ഗുരുക്കൾ വെല്ലുവിളിച്ചപ്പോഴും ശിഷ്യരെല്ലാം ഭയന്ന് വിറച്ച് തന്നെയായിരുന്നു. കാരണം കണ്മുന്നിൽ കണ്ടതെല്ലാം ഒരു നിമിഷം കൊണ്ട് സംഭവിച്ചതാണ് ചിന്തിക്കാൻ പോലും സമയം കിട്ടിയില്ല പിന്നെയല്ലേ പ്രവർത്തിക്കാൻ.
” നിഷ്പ്രയാസം നിന്നെ കൊന്നു എന്ന് കണ്ടപ്പോഴേ എനിക്ക് സംശയം തോന്നിയിരുന്നു ഇതാണോ മാലോകർ പാടിയ വെള്ളൊടിയൻ എന്ന്. അത് സത്യമായി. എനിക്ക് പിഴച്ചു… വാടാ… നേർക്കുനേർ വാ.. ”
നാലുപാടും കറങ്ങി എല്ലായിടവും ശ്രദ്ധിച്ച് അയാൾ വെല്ലുവിളിച്ചു. അയാളുടെ തന്നെ ശബ്ദം പ്രതിധ്വനിച്ചതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.
ചുറ്റും നിശബ്ദമായത് കണ്ട അവരെ നോക്കി ഗുരുക്കൾ വീണ്ടും ആംഗ്യം കാട്ടി. അവർ വീണ്ടും നടന്നു തുടങ്ങി.
ധൈര്യത്തിലും പോരാട്ട വീര്യത്തിലും പേരെടുത്ത ബാലൻ ഗുരുക്കളുടെ ശിഷ്യരുടെ കയ്യിൽ പിടിച്ച വാളുകൾ വിറക്കുന്നത് കണ്ട് തൊട്ടടുത്ത മരത്തിലിരുന്ന പക്ഷിയുടെ കണ്ണുകൾ തിളങ്ങി.
ഒന്ന്… രണ്ട്… മൂന്ന്… നാല്… അഞ്ചാം ചുവട് വെച്ചപ്പോൾ അവരുടെ വലത്ത് വശത്തും ഇടത് വശത്തും ഒരുപോലെ കാൽപെരുമാറ്റം കേട്ടു. അവർ ശ്രദ്ധിച്ചു.
ഇടതും വലതും അവരെ നോക്കിക്കൊണ്ട് അവരോടൊപ്പം ചുവട് വെക്കുന്ന രണ്ട് കറുത്ത കൂറ്റൻ ചെന്നായ്ക്കൾ. അവയുടെ ചോര കണ്ണുകളുടെ തിളക്കവും വായിൽ നിന്ന് വെള്ളമൊഴുക്കിയുള്ള നോട്ടവും അവരെ ഭയപ്പെടുത്തി.
പക്ഷെ ഗുരുക്കൾ മുന്നിൽ കണ്ടത് മറ്റൊന്നാണ്. കറുത്ത കരിമ്പടം പുതച്ച് നഗ്നനായി മുഖത്ത് നാഗ ചിത്രം ചായം തേച്ച് സർപ്പത്തിന്റെ കണ്ണുകളുമായി ഒരു ആജാനബാഹുവായ മനുഷ്യൻ.
മുന്നിലും വശങ്ങളിലും രക്ഷയില്ലെന്ന് കണ്ട ഭയന്ന് വിറച്ച ശിഷ്യരിൽ ഒരാൾ കൂട്ടത്തിൽ നിന്ന് പിന്നിലേക്ക് വളരെ വേഗം ഓടി.
അവിടെയും അയാൾക്ക് അഞ്ചടി തികച്ചു വെക്കാൻ സാധിച്ചില്ല. ഒരു ചെറിയ കുഴിയിൽ ചവിട്ടി അടിതെറ്റിയ അയാൾ നിലത്തേക്ക് വീണതും ഇരുട്ടിൽ നിന്ന് ഒരു മടൽ കൊണ്ട് അയാളുടെ മുഖത്ത് അടി വീണു.
അടികൊണ്ട് തിരിഞ്ഞ അയാളുടെ മുഖത്തെ ചോര കുറച്ച് അപ്പുറത്ത് നിന്ന കൂട്ടാളികളുടെ മുഖത്ത് വരെ വീണു. അനക്കമൊന്നും ഉണ്ടായില്ല അയാൾ അന്ത്യശ്വാസം വലിച്ചു.
“ഒടിയാ… മതിയാക്ക്…നീയും നിന്റെ കൺകെട്ടും.. നീ അത്ര ശക്തനെങ്കിൽ നേർക്ക് നേർ വാ.. എന്റെ ജീവനെടുത്തതിന് ശേഷമേ നീ എന്റെ ശിഷ്യരെ തൊടൂ. ”
വെല്ലുവിളിച്ചത് ഒടിയനെ ആണെങ്കിലും കൊണ്ടത് തങ്ങൾക്കാണെന്ന പോലെ ഇരുവശങ്ങളിലെയും ചെന്നായ്ക്കൾ ശിഷ്യരുടെ നേരെ ഉച്ചത്തിൽ ഗർജിച്ചുകൊണ്ട് ചാടി.. വാളുകൾ ഉയർത്താൻ പോലും സമയം കൊടുക്കാതെ ബാക്കിയുള്ള 4 പേരെ കൂടി ചെന്നായ്ക്കൾ കൊന്നു. ഗുരുക്കൾക്ക് ഒന്നും ചെയ്യാനായില്ല.
” അവരെ തൊടാൻ എനിക്ക് നിന്റെ അനുവാദം വേണ്ടെന്ന് ഇപ്പൊ മനസിലായില്ലേ…..ഹ്സസ്സ് സ്‌സ് ”
സംസാരിച്ചതിന്റെ അവസാനം അയാളുടെ വായിൽ നിന്ന് സർപ്പത്തിന്റെ നാക്ക് പുറത്ത് വന്നത് കണ്ട ഗുരുക്കൾ ഒന്ന് പതറി.
ഒന്നുകിൽ അവനെ കൊല്ലണം അല്ലെങ്കിൽ മരണം. മരിച്ചാലും ധീരനായി വേണം. ഗുരുക്കൾ മുന്നിൽ നിന്നയാൾക്ക് നേരെ വാളുമായി കുതിച്ചു.
അയാൾക്കൊപ്പം എത്താൻ എട്ട് ചുവട് ബാക്കിയുള്ളപ്പോൾ ബാലൻ ഗുരുക്കൾ വലംകാൽ മണ്ണിലൂന്നി ഉയർന്ന് കുതിച്ച് ചാടി.
വലത്തേക്ക് ഒഴിഞ്ഞാലും ഇടത്തേക്ക് ഒഴിഞ്ഞാലും ഞൊടിയിടയിൽ വായുവിൽ തന്നെ തിരിഞ്ഞ് എതിരാളിയെ വെട്ടി വീഴ്ത്താൻ പോന്ന ഗുരുക്കളുടെ മാത്രം അടവാണത്.
അപ്പു ബ്രോ
കഥ ഇപ്പോൾ ആണ് വായിച്ചത് ഒരുപാട് ഇഷ്ടം ആയി
ഒരു മാസ് സിനിമ കണ്ടത് പോലെ
ഞാനും കരുതി ഒടിയൻ ഇത്രയും പെട്ടന്ന് വീഴുമോ എന്ന് അതുപോലെ സത്യം ആയി അതു ഒടിയൻ അല്ല അവന്റെ മറ്റൊരു വിദ്യ ആയിരുന്നു എന്ന്
ഇതിൽ വല്യ കമെന്റ് ഇടുന്നില്ല ക്ലൈമാക്സ് വായിച്ചു ഇടാം
എന്തായാലും ഒരുപാട് ഇഷ്ടം ആയി
❤❤
വായിക്കാൻ വൈകി…..
ഈ പാർട്ടും പൊളി..???
ഒടിയന്റെ കൺകേട്ട് ഒക്കെ പക്കാ പൊളി…..
ലക്ഷ്മി എവിടെ….?
സഖാവ് കണ്ണൻ അയാളുടെ ശരീരത്തിൽ ആണോ ഭാർഗവൻ കയറിയെ….
നെക്സ്റ്റ് പാർട്ട് വെയ്റ്റിംഗ്…❤❤❤???
Appu bro kadha nannayitund. Both parts ipozha vayichatha. Avatharanam pwolichu❤❤❤
ഡിയർ അപ്പു,
കഥ രണ്ടു പാർട്ടും വായിച്ചു. അതിമനോഹരമായ അവതരണ ശൈലി. ഒടിയന്റെ ഒടിവിദ്യയും, കൺകെട്ടും എല്ലാം മനോഹരമായി അവതരിപ്പിച്ചു.
അടുത്ത പാർട്ടോടു കൂടി ക്ലൈമാക്സ് ആണെന്ന് എവിടെയോ വായിച്ചു…
നിങ്ങളുടെ അവതരണ ശൈലി ശരിക്കും ഇതുപോലെ യുള്ള കഥകളുടെ ആത്മാവാണ്.
ഇത് നിർത്തരുത്. ഒരു തുടർകഥ ആക്കിക്കൂടെ…
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം… 3 part ഉള്ള കഥയായാണ് ഉദ്ദേശിച്ചത്.. കുറച്ച് പേർ തുടരണം എന്ന് പറഞ്ഞു.. അത് ആലോചിക്കുന്നുണ്ട് ക്ലൈമാക്സ്ൽ നല്ലൊരു ചിന്ത കിട്ടിയാൽ തുടരും അല്ലെങ്കിൽ നിർത്തും.. എത്രത്തോളം ഉണ്ടെന്നതല്ലല്ലോ എങ്ങനെ ഉണ്ടെന്നതല്ലേ കാര്യം..
അപ്പൂസ്
ഇപ്പോഴാ കഥ വായിച്ചത് എന്താ പറയുക
ഒടിയൻ ഒരു രക്ഷേം ഇല്ല.
ഞാൻ എഴുതണം എന്ന് കരുതിയിരുന്ന concept ആണ് പക്ഷേ ഇത്രയും പൊലിപ്പിക്കാൻ കഴിയുമായിരുന്നില്ല.
ഭാർഗ്ഗവൻ മരിച്ചപ്പോ ഞാനും കരുതി എന്താ ഇത്രയും പെട്ടന്ന് കാര്യങ്ങൾ കഴിഞ്ഞോ എന്ന്
അപ്പോഴല്ലേ ബാക്കി സംഭവവികാസങ്ങൾ
Nxt part പോരട്ടേയ് waiting
❤️❤️❤️❤️
Thanks bro… അടുത്ത part climax ആയത് കൊണ്ട് കുറച്ച് സമയം വേണം.. എഴുതുന്നത് ചിലത് എനിക്ക് തന്നെ തൃപ്തി തോന്നാതെ വരുന്നു.. എല്ലാം ശെരിയാക്കി ഉടൻ തന്നെ വരും
?????
❤❤❤❤❤❤
കൊള്ളാം.,.,.,
നന്നായിരുന്നു.,.,.,
ഇഷ്ടപ്പെട്ടു.,.,.,.
പരകായ പ്രവേശം ആണോ…
അവസാനം വന്നത്….
എന്തായാലും.,.,.
വെയിറ്റിങ്..
സ്നേഹം.,
??
അതേ… ഒടിയന്റെ കഥയിൽ പരകായപ്രവേശവും ഉൾപ്പെടുത്തി നോക്കിയതാണ്…
Next part epo verum? ??
Soon
കഥ ഞാൻ വന്നപ്പോൾ തന്നെ വായ്ച്ചതാ. പക്ഷേ കമൻറ് ഇടാൻ മറന്നുട്ടോ.. സോറി. ഒന്നും പറയാനില്ല. അവസാനം അയപ്പോൾ തന്നെ രോമാഞ്ചം വന്നു. സഖാവ് കണ്ണൻ മാസ്സ് ആണ്. അടുത്ത part വേഗം പൊന്നോട്ടെ.. വെയ്റ്റിംഗ്??
Thank you Ragendu… അടുത്തത് ഉടനെ വരും