ഒടിയൻ 2 [അപ്പു] 259

വീണ്ടും ഒരു വിവാഹാഭ്യർത്ഥനയുമായി കേശവൻ നായർ എത്തുമെന്ന് നല്ല ബോധ്യമുണ്ടായിരുന്ന ലക്ഷ്മി അയാളിലൂടെ ഒടിയനെ വക വരുത്തണമെന്ന് തീരുമാനിച്ചിരുന്നു.

ഒടിയനെ തനിക്ക് ഒന്നും ചെയ്യാനാവില്ല. കേശവൻ നായരെ ഒടിയനെതിരാക്കിയാൽ ഒന്നുകിൽ ഒടിയൻ അല്ലെങ്കിൽ കേശവൻ നായർ മരണപ്പെടും. ഇനി കേശവൻ നായർ ഒടിയനെ ഇല്ലായ്മ ചെയ്യാൻ ഒരു വഴി കണ്ടെത്തിയാൽ കേശവൻ നായരെന്ന വിഷയലമ്പടനെ എങ്ങനെ ഇല്ലാതാക്കണമെന്ന് ലക്ഷ്മിക്ക് അറിയാമായിരുന്നു.

അവൾ പ്രതീക്ഷിച്ച പോലെ മൂന്ന് ദിവസങ്ങൾക്ക് ശേഷം കുഞ്ചു തറവാട്ടിലെത്തി. ഒരു മരണം നടന്ന വീടാണെന്ന ചിന്ത തൊട്ടുതീണ്ടാതെ അയാൾ കേശവൻ നായരുടെ താല്പര്യം അറിയിച്ചു.

” സമ്മതം… എനിക്ക് സമ്മതമെന്ന് അറിയിച്ചോളൂ… ” ലക്ഷ്മി കുഞ്ചുവിനോട് പറഞ്ഞു.

“മോളെ….?” നിസ്സഹായനായി അത് കേട്ട ഗോവിന്ദൻ നായർ മകളെ വിളിച്ചു…

“അച്ഛൻ ഒന്നും പറയണ്ട.. നമുക്കിനി വേറെ മാർഗങ്ങളില്ല.. പക്ഷെ ഒരു കാര്യം ” കുഞ്ചുവിനോട് അത് പറഞ്ഞപ്പോൾ അയാൾ ശ്രദ്ധിച്ചു..

” കേശവൻ നായരോട് ഇവിടെ വരാൻ പറയണം.. അയാളോട് എനിക്ക് സംസാരിക്കണം. എന്റെ ആവശ്യങ്ങൾ അംഗീകരിക്കാമെങ്കിൽ അയാളുടെ ഭാര്യയായോ വെപ്പട്ടിയായോ ഞാൻ വരും.. ”

കുഞ്ചു അത് കേട്ട് ഞെട്ടി. തമ്പ്രാനോട് ഇതെങ്ങനെ പറയും. കല്യാണം കഴിക്കണമെങ്കിൽ ഒരു സ്ത്രീക്ക് നിബന്ധനകളോ…?

പക്ഷെ കേശവൻ നായർക്ക് ആ ചിന്ത വന്നില്ല അയാൾ അത് കേട്ട പാതി കേൾക്കാത്ത പാതി ഗോവിന്ദൻ നായരുടെ വീട്ടിലേക്ക് എത്തി.

” ഒടിയൻ ഭാർഗവൻ ഇനി ഈ ഭൂമിയിൽ ഉണ്ടാവാൻ പാടില്ല.. നിങ്ങളെ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ചെയ്യിച്ചവനോട്‌ അല്ലെങ്കിൽ ചെയ്തവനോട്‌. ആരോടെങ്കിലും എനിക്ക് പ്രതികാരം ചെയ്യണം.. ”

ആവശ്യം കേട്ട് അയാൾ ഞെട്ടിയില്ല കാരണം, പറയുന്നതെല്ലാം അക്ഷരം പ്രതി അനുസരിക്കുന്ന ഒരു അടിമയെപ്പോലെ കണ്ടതാണെങ്കിലും, അടുത്ത കാലം മുതൽ ഭാർഗവനെ തന്നെക്കാൾ വലിയവനായി ആളുകൾ കാണുന്നു എന്ന ചിന്ത തുടങ്ങിയിരുന്ന കേശവൻ നായർ ഒടിയനെ വകവരുത്തിയാലെന്ത് എന്ന് മുന്നേ ചിന്തിച്ച് തുടങ്ങിയിരുന്നു.

ഭാർഗവൻ ഇല്ലെങ്കിൽ മറ്റൊരാൾ അത്രയേ അയാൾ ചിന്തിച്ചുള്ളൂ. പക്ഷെ ലക്ഷ്മിയെപ്പോലൊരു പെണ്ണിനെ അയാൾക്ക് ഈ ലോകത്തിൽ വേറെ കിട്ടില്ലെന്ന് തോന്നി. അയാളുടെകൂടി ആവശ്യം അവൾക്ക് സഹായമായി ചെയ്തു കൊടുത്താൽ കിട്ടുന്ന പ്രതിഫലം അയാളെക്കൊണ്ട് മറ്റൊന്നും ചിന്തിപ്പിച്ചില്ല.

“സമ്മതം…..ഒട്ടും താമസമില്ലാതെ ഒടിയൻ കൊല്ലപ്പെടും പക്ഷെ അന്ന് രാത്രി നീ എന്റെ കിടപ്പറയിൽ ഉണ്ടാവണം..!!”

” സമ്മതം… ” നിസ്സഹായത അഭിനയിച്ച് തലകുനിച്ച് അവൾ അയാളോട് പറഞ്ഞു..

കാമം കൊണ്ട് അന്ധനായ അയാൾ അവളുടെ കണ്ണിൽ ഒളിച്ചിരുന്ന പക കണ്ടില്ല.

അമാവാസിക്ക് തലേന്നാണ് കേശവൻ നായർ ബാലൻ ഗുരുക്കളെ വരുത്തിയത്. ഒടിയനെ ഇല്ലാതാക്കാൻ കേശവൻ നായരും ബാലൻ ഗുരുക്കളും ലക്ഷ്മിയും ചേർന്ന് പലതും ആലോചിച്ചു. ഇതിനെല്ലാം മൂകസാക്ഷിയായി സകലതും കണ്ടും കേട്ടും കേശവൻ നായരുടെ വീട്ടിലെ കറുത്ത പൂച്ചയും ഒരറ്റത്ത് ഉണ്ടായിരുന്നു.

81 Comments

  1. അപ്പു ബ്രോ

    കഥ ഇപ്പോൾ ആണ് വായിച്ചത് ഒരുപാട് ഇഷ്ടം ആയി

    ഒരു മാസ് സിനിമ കണ്ടത് പോലെ

    ഞാനും കരുതി ഒടിയൻ ഇത്രയും പെട്ടന്ന് വീഴുമോ എന്ന് അതുപോലെ സത്യം ആയി അതു ഒടിയൻ അല്ല അവന്റെ മറ്റൊരു വിദ്യ ആയിരുന്നു എന്ന്

    ഇതിൽ വല്യ കമെന്റ് ഇടുന്നില്ല ക്ലൈമാക്സ്‌ വായിച്ചു ഇടാം

    എന്തായാലും ഒരുപാട് ഇഷ്ടം ആയി

    ❤❤

  2. വായിക്കാൻ വൈകി…..

    ഈ പാർട്ടും പൊളി..???

    ഒടിയന്റെ കൺകേട്ട് ഒക്കെ പക്കാ പൊളി…..

    ലക്ഷ്മി എവിടെ….?

    സഖാവ് കണ്ണൻ അയാളുടെ ശരീരത്തിൽ ആണോ ഭാർഗവൻ കയറിയെ….

    നെക്സ്റ്റ് പാർട്ട്‌ വെയ്റ്റിംഗ്…❤❤❤???

  3. Appu bro kadha nannayitund. Both parts ipozha vayichatha. Avatharanam pwolichu❤❤❤

  4. മൊഞ്ചത്തിയുടെ ഖൽബി

    ഡിയർ അപ്പു,
    കഥ രണ്ടു പാർട്ടും വായിച്ചു. അതിമനോഹരമായ അവതരണ ശൈലി. ഒടിയന്റെ ഒടിവിദ്യയും, കൺകെട്ടും എല്ലാം മനോഹരമായി അവതരിപ്പിച്ചു.
    അടുത്ത പാർട്ടോടു കൂടി ക്ലൈമാക്സ് ആണെന്ന് എവിടെയോ വായിച്ചു…
    നിങ്ങളുടെ അവതരണ ശൈലി ശരിക്കും ഇതുപോലെ യുള്ള കഥകളുടെ ആത്മാവാണ്.
    ഇത് നിർത്തരുത്. ഒരു തുടർകഥ ആക്കിക്കൂടെ…

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം… 3 part ഉള്ള കഥയായാണ് ഉദ്ദേശിച്ചത്.. കുറച്ച് പേർ തുടരണം എന്ന് പറഞ്ഞു.. അത് ആലോചിക്കുന്നുണ്ട് ക്ലൈമാക്സ്ൽ നല്ലൊരു ചിന്ത കിട്ടിയാൽ തുടരും അല്ലെങ്കിൽ നിർത്തും.. എത്രത്തോളം ഉണ്ടെന്നതല്ലല്ലോ എങ്ങനെ ഉണ്ടെന്നതല്ലേ കാര്യം..

  5. രാവണാസുരൻ(rahul)

    അപ്പൂസ്
    ഇപ്പോഴാ കഥ വായിച്ചത് എന്താ പറയുക
    ഒടിയൻ ഒരു രക്ഷേം ഇല്ല.
    ഞാൻ എഴുതണം എന്ന് കരുതിയിരുന്ന concept ആണ് പക്ഷേ ഇത്രയും പൊലിപ്പിക്കാൻ കഴിയുമായിരുന്നില്ല.

    ഭാർഗ്ഗവൻ മരിച്ചപ്പോ ഞാനും കരുതി എന്താ ഇത്രയും പെട്ടന്ന് കാര്യങ്ങൾ കഴിഞ്ഞോ എന്ന്
    അപ്പോഴല്ലേ ബാക്കി സംഭവവികാസങ്ങൾ

    Nxt part പോരട്ടേയ് waiting
    ❤️❤️❤️❤️

    1. Thanks bro… അടുത്ത part climax ആയത് കൊണ്ട് കുറച്ച് സമയം വേണം.. എഴുതുന്നത് ചിലത് എനിക്ക് തന്നെ തൃപ്തി തോന്നാതെ വരുന്നു.. എല്ലാം ശെരിയാക്കി ഉടൻ തന്നെ വരും

    1. ❤❤❤❤❤❤

  6. കൊള്ളാം.,.,.,
    നന്നായിരുന്നു.,.,.,
    ഇഷ്ടപ്പെട്ടു.,.,.,.
    പരകായ പ്രവേശം ആണോ…
    അവസാനം വന്നത്….
    എന്തായാലും.,.,.
    വെയിറ്റിങ്..
    സ്നേഹം.,
    ??

    1. അതേ… ഒടിയന്റെ കഥയിൽ പരകായപ്രവേശവും ഉൾപ്പെടുത്തി നോക്കിയതാണ്…

  7. Next part epo verum? ??

    1. Soon

  8. കഥ ഞാൻ വന്നപ്പോൾ തന്നെ വായ്ച്ചതാ. പക്ഷേ കമൻറ് ഇടാൻ മറന്നുട്ടോ.. സോറി. ഒന്നും പറയാനില്ല. അവസാനം അയപ്പോൾ തന്നെ രോമാഞ്ചം വന്നു. സഖാവ് കണ്ണൻ മാസ്സ് ആണ്. അടുത്ത part വേഗം പൊന്നോട്ടെ.. വെയ്റ്റിംഗ്??

    1. Thank you Ragendu… അടുത്തത് ഉടനെ വരും

Comments are closed.