ഒടിയൻ 2 [അപ്പു] 259

അതിരാവിലെ കുഞ്ചുവിന്റെ നാവിൽ നിന്ന് ഈ വാർത്ത വിവരിച്ച് കേട്ട കേശവൻ നായർക്ക് നിന്ന നിൽപ്പിൽ മൂത്രം പോയി. എങ്കിലും ഭാർഗവൻ ചത്തു എന്ന് കേട്ടത് അയാൾക്ക് ആശ്വാസം നൽകി. പക്ഷെ അപ്പോഴും സംശയം ഒരുപാട് ബാക്കി.

ബാലൻ ഗുരുക്കൾ ഭാർഗവനെ കൊന്നെങ്കിൽ അദ്ദേഹത്തെ അപായപ്പെടുത്തിയതാര്…??

ഇനി ഭാർഗവാനാണ് ആദ്യം ഗുരുക്കളെ അപായപ്പെടുത്തിയതെങ്കിൽ ഭാർഗവനെ കൊന്നതാര് ??

പക്ഷെ ഇതിനെല്ലാം ഉപരി അയാളെ കുഴക്കിയ ഒരു ചോദ്യം….

ലക്ഷ്മി എവിടെ ???

കേശവൻ നായർ ഒടിയന്റെ കുടിലിൽ നേരിട്ട് ചെന്ന് ശവശരീരം കണ്ട് ആ മരണം ഉറപ്പാക്കി. അത് തെല്ലൊന്നുമല്ല അയാൾക്ക് ആശ്വാസം നൽകിയത്..

” തമ്പ്രാ.. ഇനി ഒടിയന്റെ പ്രേതം എങ്ങാനും …?? ”

ആശ്വാസം കണ്ടെത്തിയ സമയത്ത് തന്നെ കാതിൽ വെള്ളിടിവെട്ടിയപോലെ കുഞ്ചു അയാളോട് ചോദിച്ചു … അയാൾ വീണ്ടും ഭയന്നു.

” കുഞ്ചാ…. കോടനെ വരുത്തണം….. ഇന്ന് തന്നെ… അവൻ ഇനി ആത്മാവെങ്കിൽ ആവാഹിക്കണം… ഇന്ന് തന്നെ… വൈകിക്കൂടാ . ”

കേശവൻ നായരുടെ കല്പന പ്രകാരം അന്ന് വൈകിട്ട് കോടൻ ആ നാട്ടിലെത്തി. ആഭിചാരക്രിയകളിളും ദുർമന്ത്രവാദങ്ങളും ചെയ്തിരുന്ന കോടൻ സന്ധ്യക്ക്‌ തന്നെ കർമങ്ങൾ ആരംഭിച്ചു.

കളംവരച്ച് കുറി തൊട്ട് കരിംകോഴിയെ കാളിക്ക് കുരുതി കൊടുത്ത് കർമങ്ങൾ ആരംഭിച്ച കോടൻ അൽപസമയം കഴിഞ്ഞ് കളത്തിലേക്ക് ആത്മാവിനെ ആവാഹിച്ചു.

കണ്ണടച്ച് കൈപിണച്ച് കർമങ്ങൾ തുടർന്ന കോടൻ, ഒടിയന്റെ ആത്മാവിനെ ആവാഹിക്കുമ്പോൾ സംഭവിക്കുന്ന യാതൊരു തടസങ്ങളും നേരിട്ടില്ല. അവസാനം ആത്മാവിനെ ഒരു കുടത്തിൽ ആവാഹിച്ച് അയാൾ കർമങ്ങൾ അവസാനിപ്പിച്ചു.

” ആത്മാവ് ഈ കുടത്തിലുണ്ട് തമ്പ്രാ… ” കോടൻ അയാൾക്ക് നേരെ കുടം നീട്ടി.

” അപ്പൊ ഒടിയന്റെ പ്രേതം തന്നെയാണല്ലേ ഗുരുക്കളെ ആക്രമിച്ചത്..?? ” കേശവൻ നായർ കുടത്തിൽ നോക്കി ആകാംഷയോടെ ചോദിച്ചു.

” ഇത് ഭാർഗവനല്ല തമ്പ്രാ…മറ്റൊരു ആത്മാവാണ് !!” തീർത്തും നിർവികാരനായി കോടൻ പറഞ്ഞെങ്കിലും തലയിൽ ഇടിത്തീ വീണ അവസ്ഥയായിരുന്നു നായർക്ക്

“പിന്നെ ഇതാരാ… തന്നോട് ഒടിയന്റെ പ്രേതത്തെ പിടിച്ച് കെട്ടാനല്ലേ പറഞ്ഞത്..?? ” കേശവൻ നായർ കോടന് നേരെ ഒച്ചവെച്ചു.

“ഇന്ന് മരിച്ച ആ ശരീരത്തിലെ ആത്മാവിനെയാണ് ആവാഹിച്ചത്. പക്ഷെ അത് ഭാർഗവനല്ല. ആയിരുന്നെങ്കിൽ ഇവിടം തീ പടർന്നേനെ കൊടുങ്കാറ്റ് ഉണ്ടായേനെ അങ്ങനെ എന്നെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ സകലതും അവൻ ചെയ്തേനെ. പക്ഷെ ഒന്നും ഉണ്ടായില്ല.. ഇത് ഭാർഗവനല്ല തമ്പ്രാ.. ”

“എങ്കിൽ ആ ആത്മാവിനെ ആവാഹിക്ക്.. വേഗം..!! ” ഭയത്തിൽ താൻ എന്താണ് പറയുന്നതെന്ന് അയാൾക്ക് തന്നെ മനസിലായില്ല.

” അങ്ങനെയൊരു ആത്മാവ് അലഞ്ഞ് തിരിയുന്നില്ല തമ്പ്രാ… സ്വർഗ്ഗവും നരകവും പൂകിയിട്ടില്ല.. ഇന്നും ആ ആത്മാവ് ഒരു ശരീരത്തിലാണുള്ളത്… ” കോടൻ പറഞ്ഞത് അയാളുടെ ഭയം ആയിരം മടങ്ങ് ഇരട്ടിപ്പിച്ചു.

81 Comments

  1. അപ്പു ബ്രോ

    കഥ ഇപ്പോൾ ആണ് വായിച്ചത് ഒരുപാട് ഇഷ്ടം ആയി

    ഒരു മാസ് സിനിമ കണ്ടത് പോലെ

    ഞാനും കരുതി ഒടിയൻ ഇത്രയും പെട്ടന്ന് വീഴുമോ എന്ന് അതുപോലെ സത്യം ആയി അതു ഒടിയൻ അല്ല അവന്റെ മറ്റൊരു വിദ്യ ആയിരുന്നു എന്ന്

    ഇതിൽ വല്യ കമെന്റ് ഇടുന്നില്ല ക്ലൈമാക്സ്‌ വായിച്ചു ഇടാം

    എന്തായാലും ഒരുപാട് ഇഷ്ടം ആയി

    ❤❤

  2. വായിക്കാൻ വൈകി…..

    ഈ പാർട്ടും പൊളി..???

    ഒടിയന്റെ കൺകേട്ട് ഒക്കെ പക്കാ പൊളി…..

    ലക്ഷ്മി എവിടെ….?

    സഖാവ് കണ്ണൻ അയാളുടെ ശരീരത്തിൽ ആണോ ഭാർഗവൻ കയറിയെ….

    നെക്സ്റ്റ് പാർട്ട്‌ വെയ്റ്റിംഗ്…❤❤❤???

  3. Appu bro kadha nannayitund. Both parts ipozha vayichatha. Avatharanam pwolichu❤❤❤

  4. മൊഞ്ചത്തിയുടെ ഖൽബി

    ഡിയർ അപ്പു,
    കഥ രണ്ടു പാർട്ടും വായിച്ചു. അതിമനോഹരമായ അവതരണ ശൈലി. ഒടിയന്റെ ഒടിവിദ്യയും, കൺകെട്ടും എല്ലാം മനോഹരമായി അവതരിപ്പിച്ചു.
    അടുത്ത പാർട്ടോടു കൂടി ക്ലൈമാക്സ് ആണെന്ന് എവിടെയോ വായിച്ചു…
    നിങ്ങളുടെ അവതരണ ശൈലി ശരിക്കും ഇതുപോലെ യുള്ള കഥകളുടെ ആത്മാവാണ്.
    ഇത് നിർത്തരുത്. ഒരു തുടർകഥ ആക്കിക്കൂടെ…

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം… 3 part ഉള്ള കഥയായാണ് ഉദ്ദേശിച്ചത്.. കുറച്ച് പേർ തുടരണം എന്ന് പറഞ്ഞു.. അത് ആലോചിക്കുന്നുണ്ട് ക്ലൈമാക്സ്ൽ നല്ലൊരു ചിന്ത കിട്ടിയാൽ തുടരും അല്ലെങ്കിൽ നിർത്തും.. എത്രത്തോളം ഉണ്ടെന്നതല്ലല്ലോ എങ്ങനെ ഉണ്ടെന്നതല്ലേ കാര്യം..

  5. രാവണാസുരൻ(rahul)

    അപ്പൂസ്
    ഇപ്പോഴാ കഥ വായിച്ചത് എന്താ പറയുക
    ഒടിയൻ ഒരു രക്ഷേം ഇല്ല.
    ഞാൻ എഴുതണം എന്ന് കരുതിയിരുന്ന concept ആണ് പക്ഷേ ഇത്രയും പൊലിപ്പിക്കാൻ കഴിയുമായിരുന്നില്ല.

    ഭാർഗ്ഗവൻ മരിച്ചപ്പോ ഞാനും കരുതി എന്താ ഇത്രയും പെട്ടന്ന് കാര്യങ്ങൾ കഴിഞ്ഞോ എന്ന്
    അപ്പോഴല്ലേ ബാക്കി സംഭവവികാസങ്ങൾ

    Nxt part പോരട്ടേയ് waiting
    ❤️❤️❤️❤️

    1. Thanks bro… അടുത്ത part climax ആയത് കൊണ്ട് കുറച്ച് സമയം വേണം.. എഴുതുന്നത് ചിലത് എനിക്ക് തന്നെ തൃപ്തി തോന്നാതെ വരുന്നു.. എല്ലാം ശെരിയാക്കി ഉടൻ തന്നെ വരും

    1. ❤❤❤❤❤❤

  6. കൊള്ളാം.,.,.,
    നന്നായിരുന്നു.,.,.,
    ഇഷ്ടപ്പെട്ടു.,.,.,.
    പരകായ പ്രവേശം ആണോ…
    അവസാനം വന്നത്….
    എന്തായാലും.,.,.
    വെയിറ്റിങ്..
    സ്നേഹം.,
    ??

    1. അതേ… ഒടിയന്റെ കഥയിൽ പരകായപ്രവേശവും ഉൾപ്പെടുത്തി നോക്കിയതാണ്…

  7. Next part epo verum? ??

    1. Soon

  8. കഥ ഞാൻ വന്നപ്പോൾ തന്നെ വായ്ച്ചതാ. പക്ഷേ കമൻറ് ഇടാൻ മറന്നുട്ടോ.. സോറി. ഒന്നും പറയാനില്ല. അവസാനം അയപ്പോൾ തന്നെ രോമാഞ്ചം വന്നു. സഖാവ് കണ്ണൻ മാസ്സ് ആണ്. അടുത്ത part വേഗം പൊന്നോട്ടെ.. വെയ്റ്റിംഗ്??

    1. Thank you Ragendu… അടുത്തത് ഉടനെ വരും

Comments are closed.