ഒടിയൻ 2 [അപ്പു] 259

ഭാർഗവന്റെ കുടിലിൽ നിന്ന് പോരുമ്പോൾ ലോകം ജയിച്ച സന്തോഷമായിരുന്നു ബാലൻ ഗുരുക്കൾക്ക്. തനിക്കുണ്ടായിരുന്ന പേര് ഇനിമുതൽ നൂറിരട്ടി ആവും. അജയ്യൻ, മരണമില്ലാത്തവൻ, കാലന്റെ പ്രതിരൂപം എന്നെല്ലാം ആളുകൾ പറഞ്ഞ് നടന്ന ഒടിയനെയാണ് കൊന്നത്.

ഇനി നാട്ടിലെ പേടിപ്പിക്കുന്ന കഥകളിലെ ഒടിയന്റെ പേര് വരുന്നിടത്തൊക്കെ തന്റെ പേരും ആളുകൾ പറയും. അയാൾ ലക്ഷ്മിയേയും ശിഷ്യരെയും കൂട്ടി കേശവൻ നായരുടെ വീട്ടിലേക്ക് നടന്നു.

ബാലൻ ഗുരുക്കളും ലക്ഷ്മിയും മുന്നേയും ശിഷ്യന്മാർ പിന്നാലെയുമയാണ് നടന്നത്. അമാവാസി രാത്രിയിലെ കൂരിരുട്ടിൽ കയ്യിലുള്ള പന്തങ്ങൾ വീശി അവർ വേഗത്തിൽ നടന്നു.

പെട്ടന്ന് ബാലൻ ഗുരുക്കൾ എന്തോ ശ്രദ്ധിച്ച പോലെ നിന്നു. ശിഷ്യരോടും അയാൾ നിൽക്കാൻ ആഗ്യം കാട്ടി. അവർ നിശബ്ദമായി ചുറ്റും കാതോർത്തു. അവരുടെ തൊട്ട് പുറകിൽ നിന്ന് ഒരു മുരൾച്ച. അതേ ഏതോ ഒരു വന്യമൃഗം തങ്ങളുടെ അടുത്തുണ്ടെന്ന് അവർ തിരിച്ചറിഞ്ഞു.

തൊട്ട് പിന്നിൽ നിന്ന് ഏതോ മൃഗത്തിന്റെ ഗർജനം കേട്ടത് കൊണ്ട് അവസാനം നടന്നിരുന്ന രണ്ടുപേർ പേടിച്ച് തിരിഞ്ഞു നോക്കി.

“പ്ഠാ…. ” മുന്നിലുള്ളവർ കേട്ടത് ഒരു ഒച്ച മാത്രമായിരുന്നു തിരിഞ്ഞ് നോക്കിയ അവർ കണ്ടത് ഒരടിയിൽ കഴുത്തിൽ നിന്ന് പിടലി തിരിഞ്ഞ് മൂക്കിലും വായിലും രക്‌തമൊലിപ്പിച്ച് പിടയുന്ന ആ രണ്ട് പേരെയാണ്.

ഞെട്ടിത്തെരിച്ച അവർ വീണ്ടും കേട്ടു ആ മുരൾച്ച. അപകടം മണത്ത അവർ ഒരു കൂട്ടമായി കളരിയിലെ ഏതോ പോരാട്ട മുറപോലെ ഒരാൾക്ക് ഒരാൾ പുറം തിരിഞ്ഞ് നിന്നു. ഒരുവൻ വാളും മറ്റൊരുവൻ പന്തവും പിടിച്ച് അവർ ശ്രദ്ധിച്ച് ചുവട് വെച്ചു.

ദൂരെ എവിടയോ കുറുക്കന്മാരുടെ ഓലിയിടലും വവ്വാലുകളുടെ കലപിലയും മാത്രം. ഒട്ടും വൈകാതെ അവരുടെ മുന്നിൽ കിടന്ന് പിടച്ച ആ രണ്ടുപേരും ഒരുപോലെ നിശ്ചലമായി. അവരുടെ കിടപ്പ് കണ്ട ബാക്കിയുള്ളവരുടെ മനസ്സിൽ സങ്കടത്തേക്കാളും ദേഷ്യത്തേക്കാളും ഭയം സ്ഥാനം പിടിച്ചു.

മുന്നിൽ നിൽക്കുന്ന ബാലൻ ഗുരുക്കൾ ആംഗ്യം കാട്ടിയപ്പോൾ അവർ ഓരോ ചുവടും ഒന്നിച്ച് ഒരേപോലെ മുന്നോട്ട് വെച്ചു. ഇതെല്ലാം കണ്ട് ലക്ഷ്മി പേടിച്ച് വിറച്ചു. ഒരല്പം ബാക്കിയുണ്ടായിരുന്ന ധൈര്യം അവളെ അവരോടൊപ്പം നിശബ്ദയാക്കി നടത്തി.

ഒന്ന്… രണ്ട്… മൂന്ന്.. നാല്… അഞ്ചാം ചുവടിന് മുന്നേ അവർ വീണ്ടും ആ ശബ്ദം കേട്ടു. അവരുടെ വലത്ത് വശത്ത് നിന്ന് ഒരു മുരൾച്ച. അഞ്ചാം ചുവട് വെച്ച് വലത്തേക്ക് നോക്കി സജ്ജരായ അവരുടെ ഇടത് വശത്ത് നിന്ന് കൊടുങ്കാറ്റ് പോലെ ഒരു കൂറ്റൻ ചെന്നായ പാഞ്ഞു വന്നു.

ഇടത് വശത്ത് തോളോട് തോൾ ചേർന്നു നിന്ന രണ്ടുപേരെ ഒരു നിമിഷാർദ്ധം പോലും സമയം കൊടുക്കാതെ അത് കടിച്ച് കുടഞ്ഞു.

ഇത് കണ്ട ബാലൻ ഗുരുക്കൾ തള്ളവിരൽ മണ്ണിലമർത്തി വായുവിൽ ഉയർന്ന് ചാടി ചെന്നായയുടെ കഴുത്തിനു നേരെ ആഞ്ഞ് വെട്ടി. പക്ഷെ ചെന്നായ ഒരു ഞൊടിയിടയിൽ അപ്രത്യക്ഷനായി. ആ മൂർച്ചയെറിയ വാൾത്തല ചെന്ന് കയറിയത് നിലത്ത് വീണ രണ്ടുപേരിൽ ഒരാളുടെ മുഖത്താണ്. മുഖം രണ്ടായി പിളർന്നു പോയ അയാൾ ചോര വാർന്ന് മരിച്ചു.

ചെന്നായയുടെ ആക്രമണം എന്ന് തോന്നിയെങ്കിലും അത് കടിച്ച ഒരു പാട് പോലും മുഖത്ത് ഇല്ലായിരുന്നു. വാളിന്റെ വെട്ട് മാത്രം.

ബാലൻ ഗുരുക്കൾ വാൾ കുത്തി നിലത്തിരുന്നു. തന്റെ കൈപ്പിഴ കൊണ്ട് പ്രിയപ്പെട്ട ശിഷ്യരിൽ ഒരാൾ മരിച്ചിരിക്കുന്നു. അയാൾ മാനസികമായി തളർന്നു.

പക്ഷെ ഒട്ടും വൈകാതെ മനോബലം വീണ്ടെടുത്ത അയാൾ കോപം കൊണ്ട് അലറി.

” ഭാർഗവാ… എനിക്കറിയാം ഇത് നീയാണെന്ന്. മരിച്ചിട്ടും വീണ്ടും ഉയർത്തെഴുന്നേൽക്കാൻ നീ കാലഭൈരവന്റെ ജന്മമാണോ. ധൈര്യമുണ്ടെങ്കിൽ നേർക്ക്നേർ വാ. ചെന്നായും പട്ടിയുമായല്ല… നീയായി വാ എന്നിട്ട് എതിർക്ക്.. ആണുങ്ങളെ പോലെ.. വാടാ !!!”

81 Comments

  1. അപ്പു ബ്രോ

    കഥ ഇപ്പോൾ ആണ് വായിച്ചത് ഒരുപാട് ഇഷ്ടം ആയി

    ഒരു മാസ് സിനിമ കണ്ടത് പോലെ

    ഞാനും കരുതി ഒടിയൻ ഇത്രയും പെട്ടന്ന് വീഴുമോ എന്ന് അതുപോലെ സത്യം ആയി അതു ഒടിയൻ അല്ല അവന്റെ മറ്റൊരു വിദ്യ ആയിരുന്നു എന്ന്

    ഇതിൽ വല്യ കമെന്റ് ഇടുന്നില്ല ക്ലൈമാക്സ്‌ വായിച്ചു ഇടാം

    എന്തായാലും ഒരുപാട് ഇഷ്ടം ആയി

    ❤❤

  2. വായിക്കാൻ വൈകി…..

    ഈ പാർട്ടും പൊളി..???

    ഒടിയന്റെ കൺകേട്ട് ഒക്കെ പക്കാ പൊളി…..

    ലക്ഷ്മി എവിടെ….?

    സഖാവ് കണ്ണൻ അയാളുടെ ശരീരത്തിൽ ആണോ ഭാർഗവൻ കയറിയെ….

    നെക്സ്റ്റ് പാർട്ട്‌ വെയ്റ്റിംഗ്…❤❤❤???

  3. Appu bro kadha nannayitund. Both parts ipozha vayichatha. Avatharanam pwolichu❤❤❤

  4. മൊഞ്ചത്തിയുടെ ഖൽബി

    ഡിയർ അപ്പു,
    കഥ രണ്ടു പാർട്ടും വായിച്ചു. അതിമനോഹരമായ അവതരണ ശൈലി. ഒടിയന്റെ ഒടിവിദ്യയും, കൺകെട്ടും എല്ലാം മനോഹരമായി അവതരിപ്പിച്ചു.
    അടുത്ത പാർട്ടോടു കൂടി ക്ലൈമാക്സ് ആണെന്ന് എവിടെയോ വായിച്ചു…
    നിങ്ങളുടെ അവതരണ ശൈലി ശരിക്കും ഇതുപോലെ യുള്ള കഥകളുടെ ആത്മാവാണ്.
    ഇത് നിർത്തരുത്. ഒരു തുടർകഥ ആക്കിക്കൂടെ…

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം… 3 part ഉള്ള കഥയായാണ് ഉദ്ദേശിച്ചത്.. കുറച്ച് പേർ തുടരണം എന്ന് പറഞ്ഞു.. അത് ആലോചിക്കുന്നുണ്ട് ക്ലൈമാക്സ്ൽ നല്ലൊരു ചിന്ത കിട്ടിയാൽ തുടരും അല്ലെങ്കിൽ നിർത്തും.. എത്രത്തോളം ഉണ്ടെന്നതല്ലല്ലോ എങ്ങനെ ഉണ്ടെന്നതല്ലേ കാര്യം..

  5. രാവണാസുരൻ(rahul)

    അപ്പൂസ്
    ഇപ്പോഴാ കഥ വായിച്ചത് എന്താ പറയുക
    ഒടിയൻ ഒരു രക്ഷേം ഇല്ല.
    ഞാൻ എഴുതണം എന്ന് കരുതിയിരുന്ന concept ആണ് പക്ഷേ ഇത്രയും പൊലിപ്പിക്കാൻ കഴിയുമായിരുന്നില്ല.

    ഭാർഗ്ഗവൻ മരിച്ചപ്പോ ഞാനും കരുതി എന്താ ഇത്രയും പെട്ടന്ന് കാര്യങ്ങൾ കഴിഞ്ഞോ എന്ന്
    അപ്പോഴല്ലേ ബാക്കി സംഭവവികാസങ്ങൾ

    Nxt part പോരട്ടേയ് waiting
    ❤️❤️❤️❤️

    1. Thanks bro… അടുത്ത part climax ആയത് കൊണ്ട് കുറച്ച് സമയം വേണം.. എഴുതുന്നത് ചിലത് എനിക്ക് തന്നെ തൃപ്തി തോന്നാതെ വരുന്നു.. എല്ലാം ശെരിയാക്കി ഉടൻ തന്നെ വരും

    1. ❤❤❤❤❤❤

  6. കൊള്ളാം.,.,.,
    നന്നായിരുന്നു.,.,.,
    ഇഷ്ടപ്പെട്ടു.,.,.,.
    പരകായ പ്രവേശം ആണോ…
    അവസാനം വന്നത്….
    എന്തായാലും.,.,.
    വെയിറ്റിങ്..
    സ്നേഹം.,
    ??

    1. അതേ… ഒടിയന്റെ കഥയിൽ പരകായപ്രവേശവും ഉൾപ്പെടുത്തി നോക്കിയതാണ്…

  7. Next part epo verum? ??

    1. Soon

  8. കഥ ഞാൻ വന്നപ്പോൾ തന്നെ വായ്ച്ചതാ. പക്ഷേ കമൻറ് ഇടാൻ മറന്നുട്ടോ.. സോറി. ഒന്നും പറയാനില്ല. അവസാനം അയപ്പോൾ തന്നെ രോമാഞ്ചം വന്നു. സഖാവ് കണ്ണൻ മാസ്സ് ആണ്. അടുത്ത part വേഗം പൊന്നോട്ടെ.. വെയ്റ്റിംഗ്??

    1. Thank you Ragendu… അടുത്തത് ഉടനെ വരും

Comments are closed.