രമിക്കും.. Keep supporting ❤❤❤

  13. Adipwolli ?, nalla twist . നല്ല ഇന്റ്രെസ്റ്റിങ് ആയി തന്നെ കഥ മുഞ്ഞൊട്ട് പോകുന്നു. ഒടിവിദ്യ നല്ല ഡീറ്റൈൽ ആയി തന്നെ അവതരിപ്പിച്ചു.
    ????

    1. ഇത്രേം കഴിവ് ഒടിയനിൽ ഉണ്ടെങ്കിൽ പണ്ടുള്ളവർ എത്ര ബയന്നിട്ടുണ്ടാവും ?.
      അഭ്യാസവും മറു ഒടി അറിയാത്തവർ ഒന്നും രാത്രി പുറത്ത് പോവൽ ഉണ്ടാവില്ല ല്ലേ ?

      1. ഉണ്ടാവില്ല… പക്ഷെ കൂടുതലും കാവലിനാണ് ഒടിയന്മാരെ ഉപയോഗിച്ചത്.അതുകൊണ്ട് അല്ലതെയുള്ളവരോട് ഉപദ്രവം കുറവായിരുന്നിരിക്കണം. എങ്കിലും രാത്രി യാത്ര ദുഷ്‌കരമാവും

    2. പിന്നെ ബ്രോ വടി പുറത്ത് വെച്ച് വടിയോട് കുടി നട്ടെല്ല് ഒടിക്കുകയാണോ ചെയുക്ക.

      1. പല തരത്തിൽ ഉണ്ട് അതിൽ ഒന്നാണ് ഇത്

    3. ശ്രീദേവി

      ബ്രോ…. അടിപൊളി…. വേറൊരു കാലത്തിലേക്ക് കൊണ്ടുപോയി…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

    4. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം bro ❤❤❤

  14. Part 2 kidilam.. Twist.. Twist od twist.. Oru flim kanunna feel.. ❤❤❤ next part katta waiting

    1. Thanku manikkutti ❤❤

  15. Poli❤️❤️❤️❤️❤️????????

    1. Thank you bro ❤❤❤❤

    1. Thanks bro ❤❤❤

  16. നല്ലവനായ ഉണ്ണി

    ട്വിസ്റ്റിൽ കൊണ്ട് നിർത്തിയാലോ മച്ചാനെ. കൊഴപ്പം ഇല്ല വെയ്റ്റിംഗ് ആണ്.

    1. ❤❤❤

  17. machane ipoza ee story vayichu tudagunnath..ottavaakil parajal oru rakshayum illa…adipoli….

    1. സപ്പോർട്ട്ന് ഒരുപാട് നന്ദി bro ❤❤

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ❤❤❤

  18. അടിപൊളി ആയിട്ടുണ്ട് അപ്പുക്കുട്ടാ …?
    എനിക്ക് ഒരുപാട് ഇഷ്ടമായിട്ടോ ..
    നല്ലോരു ത്രില്ലിംഗ് രൂപത്തിൽ തന്നെ എഴുതി suspense ഇട്ട് നിർത്തി ഇല്ലേ …
    എന്റെ മനസ്സിൽ തോന്നുന്നു സഖാവ് ആയിരിക്കും odiyan എന്ന് … അങ്ങനെ ആകുമ്പോൾ നായകനും വിലൈനും ഒരാൾ ആവോ … ??
    ലക്ഷ്മി എവിടെ .. ??
    മൊത്തം usharaayikn bro …
    ഫസ്റ്റ് കഥ എന്ന പറയൂലട്ടോ .. അത്രയ്ക്കും നല്ല രീതിയിൽ ആയിരുന്നു അവതരണം …
    waiting for next chapter dear … ???

    1. ഒരുപാട് സന്തോഷം… ❤❤❤
      പിന്നെ സംശയങ്ങൾക്കെല്ലാം ഉത്തരം തന്ന് climax ഉടൻ വരും ❤❤❤

  19. വേറെ ലെവൽ ആദ്യ ഭാഗത്തേക്കാളും മികച്ചു നിന്നു
    ഒരുപാട് വിശദീകരിച്ചു എഴുതിയതുകൊണ്ടു ഓരോ രംഗവും കണ്മുന്നിൽ കാണുന്ന ഒരു പ്രതീതി ഉണ്ടായി
    പിന്നെ സഖാവ് കണ്ണന്റെ തിരിച്ചുവരവ് പ്രതീക്ഷിരിന്നു
    ഇത്ര വേഗം ഉണ്ടാകും എന്ന് കരുതിയില്ല…

    അടുത്ത ഭാഗവും പെട്ടെന്ന് തീർക്കാൻ സാധിക്കട്ടെ

    സ്വന്തം രാവണൻ

    1. 3 പാർട്ടുകൾ മാത്രമുള്ള ഒരു കുഞ്ഞു കഥയായാണ് ഉദ്ദേശിച്ചത് അതുകൊണ്ട് കണ്ണൻ വന്നേ പറ്റൂ.. അടുത്ത ഭാഗം ഇനി നാളെ കഴിഞ്ഞേ തുടങ്ങുള്ളൂ

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം രാവണൻ bro ❤❤❤❤

      1. അതേല്ലേ അപ്പൊ സാരവില്ല

        ഇതേപോലെ നാട്ടിൻ പുറത്തെ പശ്ചാത്തലത്തിൽ
        ഒരു പാവം യക്ഷിയുടെ കഥ എഴുതിക്കൂടെ
        എല്ലാരേം സ്നേഹിക്കുന്ന, എല്ലാരും സ്നേഹിക്കുന്ന ഒരു യക്ഷിയുടെ

        സമയം പോലെ മതി പറഞ്ഞെന്നെ ഉള്ളൂ

  20. ഓട്ടോ correction കയറി വന്ന്.
    കഥ submit cheythit pine publish ചെയ്താലും mathyi enn പറയരുത് എന്ന്. അങ്ങനെ parenjal pidich edikkum എന്ന് ?

    1. ?? പറയില്ല boss…. അത് ഞാൻ നിർത്തി

      1. അന്ത ഭയം erukanam?

        1. ഒടിയനെ വിടണോ ??

          1. ഒടിയനോട് വരാൻ പറ. I’m waiting

  21. ♥️♥️♥️♥️♥️♥️♥️♥️????????

    1. ❤❤❤❤❤❤❤

    1. ❤❤❤❤

  22. എനിക്കറിയാം സഖാവ് അല്ലെ ഒടിയൻ പരകായപ്രവേശനം നടത്തിയ ശരീരം

    1. മുടുക്കാ….

  23. വായിച്ചില്ല വായിക്കാം ❤

    1. വായിക്കണം ❤❤

    2. ഈ ഭാഗവും പൊളിച്ച്. ആദ്യ കഥ aayath kond ആണ്‌ കൂടുതൽ views വരാത്തത്. 3 part കഴിയുമ്പോ കൂടും. നല്ല eghuth ശൈലി ആണ്‌. Pine part submit cheythit pine publish cheyth aluminium mathyi എന്ന് vallom parenja pidich edikkum കേട്ടോ.
      ഒരുപാട്
      സ്നേഹത്തോടെ
      ദാവീദ്

      1. അവസാനം പറഞ്ഞത് എനിക്ക് കത്തിയില്ല

Comments are closed.