ഒടിയൻ 2 [അപ്പു] 259

” ഓ പിന്നെ ചവിട്ടാതെയും കുത്താതെയും അടങ്ങി കിടക്കുന്ന പിള്ളേരും ഉണ്ട്.!!”

” പിള്ളേരൊക്കെ ഉണ്ട് പക്ഷെ ഏട്ടന്റെ സ്വഭാവം കിട്ടാതിരിക്കോ.. നല്ല അനക്കം കാണേണ്ടതാ !!”

” ആ അപ്പൊ ഞാൻ ഉറപ്പിച്ചു ഇത് കുട്ടൻ തന്നെ..!!”

” അതെന്തേ ?? ”

” ഇളക്കം ഒന്നുമില്ലെന്നല്ലേ പറഞ്ഞെ.. നിന്റെ മകളല്ലേ അപ്പൊ നിന്റെ കയ്യിലിരുപ്പ് വെച്ച് നല്ല ഇളക്കം വേണ്ടേ..?? ” അതും പറഞ്ഞ് മഹാദേവൻ അവളുടെ തുടയിൽ നുള്ളി…

” അയ്യോ… ഈ ഏട്ടൻ.. അവൾ അകത്തുണ്ട് അച്ഛനും… ഒരു ചിന്തയുമില്ല.. ഇതാ പറഞ്ഞെ നല്ല പിച്ചും കുത്തും കാണേണ്ടതാന്ന് !!” അതും പറഞ്ഞ് അവൾ മുത്ത് പൊഴിയും പോലെ ചിരിച്ചു.

മഹാദേവൻ അവളുടെ സൗന്ദര്യം ആദ്യമായി കാണുന്നത് പോലെ നോക്കി നിന്നു. കുട്ടികളെപ്പോലെ പൊട്ടിച്ചിരിക്കുമ്പോൾ അവളുടെ മുഖത്തെ നിഷ്കളങ്കത അയാൾക്ക് ഏറെ ഇഷ്ടമാണ്.

“ഏട്ടാ ദേ നോക്കിയേ ഒരു മുയലല്ലേ അത് ??”

ചിരി ഇടക്ക് നിർത്തിയ പാർവതി വളരെ ആകാംഷയോടെ മുറ്റത്തെ മതിലിന് നേരെ കൈചൂണ്ടി പറഞ്ഞു..

“മുയലോ…?? ഈ പാതിരാത്രിക്കോ…?? നിനക്ക് തോന്നീതാവും പാറൂ…”

“അല്ല ഏട്ടാ നോക്ക് ദേ.. ആ മതിലിന്റെ അറ്റത്ത്.. ആ പുല്ല് തിന്ന് നിക്കുന്നത് കണ്ടില്ലേ..”

നിലാവെട്ടം ഉള്ളത് കൊണ്ട് ആ സമയത്തും മഹാദേവൻ ആ മുയലിനെ കണ്ടു. ശരിയാണ് നല്ല വെളുത്ത മുയൽ.

“എട്ടാ അതിനെ എടുത്തോണ്ട് വരുവോ. നമുക്കിവിടെ വളർത്താം..”

“അത് മറ്റാരെങ്കിലും വളർത്തുന്നതാവും പാറൂ… അതവിടെ നടന്നോട്ടെ..”

“അതിനെ വല്ല നായ്ക്കളും പിടിച്ചാലോ.. ഏട്ടാ.. ഒന്ന് പോയി എടുത്തോണ്ട് വാ.. ആരെങ്കിലും അന്വേഷിച്ച് വന്നാൽ നമുക്ക് അതിനെ കൊടുത്തേക്കാം…”

“ഓ ഇങ്ങനൊരു വാശിക്കാരി..” അതും പറഞ്ഞ് മഹാദേവൻ മുറ്റത്തേക്കിറങ്ങി.

മഹാദേവൻ എഴുന്നേറ്റ് മുറ്റത്തേക്ക് നടന്നു. അനങ്ങാതെ നിൽക്കുന്ന മുയലിനെ ചെവിയിൽ പിടിച്ച് തൂക്കിയെടുക്കാം എന്ന് വിചാരിച്ച അയാളെ പറ്റിച്ച് മുയൽ മുന്നോട്ട് ചാടി ഓടി.. അയാൾ മുയലിനു പുറകെയും പോയി.. ഓടി മാറിയത് മതിലിന് പിന്നിലേക്കായതിനാൽ പാർവതിയുടെ കണ്ണിൽ നിന്ന് അയാൾ മറഞ്ഞു..

“ചേച്ചി….എന്താ ഇവിടെ ഇരിക്കണേ.. വാ അത്താഴം കഴിക്കാം.. ഏട്ടൻ എവിടെ??”

“ലക്ഷ്മി…നമ്മുടെ മതിലിന്റെ അറ്റത്ത് ഒരു മുയൽ. ഏട്ടൻ അതിനെ പിടിക്കാൻ പോയതാ..”

“മുയലോ..!!”

“ആഹ് മുയൽ.. നല്ല വെളുത്ത് ഉരുണ്ട കുഞ്ഞു മുയൽ… നല്ല ഭംഗിയുണ്ട്..”

“ആ ഏട്ടൻ വന്നോളും ചേച്ചി അകത്തേക്ക് വാ അസമയത്ത് ഇവിടെ ഇരിക്കണ്ട..”

പാർവതി പടിയിൽ പിടിച്ച് എഴുന്നേറ്റ് ലക്ഷ്മിയോടൊപ്പം അകത്തേക്ക് നടക്കാൻ തുടങ്ങിയതും പുറത്ത് നിന്ന് മഹാദേവന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടു..

“ഏട്ടന്റെ ശബ്ദല്ലേ… അയ്യോ… എട്ടാ..”

പാർവതി ഇറങ്ങി ഓടാൻ തുടങ്ങിയതും ലക്ഷ്മി അവളെ തടഞ്ഞു..

“അച്ഛാ… അച്ഛാ.. ഒന്ന് ഓടി വായോ..”

81 Comments

  1. അപ്പു ബ്രോ

    കഥ ഇപ്പോൾ ആണ് വായിച്ചത് ഒരുപാട് ഇഷ്ടം ആയി

    ഒരു മാസ് സിനിമ കണ്ടത് പോലെ

    ഞാനും കരുതി ഒടിയൻ ഇത്രയും പെട്ടന്ന് വീഴുമോ എന്ന് അതുപോലെ സത്യം ആയി അതു ഒടിയൻ അല്ല അവന്റെ മറ്റൊരു വിദ്യ ആയിരുന്നു എന്ന്

    ഇതിൽ വല്യ കമെന്റ് ഇടുന്നില്ല ക്ലൈമാക്സ്‌ വായിച്ചു ഇടാം

    എന്തായാലും ഒരുപാട് ഇഷ്ടം ആയി

    ❤❤

  2. വായിക്കാൻ വൈകി…..

    ഈ പാർട്ടും പൊളി..???

    ഒടിയന്റെ കൺകേട്ട് ഒക്കെ പക്കാ പൊളി…..

    ലക്ഷ്മി എവിടെ….?

    സഖാവ് കണ്ണൻ അയാളുടെ ശരീരത്തിൽ ആണോ ഭാർഗവൻ കയറിയെ….

    നെക്സ്റ്റ് പാർട്ട്‌ വെയ്റ്റിംഗ്…❤❤❤???

  3. Appu bro kadha nannayitund. Both parts ipozha vayichatha. Avatharanam pwolichu❤❤❤

  4. മൊഞ്ചത്തിയുടെ ഖൽബി

    ഡിയർ അപ്പു,
    കഥ രണ്ടു പാർട്ടും വായിച്ചു. അതിമനോഹരമായ അവതരണ ശൈലി. ഒടിയന്റെ ഒടിവിദ്യയും, കൺകെട്ടും എല്ലാം മനോഹരമായി അവതരിപ്പിച്ചു.
    അടുത്ത പാർട്ടോടു കൂടി ക്ലൈമാക്സ് ആണെന്ന് എവിടെയോ വായിച്ചു…
    നിങ്ങളുടെ അവതരണ ശൈലി ശരിക്കും ഇതുപോലെ യുള്ള കഥകളുടെ ആത്മാവാണ്.
    ഇത് നിർത്തരുത്. ഒരു തുടർകഥ ആക്കിക്കൂടെ…

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം… 3 part ഉള്ള കഥയായാണ് ഉദ്ദേശിച്ചത്.. കുറച്ച് പേർ തുടരണം എന്ന് പറഞ്ഞു.. അത് ആലോചിക്കുന്നുണ്ട് ക്ലൈമാക്സ്ൽ നല്ലൊരു ചിന്ത കിട്ടിയാൽ തുടരും അല്ലെങ്കിൽ നിർത്തും.. എത്രത്തോളം ഉണ്ടെന്നതല്ലല്ലോ എങ്ങനെ ഉണ്ടെന്നതല്ലേ കാര്യം..

  5. രാവണാസുരൻ(rahul)

    അപ്പൂസ്
    ഇപ്പോഴാ കഥ വായിച്ചത് എന്താ പറയുക
    ഒടിയൻ ഒരു രക്ഷേം ഇല്ല.
    ഞാൻ എഴുതണം എന്ന് കരുതിയിരുന്ന concept ആണ് പക്ഷേ ഇത്രയും പൊലിപ്പിക്കാൻ കഴിയുമായിരുന്നില്ല.

    ഭാർഗ്ഗവൻ മരിച്ചപ്പോ ഞാനും കരുതി എന്താ ഇത്രയും പെട്ടന്ന് കാര്യങ്ങൾ കഴിഞ്ഞോ എന്ന്
    അപ്പോഴല്ലേ ബാക്കി സംഭവവികാസങ്ങൾ

    Nxt part പോരട്ടേയ് waiting
    ❤️❤️❤️❤️

    1. Thanks bro… അടുത്ത part climax ആയത് കൊണ്ട് കുറച്ച് സമയം വേണം.. എഴുതുന്നത് ചിലത് എനിക്ക് തന്നെ തൃപ്തി തോന്നാതെ വരുന്നു.. എല്ലാം ശെരിയാക്കി ഉടൻ തന്നെ വരും

    1. ❤❤❤❤❤❤

  6. കൊള്ളാം.,.,.,
    നന്നായിരുന്നു.,.,.,
    ഇഷ്ടപ്പെട്ടു.,.,.,.
    പരകായ പ്രവേശം ആണോ…
    അവസാനം വന്നത്….
    എന്തായാലും.,.,.
    വെയിറ്റിങ്..
    സ്നേഹം.,
    ??

    1. അതേ… ഒടിയന്റെ കഥയിൽ പരകായപ്രവേശവും ഉൾപ്പെടുത്തി നോക്കിയതാണ്…

  7. Next part epo verum? ??

    1. Soon

  8. കഥ ഞാൻ വന്നപ്പോൾ തന്നെ വായ്ച്ചതാ. പക്ഷേ കമൻറ് ഇടാൻ മറന്നുട്ടോ.. സോറി. ഒന്നും പറയാനില്ല. അവസാനം അയപ്പോൾ തന്നെ രോമാഞ്ചം വന്നു. സഖാവ് കണ്ണൻ മാസ്സ് ആണ്. അടുത്ത part വേഗം പൊന്നോട്ടെ.. വെയ്റ്റിംഗ്??

    1. Thank you Ragendu… അടുത്തത് ഉടനെ വരും

Comments are closed.